Folowers

Thursday 18 February 2016

ഇരുപതാം വാർഷികാഘോഷങ്ങളുടെ സമാപന പരിപാടികൾക്ക് തുടക്കം കുറിച്ചു.

ഇരുപതാം വാർഷികാഘോഷങ്ങളുടെ സമാപന പരിപാടികൾക്കായി  മഹ്മൂദിയ്യ സ്കൂളിൽ തയ്യാറാക്കുന്ന  പന്തലിന്‍റെ കാല്‍നാട്ടല്‍ ചടങ്ങ് ചെയര്‍മാന്‍ കെ.ആര്‍.നസരുദ്ധീന്‍ ദാരിമി നിര്‍വഹിച്ചു. പ്രിന്‍സിപ്പാള്‍ ശ്രീ. അബ്ദുള്‍റഷീദ്,അഡ്മിനിസ്ട്രെറ്റര്‍ ഷംസുദീന്‍, ഇസ്ലാമിക വിഭാഗം തലവന്‍ അബ്ദുള്‍ ഗഫൂര്‍ ഉസ്താദ്‌, മുഹമ്മദാലി സഖാഫി,സുലൈമാന്‍ മഹ്മൂദി,ആഷിഫ്‌ ഉസ്താദ്,മുഹമ്മദ്‌ ഹനീഫ , വിപിന്‍ ദാസ്  എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.






Thursday 11 February 2016

IAME കിഡ്സ്‌ ഫെസ്റ്റ് :- മഹ്മൂദിയ്യക്ക് ഫസ്റ്റ് റണ്ണർഅപ്പ്‌ സ്ഥാനം

ഐ.ജി.പബ്ലിക് സ്കൂള്‍,ചിറക്കല്‍ ആഥിത്യം വഹിച്ച IAME കിഡ്സ്‌ ഫെസ്റ്റില്‍ മഹ്മൂദിയ്യയുടെ കുരുന്നു പൂമ്പാറ്റകള്‍  366 പോയന്‍റ്നേടി ഫസ്റ്റ് റണ്ണര്‍ അപ്പ്‌ സ്ഥാനം കരസ്ഥമാക്കി. കാറ്റഗറി-I(LKG &UKG), കാറ്റഗറി-2(ക്ലാസ്സ്‌ 1&2) വിഭാഗങ്ങളിലും കുഞ്ഞു പ്രതിഭകള്‍ ഫസ്റ്റ് റണ്ണര്‍ അപ്പ്‌ സ്ഥാനം നേടിയാണ്‌ ഓവറോള്‍ ഫസ്റ്റ് റണ്ണര്‍ അപ്പ്‌ സ്ഥാനത്തേക്ക് എത്തിയത്. II റോസിലെ മുഹമ്മദ്‌ ഹിഷാം മാപ്പിളപ്പാട്ട്,മലയാളം കവിത എന്നിവയില്‍ ഒന്നാം സ്ഥാനം നേടികൊണ്ട് വ്യക്തിഗത ചാമ്പ്യന്‍പട്ടം നേടി.  



മുഹമ്മദ്‌ ഹിഷാം . വി.എസ്
കാറ്റഗറി 2: വ്യക്തിഗത ചാമ്പ്യന്‍



Tuesday 9 February 2016

ഓർമ്മകളിലേക്ക് ഒരു യാത്ര...........


ഷിംന 

VIII ROSE

 ബസ്സില്‍ നല്ല തിരക്കായിരുന്നു.ഏറെ നേരെത്തെ പരിശ്രമത്തിനു ശേഷം ഒരു സീറ്റ് സംഘടിപ്പിക്കാനായി. എന്ത് കൊണ്ട് ഞാന്‍ ബസ്സ്‌ തെരഞ്ഞെടുത്തു.? ഒരു പക്ഷെ പച്ചയായ മനുഷ്യന്‍റെ ജീവിതം മനസ്സിലാക്കുവാ സാധിക്കുന്നത് ഇതു പോലെയൊരു യാത്രയിലായിരിക്കും. ഞാന്‍ പലരുടെയും മുഖത്ത് മാറി മാറി നോക്കി. ഒരു പരിചയവുമിലാത്ത, താന്‍ ഇന്നേവരെ കണ്ടിട്ടില്ലാത്തവരെ താ എന്തിന് ഗൗനിക്കണം എന്ന ഭാവത്തിലുള്ളവരാണ് കൂടുതല്‍ പേരും. വഴിമദ്ധ്യേ ഒരു അമ്മയും കുഞ്ഞും കയറി. പെട്ടെന്ന്‍ എന്‍റെ ശ്രദ്ധ ആ കുട്ടിയിലേക്കായി. എന്തുകൊണ്ടോ ആ കുട്ടി എന്നെ ആകര്‍ഷിച്ചു. കുറേനേരം ഞാന്‍ ആ കുട്ടിയേയും നോക്കിയിരുന്നു. വെളുപ്പിനായിരുന്നു യാത്ര. അത് കൊണ്ട് തന്നെ നല്ല ഉറക്കക്ഷീണവും ഉണ്ട്.

