Folowers

Saturday, 12 December 2015

കോഴിക്കോടിന്‍റെ ട്രാക്കില്‍ വിജയതിളക്കവുമായി മഹ്മൂദിയ്യ ചുണക്കുട്ടികള്‍

കോഴിക്കോട് നടന്ന IAME  സംസ്ഥാന തല സ്പോര്‍ട്സ് മീറ്റില്‍ മഹ്മൂദിയ്യ വിദ്യാര്‍ഥികള്‍ക്ക് വിജയം.
ആണ്‍കുട്ടികളുടെ കാറ്റഗറി 3 ,കാറ്റഗറി 4 ,കാറ്റഗറി 5 എന്നീ വിഭാഗങ്ങളിലാണ് മഹ്മൂദിയ്യ  വിദ്യാര്‍ഥികള്‍ വിജയം നേടിയത്.

സിനാന്‍ : കാറ്റഗറി  4 ജാവലിന്‍ ത്രോ
മൂന്നാം സ്ഥാനം
ഫാഹിസ്: കാറ്റഗറി 5 ഹൈ ജംപ്
രണ്ടാം സ്ഥാനം
അരുള്‍ അഗസ്റ്റിന്‍ : കാറ്റഗറി  4 ഷോട്ട്പുട്ട്
മൂന്നാം സ്ഥാനം
ഹസീബ് : കാറ്റഗറി4   800 മീറ്റര്‍
മൂന്നാം സ്ഥാനം
 
അനസ് പി എകാറ്റഗറി 3  ലോങ്ങ്‌ജംപ്
                                                                                          മൂന്നാം സ്ഥാനം                                                                                          

IAME തൃശ്ശൂര്‍ സോണല്‍ ലെവല്‍ സ്പോര്‍ട്സ് മീറ്റില്‍ പെണ്‍കുട്ടികളുടെ വിഭാഗം മത്സരങ്ങളില്‍ മൂന്നാം സ്ഥാനവും ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ രണ്ട് പോയന്‍റ് വിത്യാസത്തില്‍ നാലാം സ്ഥാനവും മഹ്മൂദിയ്യ വിദ്യാര്‍ഥികള്‍ കരസ്ഥമാക്കിയിരുന്നു.  ഫിസിക്കല്‍ എഡുക്കേഷന്‍ ട്രെയിനര്‍ ശ്രീ. മുഹമ്മദ്‌ ഹനീഫയുടേയും സിസിഎ കോര്‍ഡിനേറ്റര്‍ ശ്രീ. വിപിന്‍ദാസിന്‍റെയും പരിശീലന മികവിലാണ് മഹ്മൂദിയ്യ വിദ്യാര്‍ഥികള്‍ ഈ നേട്ടം കൈവരിച്ചത്.


IAME  സംസ്ഥാന തല  സ്പോര്‍ട്സ് മീറ്റില്‍
മാര്‍ച്ച്‌പാസ്റ്റില്‍ മികച്ച പെര്‍ഫോര്‍മന്‍സിനുള്ള ട്രോഫിയുമായി മഹ്മൂദിയ്യ ഉള്‍പ്പെട്ടതൃശൂര്‍ സോണ്‍ ടീമംഗങ്ങള്‍ മഹ്മൂദിയ്യ ഫിസിക്കല്‍ എഡുക്കേഷന്‍ ട്രയിനര്‍
 മുഹമ്മദ്‌ ഹനീഫയോടോപ്പം 

Thursday, 10 December 2015

സംസ്ഥാന തല ചെസ്സ്‌ മത്സരത്തില്‍ (IAME) മഹ്മൂദിയ്യ വിദ്യാര്‍ഥികള്‍ക്ക് രണ്ടാം സ്ഥാനം


മഹ്മൂദിയ്യ വിദ്യാര്‍ഥികളായ യാദവ് ഷണ്മുഖന്‍ (അണ്ടര്‍ 16)  റിന്‍ഷ (അണ്ടര്‍ 12) എന്നിവര്‍ സംസ്ഥാന തല IAME ചെസ്സ്‌ മത്സരത്തില്‍ രണ്ടാം സ്ഥാനം നേടി. IAME ക്ക് കീഴിലുള്ള വിവിധ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കായി   കാലിക്കറ്റ്  ടവറില്‍  സംഘടിപ്പിച്ച മത്സരത്തിലാണ് വിജയികളായത്. 

Tuesday, 8 December 2015

മഹ്മൂദിയ്യ ഇന്‍ഫോര്‍മേഷന്‍ കാര്‍ഡ്‌



മഹ്മൂദിയ്യ ഇന്‍ഫോര്‍മേഷന്‍ കാര്‍ഡിന്‍റെ ഔദ്യോഗിക പ്രകാശനം നടന്നു. 
ഇന്ന്‍ ചേര്‍ന്ന പ്രത്യേക അസ്സെംബ്ളിയില്‍ വെച്ച് സ്കൂളിന്‍റെ വിശദ വിവരങ്ങളടങ്ങിയ ഇന്‍ഫോര്‍മേഷന്‍ കാര്‍ഡ്‌ സ്കൂള്‍ ലീഡര്‍ ജോയല്‍ ജോര്‍ജിന് നല്‍കി കൊണ്ട് പ്രിന്‍സിപ്പാള്‍ ശ്രീ. അബ്ദുള്‍ റഷീദ് പ്രകാശനം ചെയ്തു. സ്കൂള്‍ ഫോണ്‍ നമ്പര്‍, ബ്ലോഗ്‌ അഡ്രസ്‌, വെബ്സൈറ്റ്, ഇ-മെയില്‍ ഐഡി, ഫേസ്ബുക്ക്‌  അഡ്രസ്‌ തുടങ്ങിയ വിവരങ്ങളാണ് കാര്‍ഡില്‍ അടങ്ങിയിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വളരെയധികം പ്രയോജനപെടുന്ന ഒന്നാണ് മഹ്മൂദിയ്യ ഇന്‍ഫോര്‍മേഷന്‍ കാര്‍ഡ്‌. 

