മഹ്മൂദിയ്യഃസ്കൂളിൽ നല്ലപാഠം വിദ്യാത്ഥികളുടെ നേതൃത്വത്തിൽ കാർബൺ ന്യൂട്രൽ എന്ന ആശയം മുൻനിർത്തി , ഉർജ്ജ സംരക്ഷണത്തിന്റെ ഭാഗമായി വൈദ്യുതി ഉപയോഗം കുറക്കുന്നതിന്റെ സാധ്യതകളെ പറ്റി ചർച്ചയും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു.പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട 35 വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി.സ്കൂൾ മാനേജർ മുഫ്തിക്കർ അഹമ്മദ് അധ്യക്ഷത വഹിച്ചു.നല്ലപാഠം കോർഡിനേറ്റർ മുഹമ്മദ് ഹനീഫ സ്വാഗതം പറഞ്ഞു.പെരിഞ്ഞനം വൈദ്യുതി ബോർഡിലെ സബ് എൻജിനീയർ മാരായ ഷാഹിദ് വി.എ ,ജിതിൻ പി.എസ് എന്നിവർ ക്ലാസ്സിന് നേതൃതം നൽകി.വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിനുള്ള ഏറ്റവും നല്ല നിർദ്ദേശങ്ങൾ നൽകിയ സന ഫാത്തിമ (IX rose) ഫാത്തിമ നസീബ് (IX rose) ഹിബ ഫാത്തിമ എന്നിവർക്ക് പ്രത്യേക സമ്മാനങ്ങൾ നൽകി .വിദ്യാർത്ഥി പ്രതിനിധി നസ്രീന നൗഷാദ് (IX)നന്ദി രേഖപ്പെടുത്തി. എല്ലാവിദ്യാർഥികളുടെ വീട്ടിലും പെരിഞ്ഞനം പഞ്ചായത്തിലെ 100 വീടുകളിലും എത്തി വൈദ്യുതി ഉപയോഗ സർവേ നടത്തുവാനും വൈദ്യുതി ബിൽ തുക കുറയ്ക്കുന്നതിനുള്ള പരിഹാരങ്ങൾ നിർദ്ദേശിക്കുകയും ചെയ്യും.
Friday 29 November 2019
*മഹ്മൂദിയ്യഃ സ്കൂളിന് നേട്ടം*
മനക്കൊടി അൽ അസ്ഹർ ഇംഗ്ലീഷ് സ്കൂളിൽ നടന്ന 8 )-മത് ഇന്റർ സ്കൂൾ കരാട്ടെ ചാമ്പ്യൻഷിപ്പിൽ 85 പോയിന്റ് നേടി മഹ്മൂദിയ്യഃ ഇംഗ്ലീഷ് സ്കൂൾ പെരിഞ്ഞനം ഒന്നാം സ്ഥാനം നിലനിർത്തി.സ്കൂൾ ചെയർമാൻ അഫ്രാതിം എ ഹംസ ചാംപ്യൻഷിപ്പ് ഉൽഘാടനം ചെയ്തു.പ്രിൻസിപ്പൽ ഡോ.ജവഹർലാൽ അധ്യക്ഷത വഹിച്ചു.കലാ കായിക മേഖലയിൽ കുട്ടികൾക്ക് കൂടുതൽ അവസരം നൽകണമെന്ന് അദ്ദേഹം വ്യക്തമാക്കി.IFKF സിക്രട്ടറി ശിവാജി,മഹ്മൂദിയ്യഃ സ്കൂൾ കായിക വിഭാഗം അദ്ധ്യാപകൻ മുഹമ്മദ് ഹനീഫ എന്നിവർ ആശംസകൾ അറിയിച്ചു. 7 സ്കൂളുകളിൽ നിന്നായി 160 കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ 32 പോയിന്റുമായി GUPS പുരനാട്ടുകര,30 പോയിന്റുമായി അൽ അസ്ഹർ മനക്കൊടി എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.ശ്രീമതി നയന നന്ദി രേഖപ്പെടുത്തി.

Saturday 16 November 2019
ശീതകാല പച്ചക്കറി കൃഷിക്ക് തുടക്കം....