സ്ഥലമെത്തുന്നതിന് പത്ത് മിനിട്ടുമുന്‍പ് എന്നെ വിളിക്കണമെന്ന്‍     കണ്ടക്ടറോട് പറഞ്ഞേല്‍പ്പിച്ച് ഒരു ചെറിയ മയക്കത്തിലേക്ക് ഞാ വീണു.   “ചേട്ടാ ,ചേട്ടാ സ്ഥലമെത്താറായി”. കണ്ടക്ടറുടെ സൗമ്യ ശബ്ദം കേട്ടാണ് ഞാനുണര്‍ന്നത്.സൗമ്യ ശബ്ദം എന്ന്‍ ഞാൻ പറയുവാൻ കാരണം ആൾ ഒരു ചെറുപ്പക്കാരനായിരുന്നു. എന്‍റെ ഇളയ മകന്‍റെ പ്രായമുണ്ടാകും. ബസ്സ്‌ കവലയില്‍ എത്തിയപ്പോൾ ഞാൻ ഇറങ്ങി. സൂര്യന്‍റെ കിരണങ്ങൾ ഭൂമിയിൽ പതിച്ചുതുടങ്ങിയിട്ടേയുള്ളൂ. ഞാന്‍ പതിയെ നടന്നു. ബാവക്കാടെ കട ദൂരെ നിന്ന്‍ എനിക്ക് കാണാൻ കഴിഞ്ഞു.കട എനിക്ക് പെട്ടെന്ന്‍ മനസ്സിലാകാന്‍ കാരണം "ബാവക്കാസ് കഫെ" എന്ന ബോര്‍ഡ് കുറച്ചു മോടിപിടിപ്പിച്ചുണ്ട്.നാട്ടിലുള്ള സകല കാര്യങ്ങളും -രാഷ്ട്രീയമായിരുന്നു ഞങ്ങളുടെ ചര്‍ച്ചാവിഷയം-ചര്‍ച്ച ചെയ്യാനുള്ള സ്ഥലം ബാവക്കാടെ കടയായിരുന്നു. കടയില്‍ കയറി ഒരു ചായ പറഞ്ഞു. മെലിഞ്ഞ,ഇരുനിറത്തില്‍ തലയില്‍ ഒരുകെട്ടുള്ള രൂപത്തെ എന്‍റെ ഒരു ചെറുപ്പക്കാരനായിരുന്നു ചായ എടുത്തുതന്നത്. കട വിറ്റ്‌ പോയിട്ടുണ്ടാകുമോ? എങ്കില്‍ പിന്നെ ആ ബോര്‍ഡ്‌? പെട്ടെന്ന്‍ എന്‍റെ കണ്ണുകള്‍ ചുമരിലെ ബാവക്കാടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോയില്‍ ഉടക്കി. ഞെട്ടലോടെ ആ സത്യം തിരിച്ചറിയാന്‍ അവിടെ കൂടിയിരിക്കുന്നവരുടെ വാക്കുകളും."വാപ്പാടെ ആണ്ട് അടുക്കാറായില്ലേ മോനേ? "  കണ്ണ്‍ നിറഞ്ഞ് പോയി. ആരും കാണാതെ ഞാന്‍ കണ്ണ് നീര്‍ തുടച്ചു.മുന്നില്‍ വെച്ച ഗ്ലാസില്‍ നിന്നും ചായ മെല്ലെ കുടിച്ചു. ബാവക്കാടെ ചായയുടെ രുചി അതിനില്ലായിരുന്നു.എങ്കിലും കുടിച്ചു. ഞാന്‍ കടക്ക്‌ പുറത്തേക്ക് ഇറങ്ങി. അപ്പോള്‍ സൂര്യന്‍ പൂര്‍ണമായും മറയില്‍ നിന്നും പുറത്ത് വന്നിരുന്നു. പത്ത് വര്‍ഷം കൊണ്ട് എല്ലാം മാറിപ്പോയി.! നാടും നാട്ടുകാരും സ്ഥലങ്ങളും എല്ലാം... ഓലമേഞ്ഞ വീടുകള്‍ക്ക് പകരം രണ്ട് നിലകളുള്ള കെട്ടിടങ്ങള്‍. കായലുകളും തോണിയും ഒന്നും കാണ്മാനില്ല.കുയിലുകളുടെയും കിളികളുടെയും ശബ്ദങ്ങള്‍ കേള്‍ക്കാനില്ല. 