Thursday, 3 December 2015

FA 3 എക്സാം ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു.

 2015 - 16  അധ്യയന വര്‍ഷത്തെ  FA 3 എക്സാം ടൈം ടേബിള്‍ തയ്യാറായി. ഒന്നു മുതല്‍ എട്ട് ക്ലാസ്സുകളുടെ പരീക്ഷാ ടൈം ടേബിള്‍ ആണ് പ്രസിദ്ധീകരിച്ചത്.
          ഡിസംബര്‍ 16  , ബുധനാഴ്ച്ച ആരംഭിക്കുന്ന  പരീക്ഷ  ഡിസംബര്‍ 18 വെള്ളിയാഴ്ച അവസാനിക്കും.ഓരോ ദിവസവും രണ്ട് വിഷയം എന്ന രീതിയില്‍ ക്രമീകരിച്ചിരിക്കുന്ന പരീക്ഷ  രാവിലെ  പത്തു മണി മുതല്‍ 11 മണി വരെയും 11.30 മുതല്‍ 12.30 വരെയുമാണ്‌.   ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയ്ക്ക് ഓരോ വിഷയത്തിനും മൊത്തം 30 മാര്‍ക്കാണ് .
ബുധന്‍ , വ്യാഴം ദിവസങ്ങളില്‍ പരീക്ഷയ്ക്ക് ശേഷം ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതല്ല. എന്നാല്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം റഗുലര്‍ ക്ലാസുകള്‍ ഉണ്ടായിരിക്കും.
                                        ടൈം ടേബിള്‍ താഴെ കൊടുത്തിരിക്കുന്നു.  

                          



Tuesday, 1 December 2015

iame ഷട്ടില്‍ ബാഡ്മിന്‍ടന്‍

മഹ്മൂദിയ്യ  ഇംഗ്ലീഷ് സ്കൂള്‍ സംഘടിപ്പിച്ച   iame തൃശൂര്‍ സോണ്‍  ഷട്ടില്‍ ബാഡ്മിന്‍ടന്‍ മത്സരങ്ങളില്‍ മഹ്മൂദിയ്യ വിദ്യാര്‍ഥികളായ അനസ് (അണ്ടര്‍12-സിംഗിള്‍സ്) രണ്ടാം സ്ഥാനവും സിനാന്‍ (അണ്ടര്‍ 16 -സിംഗിള്‍സ്) മൂന്നാം സ്ഥാനവും റാഷിം റഷീദ്, ജാസിം (അണ്ടര്‍ 16 - ഡബിള്‍‍സ്‌) എന്നിവര്‍  നാലാം സ്ഥാനവും നേടി.

               30.11. 2015 തിങ്കളാഴ്ച്ച പെരിഞ്ഞനം പ്രതീക്ഷ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരങ്ങളില്‍ iame യുടെ കീഴിലുള്ള 6 സ്ക്കൂളുകള്‍ പങ്കെടുത്തു.

  മഹ്മൂദിയ്യ സ്കൂള്‍ ഫിസിക്കല്‍ എഡുക്കേഷന്‍ ട്രെയിനര്‍ ശ്രീ. മുഹമ്മദ്‌ ഹനീഫ പ്രധാന സംഘാടകനായിരുന്ന മത്സരങ്ങളുടെ വാലിഡിക്റ്ററി ചടങ്ങില്‍ മഹ്മൂദിയ്യ സ്കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീ. അബ്ദുള്‍ റഷീദ് ,  അഡ്മിനിസ്ട്രേറ്റര്‍ ശ്രീ. ഷംസുദീന്‍ എന്നിവര്‍  വിജയികള്‍ക്ക് ട്രോഫിയും സെര്‍ട്ടിഫിക്കറ്റും സമ്മാനിച്ചു.
               
            

Friday, 27 November 2015

വൈജ്ഞാനിക 2015


  കുട്ടികളുടെ വ്യക്തിവികാസത്തിന് പഠനത്തോടൊപ്പം പഠനേതര പ്രവര്‍ത്തനങ്ങളും മുഖ്യപങ്ക് വഹിക്കുന്നു. കഴിവുകള്‍ പ്രകടിപ്പിക്കുവാവേദികള്‍ ഒരുങ്ങുമ്പോള്‍ കുഞ്ഞു എ.പി.ജെയും ഐസ്റ്റീനും എഡിസണുമെല്ലാം പിറവിയെടുക്കുന്നു. കുട്ടികളുടെ കഴിവുകള്‍ കണ്ടെത്താനും പ്രോത്സാഹിപ്പിക്കുവാനുമായി നവംബ 27 വെള്ളിയാഴ്ച സ്കൂക്യാമ്പസി "വൈജ്ഞാനിക2015" എന്ന പേരില്‍   ശാസ്ത്രമേളയും പ്രവര്‍ത്തിപരിചയമേളയും (എക്സിബിഷ) സംഘടിപ്പിച്ചു.        


