Folowers

Saturday, 13 July 2019

പബ്ലിക്ക് എക്സാമില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു കൊണ്ട് മെറിറ്റ്‌ ഡേ .....



AISSCE&AISSE പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ  അനുമോദിച്ചു. പ്ലസ്‌ ടു ,പത്താം ക്ലാസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ അമീന എം എസ് (പ്ലസ്‌ടു ),ഫാത്തിമ റിയ നഹല , സഫ പി എസ്, അസ്മ എന്നിവരെ ചടങ്ങില്‍ ശ്രീ ടൈസന്‍ മാസ്റ്റര്‍ (MLA  കൈപമംഗലം)  അവാര്‍ഡുകള്‍ നല്‍കി അനുമോദിച്ചു. . കഴിഞ്ഞ അധ്യയനവര്‍ഷം മറ്റു ക്ലാസ്സുകളില്‍ മികച്ച വിജയം വരിച്ച വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ് ദാനവും ചങ്ങില്‍ സംഘടിപ്പിച്ചിരുന്നു. ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ ശ്രീ സഈദ് വി എച്ച് മുഖ്യപ്രഭാഷണം നടത്തി.വിജയികള്‍ക്കുണ്ടാകേണ്ട നാല് ഗുണങ്ങളെ കുറിച്ചു അദ്ദേഹം കുട്ടികളെ ഓര്‍മ്മിപ്പിച്ചു. ചെയര്‍മാന്‍ നസരുദ്ധീന്‍ ദാരിമി, മാനേജര്‍ മുഫ്തിക്കര്‍ അഹമ്മദ് എന്നിവര്‍ ചടങ്ങില്‍ പ്രസംഗിച്ചു. അട്മിനിസ്ട്രട്ടര്‍ ശംസുദ്ധീന്‍,ശാഹുല്‍ ഹമീദ്, നാസര്‍ ഓലക്കോട്ട് എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന സ്കൂള്‍ പാര്‍ലിമെന്റ്  അംഗങ്ങളുടെ സ്ഥാനാരോഹണം നടന്നു. മുഖ്യാതിഥി ടൈസന്‍ മാസ്റ്റര്‍ സത്യവാചകം ചൊല്ലികൊടുത്തു. 



No comments:

Post a Comment

Get this widget

മംഗ്ലീഷില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)