മഹ്മൂദിയ്യഃസ്കൂളിൽ നല്ലപാഠം വിദ്യാർഥികളുടെ നേതൃത്വത്തിൽ ശീതകാല പച്ചക്കറി കൃഷി ആരംഭിച്ചു.മാനേജർ മുഫ്തിക്കർ അഹമ്മദ് ഉൽഘാടനം നിർവഹിച്ചു. ശീതകാല പച്ചക്കറികളായ ക്യാബേജ്, കോളിഫ്ലവർ,ക്യാരറ്റ്,ബീറ്റ്റൂട്ട്, എന്നീ തൈകളാണ് 60 ഗ്രോബാഗിൽ നട്ടത്.നല്ലപാഠം കോർഡിനേറ്റർമാരായ സ്മിത ഉല്ലാസ് ,മുഹമ്മദ് ഹനീഫ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Thursday 14 November 2019
കുട്ടിക്കൂട്ടം ചർച്ച -ഭാവിമുകുളങ്ങളുടെ നല്ലപാഠം
ശിശുദിനത്തോടനുബന്ധിച്ചു നടന്ന മഹ്മൂദിയ്യഃ നല്ലപാഠം കുട്ടിക്കൂട്ടം ചർച്ച ശ്രദ്ധേയമായി. കായിക അധ്വാനവും
ജീവിത ശൈലി രോഗവും, വിഷമില്ലാത്ത പച്ചക്കറി കൃഷി എന്നീ വിഷയങ്ങളിൽ യോഗം ചർച്ച ചെയ്തു. അമീർഷ ( ക്ലാസ്സ് 5) പ്രാർത്ഥനക്ക് നേതൃതം നൽകി.കുട്ടികൂട്ടം സെക്രട്ടറി ജാസിർ (ക്ലാസ്സ് 8) വിഷയാവതരണം നടത്തി. പ്രസിഡന്റ് ഇൻഷ(ക്ലാസ്സ് 6) അധ്യക്ഷത വഹിച്ചു.റുമൈസ( ക്ലാസ്സ് 8 ) സ്വാഗതം പറഞ്ഞു.അഹ്സന നിഷാദ് ( ക്ലാസ്സ് 5) യോഗ തീരുമാനങ്ങൾ അവതരിപ്പിച്ചു.ഷെഹ്സാൻ ബിൻ നജീബ്(ക്ലാസ്സ് 5)
റയ്യ റഷീദ്(ക്ലാസ്സ് 5) ആശംസകൾ അറിയിച്ചു. റജ റഷീദ്(ക്ലാസ്സ് 5) നന്ദി രേഖപ്പെടുത്തി.
Tuesday 5 November 2019
കേരള പിറവി 2019
കേരള പിറവിയോടാനുബന്ധിച്ചു മഹ്മൂദിയ്യഃ സ്കൂൾ സംഘടിപ്പിച്ച "എന്റെ മലയാളമരം എന്റെ കേരളം "എന്ന പദ്ധതിയുടെ ഉൽഘാടനം നല്ലപാഠം വിദ്യാർഥികളുടെ നേതൃത്വത്തിൽ പ്രിൻസിപ്പൽ സഈദ് അവർകൾ നിർവഹിച്ചു.നല്ലപാഠം കോഓർഡിനേറ്റർമാരായ സ്മിത ഉല്ലാസ് ,മുഹമ്മദ് ഹനീഫ എന്നിവർ നേതൃത്വം നൽകി.
മഹ്മൂദിയ്യഃസ്കൂളിൽ നല്ലപാഠം വിദ്യാത്ഥികളുടെനേതൃത്വത്തിൽ കേരളപ്പിറവിയോടനുബന്ധിച്ചു നടന്ന തെങ്ങിന്റെ ഔഷധമൂല്യത്തെക്കുറിച്ചും,തെങ്ങിൽ നിന്നും ഉല്പാദിപ്പിക്കുന്ന വസ്തുക്കളെപ്പറ്റിയുമുള്ള
പ്രദർശനം ശ്രദ്ധേയമായി.
പ്രിൻസിപ്പൽ V.H സഈദ് മാസ്റ്റർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ചെയർമാൻ നസ്രുദീൻ ദാരിമി ഉൽഘാടനം നിർവഹിച്ചു.ശ്രീമതി ഹാരി ടീച്ചർ സ്വാഗതം പറഞ്ഞു.നല്ലപാഠം കോർഡിനേറ്റർമാരായ സ്മിത ഉല്ലാസ് ,മുഹമ്മദ് ഹനീഫ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Thursday 24 October 2019
Tuesday 15 October 2019
Tuesday 1 October 2019
വയോജനദിനം 2019
https://circleapp.page.link/LSMXy Click Link for videe
സ്നേഹ സ്പർശമേകിക്കൊണ്ട് മാനുഷിക മൂല്യങ്ങൾ മുറുകെ പിടിച്ചു കൊണ്ട് പെരിഞ്ഞനം Mahmoodiyya English School ഒക്ടോബർ 1 ലോക വയോജന ദിനത്തിൽ Grandparents Day ആഘോഷിച്ചു...