 പെരിഞ്ഞനം ആര്‍.എം.വി.എച്ച്.എസ്.എസ് പ്രിന്‍സിപ്പാള്‍ ശ്രീ. രാമനാഥന്‍ മാസ്റ്റര്‍ ഉത്ഘാടനം ചെയ്ത് പരിപാടിയില്‍ വിശിഷ്ടാതിഥികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു. ശാസ്ത്രപുരോഗതി സമൂഹത്തിന്‍റെ നന്മക്കായ് ഉപയോഗിക്കുമ്പോള്‍ അറിവ് തിരിച്ചറിവാകുന്നു എന്ന്‍ ഉത്ഘാടന പ്രസംഗത്തില്‍ രാമനാഥന്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. ശാസ്ത്രം പലപ്പോഴും പഴമയുടെ നന്മയെ നമുക്കുമുന്നില്‍ എത്തിക്കുന്നുവെന്നും മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു. ഒന്‍പത് വേദികളിലായാണ് മെഗാഎക്സിബിഷന്‍ ഒരുക്കിയത്.സയന്‍സ്,ഗണിതം,സോഷ്യല്‍സയന്‍സ്,ഭാഷ, ഇസ്ലാമിക്‌,ആര്‍ട്ട്‌&ക്രാഫ്റ്റ്,കരാട്ടെ,ടോയ്സ്ഷോ,ഫ്ലവേര്‍സ്&ലീവ്സ്‌എന്നീ വിഭാഗങ്ങളിലായി  എല്‍.കെ.ജി. മുതല്‍ പ്ലസ് വണ്‍‌ വരെയുള്ള വിദ്യാര്‍ഥികള്‍ വളെരെ ആവേശപൂര്‍വ്വം പങ്കെടുത്ത മത്സരങ്ങളുടെ വിധികര്‍ത്താക്കള്‍ രക്ഷിതാക്കളില്‍ നിന്നു തന്നെയുള്ളവരായിരുന്നു.

കുട്ടികളുടെ ഴിവുകള്‍കണ്ടെത്താനായി സ്കൂളിലെ സയന്‍സ്,മാത്ത്സ്,   ആര്‍ട്സ്,ലാംഗ്വേജ്,സോഷ്യല്‍ സയന്‍സ് എന്നീ വിവിധ ക്ലബുകളുടെ   കൂട്ടായ്മയിലാണ് "വൈജ്ഞാനിക  2015" അറിവിന്‍റെ പുത്തന്‍ ലോകത്തിലേക്ക് മിഴി തുറന്നത്.           


Tuesday, 24 November 2015

iame ചെസ്സ്‌ മത്സരം: യാദവ് ഷണ്മുഖന് ഹാട്രിക് വിജയം

 iame തൃശൂര്‍ സോണ്‍  സംഘടിപ്പിച്ച ചെസ്സ്‌ മത്സരങ്ങളില്‍ മഹ്മൂദിയ്യ വിദ്യാര്‍ഥികള്‍ക്ക് വിജയം.         നവംബര്‍ 21 ശനിയാഴ്ച  aes എരുമപ്പെട്ടി സ്ക്കൂളില്‍ നടന്ന മത്സരങ്ങളില്‍ മഹ്മൂദിയ്യ സ്കൂളിലെ യാദവ് ഷണ്മുഖന്‍(അണ്ടര്‍ 16) റിന്‍ഷ (അണ്ടര്‍12) എന്നിവര്‍  ഒന്നാംസ്ഥാനവും മുഹമ്മദ്‌ റസീന്‍(അണ്ടര്‍ 12) മൂന്നാം സ്ഥാനവും നേടി മഹ്മൂദിയ്യ യുടെ അഭിമാന താരങ്ങളായി മാറി.യാദവിന് ഇത് ഹാട്രിക് വിജയമാണ്.
               


           

Sunday, 15 November 2015

ഇന്‍റര്‍ സ്കൂള്‍ കരാട്ടെ

              

ഇന്‍റര്‍ സ്കൂള്‍ കരാട്ടെ മത്സരങ്ങള്‍ ഇന്ന്‍ മഹ്മൂദിയ്യ   വേദിയില്‍ അരങ്ങേറി. അഞ്ച് മുതല്‍ പത്ത് വരെയുള്ള ക്ലാസ്സുകളിലെ അറുപതോളം വിദ്യാര്‍ഥികള്‍ മാറ്റുരച്ച മത്സരങ്ങള്‍  പ്രധാന റഫറിയും  പ്രശസ്ത സിനിമാ താരവുമായ  8th Dan ബ്ലാക്ക്‌ ബെല്‍റ്റ്‌  ശ്രീ. ക്യോഷി ‍‌‌മണികണ്‍ഠന്‍, 20 റഫറിമാര്‍, 10 ഒഫീഷ്യലുകള്‍ എന്നിവരുടെ നേതൃത്വത്തിലാണ് നിയന്ത്രിച്ചിരുന്നത്.
                     