         ആരും എന്നെ അറിഞ്ഞ ഭാവം കാണിക്കുന്നില്ല.അല്ല, അവര്‍ക്ക് എങ്ങിനെ അറിയാനാണ്? പത്തുവര്‍ഷം മുന്‍പ് ഈ നാടിനെയും നാട്ടുകാരെയും ഉപേക്ഷിച്ചു പോയ എന്നെ എങ്ങിനെ അവര്‍ തിരിച്ചറിയും? എന്തിന് അറിഞ്ഞ ഭാവം  കാട്ടണം? ഉപേക്ഷിച്ചു പോയതല്ല. പറിച്ചു നട്ടതാണ് എന്നെ. എന്‍റെ സ്വന്തം മക്കള്‍! എന്‍റെ കുട്ടിക്കാലമുള്ള അവരുടെ അമ്മയുടെ ഓര്‍മ്മകള്‍ ഉള്ള വീട് വിട്ടുപോകാന്‍ അവര്‍ക്ക് പ്രയാസമുണ്ടായിരുന്നില്ല. പക്ഷെ എനിക്ക് .., അത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. 
  എന്‍റെ ലക്ഷ്യത്തിന് അന്ത്യമായി. ഞാന്‍ ആ വീട്ടില്‍ എത്തി. താമസക്കാര്‍ ഉണ്ടെന്ന്‍ തോന്നുന്നു. പക്ഷെ ആരെയും പുറത്ത് കാണുന്നില്ല.ഗേറ്റ് തുറന്ന്‍ ഞാന്‍ അകത്തേക്ക് കയറി.പൂര്‍ണമായും മാറിയിരിക്കുന്നു വീട്. കൊച്ചു മക്കള്‍ക്ക് കളിക്കുവാന്‍ കെട്ടിയ ഊഞ്ഞാല്‍ അവിടെ ഇല്ല. എന്തിന് ആ മാവ് പോലുമില്ല. കുറച്ചു നേരം ആ വീട് ചുറ്റികറങ്ങി.ഓര്‍മ്മകള്‍ മനസ്സിലേക്കാവാഹിച്ചു. ഭയങ്കര ക്ഷീണം. പുറത്ത് കണ്ട്‌ കസേരയില്‍ ഇരുന്നു. പെട്ടെന്ന്‍ ആരോ വാതില്‍ തുറന്നു വന്നു." ആരാ മനസ്സിലായില്ലല്ലോ? "  എന്നൊരു ചോദ്യവും. വഴിമധ്യേ ക്ഷീണം തോന്നിയപ്പോള്‍ അല്പം വെള്ളം കുടിക്കാം എന്ന്‍ കരുതി കയറിയതാണ്. കസേര കണ്ടപ്പോള്‍ ഇരുന്നു. അവര്‍ ഒന്നും മിണ്ടാതെ അകത്തേക്ക് കയറിപ്പോയി. ഞാന്‍ അവിടെ നിന്നും പതുക്കെ ഇറങ്ങിനടന്നു." വെള്ളം കുടിക്കുന്നില്ലേ? " പിന്നില്‍ നിന്നും അവര്‍ ചോദിച്ചു."വേണ്ട ക്ഷീണം മാറി" ഞാന്‍ തിരിഞ്ഞു നോക്കാതെ മറുപടി പറഞ്ഞു. അവര്‍ എന്തോ പിറുപിറുക്കുന്നത് കേള്‍ക്കാം.ഓര്‍മ്മകള്‍ പുതുക്കി കൊണ്ട് കണ്ണില്‍ കണ്ട്‌ വഴികളിലൂടെ സഞ്ചരിച്ചു. പക്ഷെ ഞാന്‍ അന്വേഷിച്ച പല മുഖങ്ങളും അവിടെ ഉണ്ടായിരുന്നില്ല.         സമയം ആറു മണി കഴിഞ്ഞു.സൂര്യന്‍ പതിയെ മറയുവാന്‍ തുടങ്ങിയിരിക്കുന്നു. നാടെങ്ങും ഇരുട്ടു പടര്‍ന്നു തുടങ്ങി.തിരിച്ചു പോകുവാനായി ബസ്സ്‌ സ്റ്റോപ്പിലേക്ക് നടന്നു. അധികം വൈകാതെ ബസ്സ്‌ വന്നു നിന്ന്. അധികം തിരക്കില്ലാത്തതിനാല്‍ സീറ്റ് കിട്ടുവാന്‍ താമസമുണ്ടായില്ല. മനസ്സില്‍ ചിതലെരിക്കാതെ കിടക്കുന്ന ഓര്‍മ്മകളെ തൊട്ടുണര്‍ത്താന്‍ ഇനിയും ഒരിക്കല്‍ കൂടി ഈ വഴികളുടെ യാത്ര ചെയ്യണം. സുഖകരമായ ഒരു നൊമ്പരം ബാക്കി വെച്ച് കൊണ്ട് ഞാന്‍ ഒന്ന്‍ മയങ്ങി...............
       


Monday 8 February 2016

നേട്ടങ്ങളുടെ നിറവിൽ മഹ്മൂദിയ്യക്ക് ഇരുപതാം വാർഷികം

ചരിത്ര താളുകളിലേക്ക്  മികവിന്‍റെയും നേട്ടങ്ങളുടെയും പുതിയ അദ്ധ്യായങ്ങള്‍ രചിച്ചു കൊണ്ട് ഇരുപതാം വാര്‍ഷികാഘോഷം. CBSE ദേശീയ അവാര്‍ഡ് , ഗാന്ധിസ്മൃതി ബെസ്റ്റ് സ്കൂള്‍ അവാര്‍ഡ് തുടങ്ങീ നിരവധി നേട്ടങ്ങള്‍ കൈവരിച്ച മഹ്മൂദിയ്യയുടെ 2015-2016 ലെ വാര്‍ഷികദിനാഘോഷങ്ങള്‍ ഫെബ്രുവരി 23ന് നടക്കുന്ന വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നു. മികച്ച അധ്യാപകനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ശ്രീ. പാര്‍ത്ഥസാരഥി മാസ്റ്റര്‍ വിശിഷ്ടാതിഥിയായെത്തുന്ന ആഘോഷ പരിപാടികള്‍ക്ക് നിറപകിട്ടേകുവാന്‍ ഇന്ത്യന്‍ സംസ്കാരത്തെ സമന്വയിപ്പിച്ചു കൊണ്ടുള്ള "ഇന്ത്യന്‍ സംസ്ക്കാര്‍" - കുരുന്നു പ്രതിഭകളുടെ കലാവിരുന്നും നിങ്ങള്‍ക്കായ് ഒരുക്കിയിരിക്കുന്നു, കൂടാതെ പുതുവര്‍ഷത്തെ നന്മയുടെ വഴിയിലൂടെ സ്വാഗതം ചെയ്ത മഹ്മൂദിയ്യ വിദ്യാര്‍ഥികള്‍ തങ്ങളുടെ കൂട്ടുകാരനായ് സ്വരൂപിച്ച "വീട്" പദ്ധതിയുടെ സഹായധന പ്രഖ്യാപനവും പ്രസ്തുത പരിപാടിയിലൂടെ നടക്കുന്നു. 

