Folowers

Saturday 31 July 2021

Friendship day


 *Saeed VH*

*PRINCIPAL*

*MAHMOODIYYA ENGLISH SCHOOL*

*PERINJANAM* 

🌹🌹🌹🌹🌹🌹🌹🌹🌹

*സൗഹൃദ ദിനം*..... *ഫ്രണ്ട്ഷിപ് ഡേ*

🌹🌹🌹🌹🌹🌹🌹🌹🌹

*ഒരു മുറി മുഴുവന്‍ പ്രകാശം പരത്താന്‍ ഒരു മെഴുകുതിരി മതി, നിങ്ങളുടെ ജീവിതം മുഴുവന്‍ പ്രകാശിപ്പിക്കാന്‍ ഒരു യഥാര്‍ത്ഥ സുഹൃത്തും*'.  നിബന്ധനകളും  വ്യവസ്ഥകളും ഇല്ലാതെ നിങ്ങളുടെ ജീവിതത്തിൽ കടന്നുവരുന്നവരാണ് നമ്മുടെ ഉറ്റ ചങ്ങാതിമാര്‍........ ഇന്ന് 

സൗഹൃദദിനം.... 


2011 ഏപ്രില്‍ 27നാണ് ഐക്യരാഷ്ട്രസഭയുടെ പൊതുസഭ *ജൂലൈ 30*

ന് ഔദ്യോഗിക അന്താരാഷ്ട്ര സൗഹൃദ ദിനമായി ആഘോഷിക്കാന്‍ പ്രഖ്യാപനമിറക്കിയത്.എങ്കിലും, യുഎന്‍ നിശ്ചയിച്ചിട്ടുള്ള തീയതിക്കും അതിനു മുമ്പും ശേഷവും പല രാജ്യങ്ങളും സൗഹൃദ ദിനം ആഘോഷിച്ചു വരുന്നു. *ഇന്ത്യയില്‍, ഓഗസ്റ്റിലെ ആദ്യ ഞായറാഴ്ചയാണ്* സൗഹൃദ ദിനമായി ആഘോഷിക്കുന്നത്. *ഈ വര്‍ഷം അത് ഓഗസ്റ്റ് 1 ആണ്*.1930ല്‍ ഹാള്‍മാര്‍ക്ക് കാര്‍ഡുകളുടെ സ്ഥാപകന്‍ *ജോയ്‌സ് ഹാളാണ് ഫ്രണ്ട്ഷിപ്പ് ഡേ എന്ന ആശയത്തിന് രൂപം നല്‍കിയത്*. എല്ലാ വര്‍ഷവും ഓഗസ്റ്റ് രണ്ടാം തീയതി ഇത് ആഘോഷിക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു.എന്നാൽ 

പിന്നീട്, *1958 ജൂലൈ 20ന് പരാഗ്വേയില്‍ സര്‍ജനായിരുന്ന ഡോ. റാമണ്‍ ആര്‍ട്ടെമിയോ* ബ്രാച്ചോ ആണ് സുഹൃത്തുക്കളുമായുള്ള ഒരു അത്താഴവിരുന്നിനിടെ *ലോക സൗഹൃദ ദിനം*

 എന്ന ആശയം ആദ്യമായി ആഘോഷിച്ചത്. 


ജീവിതത്തില്‍ ലഭിക്കാവുന്ന ഏറ്റവും *മികച്ച സമ്മാനം എന്നത് സുഹൃത് ബന്ധങ്ങളാണ്*. ഒപ്പം നില്‍ക്കുകയും ഏതു കാര്യങ്ങളും പങ്കുവയ്‌ക്കാന്‍ കഴിയുകയും ചെയ്യുന്ന ഒരു സുഹൃത്തിനെ ലഭിക്കുന്നത് ഭാഗ്യമാണ്...

