Folowers

Friday 31 December 2021

WINNERS FIESTA. 2021




 

Welcome 2022


 

മഹ്മൂദിയ്യ ഫിയസ്റ്റ 2021 ന് സമാപനം













🎨🎨🎨🎨🎨🎤🎤🎤🎸🎸🎸🎸

കുട്ടികളുടെ സർഗ്ഗവാസനകൾക്ക് കോവിഡ് പ്രതിസന്ധികൾക്കിടയിലും പ്രചോദനം നൽകി കൊണ്ട് തുടക്കം കുറിച്ച *മഹ്മൂദിയ്യ ഫിയസ്റ്റ 2021* സമാപിച്ചു.സമാപന പരിപാടിയിൽ *മുഖ്യാഥിതി മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ നവാസ് പടുവിങ്ങൽ* വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു.

കൊറോണ കാലത്തിൽ കുട്ടികൾക്കും കുടുംബാഗങ്ങൾക്കും ഉണ്ടാകുന്ന മാനസിക പിരിമുറുക്കത്തിൽ നിന്നും അൽപ്പം ഒരു ആശ്വാസം എന്ന നിലയിൽ ഹൈബ്രിഡ് രീതിയിൽ സംഘടിപ്പിച്ച ആർട്സ് ഫെസ്റ്റ് മൂന്ന് ദിവസം നീണ്ടു നിന്നു. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം *ട്രസ്റ്റ്‌ സെക്രട്ടറി ബാവ ദാരിമി നിർവഹിച്ചിരുന്നു*

ഹൌസ് അടിസ്ഥാനത്തിൽ നടത്തിയ മത്സരത്തിൽ *ഗ്രീൻ ഹൌസ് ഓവറോൾ ചാമ്പ്യൻമാരായി*.സമാപന പരിപാടിയിൽ പ്രിൻസിപ്പൽ സഈദ് വി എച്ച്, വർക്കിംഗ്‌ സെക്രട്ടറി ഹസീൻ നൂറാനി, അഡ്മിനിസ്റ്റർ ഷംസുദീൻ എന്നിവർ സംസാരിച്ചു. സജ്‌ന അനീഷ്, വിപിൻ ദാസ്, ബിജി രാജു, സജിത, റസീന അമീർ, ഷംല എന്നിവരടങ്ങിയ ആർട്സ് ഫെസ്റ്റ് കമ്മിറ്റിയാണ് പരിപാടിയുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത്.


🌹🌹🌹🌹🌹🌹🌹

*സഈദ് വി എച്ച്*

*പ്രിൻസിപ്പാൾ*


*സജ്‌ന അനീഷ്*

*ആർട്സ് കോർഡിനേറ്റർ*


*മഹ്മൂദിയ്യ ഇംഗ്ലീഷ് സ്കൂൾ പെരിഞ്ഞനം*

Thursday 30 December 2021

ആവേശത്തിമർപ്പിൽ ഫിയസ്റ്റ 2021








🎨🎨🎨🎨🎨🎤🎤🎤🎸🎸🎸🎸

കുട്ടികളുടെ സർഗ്ഗവാസനകൾക്ക് കോവിഡ് പ്രതിസന്ധികൾക്കിടയിലും പ്രചോദനം നൽകി കൊണ്ട് തുടക്കം കുറിച്ച *മഹ്മൂദിയ്യ ഫിയസ്റ്റ 2021 രണ്ടാം ദിനം* പിന്നിടുമ്പോൾ വാശിയേറിയ മത്സരങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.

*സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗം ആൺകുട്ടികളുടെ മത്സരങ്ങൾ* ആണ് വിവിധ സ്റ്റേജുകളിലായി ഇന്ന് നടന്നത്. *221 പോയിന്റ് നേടി അഫീല ടീച്ചർ നേതൃത്വം നൽകുന്ന ഗ്രീൻ ഹൌസ് ഇന്നത്തെ വിജയികളായി*

കൊറോണ കാലത്തിൽ കുട്ടികൾക്കും കുടുംബാഗങ്ങൾക്കും ഉണ്ടാകുന്ന മാനസിക പിരിമുറുക്കത്തിൽ നിന്നും അൽപ്പം ഒരു ആശ്വാസം എന്ന നിലയിലാണ് ആർട്സ് ഫെസ്റ്റ് ഓഫ്‌ ലൈനിലും ഓൺലൈനിലും സംഘടിപ്പിച്ചതെന്ന് പ്രിൻസിപ്പൽ സഈദ് വി എച്ച്, ആർട്സ് ഫെസ്റ്റ് കോർഡിനേറ്റർ സജ്‌ന അനീഷ് എന്നിവർ അറിയിച്ചു.ചടങ്ങിൽ മാനേജർ മുഫ്തിക്കർ അഹമ്മദ്, അഡ്മിനിസ്റ്റർ ശംസുദ്ധീൻ, സുലൈമാൻ മഹമൂദി എന്നിവർ പങ്കെടുത്തു.