    വാര്‍ഷികാഘോഷപരിപാടികളിലേക്ക് എല്ലാവരേയും ക്ഷണിച്ചുകൊണ്ട്
                                    
                                                 മഹ്മൂദിയ്യ ഫാമിലി  
   

ഇംഗ്ലീഷ് മീഡിയം പബ്ലിക്‌ എക്സാം

ഇസ്ലാമിക്‌ എഡ്യൂക്കേഷ ബോര്‍ഡ്‌ ഓഫ് ഇന്ത്യ നടത്തിയ ഇംഗ്ലീഷ് മീഡിയം പബ്ലിക്‌ എക്സാം–ജനുവരി 2016  ഫലം പ്രസിദ്ധീകരിച്ചു.37 വിദ്യാര്‍ഥിക എഴുതിയ പരീക്ഷയി 20 ഡിസ്റ്റിങ്ങ്ഷ, 10 ഫസ്റ്റ് ക്ലാസ്, 5 സെക്കണ്ട് ക്ലാസ്സ്‌, 2 തേഡ് ക്ലാസ്സുമായി മഹ്മൂദിയ്യ വിദ്യാര്‍ഥിക ഭൗതിക വിദ്യാഭ്യാസത്തില്‍ മാത്രമല്ല ആത്മീയ വിദ്യാഭ്യാസത്തിലും മികച്ചു നില്‍ക്കുന്നു എന്ന്‍ വീണ്ടും തെളിയിച്ചിരിക്കുന്നു. 189 മാര്‍ക്ക് നേടി ഷാഹിര്‍ഹാന്‍ ഒന്നാംസ്ഥാനതെത്തി.
ഷാഹിര്‍ഹാന്‍
  

Saturday 6 February 2016

തൃശൂർ സഹോദയ SA 2 (IX & X) ടൈം ടേബിൾ


തൃശൂര്‍ സഹോദയയുടെ കീഴിലുള്ള സ്കൂളുകളി നടക്കുന്ന  SCHOOL BASED SA 2  EXAMINATION ടൈം ടേബിള്‍  (ക്ലാസ്സ്‌  9  & 10)

 
SA II TIME TABLE -  MARCH 16
DATE / DAY
IX
X
SUBJECT
11.3.2016
FRIDAY
MATHS
GENERAL SCIENCE
16.3.2016
WEDNESDAY
GENERAL SCIENCE
SOCIAL SCIENCE
18.3.2016
FRIDAY
ENGLISH
ENGLISH
22.3.2016
TUESDAY
II LANGUAGE
MATHS
28.3.2016
MONDAY
SOCIAL SCIENCE
II LANGUAGE

വാർഷിക പരീക്ഷ(SA 2) മാർച്ച് 10 ന് ആരംഭിക്കുന്നു.

2016 മാര്‍ച്ച് 10 ന് ആരംഭിക്കുന്ന SA 2 പരീക്ഷാ ടൈം ടേബിള്‍  പ്രസിദ്ധീകരിച്ചു. കെ ജി മുതല്‍ എട്ടു വരെ ക്ലാസ്സുകളുടെ  പരീക്ഷാ ടൈം ടേബിള്‍  ആണ് പ്രസിദ്ധീകരിച്ചത്.മാര്‍ച്ച്‌ 22ന് പരീക്ഷകള്‍ അവസാനിക്കും. രാവിലെ 9.35 മുത ഉച്ചയ്ക്ക് 12.30 വരെയാണ് പരീക്ഷക നടക്കുക. വെള്ളിയാഴ്ചകളി 9.35 മുത 12മണിവരെയായിരിക്കും പരീക്ഷാ സമയം. 

           ഒന്നു മുത എട്ടു വരെ ക്ലാസ്സുകളുടെ ടൈം ടേബി

എല്‍ .കെ.ജി – യു.കെ.ജി ക്ലാസ്സുകളുടെ ടൈം ടേബി


Tuesday 2 February 2016

അഖിലേന്ത്യാ ഉപന്യാസ രചനാ മത്സരം

ശ്രീ രാമചന്ദ്ര മിഷന്‍ ഉത്തരാഖണ്ഡ് സംഘടിപ്പിച്ച ഓള്‍ ഇന്ത്യാ ഉപന്യാസ രചനാ മത്സരത്തിന്‍റെ ഭാഗമായി കൊടുങ്ങല്ലൂ സഹജ് മാര്‍ഗ് ഫൌണ്ടേഷ നടത്തിയ മത്സരത്തി മഹ്മൂദിയ്യ വിദ്യാര്‍ഥികളായ നഫീല ഒ എ (ക്ലാസ് 10), ജസീന (പ്ലസ്‌വണ്‍) എന്നിവര്‍ക്ക് രണ്ടാം സ്ഥാനം. വിജയികള്‍ക്ക് ഫെബ്രുവരി 21 ന് കൊടുങ്ങല്ലൂർ ഗവ:ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനം വിതരണം ചെയ്യും.
നഫീല  ഒ എ   (X  ROSE)
ജസീന (X I SCIENCE)

Wednesday 27 January 2016

അജയ്യരായി മഹ്മൂദിയ്യ. ............

റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി പെരിഞ്ഞനം മാഹാത്മാ ഹിന്ദി വിദ്യാലയത്തില്‍ എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്ന ദേശഭക്തിഗാന മത്സരത്തില്‍ തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ഓവറോള്‍ കിരീടം മഹ്മൂദിയ്യ വിദ്യാര്‍ഥികള്‍ കരസ്ഥമാക്കി. യു.പി സെക്ഷന്‍(ബോയ്സ്),ഹൈസ്കൂള്‍ സെക്ഷന്‍ (ഗേള്‍സ്) എന്നീ വിഭാഗങ്ങളിലാണ്  തങ്ങളുടെ മൂന്നാംവട്ട വിജയകിരീടം മഹ്മൂദിയ്യ പ്രതിഭകള്‍ നില നിര്‍ത്തിയത്.


മുഹമ്മദ്‌ നാസിം,മുഹമ്മദ്‌ അസ്‌ലം റഷീദ്, ജൌഹര്‍, ജസീല്‍,അബൂബക്കര്‍ സിദ്ദിഖ്,മുഹമ്മദ്‌ സയീം,അനസ്, എന്നിവര്‍ അടങ്ങിയ യു.പി. വിഭാഗവും സുമയ്യ.പി.എസ്.,ഷിഫാന,അമീന,ഫര്‍ഹ,നിഹാല,റഷ എന്നിവരുടെ ഹൈസ്കൂള്‍ വിഭാഗവുമാണ്  മഹ്മൂദിയ്യയുടെ വിജയകിരീടം നിലനിര്‍ത്തി അഭിമാന താരങ്ങളായത്. 


Tuesday 26 January 2016

റിപ്പബ്ലിക് ദിനാഘോഷം

ഇന്ന്‍  രാവിലെ സ്കൂള്‍ അങ്കണത്തി നടന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ ചെയര്‍മാ ശ്രീ. നസരുദ്ധീന്‍ ദാരിമി ഉസ്താദ്  പതാക ഉയര്‍ത്തികൊണ്ട് ഉദ്ഘാടനം ചെയ്തു.സ്കൂള്‍ ലീഡ ജോയെ ജോര്‍ജ് സ്വാഗതം ആശംസിച്ച ചടങ്ങില്‍ നസരുദ്ധീന്‍ ദാരിമി ഉസ്താദ്  കുട്ടികള്‍ക്ക് റിപ്പബ്ലിക് ദിന സന്ദേശം നല്‍കി. ഇന്ത്യയുടെ ചരിതത്തില്‍ ഡോ:രാജേന്ദ്ര പ്രസാദ്, ബി.ആര്‍. അംബേദ്‌ക തുടങ്ങിയവരുടെ പ്രാധാന്യവും അവര്‍ ഇന്ത്യയ്ക്ക് നല്‍കിയ സംഭാവനകളും ഉസ്താദ് കുട്ടികള്‍ക്ക് ലളിതമായ ഭാഷയില്‍ വിശദീകരിച്ചു.നീതിപൂര്‍വമായി തയ്യാറാക്കിയ ഇന്ത്യ ഭരണഘടന എല്ലാ പൗരന്‍മാര്‍ക്കും നീതി ഉറപ്പാക്കുന്നുവെന്നും നാം രാഷ്ട്രത്തെയും രാഷ്ട്രത്തിന്‍റെ
ആഘോഷങ്ങളെയും ആദരിക്കുകയും ബഹുമാനിക്കുകയും വേണമെന്നും തന്‍റെ റിപ്പബ്ലിക് ദിന സന്ദേശത്തി കുട്ടികളെ ഓര്‍മ്മിപ്പിച്ചു.  തുടര്‍ന്ന്‍ ജോയെല്‍ ജോര്‍ജ്, അമല്‍ ബാബു, മുഹമ്മദ്‌ നാസിം എന്നിവ ദേശഭക്തി ഗാനം അവതരിപ്പിച്ചു. ചടങ്ങില്‍ പങ്കെടുത്ത എല്ലാവര്‍ക്കും എസ്.പി.ജി ക്ലബ്‌ ലീഡ അമ ബാബു നന്ദി പ്രകാശിപ്പിച്ചു.  




റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ചെയര്‍മാ ശ്രീ. നസരുദ്ധീന്‍ ദാരിമി
റിപ്പബ്ലിക് ദിന സന്ദേശം നല്‍കുന്നു 




Monday 25 January 2016

ശാസ്ത്ര കൗതുകം തേടി.............



ശാസ്ത്രലോകത്തെ കൗതുക കാഴ്ചകള്‍ ഒരുക്കിയ "സയന്‍ഷ്യ -16" - അഖിലേന്ത്യാ ശാസ്ത്ര പ്രദര്‍ശനം മഹ്മൂദിയ്യ വിദ്യാര്‍ഥിക സന്ദര്‍ശിച്ചു.തീരദേശത്തെ പ്രമുഖ കലാലയമായ എം.ഇ.എസ്.അസ്മാബി കോളേജിലെ അക്വാകള്‍ച്ച വിഭാഗം സംഘടിപ്പിച്ച അഖിലേന്ത്യാ ശാസ്ത്ര പ്രദര്‍ശനം തങ്ങ പാഠ പുസ്തകങ്ങളില്‍ നിന്നും മനസ്സിലാക്കിയ കാര്യങ്ങ നേരിട്ടു കാണാന്‍ കുട്ടികള്‍ക്ക് അവസരമൊരുക്കി. സ്കൂളില്‍ നിന്നും 427 വിദ്യാര്‍ഥികളും 24 അധ്യാപകരും അടങ്ങിയ സംഘമാണ് "സയന്‍ഷ്യ -16" സന്ദര്‍ശിച്ചത്
.

