Folowers

Friday 9 October 2015

പ്രിയപ്പെട്ടവര്‍ക്കായ് സ്നേഹപൂര്‍വ്വം ഒരു കത്ത്

                                                                                      സ്നേഹം നിറഞ്ഞ പ്രിയ സുഹൃത്തേ,
നീ അയച്ച മറുപടി "ലൈക്കുകളായി" കിട്ടി. . നിന്‍റെ വിശേഷങ്ങള്‍ അറിഞ്ഞപ്പോള്‍  വളരെയധികം സന്തോഷം തോന്നുന്നു. നിനക്കും കുടുംബത്തിനും സുഖമല്ലേ?പിന്നെ മറുപടി അയക്കുവാന്‍ രണ്ടു ദിവസം വൈകിയത് മഹ്മൂദിയ്യ കുടുംബത്തിലെ മറ്റൊരു വിശേഷം കൂടി നിന്നെ അറിയിക്കാം എന്ന്‍ കരുതിയാണ്.  ഒരു കാലത്ത് പ്രിയപ്പെട്ടവരുടെ വിശേഷങ്ങള്‍ അറിയുവാന്‍ ആശ്രയിച്ചിരുന്ന കത്തുകളും ഇന്ന്‍ നവ മാധ്യമങ്ങളുടെ അതി പ്രസരണത്തില്‍ മുങ്ങി തിരശീലക്ക് പിറകിലേക്ക് പിന്തള്ളപ്പെട്ടുകൊണ്ടിരുക്കുന്ന തപാല്‍ പെട്ടികളും പുതു തലമുറക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ   ലോക തപാല്‍ ദിനാഘോഷങ്ങളുടെ ഭാഗമായി മഹ്മൂദിയ്യ കുട്ടികള്‍ക്ക് പ്രിയപ്പെട്ടവര്‍ക്ക് കത്തുകളയക്കുവാന്‍ അവസരം നല്‍കി കൊണ്ട് തപാല്‍ പെട്ടികള്‍ തയ്യാറാക്കി.            എല്‍ .കെ.ജി. മുതല്‍ പ്ലസ്‌ വണ്‍ വരെയുള്ള കുട്ടികള്‍ കത്തെഴുത്ത് മത്സരത്തില്‍ വളരെ ആവേശ പൂര്‍വ്വം പങ്കെടുത്തു.കുട്ടികളുടെ സൗകര്യത്തിനായി രണ്ട് തപാല്‍ പെട്ടികള്‍  8.10.2015 വ്യാഴാഴ്ച്ച മുതല്‍  മെയിന്‍ ബ്ലോക്കിലും ന്യൂ ബ്ലോക്കിലും ഏര്‍പ്പെടുത്തി. സ്കൂള്‍ റോഡ്‌ ആന്‍ഡ്‌ സേഫ്റ്റി ക്ലബിന്‍റെ നേതൃത്വത്തിലാണ് തപാല്‍ ദിനം ആഘോഷിച്ചത്. കോഡിനേറ്റര്‍ മാരായ  ശ്രീ.വിപിന്‍ ദാസ്  , മുഹമ്മദ്‌ ഹനീഫ , സുലൈമാന്‍ ഉസ്താദ് എന്നിവര്‍ രൂപകല്‍പ്പന ചെയ്ത തപാല്‍ പെട്ടികള്‍ കുട്ടികളില്‍ കൌതുകം ജനിപ്പിക്കുന്നവയായിരുന്നു. സ്കൂളില്‍ നിന്നും വിതരണം ചെയ്ത പോസ്റ്റ്‌ കാര്‍ഡുകളില്‍ കുട്ടികള്‍ തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകര്‍ക്കും കൂട്ടുകാര്‍ക്കും മാതാപിതാക്കളും കത്തുകളെഴുതികൊണ്ടാണ് മത്സരത്തില്‍ പങ്കെടുത്തത്    ഇന്ന്‍ 9.10.2015 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക്  തപാല്‍ പെട്ടികള്‍ തുറന്നു. പ്രത്യേകം തയ്യാറാക്കിയ "പോസ്റ്റ്‌ ഓഫീസില്‍"  ആദ്യ കസ്റ്റമറായി എത്തിയ പ്രിന്‍സിപ്പാള്‍ ശ്രീ. അബ്ദുള്‍ റഷീദ് സര്‍ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ ഉത്ഘാടനം ചെയ്തു.