                        കത്തെ വിഭാഗത്തില്‍ 35 കുട്ടികളും, കുമിത്തെ വിഭാഗത്തില്‍ 60 കുട്ടികളും പങ്കെടുത്ത  മത്സരത്തിലെ വിജയികള്‍ക്ക് വിശിഷ്ടാതിഥിയും പ്രധാന റഫറിയുമായ ക്യോഷി ‍‌‌മണികണ്‍ഠന്‍, സ്കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീ .അബ്ദുള്‍ റഷീദ് എന്നിവര്‍ സര്‍ട്ടിഫിക്കറ്റ്, ട്രോഫി എന്നിവ വിതരണം ചെയ്തു.

 സ്ക്കൂള്‍ കരാട്ടെ ഇന്‍സ്ട്രക്റ്റര്‍ ശ്രീ. സൈനുദ്ധീന്‍ , PET  ശ്രീ. മുഹമ്മദ്‌ ഹനീഫ എന്നിവരുടെ നേതൃത്വത്തിലാണ്  മത്സരങ്ങള്‍ സംഘടിപ്പിച്ചത്.


Saturday, 14 November 2015

iame തൃശൂര്‍ സോണ്‍ ആര്‍ട്സ് ഫെസ്റ്റില്‍ ഫസ്റ്റ് റണ്ണര്‍ അപ്പ്‌ സ്ഥാനം മഹ്മൂദിയ്യക്ക്


നവംബര്‍ 14 ശനിയാഴ്ച  ശിശു ദിനത്തില്‍  സംഘടിപ്പിച്ച  iame തൃശൂര്‍ സോണ്‍ ആര്‍ട്സ് ഫെസ്റ്റില്‍ ആഥിധേയരായ മഹ്മൂദിയ്യ സ്കൂള്‍  699 പോയന്‍റ് നേടി കൊണ്ട് ഫസ്റ്റ് റണ്ണര്‍ അപ്പ്‌ സ്ഥാനം നേടി.  
നവംബര്‍  11 ബുധനാഴ്ച്ച ദേശീയ വിദ്യാഭ്യാസ ദിനത്തില്‍  വള്ളിവട്ടം ഉമരിയ്യ പബ്ലിക്‌ സ്കൂളില്‍ വെച്ച് നടന്ന Off -stage മത്സരങ്ങളില്‍  291 പോയന്‍റ് നേടി  ഒന്നാം സ്ഥാനത്തെത്തിയ  മഹ്മൂദിയ്യ  പ്രതിഭകള്‍ സബ് -ജൂനിയര്‍, ജൂനിയര്‍ ബോയ്സ് , ജൂനിയര്‍ ഗേള്‍സ് , സീനിയര്‍ ബോയ്സ് , സീനിയര്‍ ഗേള്‍സ്‌ എന്നീ കാറ്റഗറിയില്‍ രണ്ടാം സ്ഥാനം നേടി കൊണ്ടാണ്   ഈ നേട്ടം  കൈവരിച്ചത്.
ട്രോഫികള്‍ ഏറ്റുവാങ്ങുന്ന മഹ്മൂദിയ്യ
വിദ്യാര്‍ഥികള്‍







        മത്സരങ്ങളില്‍ 779 പോയന്‍റ് നേടിയ അല്‍ -ബാബ് സെന്‍ട്രല്‍ സ്കൂള്‍ കാട്ടൂര്‍ ഒന്നാം സ്ഥാനവും  അല്‍ -ഇര്‍ഷാദ് സ്ക്കൂള്‍ മൂന്നാം സ്ഥാനവും നേടി.
                         
   iame ഒഫീഷ്യലുകളുടെ  പങ്കാളിത്തം, ഓണ്‍ ലൈന്‍ ഫലപ്രഖ്യാപനം  എന്നിവ സുതാര്യത  കാത്തു സൂക്ഷിക്കുവാന്‍  സഹായകമായി.കൃത്യസമയത്ത് പരിപാടികള്‍ തുടങ്ങുവാനും അവസാനിപ്പിക്കുവാനും  കഴിഞ്ഞത്    പ്രോഗ്രാം കമ്മിറ്റിയുടെ സംഘാടന മികവ് ഉയര്‍ത്തി കാട്ടുന്നു എന്ന്‍ iame  ഒഫീഷ്യലുകള്‍ അഭിപ്രായപ്പെട്ടു.



Thursday, 12 November 2015

ഐ.എസ്.ആര്‍.ഒ. മുന്‍ശാസ്ത്രജ്ഞന്‍ ഡോ : അബ്ദുള്‍ സലാം മുഹമ്മദ്‌ നയിക്കുന്ന മോട്ടിവേഷന്‍ ക്ലാസ്സ്‌

വിജയങ്ങളും അനുമോദനങ്ങളും  ഏറ്റുവാങ്ങി കൊണ്ട് മഹ്മൂദിയ്യ   വിജയ യാത്ര തുടരുന്നു. അനുമോദനങ്ങളും പ്രോത്സാഹനങ്ങളും ഒരു വ്യക്തിയുടെ വിജയപ്രവര്‍ത്തനങ്ങള്‍ക്ക് ചവിട്ടുപടികളാകുന്നു.   തന്‍റെ കുട്ടിയുടെ നേട്ടങ്ങളെയും കഴിവുകളേയും അഭിനന്ദിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും മറന്നു പോകുന്ന രക്ഷിതാക്കളെയും  അധ്യാപകരെയും ബോധാവന്മാരാക്കുവനായി ഐ.എസ്.ആര്‍.ഒ. മുന്‍ശാസ്ത്രജ്ഞന്‍ ,  മര്‍കസ് നോളെഡ്ജ് സിറ്റി സി.ഇ.ഒ എന്നീ നിലകളില്‍ പ്രശസ്തനായ   ശ്രീ. അബ്ദുള്‍ സലാം മുഹമ്മദ്‌ നയിക്കുന്ന മോട്ടിവേഷന്‍ ക്ലാസ്സ്‌ നവംബര്‍ 16 ,തിങ്കളാഴ്ച്ച രാവിലെ 9.45 ന് മഹ്മൂദിയ്യ ക്യാമ്പസില്‍. എല്ലാ മാതാപിതാക്കളേയും പരിപാടിയിലേക്ക് സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