Saturday 23 January 2016

സ്പോർട്സ് മീറ്റ്‌

ആദ്യ ദിന കായിക മത്സരങ്ങള്‍ പെണ്‍കുട്ടികളുടെതായിരുന്നു. മാര്‍ച്ച്പാസ്റ്റോടെ ആരംഭിച്ച മത്സരങ്ങള്‍ മതിലകം സബ് ഇന്‍സ്പെക്ടര്‍ ശ്രീ. കൈലാസനാഥ് ഉദ്ഘാടനം ചെയ്തു.കായികതാരം കുമാരി ഹദിയക്ക് ദീപശിഖ കൈമാറിയ ശ്രീ കൈലാസനാഥ് ഒരു സ്കൂളില്‍ ഇത്രയധികം പെണ്‍കുട്ടികള്‍ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നു എന്നത്‌  സന്തോഷത്തിന് വക നല്‍കുന്നുവെന്നും മത്സരങ്ങളില്‍ ജയിക്കുക എന്നതിനേക്കാള്‍ പ്രാധാന്യം നല്‍കേണ്ടത്  പങ്കെടുക്കുക എന്നതിനാണ് എന്നും  കുട്ടികളെ ഓര്‍മ്മിപ്പിച്ചു .  



വൈസ് പ്രിന്‍സിപ്പാ ശ്രീമതി. ബിന്ദു സോമന്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ വാര്‍ഡ്‌ മെമ്പ ശ്രീ. കെ.കെ. കുട്ടന്‍ ആശംസാപ്രസംഗം നടത്തി. ചെയര്‍മാ നസരുദ്ധീ ദാരിമി, മാനേജര്‍ മുഫ്തിക അഹമ്മദ്, അഡ്മിനിസ്ട്രെറ്റര്‍ ഷംസുദീ, ട്രസ്റ്റ്‌ മെമ്പ അബൂബക്ക സിദ്ദിഖ് എന്നിവ പങ്കെടുത്തു. കുമാരി ഹുസ്ന കായികതാരങ്ങള്‍ക്ക്  പ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു.



രണ്ടാം ദിനത്തില്‍ സംഘടിപ്പിച്ച ആണ്‍കുട്ടികളുടെ മത്സരങ്ങ പെരിഞ്ഞനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീ. സജിത്ത്  ഉദ്ഘാടനം ചെയ്തു. പ്രൊഫഷണല്‍ നിലവാരം പുലര്‍ത്തുന്ന സ്കൂ കായിക മത്സരങ്ങ നവ്യാനുഭവമാണെന്നും ഇന്ത്യയുടെ സുവര്‍ണ്ണ താരങ്ങളെ വാര്‍ത്തെടുക്കുവാ മഹ്മൂദിയ്യക്ക് കഴിയുമെന്ന് "പ്രൊഫഷണല്‍ ടച്ചോടുകൂടി സംഘടിപ്പിച്ച മത്സരങ്ങളില്‍ നിന്നും മനസ്സിലാക്കുന്നുവെന്നും തന്‍റെ ഉദ്ഘാടന പ്രസംഗത്തില്‍ ശ്രീ. സജിത്ത് പറഞ്ഞു. ചെയര്‍മാ നസരുദ്ധീ ദാരിമി അധ്യക്ഷം വഹിച്ച ചടങ്ങില്‍ സ്കൂള്‍ ലീഡര്‍ ജോയല്‍ ജോര്‍ജ് സ്വാഗതവും ജോസഫ്‌ പടമാട ആശംസയും നേര്‍ന്നു. അന്‍സി അന്‍ഷാദ്മുഖ്യാതിഥി ശ്രീ. സജിത്തില്‍ നിന്നും ദീപശിഖ ഏറ്റുവാങ്ങി.മുഹമ്മദ്‌ അസ്ലം റഷീദ് ചൊല്ലിയ പ്രതിജ്ഞ വാചകം കായികതാരങ്ങള്‍ ഏറ്റു ചൊല്ലി.   
               
 മത്സരങ്ങളില്‍ പിക്കാസോ ഹൌസ് 257 പോയന്‍റ് നേടി ഓവറോ ചാമ്പ്യന്മാരായി. 209പോയന്‍റ് നേടി ഗലീലിയോ ഹൌസും196 പോയന്‍റ് നേടി ഗാന്ധി ഹൌസും രണ്ടും മൂന്നും സ്ഥാനം ഉറപ്പാക്കി.134പോയന്‍റ് നേടി ജെസ്സി ഓവന്‍ ഹൌസ് നാലാം സ്ഥാനത്തെത്തി. 


വിവിധ കാറ്റഗറിയില്‍ ചാമ്പ്യന്‍ പട്ടം നേടിയ വിദ്യാര്‍ഥികള്‍

കാറ്റഗറി        ആണ്‍കുട്ടികളുടെ വിഭാഗം         പെണ്‍കുട്ടികളുടെ വിഭാഗം

K G              മുഹമ്മദ്‌  അനസ്  (KG 2 LILY)               അസ്ന സൈനബ്  (KG 2 LILY)

   I                 മുഹമ്മദ്‌ സഹല്‍ (II LILY)                            നാഫിയ  (I LILY)  

  II                മുഹ്സിന്‍ മുസ്തഫ (IV ROSE)                    തസ്‌ലീമ . N.I (IV LILY)

III              മുഹമ്മദ്‌ സയീം. എം.എസ്. (VI LILY)          നജ പര്‍വീണ്‍    ( V  LILY)