🌹🌹🌹🌹🌹 

*സഈദ് വി എച്ച്*

*പ്രിൻസിപ്പാൾ* 


*സജ്‌ന അനീഷ്*

*ആർട്സ് ഫെസ്റ്റ് കോർഡിനേറ്റർ* 


*മഹ്മൂദിയ്യ ഇംഗ്ലീഷ് സ്കൂൾ പെരിഞ്ഞനം*

Wednesday 29 December 2021

FIESTA 2021


 

ഫിയസ്റ്റ 2021: മഹ്മൂദിയ്യ സർഗ്ഗ വിരുന്നിനു തുടക്കം

 











*സർഗ്ഗാത്മയുടെ വിരുന്നൊരുക്കി മഹ്മൂദിയ്യ ആർട്സ് ഫെസ്റ്റിനു ഇന്ന് 29.12.2021 ബുധനാഴ്ച തുടക്കം കുറിച്ചു. ഡിജിറ്റൽ യുഗത്തിൽ കാലത്തിനൊപ്പം സഞ്ചരിച്ചു കൊണ്ട് ഹൈബ്രിഡ് രീതിയിൽ സംഘടിപ്പിക്കുന്ന സ്കൂൾ ആർട്സ് ഫെസ്റ്റിന്റെ ഓഫ്‌ ലൈൻ മത്സരങ്ങൾക്കാണ് ഇന്ന് സ്കൂൾ അങ്കണത്തിൽ തിരശീല ഉയർന്നത്. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ഓഫ്‌ ലൈൻ പരിപാടികളുടെ ഉത്ഘാടനം മഹ്മൂദിയ്യ ട്രസ്റ്റ്‌ ജനറൽ സെക്രട്ടറി ബാവ ദാരിമി* *നിർവഹിച്ചു*.പ്രിൻസിപ്പാൾ സഈദ് വി എച്ച്, മാനേജർ മുഫ്തികർ അഹമ്മദ്‌, അഡ്മിനിസ്ട്രേറ്റർ ശംസുദ്ധീൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
*കിഡ്സ്‌,സബ് ജൂനിയർ,ജൂനിയർ, സീനിയർ* വിഭാഗത്തിൽ നടക്കുന്ന മത്സരങ്ങളിൽ *കിഡ്സ്‌ കാറ്റഗറിയിലെ ഓഫ്‌ലൈൻ മത്സരങ്ങൾക്കാണ്  കോവിഡ് പ്രോട്ടോകോൾ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ഇന്ന് വേദിയൊരുങ്ങിയത്*. കുരുന്നു സർഗ്ഗപ്രതിഭകളുടെ ഊർജം ചോർത്തി കളയാൻ പ്രതിസന്ധികൾക്ക് കഴിയില്ല എന്ന് ഓർമ്മിപ്പിക്കുന്ന രീതിയി ലായിരുന്നു ഓരോ മത്സരാർത്ഥികളുടെയും പ്രകടനം.
*ഒന്നാം ദിവസത്തെ കിഡ്സ്‌ വിഭാഗം മത്സരങ്ങൾക്കൊടുവിൽ ഫർസാന ടീച്ചറുടെ നേതൃത്വത്തിൽ അണിനിരന്ന ബ്ലൂ ഹൗസ് 44 പോയിന്റ് നേടി വിജയികളായി*

*പോയിന്റ് നില :-*
ബ്ലൂ ഹൌസ്          : 44
റെഡ് ഹൌസ്      : 42
ഗ്രീൻ ഹൌസ്.      : 28
യെല്ലോ ഹൌസ്  : 10

വിജയികൾക്കുള്ള സമ്മാനദാനം പ്രിൻസിപ്പൽ സഈദ് വി എച്ച് നിർവഹിച്ചു.

ഹൗസ് അടിസ്ഥാനത്തിൽ വിവിധ സ്റ്റേജുകളിലായി സംഘടിപ്പിച്ച മത്സരങ്ങൾ കുട്ടികളുടെ ആവേശം നിറഞ്ഞ പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നതായി ആർട്സ് ഫെസ്റ്റ് കോർഡിനേറ്റർ സജ്‌ന അനീഷ്, കമ്മിറ്റി അംഗങ്ങൾ ആയ ബിജി രാജു, റസീന അമീർ, ഷംല,സജിത,വിപിൻ ദാസ് എന്നിവർ അറിയിച്ചു.

🎺🎸🎺🎤🎤🎤🎨🎨🎨🎨

*സഈദ്  വി എച്ച്*
*പ്രിൻസിപ്പാൾ*

*സജ്‌ന അനീഷ്*
*ആർട്സ് കോർഡിനേറ്റർ*

*മഹ്മൂദിയ്യ ഇംഗ്ലീഷ് സ്കൂൾ പെരിഞ്ഞനം*

Get this widget

മംഗ്ലീഷില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)