Folowers

Tuesday 24 December 2019

ഉജ്ജ്വല പ്രകടനം കാഴ്ച വെച്ച് മഹ്മൂദിയ്യൻ MLA മാർ

ഒരു നിയമ സഭ ഹാളിൽ  ഉണ്ടായേക്കാവുന്ന എല്ലാ കാര്യങ്ങളും കുട്ടി MLA മാർ ഇന്ന് തിരുവനന്തപുരം  നിയമ സഭ ഹാളിൽ ചെയ്തപ്പോൾ കണ്ടു നിന്നവരിലും കേട്ടറിഞ്ഞവരിലും ഉണ്ടായ ആനന്ദം വളരെ വലുതായിരുന്നു... ഇന്ന് നടന്ന കേരള സ്കൂൾ പാര്ലമെന്റ് ലായിരുന്നു  ഈ ആഹ്ലാദകരമായ മുഹൂർത്തം... ഭരണപക്ഷവും പ്രതിപക്ഷവും വ്യത്യസ്ത മന്ത്രി മാരും MLA മാരും സ്പീക്കർ   എല്ലാം അടങ്ങിയ ഇന്നത്തെ ഏകദിന  അസംബ്ലി യിൽ CAB  നെതിരെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു ഇറങ്ങിപ്പോയതും എല്ലാം പത്ര താളുകളിൽ വായിച്ചു അനുഭവിച്ചത് നേരിൽ അനുഭവിച്ചതിന്റെ സന്തോഷത്തിലാണ് കുട്ടി MLA മാർ.. എല്ലാവർക്കും അഭിനന്ദനങ്ങൾ.... ഞങ്ങളുടെ മഹ്മൂദിയ്യയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 3 MLA മാരിൽ രണ്ട് പേർ പ്രതിപക്ഷത്തിരുന്നു ഭരണ പക്ഷത്തിന്റെ വികലമായ വാദങ്ങളെ നഖശിഖാന്തം  എതിർത്തപ്പോൾ  ഒരാൾ ഭരണപക്ഷത്തിരുന്നു  ഭരണ പക്ഷത്തിന്റെ ന്യായ വാദങ്ങൾ അവതരിപ്പിച്ചതും വളരെ മികച്ചു നിന്നു...പങ്കെടുത്തു മാതൃക കാണിച്ച 3 മഹ്മൂദിയൻ  കുട്ടികൾക്കും പ്രിൻസിപ്പൽ,  മാനേജ്‌മെന്റ്റ്, അധ്യാപകർ, പി ടി എ  എന്നിവരുടെ   അഭിനന്ദനങ്ങൾ അറിയിക്കുന്നു..🌹🌹🌹

Saeed V  H
principal
Mahmoodiyya English school, Perinjanam

കുട്ടി MLA മാർക്ക് അഭിനന്ദനങ്ങൾ


തിരുവനന്തപുരം  നിയമസഭാ  ഹാളിൽ  ഇന്ന്  (24.12.2019) നടക്കുന്ന  സ്കൂൾ പാർലിമെന്റ് ലേക്ക് തെരെഞ്ഞെടുക്കപ്പെട്ട മഹ്മൂദിയ്യ വിദ്യാർത്ഥിനികൾക്ക് ( അനീസ, നജ പർവിൻ, ഫാത്തിമ നസ്രിൻ ) അഭിനന്ദനങ്ങൾ...🌹🌹🌹🌹🌹


























Wednesday 11 December 2019

FIT INDIA സർട്ടിഫിക്കറ്റ്

പെരിഞ്ഞനം മഹ്മൂദിയ്യ സ്കൂളിന് ഇന്ത്യാ ഗവർമെന്റ് ന്റെ യുവജനകാര്യം & സ്പോർട്സ് ഡിപ്പാർട്മെൻറിന്റെ  ഫിറ്റ്‌ INDIA സർട്ടിഫിക്കറ്റ് ലഭിച്ചതായി പ്രിൻസിപ്പാൾ സഈദ് വി എച്ച് അറിയിച്ചു