സൗഹൃദത്തിന്റെ നിർവചനങ്ങൾക്ക് അർത്ഥവ്യാപ്തി നൽകുന്നത് ഈ പങ്കുവയ്ക്കലുകളാണ് .സൗഹൃദത്തിന് ശബ്ദങ്ങൾക്കും ചലനങ്ങൾക്കും അപ്പുറത്തൊരു ഭാഷയുണ്ട് . 


വാക്കുകൾ കാറ്റ് പോലെ എളുപ്പമുള്ളതാണ്. പക്ഷേ *വിശ്വസിക്കാവുന്ന ആത്മാർഥ സുഹൃത്തിനെ കണ്ടെത്തുക എന്നത് എളുപ്പമുള്ള കാര്യമല്ല*'' : *എന്ന വില്യം ഷേക്സപിയർ* ന്റെ വാക്കുകൾ വളരെ ശരിയാണ് എന്ന് തോന്നുന്നു.

ആത്മാർത്ഥ സുഹൃത്തുക്കൾ എന്നും നല്ല വഴികാട്ടി ആയിരിക്കും. *വെളിച്ചത്തിലൂടെ ഒറ്റക്ക് സഞ്ചരിക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് ഒരു സുഹൃത്തുമൊത്തു ഇരുട്ടിലൂടെ സഞ്ചരിക്കുന്നത്*

എന്നാണ് അന്ധയും ബധിരയും ആയിരുന്ന *ഇതിഹാസ വനിത ഹെലൻ കെല്ലർ* സൗഹൃദത്തെ കുറിച്ച് പറഞ്ഞിട്ടുള്ളത്. 


*മികച്ച സൗഹൃദങ്ങൾ നമ്മെ വിജയത്തിലേക്കും നേട്ടങ്ങളിലേക്കും നയിക്കുന്നു*.ആഴത്തിലുള്ള സൗഹൃദ ബന്ധങ്ങളാൽ കെട്ടി ഉയർത്തിയ എത്രയോ മഹാസംരംഭങ്ങൾ നമ്മുടെ മുന്നിൽ തന്നെയുണ്ട്. സ്റ്റാൻഫോർഡ് സർവകലാശാലയിൽ പിഎച്ച്.ഡിക്ക് സഹപാഠികളായിരുന്ന *ലാറി പേജും സെർജി ബ്രിന്നും ചേർന്ന് തുടക്കമിട്ട ഗൂഗിളും* *റീഡ് കോളേജിൽ സഹപാഠികളായിരുന്ന സ്റ്റീവ് ജോബ്സും സ്റ്റീവ് വോയ്‌സിനിയാകും ചേർന്ന് ആരംഭിച്ച ആപ്പിളും* ദൽഹി ഐ.ഐ.ടിയിൽ സഹപാഠികളായിരുന്ന *ബിന്നി ബൻസാലും സച്ചിൻ ബൻസാലും ചേർന്ന് തുടങ്ങിയ ഫ്ലിപ്കാർട്ടുമൊക്കെ* സൗഹൃദത്തിന്റെ ശക്തി എത്രത്തോളമുണ്ട് എന്നതിന്റെ ഉത്തമ ഉദാഹരണങ്ങളാണ്.

പലപ്പോഴും *സൗഹൃദങ്ങൾ ബാഹ്യ ജാഡകൾക്കുള്ളിലെ മിഥ്യയായി മാറാറുണ്ടെങ്കിലും ജീവനുള്ള സൗഹൃദങ്ങൾ മനസ്സിൽ സൂക്ഷിയ്ക്കുന്ന കൂട്ടുകാർ എന്നുമുണ്ട്* .മാറുന്ന ലോകക്രമത്തിൽ എന്തിനും നന്മ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഇക്കാലത്ത് സൗഹൃദത്തിലും അത് സംഭവിക്കുന്നു.

