Folowers

Wednesday 8 June 2022

Opening Ceremony of IBES & THIBYAN

*വിദ്യാരംഭപരിപാടികളോടെ മഹ്മൂദിയ്യ ഐ ബി ഇ എസ് - തീബിയാൻ ക്ലാസ്സ്കൾക്ക് തുടക്കം*

🏆🏆🏆🏆🏆🏆🏆🏆🏆


മഹ്മൂദിയ്യ ഐ ബി ഇ എസ് - തീബിയാൻ ക്ലാസ്സ്കൾക്ക് ഇന്ന് തുടക്കം. സ്കൂൾ അങ്കണത്തിൽ നടന്ന വർണ്ണാഭമായ വിദ്യാരംഭ പരിപാടികളോടെ കുരുന്നുകൾ അറിവിന്റെ ലോകത്തേക്ക് പ്രവേശിച്ചു.മാനേജർ മുഫ്തിക്കർ അഹമ്മദ് അധ്യക്ഷനായ 

 ഉത്ഘാടന പരിപാടിയിൽ പ്രിൻസിപ്പാൾ സഈദ് വി എച്ച് സ്വാഗതവും ഗഫൂർ ഉസ്താദ് ഉദ്ഘാടന കർമ്മവും സയ്യിദ് മുഹമ്മദ് ബുഹാരി, അബ്ബാസ് ഉസ്താദ് എന്നിവർ എഴുത്തിനിരുത്തും വർക്കിംഗ്‌ സെക്രട്ടറി ഹസീൻ നൂറാനി മുഖ്യപ്രഭാഷണവും നടത്തി. തുടർന്ന് കുട്ടികളുടെ കലാ പരിപാടികൾ നടന്നു. അഡ്മിനിസ്ട്രേറ്റർ ശംസുദ്ധീൻ, മഹ്മൂദ്  ഉനൈസ് ബക്കരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


✍️

*സഈദ് വി എച്ച്*

*പ്രിൻസിപ്പാൾ*

*മഹ്മൂദിയ്യ ഇംഗ്ലീഷ് സ്കൂൾ പെരിഞ്ഞനം*

 

Monday 6 June 2022

Environment Day



 *മഹ്മൂദിയ്യ സ്കൂളിൽ പരിസ്ഥിതി ദിന പരിപാടികൾക്ക് തുടക്കം കുറിച്ചു.*


🌿🌿🌿🌿🌿🌿🌿🌿🌿


ലോക പരിസ്ഥിതി ദിനത്തിൽ സ്കൂൾ ക്യാമ്പസ്സിൽ വൃക്ഷതൈ നട്ടുകൊണ്ട് പ്രിൻസിപ്പാൾ സഈദ് വി എച്ച് 

ലോക പരിസ്ഥിതി ദിന പരിപാടികൾ ഉത്ഘാടനം ചെയ്തു. തുടർന്ന് പ്രിൻസിപ്പാൾ, നേച്ചർ ക്ലബ്‌ അംഗങ്ങൾ, ക്ലബ്‌ കോഡിനേറ്റർ അശ്വതി എന്നിവർ 2019 ലെ പരിസ്ഥിതിദിനത്തിൽ നട്ട ഫലവൃക്ഷത്തെ സന്ദർശിച്ചു അതിന്റെ  വളർച്ച പുരോഗതി വിലയിരുത്തി.. ഉത്ഘാടന ചടങ്ങിൽ മാനേജർ മുഫ്തിക്കർ അഹമ്മദ്, അഡ്മിനിസ്ട്രേറ്റർ ശംസുദ്ധീൻ, അക്കാദമിക് സൂപ്പർ വൈസർ ഷെമറിൻ എന്നിവർ പങ്കെടുത്തു.


✍️


*സഈദ് വി എച്ച്*

*പ്രിൻസിപ്പാൾ*

*മഹ്മൂദിയ്യ ഇംഗ്ലീഷ് സ്കൂൾ പെരിഞ്ഞനം*

Get this widget

മംഗ്ലീഷില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)