Friday 29 November 2019

മഹ്മൂദിയ്യഃസ്കൂളിൽ നല്ലപാഠം വിദ്യാത്ഥികളുടെ നേതൃത്വത്തിൽ  കാർബൺ ന്യൂട്രൽ എന്ന ആശയം മുൻനിർത്തി , ഉർജ്ജ സംരക്ഷണത്തിന്റെ ഭാഗമായി  വൈദ്യുതി ഉപയോഗം കുറക്കുന്നതിന്റെ സാധ്യതകളെ പറ്റി ചർച്ചയും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു.പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട 35 വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി.സ്കൂൾ മാനേജർ മുഫ്തിക്കർ അഹമ്മദ് അധ്യക്ഷത വഹിച്ചു.നല്ലപാഠം കോർഡിനേറ്റർ മുഹമ്മദ് ഹനീഫ സ്വാഗതം പറഞ്ഞു.പെരിഞ്ഞനം വൈദ്യുതി ബോർഡിലെ സബ് എൻജിനീയർ മാരായ ഷാഹിദ്  വി.എ ,ജിതിൻ പി.എസ് എന്നിവർ ക്ലാസ്സിന് നേതൃതം നൽകി.വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിനുള്ള  ഏറ്റവും നല്ല നിർദ്ദേശങ്ങൾ നൽകിയ  സന ഫാത്തിമ (IX rose) ഫാത്തിമ നസീബ് (IX rose) ഹിബ ഫാത്തിമ എന്നിവർക്ക് പ്രത്യേക സമ്മാനങ്ങൾ നൽകി .വിദ്യാർത്ഥി പ്രതിനിധി നസ്രീന നൗഷാദ് (IX)നന്ദി രേഖപ്പെടുത്തി. എല്ലാവിദ്യാർഥികളുടെ വീട്ടിലും പെരിഞ്ഞനം പഞ്ചായത്തിലെ 100 വീടുകളിലും എത്തി വൈദ്യുതി ഉപയോഗ സർവേ  നടത്തുവാനും വൈദ്യുതി ബിൽ തുക കുറയ്ക്കുന്നതിനുള്ള പരിഹാരങ്ങൾ നിർദ്ദേശിക്കുകയും ചെയ്യും.
*മഹ്മൂദിയ്യഃ സ്കൂളിന് നേട്ടം*
മനക്കൊടി അൽ അസ്ഹർ ഇംഗ്ലീഷ്  സ്കൂളിൽ നടന്ന 8 )-മത്  ഇന്റർ സ്കൂൾ കരാട്ടെ ചാമ്പ്യൻഷിപ്പിൽ 85 പോയിന്റ് നേടി മഹ്മൂദിയ്യഃ ഇംഗ്ലീഷ് സ്കൂൾ പെരിഞ്ഞനം ഒന്നാം സ്ഥാനം നിലനിർത്തി.സ്കൂൾ ചെയർമാൻ  അഫ്രാതിം എ ഹംസ ചാംപ്യൻഷിപ്പ് ഉൽഘാടനം ചെയ്തു.പ്രിൻസിപ്പൽ ഡോ.ജവഹർലാൽ അധ്യക്ഷത വഹിച്ചു.കലാ കായിക മേഖലയിൽ കുട്ടികൾക്ക് കൂടുതൽ  അവസരം നൽകണമെന്ന്   അദ്ദേഹം വ്യക്തമാക്കി.IFKF സിക്രട്ടറി ശിവാജി,മഹ്മൂദിയ്യഃ സ്കൂൾ കായിക വിഭാഗം അദ്ധ്യാപകൻ മുഹമ്മദ് ഹനീഫ എന്നിവർ ആശംസകൾ അറിയിച്ചു. 7 സ്കൂളുകളിൽ നിന്നായി 160 കുട്ടികൾ  പങ്കെടുത്ത   മത്സരത്തിൽ 32 പോയിന്റുമായി GUPS പുരനാട്ടുകര,30 പോയിന്റുമായി അൽ അസ്ഹർ മനക്കൊടി എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.ശ്രീമതി നയന നന്ദി രേഖപ്പെടുത്തി.

Saturday 16 November 2019

ശീതകാല പച്ചക്കറി കൃഷിക്ക് തുടക്കം....

മഹ്മൂദിയ്യഃസ്കൂളിൽ നല്ലപാഠം വിദ്യാർഥികളുടെ നേതൃത്വത്തിൽ ശീതകാല പച്ചക്കറി കൃഷി ആരംഭിച്ചു.മാനേജർ മുഫ്തിക്കർ അഹമ്മദ് ഉൽഘാടനം നിർവഹിച്ചു. ശീതകാല പച്ചക്കറികളായ ക്യാബേജ്, കോളിഫ്ലവർ,ക്യാരറ്റ്,ബീറ്റ്റൂട്ട്, എന്നീ തൈകളാണ് 60 ഗ്രോബാഗിൽ നട്ടത്.നല്ലപാഠം കോർഡിനേറ്റർമാരായ സ്മിത ഉല്ലാസ് ,മുഹമ്മദ് ഹനീഫ എന്നിവർ പരിപാടികൾക്ക്  നേതൃത്വം നൽകി.