  സോര്‍ട്ടിംഗ് അസിസ്റ്റന്‍റെ്മാരായ VIII റോസിലെ മുഹമ്മദ്‌ ശമ്മാസ് , VII റോസിലെ സഫ്വാന്‍ എന്നിവര്‍ കത്തുകള്‍ തരം തിരിച്ചു സീല്‍ ചെയ്തു. സുലേഖ ടീച്ചര്‍ പോസ്റ്റ്‌ മാസ്റ്ററുടെ റോള്‍ കൈകാര്യം ചെയ്തപ്പോള്‍ VIII റോസിലെ ഫാത്തിമ നിസ് വ പോസ്റ്റ്‌ വുമണ്‍ ആയും VIII ലില്ലിയിലെ  മുഹ്സിന്‍ പി. എസ്. പോസ്റ്റ്‌ മാനായും തങ്ങളുടെ ജോലികള്‍ ഭംഗിയായി ചെയ്തു. മഹ്മൂദിയ്യ സ്പീഡ് പോസ്റ്റ്‌ വിഭാഗവും മണി ഓര്‍ഡര്‍ വിഭാഗവും പ്രവര്‍ത്തിച്ചിരുന്നു എന്ന വിവരവും നിന്നെ സന്തോഷപൂര്‍വ്വം അറിയിക്കുന്നു.

 
                    നിനക്കായ് ആഘോഷങ്ങളുടെ ഏതാനും ചില ഫോട്ടോകള്‍ കൂടി ഈ കത്തിന്‍റെ കൂടെ വെയ്ക്കുന്നുണ്ട്. നിനക്ക് ഇഷ്ടപെടുമെന്ന്‍ വിശ്വസിക്കുന്നു.

                          ഇടയ്ക്ക് മഹ്മൂദിയ്യ ന്യൂസ്‌ .ബ്ലോഗ്‌സ്പോട്ട്.കോം സന്ദര്‍ശിക്കുമല്ലോ? നിങ്ങള്‍ക്ക് എല്ലാവര്‍ക്കും സുഖവും സന്തോഷവും സമാധാനവും നേര്‍ന്നുകൊണ്ട്  തത്ക്കാലം നിര്‍ത്തുന്നു. 
  
എന്ന്‍
സ്വന്തം മഹ്മൂദിയ്യ കുടുംബം. 

2 comments:

  1. ഇനിയും മടങ്ങി വരാനിടയില്ലാത്ത പഴയ കാല കത്തിടപാടുകൾ ഈ തലമുറയ്ക്ക് ഒരോർമ്മ മാത്രമായോ...? ഈ പരിചയപ്പെടുത്തൽ എന്തു കൊണ്ടും നന്നായി... പക്ഷേ, ശരിക്കുള്ള ത പാലാ ഫീസു വഴി പരിചയപ്പെടുത്തുന്നതായിരുന്നില്ലെ ഇതിലും നന്ന് :: ആശംസകൾ ....

    ReplyDelete
  2. ഒരിക്കല്‍ നമ്മുടെ ജീവിതത്തിന്‍റെ ഭാഗമായിരുന്ന തപാല്‍ വകുപ്പ് കാലത്തിന്‍റ തിരശ്ശിലക്ക് പിന്നില്‍ മറഞ്ഞു.....
    ഇന്നത്തേ തലമുറയ്ക്ക് അതറിയാനുള്ള അവസരമൊരുക്കിയ് അഭിനന്ദനാര്‍ഹം തന്നെ.....
    ആശംസകൾ നേരുന്നു.....

    ReplyDelete

Get this widget

മംഗ്ലീഷില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)