Folowers

Thursday 12 August 2021

Left handers Day....

❇️❇️❇️❇️❇️❇️❇️❇️❇️

*Saeed V H*

*PRINCIPAL*

*MAHMOODIYYA ENGLISH SCHOOL PERINJANAM*

❇️❇️❇️❇️❇️❇️❇️❇️❇️


*ഓഗസ്റ്റ് 13 അന്താരാഷ്ട്ര ഇടങ്കൈയ്യരുടെ ദിനം.* 



ഇടങ്കൈയ്യർക്ക് ഒരു പ്രത്യേക ദിനം എന്തിന്?... അവർക്കെന്താണ് പ്രത്യേകത എന്ന് ചിന്തിച്ച് നെറ്റി ചുളിക്കേണ്ട......നമുക്കിടയിൽ വളരെ കുറച്ചു പേർ മാത്രമാണ് ഇടങ്കൈയ്യരായിട്ടുള്ളത്.ലോകജനസംഖ്യയിൽ തന്നെ ന്യൂനപക്ഷമാണ് ഇടങ്കൈയ്യർ വെറും പത്ത്  മുതൽ 11 ശതമാനം മാത്രമാണ് ഇടങ്കൈയ്യരുടെ അംഗബലം എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് തന്നെയാണ് അവരുടെ ഏറ്റവും വലിയ പ്രത്യേകതയും.

1976 ലാണ് ഇടതുകയ്യന്മാർക്കു വേണ്ടി ഒരു ദിനം എന്ന ആശയം ആദ്യമായി അവതരിപ്പിക്കുന്നത്. *ഇന്റർനാഷണൽ ലെഫ്റ്റ് ഹാൻഡേർസ് സ്ഥാപകൻ ഡീൻ ആർ കാംപ്ബെൽ* ആയിരുന്നു ഇതിന് പിന്നിൽ. 

ഇടതുകൈ ഉപയോഗിച്ച് എഴുതുന്നതിന്റെ പേരിൽ പരിഹസിക്കപ്പെട്ടവരാണോ നിങ്ങൾ? എങ്കിൽ അഭിമാനിച്ചോളൂ...വലതു കൈ ഉപയോഗിക്കുന്നവരേക്കാൾ മിടുക്കരാണ് ഇടംകൈയ്യന്മാർ എന്ന് പഠനങ്ങൾ പറയുന്നു.

*തലച്ചോറിന്റെ ഇരുവശങ്ങളും തമ്മിലുള്ള ബന്ധം ഏറ്റവു മികച്ചരീതിയിൽ ഉപയോഗിക്കാൻ കഴിവുള്ളവരാണിവർ*.കൂടാതെ *ഉയർന്ന IQ* വും. ഇടംകയ്യർക്ക്,*അസാമാന്യ നിരീക്ഷണപാടവവും കാര്യങ്ങൾ ഗ്രഹിക്കാനുള്ള കഴിവും* വലംകയ്യരെക്കാൾ കൂടുതലാണ്.പൊതുവേ *ഉത്സാഹികളായ ഇവർ ക്രിയാതമകവും സർഗാത്മകവുമായ* ജോലികൾ ഇഷ്ടപ്പെടുന്നവരായിരിക്കും.ലോകമറിയുന്ന ചില ഇടംകയ്യർ ആരൊക്കെക്കെയെന്ന് നോക്കിയാൽ ഈ കണ്ടെത്തലൊക്കെ ശരിയാണെന്ന് മനസിലാക്കാം.

ചരിത്രാതീത കാലം മുതൽ ഇടങ്കൈയ്യർ ഉണ്ട്. *ജൂലിയർ സീസർ,* *അലക്സാണ്ടർ ദി ഗ്രേറ്റ്*, *നെപ്പോളിയൻ* തുടങ്ങി *ആല്‍ബർട്ട് ഐൻസ്റ്റീൻ,ഹെലൻ കെല്ലർ,ലിയനാഡോ ഡാവിഞ്ചി,അമിതാഭ് ബച്ചൻ,സച്ചിൻ തെൻഡുൽക്കർ, നരേന്ദ്രമോദി,ബരാക് ഒബാമ,രത്തൻ ടാറ്റ,ബിൽ ഗേറ്റ്സ്,മദർ തെരേസ, മാർക്ക് സക്കർ ബർഗ്, ലേഡിഗഗ*.... അങ്ങനെ പോകുന്നു ഇടതൻ മാരുടെ നിര...

, ഇടതുകൈയ്യോടുള്ള ഈ വിവേചനം എന്തിനാണെന്ന് ഇപ്പോഴും നമ്മളിൽ പലര്‍ക്കും അറിയില്ല. എന്നാൽ ഈ മാറ്റി നിർത്തപ്പെടലുകൾക്കിടയിലും ഇടങ്കൈ ശീലമാക്കി സ്വന്തമായ വ്യക്തിത്വങ്ങൾ രൂപപ്പെടുത്തിയവരാണ്  ഈ പ്രമുഖർ.

*അമേരിക്കൻ പ്രസിഡന്റുമാരിൽ  ജെയിംസ് എ ഗാർഫീൽഡ്, ഹെർബർട്ട് ഹൂവർ, ജെരാൾഡ് ഫോർഡ്, റൊണാൾഡ് റീഗൻ, ജോർജ് എച്ച് ഡബ്ല്യു ബുഷ്, ബിൽ ക്ളിന്റൺ, ബരാക് ഒബാമ*

എന്നിവർ ഇടങ്കൈയ്യരായിരുന്നു.