Thursday 14 November 2019

കുട്ടിക്കൂട്ടം ചർച്ച -ഭാവിമുകുളങ്ങളുടെ നല്ലപാഠം

ശിശുദിനത്തോടനുബന്ധിച്ചു നടന്ന മഹ്മൂദിയ്യഃ നല്ലപാഠം  കുട്ടിക്കൂട്ടം ചർച്ച ശ്രദ്ധേയമായി. കായിക അധ്വാനവും
ജീവിത ശൈലി രോഗവും, വിഷമില്ലാത്ത പച്ചക്കറി കൃഷി എന്നീ വിഷയങ്ങളിൽ യോഗം ചർച്ച ചെയ്തു. അമീർഷ  ( ക്ലാസ്സ്‌ 5) പ്രാർത്ഥനക്ക് നേതൃതം നൽകി.കുട്ടികൂട്ടം സെക്രട്ടറി ജാസിർ (ക്ലാസ്സ് 8) വിഷയാവതരണം നടത്തി. പ്രസിഡന്റ് ഇൻഷ(ക്ലാസ്സ് 6)  അധ്യക്ഷത വഹിച്ചു.റുമൈസ( ക്ലാസ്സ്‌ 8 ) സ്വാഗതം പറഞ്ഞു.അഹ്‌സന നിഷാദ് ( ക്ലാസ്സ്‌ 5) യോഗ തീരുമാനങ്ങൾ അവതരിപ്പിച്ചു.ഷെഹ്‌സാൻ ബിൻ നജീബ്
 (ക്ലാസ്സ് 5)
റയ്യ റഷീദ്(ക്ലാസ്സ്‌ 5) ആശംസകൾ അറിയിച്ചു. റജ റഷീദ്‌(ക്ലാസ്സ് 5) നന്ദി രേഖപ്പെടുത്തി.

Tuesday 5 November 2019

കേരള പിറവി 2019

കേരള പിറവിയോടാനുബന്ധിച്ചു മഹ്മൂദിയ്യഃ സ്കൂൾ സംഘടിപ്പിച്ച  "എന്‍റെ മലയാളമരം എന്‍റെ കേരളം  "എന്ന പദ്ധതിയുടെ ഉൽഘാടനം നല്ലപാഠം വിദ്യാർഥികളുടെ നേതൃത്വത്തിൽ പ്രിൻസിപ്പൽ സഈദ് അവർകൾ നിർവഹിച്ചു.നല്ലപാഠം കോഓർഡിനേറ്റർമാരായ സ്മിത ഉല്ലാസ് ,മുഹമ്മദ് ഹനീഫ എന്നിവർ നേതൃത്വം നൽകി.

മഹ്മൂദിയ്യഃസ്കൂളിൽ നല്ലപാഠം വിദ്യാത്ഥികളുടെനേതൃത്വത്തിൽ  കേരളപ്പിറവിയോടനുബന്ധിച്ചു നടന്ന തെങ്ങിന്റെ ഔഷധമൂല്യത്തെക്കുറിച്ചും,തെങ്ങിൽ നിന്നും ഉല്പാദിപ്പിക്കുന്ന വസ്തുക്കളെപ്പറ്റിയുമുള്ള
 പ്രദർശനം ശ്രദ്ധേയമായി.
പ്രിൻസിപ്പൽ V.H സഈദ്  മാസ്റ്റർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ചെയർമാൻ  നസ്രുദീൻ ദാരിമി ഉൽഘാടനം നിർവഹിച്ചു.ശ്രീമതി ഹാരി ടീച്ചർ സ്വാഗതം പറഞ്ഞു.നല്ലപാഠം കോർഡിനേറ്റർമാരായ സ്മിത ഉല്ലാസ് ,മുഹമ്മദ് ഹനീഫ എന്നിവർ പരിപാടികൾക്ക്  നേതൃത്വം നൽകി.


അഭിനന്ദനങ്ങൾ........


