Monday, 2 November 2015

കേരള പിറവി ദിനാഘോഷം

കേരള നാടിന്‍റെ ജന്മദിനം  മഹ്മൂദിയ്യ കുരുന്നുകള്‍ ആവേശപൂര്‍വ്വം ആഘോഷിച്ചു. ഏഴാം ക്ലാസ്സ്‌ വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച  അസംബ്ലിയില്‍ കുട്ടികള്‍  വിവിധ പരിപാടികള്‍ അവതരിപ്പിച്ചു കൊണ്ട് ജന്മനാടിന്‍റെ പിറന്നാള്‍ ആഘോഷിച്ചു. 

അസംബ്ലിയില്‍ പ്രധാനാധ്യാപകന്‍ ശ്രീ.അബ്ദുള്‍ റഷീദ് മാതൃരാജ്യസ്നേഹവും മാതൃഭാഷാ സ്നേഹവും വിശ്വാസത്തിന്‍റെ ഭാഗമാണ് എന്ന മഹത്തായ സന്ദേശം കുട്ടികള്‍ക്ക് നല്‍കി. മാതൃഭാഷയിലൂടെ സ്വായത്തമാക്കുന്ന ജ്ഞാനം പൂര്‍ണതയിലെത്തുന്നു. ശരിയായ രീതിയിലുള്ള മാതൃഭാഷജ്ഞാനം മറ്റു ഭാഷകളെ മനസ്സിലാക്കുവാനും പഠിക്കുവാനും വളരെയധികം സഹായിക്കുന്നു എന്ന കാര്യം അദ്ധേഹം കുട്ടികളെ ഒര്‍മ്മപ്പെടുത്തി.

തുടര്‍ന്ന്‍ നടന്ന പരിപാടികളില്‍ സ്കൂളിലെ ആന്‍റി ശ്രീമതി .ലീല അവതരിപ്പിച്ച കേരള ഗാനം വളരെയധികം  ശ്രദ്ധിക്കപ്പെട്ടു.കുട്ടികള്‍ക്കായി നാടന്‍ പാട്ട് അവതരണ മത്സരവും സംഘടിപ്പിച്ചിരുന്നു.

          


Tuesday, 27 October 2015

STOP TEACHING START REACHING (Journey to theHearts&Minds of students)

   









              അധ്യയന വര്‍ഷത്തിന്‍റെ രണ്ടാം പകുതി ആരംഭിക്കുന്നതിന്‍റെ      മുന്നോടിയായി തങ്ങളുടെ കുട്ടികളെ കുറിച്ച്    അധ്യാപകര്‍ക്ക് കൂടുതല്‍ അറിയുവാനും വിശേഷങ്ങള്‍ പങ്കുവെക്കുവാനുമായി ഒരു ദിനം.പഠനപ്രവര്‍ത്തനങ്ങളില്‍ നിന്നും മാറി നിന്ന് പരസ്പരം കൂടുതല്‍ അറിയുക എന്ന ലക്ഷ്യത്തോടെ  ക്ലാസ്മുറികള്‍ക്കും പുസ്തകങ്ങള്‍ക്കും അവധി കൊടുത്ത് തങ്ങളുടേതായ ലോകം തീര്‍ക്കുവാന്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പൂര്‍ണ സ്വാതന്ത്രം കൊടുത്തു കൊണ്ട് ഒക്ടോബര്‍ 26 തിങ്കളാഴ്ച Non-Teaching ദിനമായി ആഘോഷിച്ചു. 

                   അധ്യാപകന്‍റെയും കുട്ടികളുടെയും ഇടയില്‍ നിന്നും സിലബസിന്‍റെയും പുസ്തകങ്ങളുടെയും ബന്ധനം ഒരു ദിവസം മാറ്റിവെച്ചാല്‍ പരസ്പരം അറിയുവാനും  സ്നേഹവും കരുതലും ആദരവും കൈമാറാനും  സാധിക്കും. അതിലൂടെ മനുഷ്യത്വവും മൂല്യവും തിരിച്ചറിയാം. കുട്ടികളുടെ കഴിവും കഴിവുകേടും മനസ്സിലാക്കാം. അങ്ങിനെ ഒരു അധ്യാപകന് തന്‍റെ കുട്ടിയെ തിരുത്താം.വളര്‍ത്താം..........കുട്ടികളെ നേരിന്‍റെ വഴിയെ നയിക്കാന്‍ അധ്യാപകരും കുട്ടികളും തമ്മില്‍ ഊഷ്മളമായ ബന്ധം ഉണ്ടെങ്കില്‍ മാത്രമേ സാധിക്കൂ എന്ന തിരിച്ചറിവിലാണ് ഇങ്ങനെ ഒരു ദിനം ആസൂത്രണം ചെയ്തത്. 
                         