*ഒന്നോ രണ്ടോ*

*ദിവസം ക്ലാസിൽ ഒപ്പമുള്ള സുഹൃത്ത് വരാതിരുന്നാൽ* *എന്താണെന്ന് പോലും അന്വേഷിക്കാത്തെ സൗഹൃദങ്ങളും ഇന്ന് നമുക്കിടയിൽ ഉണ്ട് . അതിൽ മാറ്റം വരുത്തണം*


*തന്റെ ആവശ്യത്തിന് വേണ്ടി മാത്രം സുഹുത്തിനെ ഓർമ്മിക്കുന്നതിൽ നിന്നും എന്നും എപ്പോഴും ഓർമ്മിക്കുകയും ബന്ധം നിലനിർത്തുകയും ചെയ്യുമ്പോഴാണ് സുഹൃത് ബന്ധങ്ങൾക്ക് മനോഹാരിത കൈവരിക*.*നല്ല സുഹൃത്തിനെ ലഭിക്കുക* , *നല്ല ജോലി ലഭിക്കുക* , *നല്ല സന്താനങ്ങൾ*, *നല്ല വീട്*, *നല്ല കുടുംബം* ഇതൊക്കെയാണ് ജീവിതത്തിൽ നമുക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ നേട്ടങ്ങളെന്ന് കൂട്ടുകാർ മനസിലാക്കണം 


*സുഹൃത്തിന്റെ നന്മക്കായി, വിജയങ്ങൾക്കായി, കുടുംബത്തിനായി*, *ഭാവി ജീവിതത്തിനായി നാം പ്രാർഥിക്കുമ്പോൾ അത് സ്നേഹമാണ്.*  *വിമർശനങ്ങൾ പോലും ഇഷ്ടത്തിന്റെ അടയാളങ്ങളാവണം*. *നന്മകൾ അംഗീകരിക്കാനും അഭിനന്ദിക്കാനും തയ്യാറാകുന്നവരുടെ വിമർശനങ്ങൾ അർഥവത്തായിരിക്കും. നാം അങ്ങനെയുള്ള സുഹൃത്തുക്കളാവുക*


*ഒരിക്കലും തകരാത്ത സൗഹൃദങ്ങൾ സൃഷ്ടിച്ചെടുക്കാൻ ഈ സൗഹൃദ ദിനം നമുക്ക് ഒരു വേദിയായി മാറട്ടെ*. *കൂട്ടുകാർക്ക് തുല്യം എന്നും കൂട്ടുകാർ മാത്രം*.


*ഏവർക്കും ഹൃദയം നിറഞ്ഞ സൗഹൃദദിനാശംസകൾ* .. !!


🌹🌹🌹🌹🌹🌹🌹🌹🌹


Saturday 24 July 2021

Happy Parents Day


 