ജീവിത സായാഹ്നത്തിൽ ഒറ്റപ്പെടലിന്റെ വിരഹത്തിൽ നിന്നും മോചനം നേടി ഒത്തു കൂടിയ അവർ തങ്ങളുടെ കൊച്ചുമക്കളെ ആലിംഗനം ചെയ്തും പഴയ ഓർമ്മകൾ അയവിറക്കിയും ഇന്നത്തെ ദിവസം വളരെ മനോഹരമാക്കി....ചടങ്ങിൽ പ്രിൻസിപ്പൽ സഈദ് സർ, മാനേജർ മുഫ്തിക്കർ അഹമ്മദ് എന്നിവർ സംസാരിച്ചു.
പ്രോഗ്രാം chief co ordinator റസീന, മറ്റു co ordinators ഹാരി, മോനിഷ, ഷെമറിന് എന്നിവർ നേതൃത്വം നൽകി...
Thursday 26 September 2019
Saturday 21 September 2019
Naja Parvin..... The star of the Mahmoodiyya
Naja Parvin.... The twinkling star of Mahmoodiyya
Naja Paravin presented proud moments to Mahmoodiyya family on 21.9.2019, Saturday at Maa'din Campus... She bagged the prize in Stemsorica 2019, The science Fair conducted by IAME. It was an amazing experience to students and more than 1000 students from 103 school exposed their talents in 22 items....
It is first and greatest efforts from IAME to develop scientific temper in liitle genius.
We appreciate this great efforts of IAME....
With Regards
SAEED VH M.com BEd PGDEAS
Principal
MAHMOODIYYA

Sunday 25 August 2019
ചരിത്ര വിജയമായ് മഹ്മൂദിയന്സ് സംഗമം..................
ഇന്നു നടന്ന പൂര്‍വ അധ്യാപക -വിദ്യാര്‍ഥി സംഗമം വളരെയധികം സംതൃപ്തിയും സന്തോഷവും നിറഞ്ഞതായി.......
155 ല്‍ അധികം പൂര്‍വ വിദ്യാര്‍ഥികള്‍ പങ്കെടുത്ത സംഗമത്തില്‍ മുന്‍ പ്രിന്‍സിപ്പള്‍ മാരായ ഫിറോസ് സര് , ബഷീര്‍ സര് , മുന്‍ അധ്യാപകരായ സാബിറ ടീച്ചര്‍ , താഹിറ ടീച്ചര്‍ , സീനത്ത് ടീച്ചര്‍ , ഷൈന ടീച്ചര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
എല്ലാ ബാച്ച് പൂര്‍വ വിദ്യാര്‍ഥികളെയും ഉള്‍കൊള്ളിച്ചു കൊണ്ട് നടത്തിയ സംഗമത്തിന് പ്രിന്‍സിപ്പള്‍ സഈദ് വി എച്ച് , അധ്യാപകരായ ഹനീഫ , വിപിന്‍ , പൂര്‍വ വിദ്യാര്‍ഥികളായ മുഷ്താഖ് , മുഹമ്മദ് ഹസീന് എന്നിവര്‍ നേതൃത്വം നല്കി.
Tuesday 13 August 2019
വയനാട്ടിലേക്ക് മഹ്മൂദിയ്യ കുരുന്നുകളുടെ കരുതല്‍.....................
പ്രളയം കൂടുതല്‍ നാശം വിതച്ച വയനാട്ടിലേക്ക് ഇന്നു വൈകീട്ട് 2 മണിക്ക് മഹ്മൂദിയ്യ വിദ്യാര്‍ഥികള്‍ സ്വരൂപിച്ച അവശ്യ വസ്തുക്കളും ....
നല്ലപാഠം , മഴവില്‍ ക്ലബ് വിദ്യാര്‍ഥികള്‍ സ്വരൂപിച്ച അവശ്യവസ്തുക്കള്‍ ഇന്നു രാവിലെ കൈപഡാന്മംസ്ഗ ലം കളക്ഷന്‍ സെന്റര്‍ ആയ വാട്ടര്‍ ഡാന്‍സ് എന്ന സ്ഥാപനത്തിന് അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്നു കൈമാറി
Wednesday 17 July 2019
Sunday 14 July 2019
MERIT DAY 2019-NEWS.......
MERIT DAY NEWS................
CLICK ON LINK ................
https://circle.page/post/709777?utm_source=an&person=2kgaGV
Saturday 13 July 2019
പബ്ലിക്ക് എക്സാമില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു കൊണ്ട് മെറിറ്റ് ഡേ .....