IV               മുഹമ്മദ്‌ ഷാഹിര്‍ (VIII  ROSE)                     ഹദിയ P. N (VIII LILY)
                                                                                                  
                                                                                           ആവണി നന്ദ (VIII LILY)

V               നസീബ് നസീര്‍ N.M (x ROSE)                          സുമയ്യ P. S (IX ROSE)

                                                                                              ഫാത്തിമ ഫര്‍ഹ (IX ROSE)



അധ്യാപക-അധ്യാപകേതര സ്റ്റാഫുകള്‍ക്കായി നടത്തിയ മത്സരങ്ങളില്‍ മന്‍സൂറ ഒന്നാം സ്ഥാനം നേടിയപ്പോള്‍, സീനത്ത് ടീച്ചര്‍, ദീപടീച്ചര്‍ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനം നേടി. പുരുഷ വിഭാഗത്തില്‍ മുഹമ്മദ്‌ ഹനീഫ(കായികാധ്യാപകന്‍), അന്‍വര്‍(അക്കൌണ്ടന്‍റ്),വിപിന്‍ദാസ്(CCA കോഡിനെറ്റര്‍) എന്നിവര്‍ യഥാക്രമം ഒന്ന്‍,രണ്ട്. മൂന്ന്‍ സ്ഥാനങ്ങള്‍ നേടി. 

ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അദ്ധ്യാപകന്‍ ശ്രീ. മുഹമ്മദ്‌ ഹനീഫയുടെ ക്ര്യത്യതയാര്‍ന്ന ആസൂത്രണ മികവില്‍ പിക്കാസോ ഹൌസ് സംഘടിപ്പിച്ച ആനുവല്‍ സ്പോര്‍ട്സ് മീറ്റ്‌ എല്ലാ അര്‍ത്ഥത്തിലും മികച്ച നിലവാരം പുലര്‍ത്തി. 






Tuesday 12 January 2016

വിരൽതുമ്പുകൾ പറയുന്നത് .....


ആദ്യമായെന്‍ വിര സ്പര്‍ശിച്ച.....
തെന്തിനെയെന്നനിക്കോര്‍മയില്ല.....
രാവിലോ പകലിലോ പ്രാണന്‍റെ ജനിയിലോ.....
അതെന്തിനെയെന്നനിക്കൊര്‍മയില്ലാ......

രാവിന്‍റെ കൈകളി താലോലമുറങ്ങുമ്പോഴും....
പകലിന്‍റെ തുള്ളിക മമ മനസ്സണിയുമ്പോഴും.....
ജാലമാം ഉഡുക്കളെ നോക്കുമ്പോഴും....
കേശങ്ങള്‍ കാറ്റി പറക്കുമ്പോഴും
ഓര്‍ത്തിടാനൊരുങ്ങുന്നു ഞാന്‍.... 
ആദ്യമാം സ്പര്‍ശത്തെ......

         വിരിയാന്‍ തുടങ്ങുന്ന ബാലസൂര്യനെയോ.....?
         കതിരവനെ നോക്കി പുഞ്ചിരിക്കും സ്വന്തം മലരിനെയോ....?
         അതോ....ഒലീവ് മരങ്ങള്‍ കൊഴിച്ചിടുന്ന
                 ഒലീവിന്‍റെ സ്വന്തം ദലങ്ങളെയോ....?

അല്ല....ഇതൊന്നുമല്ലയെന്ന തിരിച്ചറിവില്‍
ആദ്യമായല്ലയെങ്കിലുംഞാന്‍
മമ ഹ്രദയത്തെ തൊട്ടു കൊണ്ടാരാഞ്ഞു...
തല്‍ക്ഷണം ഹ്രദയം പറഞ്ഞൂ:

"നീയറിയാതെ നിന്നെയോര്‍ത്തിടുന്ന......
 നീ കാണാതെ നിനക്കായ്‌ കരഞ്ഞിടുന്ന.....
 നീ നോക്കുമ്പോഴല്ലാം പുഞ്ചിരിക്കുന്ന......
 എന്നും വാടാതെ വിരിഞ്ഞു നില്‍ക്കുന്ന
 മുല്ലയാം നി സ്വന്തം ജനനിയെ........
 അമ്മതന്‍ കവിളിലെ മുത്തമാണ്......
       നിന്‍ പ്രഥമ വിരല്‍സ്പര്‍ശം......."



                                                  സുമയ്യ . എന്‍. ഐ                                                   
                                                      X റോസ്    

Friday 8 January 2016

EXAMEN FEST - A Skim way to Scan

കുട്ടികളിലെ പരീക്ഷാപേടി മാറ്റി അവരെ പരീക്ഷയെ സന്തോഷപൂര്‍വ്വം അഭിമുഖീകരിക്കുവാന്‍ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ഒന്‍പത്,പത്ത് ക്ലാസ്സുകളിലെ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ പരിശീലന പരിപാടി "EXAMEN FEST"ന് ഇന്ന്‍ പി.ടി.എ. മീറ്റിങ്ങോടെ സമാപനം. ജനുവരി മുതല്‍ തുടങ്ങിയ പരിശീലന പരിപാടിയില്‍ കുട്ടികള്‍ ഗ്രൂപ്പുകളായി തിരിഞ്ഞ്  പരസ്പരം ചര്‍ച്ചചെയ്തുമാണ് 
ഈയൊരാഴ്ചക്കാലം പരീക്ഷയെ സദൈര്യം നേരിടാന്‍ സജ്ജരായത്. കഴിഞ്ഞവര്‍ഷങ്ങളിലെ ചോദ്യപേപ്പറുകള്‍ അധ്യാപകരുടെ സഹായത്തോടെ വിശകലനം ചെയ്തും ഈ പരിശീലന പരിപാടികളില്‍  കുട്ടികള്‍ ആവേശപൂര്‍വ്വം പങ്കെടുത്തു.    