 ദിനാഘോഷ പരിപാടികള്‍ രാവിലെ 9.45ന് നടന്ന പ്രത്യേക അസ്സെംബ്ലിയില്‍ വൈസ്-പ്രിന്‍സിപ്പാള്‍ ശ്രീമതി.ബിന്ദു സോമന്‍ ഉത്ഘാടനം ചെയ്തു.തുടര്‍ന്ന്‍ വിദ്യാര്‍ഥികകളുടെ വിവിധ പരിപാടികള്‍ നടന്നതില്‍ പത്താം ക്ലാസ്സ്‌ വിദ്യാര്‍ഥിനി ശുഹദ അവതരിപ്പിച്ച "അപ്പുവും ടീച്ചറും" എന്ന കഥ ഏവരുടെയും കണ്ണുകള്‍ ഈറനണിയിച്ചു.ഇന്നത്തെ ദിവസം തങ്ങള്‍ക്ക് കിട്ടിയ സ്വാതന്ത്രം ദുരുപയോഗം ചെയില്ല എന്ന്‍ കുട്ടികള്‍ കൂട്ടായി പ്രതിജ്ഞ എടുത്തു. ക്ലാസ്സ്‌ടീച്ചറും കുട്ടികളും പരസ്പരം കൂടുതല്‍ അറിയുവാനും കുട്ടികള്‍ക്ക് തങ്ങളുടെ കഴിവുകള്‍ കൂട്ടുകാര്‍ക്ക് മുന്നില്‍ പ്രകടിപ്പിക്കുവാനുമുളള ഒരു തുറന്ന വേദിയായിരുന്നു
നോണ്‍ ടീച്ചിംഗ് ഡേ. ക്ലാസ്സ്‌ മുറിക്ക്‌ പുറത്ത് പ്രകൃതിയുമായി കൂടുതല്‍ ചേര്‍ന്ന്‍ നിന്ന്‍ ചിരിയും കളിയും കളിയില്‍ അല്പം കാര്യവുമായി കുട്ടികള്‍ തങ്ങളുടെ സമയം ചെലവഴിച്ചു.

വളരെ ഉല്ലാസത്തോടെയാണ് കുട്ടികള്‍ എത്തിയത്. യൂനിഫോമിന് പകരം കളര്‍ ഡ്രസ്സില്‍ എത്തിയ കുട്ടികള്‍ മഹ്മൂദിയ്യമലര്‍വാടിയില്‍ ചിത്രശലഭങ്ങളെപോലെ പാറിപറന്നു.
                                ഇങ്ങനെ ഒരു ദിവസം തങ്ങള്‍ മനസ്സില്‍ കൊതിച്ചിരുന്നു എന്ന്‍ കുട്ടികള്‍ തുറന്നു പറഞ്ഞു. 




























Friday, 16 October 2015

IAME തൃശൂര്‍ സോണ്‍ കലോത്സവം മഹ്മൂദിയ്യയില്‍

IAME തൃശൂര്‍ സോണ്‍ കലോത്സവത്തിന്  നവംബര്‍ 14 ന് പെരിഞ്ഞനം മഹ്മൂദിയ്യ ഇംഗ്ലീഷ് സ്കൂള്‍ വേദിയാകുന്നു. സ്റ്റേജ് ഇന മത്സരങ്ങളാണ് മഹ്മൂദിയ്യയില്‍ വെച്ച് നടത്തപെടുന്നത്.IAMEയ്ക്ക് കീഴിലുള്ള വിവിധ സ്കൂളുകളില്‍ നിന്നുള്ള  പ്രതിഭകള്‍  വിവിധ ഇനങ്ങളില്‍ മാറ്റുരക്കുന്നു.ഇത് രണ്ടാം തവണയാണ് മഹ്മൂദിയ്യ സ്റ്റേജ് മത്സരങ്ങള്‍ക്ക് വേദിയാകുന്നത്.ആദ്യ തവണ മഹ്മൂദിയ്യ പ്രതിഭകള്‍ ചാമ്പ്യന്മാരയി.കഴിഞ്ഞ വര്‍ഷം IAME കിഡ്സ്‌ ഫെസ്റ്റിനും വേദിയായ മഹ്മൂദിയ്യ തങ്ങളുടെ വിജയം ആവര്‍ത്തിച്ചു.ഏറെ പ്രതീക്ഷകളോടെയാണ് ഇത്തവണയും മഹ്മൂദിയ്യ വിദ്യാര്‍ഥികള്‍ IAME ഫെസ്റ്റിന് ഒരുങ്ങുന്നത്.