AISSCE&AISSE പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. പ്ലസ് ടു ,പത്താം ക്ലാസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ അമീന എം എസ് (പ്ലസ്ടു ),ഫാത്തിമ റിയ നഹല , സഫ പി എസ്, അസ്മ എന്നിവരെ ചടങ്ങില്‍ ശ്രീ ടൈസന് മാസ്റ്റര്‍ (MLA കൈപമംഗലം) അവാര്‍ഡുകള്‍ നല്കി അനുമോദിച്ചു. . കഴിഞ്ഞ അധ്യയനവര്‍ഷം മറ്റു ക്ലാസ്സുകളില്‍ മികച്ച വിജയം വരിച്ച വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ് ദാനവും ചങ്ങില്‍ സംഘടിപ്പിച്ചിരുന്നു. ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ ശ്രീ സഈദ് വി എച്ച് മുഖ്യപ്രഭാഷണം നടത്തി.വിജയികള്‍ക്കുണ്ടാകേണ്ട നാല് ഗുണങ്ങളെ കുറിച്ചു അദ്ദേഹം കുട്ടികളെ ഓര്‍മ്മിപ്പിച്ചു. ചെയര്മാന് നസരുദ്ധീന്‍ ദാരിമി, മാനേജര്‍ മുഫ്തിക്കര്‍ അഹമ്മദ് എന്നിവര്‍ ചടങ്ങില്‍ പ്രസംഗിച്ചു. അട്മിനിസ്ട്രട്ടര്‍ ശംസുദ്ധീന്‍,ശാഹുല്‍ ഹമീദ്, നാസര്‍ ഓലക്കോട്ട് എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന സ്കൂള്‍ പാര്‍ലിമെന്റ് അംഗങ്ങളുടെ സ്ഥാനാരോഹണം നടന്നു. മുഖ്യാതിഥി ടൈസന് മാസ്റ്റര്‍ സത്യവാചകം ചൊല്ലികൊടുത്തു.
Thursday 11 July 2019
Sunday 30 June 2019
Wednesday 26 June 2019
Tuesday 25 June 2019
മഹമൂദിയ്യ സി സി എ ടാലണ്ട് ലാബ് ഉദ്ഘാടനം ജൂണ്‍ 26 ന്
കുട്ടികളുടെ മാനസികവും സാമൂഹികവും വിദ്യാഭ്യാസപരവുമായ കഴിവുകള്‍ പരിപോഷിക്കുന്നതിന്റെ ഭാഗമായി മഹമൂദിയ്യ സി സി എ ടാലണ്ട് ലാബ് കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ഉള്‍പെടുത്തി കൊണ്ട് കൂടുതല്‍ മികവോടെ നാളെ മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. എല്ലാ ബുധനാഴ്ചയും ഉച്ചയ്ക്ക് ശേഷം രണ്ടു സെഷനുകളിലായി ഒന്ന് മുതല്‍ പത്ത് വരെ ക്ലാസ്സുകളിലെ കുട്ടികള്‍ക്കാണ് സി സി എ പ്രവര്‍ത്തനങ്ങള്‍.
ചെസ്സ്, മൊബൈല്‍ഫോണ്‍ റിപയറിംഗ്, എല്‍ ഇ ഡി ബള്‍ബ് നിര്‍മ്മാണം, ക്ലേ മോഡലിംഗ്,ചോക്ക് നിര്‍മ്മാണം,ബാഗ് ,കുട എന്നിവയുടെ നിര്‍മ്മാണം ,ഫ്ലവര്‍ മേക്കിംഗ് ,കരാട്ടെ എന്നീ പ്രവര്‍ത്തനങ്ങള്‍ ആണ് ഈ വര്‍ഷം ഉള്‍പെടുത്തിയിരിക്കുന്നത്.

Thursday 20 June 2019
വായനാദിനം 2019.............
വായനയെ ജനകീയമാക്കാനും പുസ്തകങ്ങളെ ചങ്ങാതിമാരാക്കാനും വേണ്ടി പ്രയത്നിച്ച പി എന്‍ പണിക്കരുടെ ഓര്‍മ്മദിവസമായ ജൂണ്‍ 19 ന് വായനാ ദിന പരിപാടികള്‍ സംഘടിപ്പിച്ചു .ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രത്യേക അസ്സെംബ്ലിയില്‍ പ്രിന്‍സിപ്പല്‍ ശ്രീ സഈദ് വി എച്ച് വായനാ ദിന സന്ദേശം നല്കി. തുടര്‍ന്ന് സാഹിത്യ ക്ലബ് സംഘടിപ്പിച്ച പുസ്തക പ്രദര്‍ശനം പ്രിന്‍സിപ്പല്‍ ഉത്ഘാടനം ചെയ്തു കൊണ്ട് വായനാ വാര പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.
Sunday 16 June 2019
Subscribe to:
Posts (Atom)
Get this widget
മംഗ്ലീഷില്‍ ഇവിടെ ടൈപ്പ് ചെയ്യാം
Type in Malayalam (Press Ctrl+g to toggle between English and Malayalam)