പെരുന്നാൾ പൊലിവ് 2021


 💫❣️💚 *_ഇന്ന് രാത്രി  7:30ന്  മലയാളത്തിന്റെ പ്രിയപ്പെട്ട മാദിഹുകൾ_*

 *_ഒരുമിച്ചൊരു വേദിയിൽ ഇശൽ മഴ തീർക്കുന്നു......!!_*💚❣️💫


 _*ഈ ബലിപെരുന്നാളിന്റെ വലിയ സന്തോഷം....!!*_


 *❣️സയ്യിദ് ത്വാഹ തങ്ങൾ പൂക്കോട്ടൂർ*

 *❣️റഹൂഫ് അസ്ഹരി ആക്കോട്*

 *❣️ഷഹിൻ ബാബു താനൂർ*

 *❣️നിസാമുദ്ദീൻ പുത്തൂർമഠം*


🎧 *_കൂടെ ദശലക്ഷകണക്കിന് ഹൃദയങ്ങളെ_*

 *_മദനീപ്രണയത്തിനാലിളക്കി മറിച്ച_*

*_അനുഗ്രഹീത പണ്ഡിതൻ_*


💚 *_ഡോ. മുഹമ്മദ് ഫാറൂഖ്  നഈമി ഉസ്താദിന്റെ ഈദ് സന്ദേശവും._*💚


 ⛱️⛱️ *_പെരുന്നാൾ പൊലിവ്_*⛱️⛱️

             _മഹ്മൂദിയ്യ ഈദ് നൈറ്റ്'21_

_*ശനിയാഴ്ച്ച (ഇന്ന്) 7:30 PM (Indian)*_


               *_Mahmoodiyya Media_*         

               *_യുട്യൂബ് ചാനലിൽ_*


Organizer:Mahmoodiyya Gulf Chapter


*തത്സമയം വീക്ഷിക്കുന്നതിനുള്ള ലിങ്ക്..*👇🏻

https://youtu.be/VBM4H1dwy2g

https://youtu.be/VBM4H1dwy2g

https://youtu.be/VBM4H1dwy2g


മാക്സിമം share ചെയ്യണേ....

 ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ ഇപ്പോൾ തന്നെ ചെയ്യുമല്ലോ.......!

Sunday 11 July 2021

Paper Bag Day 2021


 


School Election 2021




🗳️🗳️🗳️🗳️🗳️🗳️🗳️🗳️🗳️

*മഹ്മൂദിയ്യ സ്കൂൾ പാർലിമെന്റ് ഇലക്ഷൻ ജൂലായ് 12 ന്*

🌴🌴🌴🌴🌴🌴🌴🌴🌴

*സുശക്തയ  ജനാധിപത്യപ്രക്രീയയുടെ ഈറ്റില്ലമാണ് ഇന്ത്യ.ആ മഹത്തായ ജനാധിപത്യ വ്യവസ്ഥിതിയുടെ ഭാഗമാണ് ഓരോ പൗരനും. അടിസ്ഥാന തത്വങ്ങൾ സ്കൂൾ തലം മുതലേ തുടങ്ങണമെന്ന ലക്ഷ്യത്തിലൂന്നിയാണ് മഹ്മൂദിയ്യ  സ്കൂൾ തല പാർലിമെന്റ് തെരഞ്ഞെടുപ്പ് നടത്തുന്നത്.*.

ജനാധിപത്യ രാജ്യമായ  ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങൾ കുട്ടികൾക്ക് ഉൾക്കൊള്ളാവുന്ന വിധത്തിലാണ് *സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ഓൺലൈൻ പ്ലാറ്റ് ഫോമിലൂടെ ഒരുക്കിയിരിക്കുന്നത്*. *നേതൃത്വ ഗുണമുള്ള ഭാവി* *തലമുറയെ*

വാർത്തെടുക്കുന്ന ഈ  പ്രക്രിയയിൽ

നിങ്ങളുടെ *വിലയേറിയ വോട്ടുകൾ ശ്രദ്ധപൂർവം വിനിയോഗിച്ച് മഹ്മൂദിയ്യ സ്കൂൾ കാബിനറ്റ്* *പ്രതിനിധികളെ തെരെഞ്ഞെടുക്കാനുള്ള അവസരം വിനിയോഗിക്കുക



തിരഞ്ഞെടുപ്പിലെ പോസ്റ്റ്‌ കൾ താഴെ 


*Head Boy*

*Head Girl*

*General captain( Boy )*

*General captain (Girl )*



*എല്ലാ വിദ്യാർത്ഥികൾക്കും  അദ്ധ്യാപക- അധ്യാപകേതര അംഗങ്ങൾക്കും തങ്ങളുടെ വിലയേറിയ വോട്ടുകൾ ഗൂഗിൽ ഫോം വഴി രേഖപെടുത്താം*.... 


*Election Date               : 12/7/2021*


*Time                              : 4 pm*


*Medium for Voting.    : Google Form*


*Result Declaration      : 13/7/2021*




*ഓരോ വോട്ടും വിലയെറിയതാണ്. വിവേകത്തോടെ ഉപയോഗിക്കുക*


🌹🌹🌹🌹🌹🌹🌹🌹🌹


*SAEED VH*

*PRINCIPAL*

*MAHMOODIYYA ENGLISH SCHOOL*

*PERINJANAM*



Get this widget

മംഗ്ലീഷില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)