Folowers

Monday 27 April 2020

ലോക്ക് ഡൌൺ കാലത്തെ വിജ്ഞാനലോകത്തേക്കുള്ള അവസരമാക്കി മഹ്മൂദിയ്യ ഓൺലൈൻ ക്വിസ്


കോവിഡ് 19 ഒഴിവ് ദിവസങ്ങൾ അടുക്കളകളിലെ പാചക പരീക്ഷണങ്ങളിൽ  നിന്ന് അല്പം മാറി  വായനയുടെ ലോകത്തേക്ക് അധ്യാപകരെ കൂട്ടി കൊണ്ട് പോകാനും വിരസതയാർന്ന ദിവസങ്ങളെ ഉർജസ്വലമാക്കാനും  വേണ്ടി സ്കൂൾ പ്രിൻസിപ്പൽ സഈദ് സാറിന്റെ മേൽനോട്ടത്തിൽ നടത്തിയ  ആവേശകരമായ ഓൺലൈൻ ക്വിസ് മത്സരം അധ്യാപക ഒഴിവ് ദിവസങ്ങളെ വിത്യസ്തമാക്കി.
11.4.2020 ന് മഹ്മൂദിയ്യ ഇംഗ്ലീഷ് സ്കൂളിലെ അധ്യാപകര്‍ക്ക് വേണ്ടി തുടങ്ങിയ ക്വിസ് മത്സരം  പിന്നീട് വിദ്യാർത്ഥികൾക്കും  രക്ഷിതാക്കൾക്കും  മത്സരിക്കാനുള്ള വേദിയായി മാറിയത്.വിവിധ ദിവസങ്ങളിലായി ക്ലാസ്സ്‌ തലത്തിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. കെജി തൊട്ട് പത്തു  വരെയുള്ള ക്ലാസ്സുകളിലെ കുട്ടികളും രക്ഷിതാക്കളും ആണ്  ആവേശകരമായ ഓൺലൈൻ ക്വിസ് മത്സരത്തിൽ പങ്കെടുത്തത്.  അധ്യാപകർ പങ്കെടുത്ത മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥാക്കിയത് ഇൻഷിത ടീച്ചറും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി കൊണ്ട് ശയാന ടീച്ചർ ബിജി രാജ് ടീച്ചർ, സന്ധ്യ ടീച്ചർ,മോനിഷ ടീച്ചർ എന്നിവർ  തൊട്ടു പുറകിലായി തന്റേതായ ഇടം തെളീച്ച് കൊണ്ട് മൽസര വിജയികളായി. വിധി നിർണ്ണയം നടത്തി കൊണ്ട് ശമറിൻ ടീച്ചറും ഹനീഫ സാരും നദീറ  ടീച്ചറും മൽസരത്തിന്റെ ഭാഗമായി.

Get this widget

മംഗ്ലീഷില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)