ഗണിത് വീക്ക്‌

ലോകപ്രശസ്തനായ ഇന്ത്യന്‍ ഗണിത ശാസ്ത്രജ്ഞനായ ശ്രീനിവാസ രാമാനുജന്‍റെ ജന്മദിനത്തിനതോടനുബന്ധിച്ചു കുട്ടികളികളില്‍ ഗണിതവിഷയത്തോടുള്ള താല്പര്യം വളര്‍ത്തുന്നതിനായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.എല്ലാ ക്ലാസുകളിലെയും കുട്ടികളെ ഉള്‍പ്പെടുത്തി അവരുടെ ചിന്താശക്തിയെ വളര്‍ത്തുവാനുതകും വിധമുള്ള ആക്ടിവിറ്റികള്‍ നല്‍കി അവരെ ഗണിതപ്രിയരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടികള്‍ ആസ്സൂത്രണം ചെയ്തത്. പസ്സില്‍,ടാന്‍ഗ്രാം, മെന്‍റല്‍ എബിലിറ്റി ടെസ്റ്റ്‌,ക്വിസ് തുടങ്ങിയ ആക്ടിവിറ്റികളാണ് നടത്തിയത്. ഡിസംബര്‍ 18,21,22 തിയ്യതികളിലാണ് ഗണിത് വീക്ക്‌ ആഘോഷിച്ചത്. കുട്ടികളില്‍ നിന്നും അധ്യാപകരില്‍ നിന്നും മികച്ച പ്രതികരണമാണ്  ലഭിച്ചത്














Tuesday 5 January 2016

ഉണ്ണികളോടൊപ്പം ഒരു ദിനം



 ഒരു കാലത്ത് അമ്പിളിമാമനെ കിട്ടാന്‍ കൈ നീട്ടി കരയുന്ന ബാല്യങ്ങള്‍ക്ക്‌ സ്നേഹതണലായ് നിന്നിരുന്ന  മുത്തശ്ശി- മുത്തശ്ശന്മാരുടെ സ്നേഹവും വാത്സല്യവും   അന്യമായ് കൊണ്ടിരിക്കുന്ന ഇന്നത്തെ ജീവിത സാഹചര്യത്തില്‍ നമ്മുടെ  കുഞ്ഞുങ്ങള്‍ക്ക് അവരുടെ മുത്തശ്ശി- മുത്തശ്ശന്മാരുടെ കൂടെ ഒരു ദിനം സ്കൂളില്‍ ചെലവഴിക്കാന്‍ മഹ്മൂദിയ്യ വഴിയൊരുക്കി.
 തിരക്കു പിടിച്ച ജീവിതയാത്രയില്‍  നമ്മുടെ വൃദ്ധമാതാപിതാക്കള്‍ക്ക് തങ്ങളുടെ കൊച്ചുമക്കളോടൊപ്പം കഴിയുവാനുള്ള സാഹചര്യം പലപ്പോഴും നഷ്ടപ്പെടുന്നു. ഒറ്റപ്പെട്ട വാര്‍ധ്യകത്തി അപ്രതീക്ഷിതമായി ലഭിക്കുന്ന സ്നേഹസ്പര്‍ശം അവരി പ്രതീക്ഷയുടെ പുതുനാമ്പുകള്‍ ഉണര്‍ത്തുന്നു. അതിനായുള്ള ഒരു എളിയ ശ്രമമാണ് മഹ്മൂദിയ്യ “ശാന്തി ക്ലബ്‌” വിദ്യാര്‍ഥികളും ബിജി രാജു, ജില്‍ഷാബി,ഷാനി എന്നീ അധ്യാപകരും ഇന്ന്‍ നടത്തിയത്. സ്കൂള്‍ ചെയര്‍മാ നസരുദ്ധീ ദാരിമി, പ്രിന്‍സിപ്പാ ശ്രീ.അബ്ദുള്‍ റഷീദ്,വിശിഷ്ടാതിഥികളായ അബ്ദുള്‍ ഗഫൂ ചേറ്റുവ, സഗീര്‍.ഒ.കെ.,പി.ടി.എ പ്രതിനിധിക എന്നിവ സംബന്ധിച്ച ചടങ്ങി"ഉണ്ണികളോടൊപ്പം ഒരു ദിനം"പരിപാടിയില്‍ പങ്കെടുത്ത എല്ലാ മുത്തശ്ശി-മുത്തശ്ശന്മാരെയും പൊന്നാട അണിയിച്ചു ആദരിച്ചു. വൃദ്ധമാതാപിതാക്കളെ ആദരിക്കേണ്ടതും ബഹുമാനിക്കേണ്ടതും അവര്‍ക്ക് ആവശ്യമായ പരിചരണങ്ങളും സ്ഥാനവും നല്‍കേണ്ടതും ഇന്നത്തെ തലമുറയുടെ കര്‍ത്തവ്യമാണ് എന്ന്‍ മഹത്തായ സന്ദേശം തന്‍റെ അധ്യക്ഷപ്രസംഗത്തി ജനാബ് നസരുദ്ധീ ദാരിമി കുട്ടികള്‍ക്ക് നല്‍കി.








Get this widget

മംഗ്ലീഷില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)