*ആഞ്‌ജലീന ജോളി, ടെന്നീസ്താരം മാർട്ടീന നവാരത്തിലോവ,ക്രിക്കറ്റ്‌ താരങ്ങളായ സച്ചിൻ,  ഗാംഗുലി,സനത് ജയസൂര്യ, മാത്യു ഹെയ്ഡൻ,മിച്ചൽ ജോൺസൻ,*

*ഇടന്തലയിൽ* *ഇടംകൈകൊണ്ടു ഇന്ദ്രജാലം തീർക്കുന്ന വാദ്യകലാകാരൻ കല്പാത്തി ബാലകൃഷണനെയും* ചേർത്തുവെച്ച് ലോക ഇടം കയ്യരുടെ ദിനം അനുസ്മരിക്കാം.. 


പ്രിയ മാതാപിതാക്കളെ...കുഞ്ഞ് ഇടം കൈകൊണ്ട് കുത്തി വരയ്ക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ പേടിപ്പിച്ച് വലം കൈയിലേക്ക് പെന്‍സില്‍ മാറ്റാതെ വെറുതെ വിടുക.അല്ലാത്ത പക്ഷം നിങ്ങൾ അവരുടെ കഴിവുകൾ ആണ് അറിഞ്ഞോ അറിയാതയോ തകർക്കുന്നത്.വലം കൈയ്യരുടെ ലോകത്തില്‍ ഇടം കൈയ്യരായ കുഞ്ഞുങ്ങളെ വളര്‍ത്തിയെടുക്കേണ്ടത് നിങ്ങളാണ്,

ഇടതുകൈയ്യനാകുക എന്നത് വളരെക്കുറച്ച് പേർക്ക് ലഭിക്കുന്ന ‘പ്രിവിലേജ്’ ആണെന്ന ഉത്തമ ബോദ്ധ്യത്തോടെ...അവരുടെ വ്യക്തിത്വം അവരുടേതാണ്..... അവർ ഇടംകയ്യന്മാരായി വളരട്ടെ..... ലോകത്തിന് അഭിമാനമാകുന്ന തരത്തിൽ അവരുടെ കഴിവുകൾ അവരുടേതായ രീതിയിൽ വളരട്ടെ.

ഏവർക്കും സ്നേഹാശംസകൾ

🌹🌹🌹🌹🌹🌹🌹🌹🌹🌹

 https://youtu.be/WOLkWNt42bc

Tuesday 3 August 2021

നൂറിന്റെ വിജയതിളക്കത്തിൽ മഹ്മൂദിയ്യ


 സി

 ബി എസ് ഇ പത്താം ക്ലാസ് ഫലം: മഹ്മൂദിയ്യ ഇംഗ്ലീഷ് സ്കൂൾ പതിനാലാം  തവണയും നൂറ് ന്റെ വിജയതിളക്കത്തിൽ

🎓🎓🎓🎓🎓🎓🎓🎓🎓

പെരിഞ്ഞനം : മഹ്മൂദിയ ഇംഗ്ലീഷ് സ്കൂളിൽ *സി ബി എസ് ഇ* പത്താം തരം പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികളും ഉന്നത വിജയം കരസ്ഥമാക്കി.

തുടർച്ചയായി പതിനാലാം തവണയാണ് നൂറു ശതമാനം വിജയം കൈവരിക്കുന്നത്.

പരീക്ഷയെഴുതിയ 26 വിദ്യാർത്ഥികളിൽ 

*9 പേർ ഡിസ്റ്റിങ്ക്ഷനോടെ വിജയിച്ചപ്പോൾ 5 വിദ്യാർത്ഥികൾ 90% ന് മുകളിൽ മാർക്ക് നേടി.. . *11  വിദ്യാർത്ഥികൾ ഫസ്റ്റ് ക്ലാസും 6 വിദ്യാർത്ഥികൾ സെക്കന്റ്‌ ക്ലാസും നേടി വിജയങ്ങൾക്ക് മാറ്റു കൂട്ടി*.


വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുന്നതിന്  പ്രയോജനകരമാവുന്ന  വിധം സി ബി എസ് ഇ നടപ്പാക്കിയ പാഠ്യ പദ്ധതികളെ വിദ്യാർത്ഥികളിലേക്കു വിജയകരമായി എത്തിക്കാൻ മഹ്മൂദിയ്യ ക്ക് സാധിച്ചതിലൂടെയാണ് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്.CBSE  യുടെ നിലവാരമുള്ള വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെയും നിഷ്പക്ഷമായ തുടർ മൂല്യ നിർണയങ്ങളിലൂടെയുമാണ് വിദ്യാർത്ഥികൾ മികച്ച വിജയം നേടിയിരിക്കുന്നത് .


പ്രതിസന്ധികളെ അതിജീവിച്ചു ഓൺലൈൻ ക്ലാസ്സുകളിലൂടെ പഠനപ്രവർത്തനങ്ങൾക്ക് കൂടെ നിന്ന് കൊണ്ട് ഉന്നത വിജയം കരസ്ഥമാക്കി മഹ്മൂദിയ്യയുടെ വിജയ യാത്രക്ക് വഴി തെളിച്ച *എല്ലാ വിദ്യാർത്ഥികൾക്കും അവർക്ക് ആത്മവിശ്വാസം പകർന്നു കൊണ്ട് കൂടെ നിന്ന രക്ഷിതാക്കൾക്കും അധ്യാപകർക്കും സ്കൂൾ മാനേജ്മെന്റ് നും സ്നേഹം നിറഞ്ഞ നന്ദി അറിയിക്കുന്നു*...


*എല്ലാ വിദ്യാർത്ഥികൾക്കും ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ*🌹🌹🌹🌹🌹🌹


*Saeed VH*

*PRINCIPAL*

*MAHMOODIYYA ENGLISH SCHOOL PERINJANAM*

Get this widget

മംഗ്ലീഷില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)