പുന്നയൂർ ഗ്രാമപഞ്ചായത്ത്‌ കേരളോത്സവത്തിൽ ചെസ്സ്‌ ടൂർണമെന്റിൽ രണ്ടാം സ്ഥാനം നേടിയ മഹ്മൂദിയ്യ സ്കൂൾ പ്രിൻസിപ്പാൾ സഈദ് സാറിന് മഹ്മൂദിയ്യ കുടുംബത്തിന്റെ അഭിനന്ദനങ്ങൾ... 

Tuesday 1 October 2019

വയോജനദിനം 2019









https://circleapp.page.link/LSMXy Click Link for videe
സ്നേഹ സ്പർശമേകിക്കൊണ്ട് മാനുഷിക മൂല്യങ്ങൾ മുറുകെ പിടിച്ചു കൊണ്ട് പെരിഞ്ഞനം  Mahmoodiyya English School ഒക്ടോബർ 1 ലോക വയോജന ദിനത്തിൽ Grandparents Day ആഘോഷിച്ചു...
ജീവിത സായാഹ്നത്തിൽ ഒറ്റപ്പെടലിന്റെ വിരഹത്തിൽ നിന്നും മോചനം നേടി ഒത്തു കൂടിയ അവർ തങ്ങളുടെ കൊച്ചുമക്കളെ ആലിംഗനം ചെയ്തും പഴയ ഓർമ്മകൾ അയവിറക്കിയും ഇന്നത്തെ ദിവസം വളരെ മനോഹരമാക്കി....ചടങ്ങിൽ പ്രിൻസിപ്പൽ സഈദ് സർ, മാനേജർ മുഫ്തിക്കർ അഹമ്മദ് എന്നിവർ സംസാരിച്ചു.
പ്രോഗ്രാം chief co ordinator റസീന, മറ്റു co ordinators ഹാരി, മോനിഷ, ഷെമറിന് എന്നിവർ നേതൃത്വം നൽകി...

Run and Clean... A new venture by Nallapadam club of Mahmoodiyya

സ്കൂളിൽ നിന്നും പരിസരപ്രദേശങ്ങളിലും ഉള്ള  പ്ളാസ്റ്റിക് വെസ്റ്റുകൾ നിർമാർജനം ചെയ്യുന്ന "Run and clean "പരിപാടി പ്രിൻസിപ്പൽ സഈദ്   സർ ഫ്ലാഗ് ഓഫ് ചെയ്തു നിർവഹിച്ചു.നല്ലപാഠം കോഓർഡിനേറ്റർമാരായ സ്മിത ഉല്ലാസ് ,മുഹമ്മദ് ഹനീഫ എന്നിവർ നേതൃത്വം നൽകി..

Saturday 21 September 2019

Naja Parvin..... The star of the Mahmoodiyya

Naja Parvin.... The twinkling star of Mahmoodiyya

Naja Paravin presented proud moments to Mahmoodiyya family on 21.9.2019, Saturday at Maa'din Campus... She bagged the prize in Stemsorica 2019, The science Fair conducted by IAME. It was an amazing experience to students and more than 1000 students from 103 school exposed their talents in 22 items....
It is first and greatest efforts from IAME to develop scientific temper in liitle genius.

We appreciate this great efforts of IAME....

With Regards

SAEED VH M.com BEd PGDEAS

Principal
MAHMOODIYYA

Sunday 25 August 2019

ചരിത്ര വിജയമായ് മഹ്മൂദിയന്‍സ് സംഗമം..................




































ഇന്നു നടന്ന പൂര്‍വ അധ്യാപക -വിദ്യാര്‍ഥി സംഗമം വളരെയധികം സംതൃപ്തിയും സന്തോഷവും നിറഞ്ഞതായി.......
155 ല്‍ അധികം പൂര്‍വ വിദ്യാര്‍ഥികള്‍ പങ്കെടുത്ത സംഗമത്തില്‍ മുന്‍ പ്രിന്‍സിപ്പള്‍ മാരായ ഫിറോസ്‌ സര്‍ , ബഷീര്‍ സര്‍ , മുന്‍ അധ്യാപകരായ  സാബിറ ടീച്ചര്‍ , താഹിറ ടീച്ചര്‍ , സീനത്ത് ടീച്ചര്‍ , ഷൈന ടീച്ചര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 എല്ലാ ബാച്ച് പൂര്‍വ വിദ്യാര്‍ഥികളെയും ഉള്‍കൊള്ളിച്ചു കൊണ്ട് നടത്തിയ     സംഗമത്തിന്  പ്രിന്‍സിപ്പള്‍  സഈദ് വി എച്ച് , അധ്യാപകരായ ഹനീഫ , വിപിന്‍ , പൂര്‍വ വിദ്യാര്‍ഥികളായ മുഷ്താഖ് , മുഹമ്മദ്‌ ഹസീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
.