Thursday, 15 October 2015

ലോകവിദ്യാര്‍ഥി ദിനം-ഒക്ടോബര്‍15



വിദ്യാര്‍ഥികളോടോപ്പം ചെലവഴിക്കാന്‍ ആഗ്രഹിച്ച, വിദ്യാര്‍ഥികളെ ഏറെ സ്നേഹിച്ച ഇന്ത്യയുടെ "മിസൈല്‍ മാന്‍" എ.പി.ജെ. അബ്ദുള്‍ കലാമിന്‍റെ ജന്മദിന മായ ഒക്ടോബര്‍ 15 ലോക വിദ്യാര്‍ഥി ദിനമായി ആചരിക്കുവാന്‍ UNO ആഹ്വാനം ചെയ്തത് അനുസരിച്ച്  ദിനാചരണത്തിന്‍റെ ഭാഗമായി  മഹ്മൂദിയ്യ വിദ്യാര്‍ഥികള്‍ കലാമിനെ കുറിച്ച് രചിച്ച ഓര്‍മ്മ കുറിപ്പുകള്‍ സ്കൂള്‍ ലീഡര്‍ ജോയേല്‍,അരുള്‍ അഗസ്റ്റിന്‍,അസ് ലജ്,സഹല്‍ എന്നിവര്‍ പ്രിന്‍സിപ്പാള്‍ ശ്രീ. അബ്ദുള്‍ റഷീദിന് കൈമാറി കൊണ്ട് തങ്ങള്‍ക്ക് ലോകം ആദരിക്കുന്ന പ്രിയ അധ്യാപകനോടുള്ള  സ്നേഹാഞ്ജലി അര്‍പ്പിച്ചു.

അധ്യാപകര്‍ക്കായി  കൊര്‍ഡോവ പബ്ലികഷന്‍സിന്‍റെ

 "JOY FULL LEARNING " എന്ന ശില്പശാലയും സംഘടിപ്പിച്ചു.

കൊര്‍ഡോവ പബ്ലികേഷന്‍ പ്രോഡക്റ്റ് മാനേജര്‍ ശ്രീ.റിബിന്‍ ജോസ് ക്ലാസ്സെടുത്തു. കൊര്‍ഡോവ പബ്ലികേഷന്‍ ഏരിയ ഇന്‍ ചാര്‍ജ് ശ്രീ. രാജേഷ്‌ പങ്കെടുത്ത ചടങ്ങില്‍ വൈസ്-പ്രിന്‍സിപ്പാള്‍ ശ്രീമതി. ബിന്ദു സോമന്‍ സ്വാഗതവും  ഹസീന ടീച്ചര്‍ നന്ദിയും പറഞ്ഞു.
































Tuesday, 13 October 2015

നമ്മുടെ കുട്ടികള്‍ സുരക്ഷിതരാണോ???.....


ദേശീയ അവാര്‍ഡ് ജേതാവിന് IAME യുടെ ആദരം

മഹ്മൂദിയ്യ ഇംഗ്ലീഷ് സ്കൂള്‍ പ്രിന്‍സിപ്പാളും ദേശീയ അവാര്‍ഡ് ജേതാവുമായ ശ്രീ. അബ്ദുള്‍ റഷീദ് മാസ്റ്ററെ IAME തൃശൂര്‍സോണ്‍ ആദരിച്ചു. പേള്‍ റീജെന്‍സിയില്‍ നടന്ന ചടങ്ങില്‍ വെച്ച് ചീഫ് വിപ്പ് അഡ്വക്കേറ്റ്.തോമസ്‌ ഉണ്ണിയാടന്‍ പുരസ്ക്കാരം നല്‍കി. IAMEയുടെ കീഴിലുള്ള വിവിധ സ്കൂളുകളിലെ മാനേജര്‍മാര്‍ ,പ്രിന്‍സിപ്പാള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ സംബന്ധിച്ച ചടങ്ങില്‍ "QUALITY EDUCATION" എന്ന വിഷയത്തില്‍  ശ്രീ. N.M. ഹുസൈന്‍ ക്ലാസ്സെടുത്തു.

Monday, 12 October 2015

SA-1 എക്സാമിന് തുടക്കം


അധ്യയന വര്‍ഷം 2015 - 16 ലെ  SA1 എക്സാം ഇന്ന്‍ ആരംഭിച്ചു.
 രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 12.30 വരെയാണ് പരീക്ഷ സമയം. 12.10.2015 മുതല്‍ 21.10.2015 വരെയുള്ള ദിവസങ്ങളിലായാണ് പരീക്ഷ ടൈം ടേബിള്‍ ക്രമീകരിച്ചിരുന്നത്. എന്നാല്‍ ഒക്ടോബര്‍ 21 ന് ഗവണ്മെന്‍റ് പൊതു അവധി പ്രഖ്യാപിച്ചതിനാല്‍  ആ ദിവസത്തെ പരീക്ഷകള്‍  താഴെ കാണുന്ന വിധം പുന-ക്രമീകരിച്ചിരിക്കുന്നു.

CLASS
SUBJECT
REVISED DATE
I
COMPUTER
20/10/2015
II
COMPUTER
19/10/2015
III
MATHEMATICS
16/10/2015
IV
HINDI
14/10/2015
V
MALAYALAM
15/10/2015
VI
ISLAMIC STUDIES
13/10/2015
VII
COMPUTER
14/10/2015
VIII
ISLAMIC STUDIES
13/10/2015
XI
PHYSICS
14/10/2015
XI
CHEMISTRY
16/10/2015
XI
ISLAMIC STUDIES
17/10/2015
XI
BIOLOGY
19/10/2015
XI
ENGLISH
20/10/2015