Tuesday 13 August 2019

വയനാട്ടിലേക്ക് മഹ്മൂദിയ്യ കുരുന്നുകളുടെ കരുതല്‍.....................








പ്രളയം കൂടുതല്‍ നാശം വിതച്ച വയനാട്ടിലേക്ക് ഇന്നു വൈകീട്ട് 2 മണിക്ക് മഹ്മൂദിയ്യ വിദ്യാര്‍ഥികള്‍ സ്വരൂപിച്ച അവശ്യ വസ്തുക്കളും ....

നല്ലപാഠം , മഴവില്‍ ക്ലബ്‌ വിദ്യാര്‍ഥികള്‍ സ്വരൂപിച്ച     അവശ്യവസ്തുക്കള്‍ ഇന്നു രാവിലെ കൈപഡാന്മം‍സ്ഗ ലം കളക്ഷന്‍ സെന്‍റര്‍ ആയ വാട്ടര്‍ ഡാന്‍സ് എന്ന സ്ഥാപനത്തിന് അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്നു കൈമാറി

Saturday 13 July 2019

പബ്ലിക്ക് എക്സാമില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു കൊണ്ട് മെറിറ്റ്‌ ഡേ .....



AISSCE&AISSE പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ  അനുമോദിച്ചു. പ്ലസ്‌ ടു ,പത്താം ക്ലാസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ അമീന എം എസ് (പ്ലസ്‌ടു ),ഫാത്തിമ റിയ നഹല , സഫ പി എസ്, അസ്മ എന്നിവരെ ചടങ്ങില്‍ ശ്രീ ടൈസന്‍ മാസ്റ്റര്‍ (MLA  കൈപമംഗലം)  അവാര്‍ഡുകള്‍ നല്‍കി അനുമോദിച്ചു. . കഴിഞ്ഞ അധ്യയനവര്‍ഷം മറ്റു ക്ലാസ്സുകളില്‍ മികച്ച വിജയം വരിച്ച വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ് ദാനവും ചങ്ങില്‍ സംഘടിപ്പിച്ചിരുന്നു. ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ ശ്രീ സഈദ് വി എച്ച് മുഖ്യപ്രഭാഷണം നടത്തി.വിജയികള്‍ക്കുണ്ടാകേണ്ട നാല് ഗുണങ്ങളെ കുറിച്ചു അദ്ദേഹം കുട്ടികളെ ഓര്‍മ്മിപ്പിച്ചു. ചെയര്‍മാന്‍ നസരുദ്ധീന്‍ ദാരിമി, മാനേജര്‍ മുഫ്തിക്കര്‍ അഹമ്മദ് എന്നിവര്‍ ചടങ്ങില്‍ പ്രസംഗിച്ചു. അട്മിനിസ്ട്രട്ടര്‍ ശംസുദ്ധീന്‍,ശാഹുല്‍ ഹമീദ്, നാസര്‍ ഓലക്കോട്ട് എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന സ്കൂള്‍ പാര്‍ലിമെന്റ്  അംഗങ്ങളുടെ സ്ഥാനാരോഹണം നടന്നു. മുഖ്യാതിഥി ടൈസന്‍ മാസ്റ്റര്‍ സത്യവാചകം ചൊല്ലികൊടുത്തു. 



Sunday 30 June 2019

ഐ എ എം ഇ അംഗീകാരം ....................

നൂറു ശതമാനം (പ്ലസ്‌ ടു, പത്താംക്ലാസ്) വിജയം നേടിയ സ്കൂളുകള്‍ക്കുള്ള 
ഐ എ എം ഇ അംഗീകാരം മഹ്മൂദിയ്യ ഇംഗ്ലീഷ്‌ സ്കൂളിനു വേണ്ടി പ്രിന്‍സിപ്പാള്‍ സഈദ് വി എച്ച്  കോഴിക്കോട് നടന്ന ചടങ്ങില്‍ ഏറ്റുവാങ്ങുന്നു.







Get this widget

മംഗ്ലീഷില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)