Friday, 9 October 2015

പ്രിയപ്പെട്ടവര്‍ക്കായ് സ്നേഹപൂര്‍വ്വം ഒരു കത്ത്

                                                                                      സ്നേഹം നിറഞ്ഞ പ്രിയ സുഹൃത്തേ,
നീ അയച്ച മറുപടി "ലൈക്കുകളായി" കിട്ടി. . നിന്‍റെ വിശേഷങ്ങള്‍ അറിഞ്ഞപ്പോള്‍  വളരെയധികം സന്തോഷം തോന്നുന്നു. നിനക്കും കുടുംബത്തിനും സുഖമല്ലേ?പിന്നെ മറുപടി അയക്കുവാന്‍ രണ്ടു ദിവസം വൈകിയത് മഹ്മൂദിയ്യ കുടുംബത്തിലെ മറ്റൊരു വിശേഷം കൂടി നിന്നെ അറിയിക്കാം എന്ന്‍ കരുതിയാണ്.  ഒരു കാലത്ത് പ്രിയപ്പെട്ടവരുടെ വിശേഷങ്ങള്‍ അറിയുവാന്‍ ആശ്രയിച്ചിരുന്ന കത്തുകളും ഇന്ന്‍ നവ മാധ്യമങ്ങളുടെ അതി പ്രസരണത്തില്‍ മുങ്ങി തിരശീലക്ക് പിറകിലേക്ക് പിന്തള്ളപ്പെട്ടുകൊണ്ടിരുക്കുന്ന തപാല്‍ പെട്ടികളും പുതു തലമുറക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ   ലോക തപാല്‍ ദിനാഘോഷങ്ങളുടെ ഭാഗമായി മഹ്മൂദിയ്യ കുട്ടികള്‍ക്ക് പ്രിയപ്പെട്ടവര്‍ക്ക് കത്തുകളയക്കുവാന്‍ അവസരം നല്‍കി കൊണ്ട് തപാല്‍ പെട്ടികള്‍ തയ്യാറാക്കി.            എല്‍ .കെ.ജി. മുതല്‍ പ്ലസ്‌ വണ്‍ വരെയുള്ള കുട്ടികള്‍ കത്തെഴുത്ത് മത്സരത്തില്‍ വളരെ ആവേശ പൂര്‍വ്വം പങ്കെടുത്തു.കുട്ടികളുടെ സൗകര്യത്തിനായി രണ്ട് തപാല്‍ പെട്ടികള്‍  8.10.2015 വ്യാഴാഴ്ച്ച മുതല്‍  മെയിന്‍ ബ്ലോക്കിലും ന്യൂ ബ്ലോക്കിലും ഏര്‍പ്പെടുത്തി. സ്കൂള്‍ റോഡ്‌ ആന്‍ഡ്‌ സേഫ്റ്റി ക്ലബിന്‍റെ നേതൃത്വത്തിലാണ് തപാല്‍ ദിനം ആഘോഷിച്ചത്. കോഡിനേറ്റര്‍ മാരായ  ശ്രീ.വിപിന്‍ ദാസ്  , മുഹമ്മദ്‌ ഹനീഫ , സുലൈമാന്‍ ഉസ്താദ് എന്നിവര്‍ രൂപകല്‍പ്പന ചെയ്ത തപാല്‍ പെട്ടികള്‍ കുട്ടികളില്‍ കൌതുകം ജനിപ്പിക്കുന്നവയായിരുന്നു. സ്കൂളില്‍ നിന്നും വിതരണം ചെയ്ത പോസ്റ്റ്‌ കാര്‍ഡുകളില്‍ കുട്ടികള്‍ തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകര്‍ക്കും കൂട്ടുകാര്‍ക്കും മാതാപിതാക്കളും കത്തുകളെഴുതികൊണ്ടാണ് മത്സരത്തില്‍ പങ്കെടുത്തത്    ഇന്ന്‍ 9.10.2015 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക്  തപാല്‍ പെട്ടികള്‍ തുറന്നു. പ്രത്യേകം തയ്യാറാക്കിയ "പോസ്റ്റ്‌ ഓഫീസില്‍"  ആദ്യ കസ്റ്റമറായി എത്തിയ പ്രിന്‍സിപ്പാള്‍ ശ്രീ. അബ്ദുള്‍ റഷീദ് സര്‍ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ ഉത്ഘാടനം ചെയ്തു.


  സോര്‍ട്ടിംഗ് അസിസ്റ്റന്‍റെ്മാരായ VIII റോസിലെ മുഹമ്മദ്‌ ശമ്മാസ് , VII റോസിലെ സഫ്വാന്‍ എന്നിവര്‍ കത്തുകള്‍ തരം തിരിച്ചു സീല്‍ ചെയ്തു. സുലേഖ ടീച്ചര്‍ പോസ്റ്റ്‌ മാസ്റ്ററുടെ റോള്‍ കൈകാര്യം ചെയ്തപ്പോള്‍ VIII റോസിലെ ഫാത്തിമ നിസ് വ പോസ്റ്റ്‌ വുമണ്‍ ആയും VIII ലില്ലിയിലെ  മുഹ്സിന്‍ പി. എസ്. പോസ്റ്റ്‌ മാനായും തങ്ങളുടെ ജോലികള്‍ ഭംഗിയായി ചെയ്തു. മഹ്മൂദിയ്യ സ്പീഡ് പോസ്റ്റ്‌ വിഭാഗവും മണി ഓര്‍ഡര്‍ വിഭാഗവും പ്രവര്‍ത്തിച്ചിരുന്നു എന്ന വിവരവും നിന്നെ സന്തോഷപൂര്‍വ്വം അറിയിക്കുന്നു.

 
                    നിനക്കായ് ആഘോഷങ്ങളുടെ ഏതാനും ചില ഫോട്ടോകള്‍ കൂടി ഈ കത്തിന്‍റെ കൂടെ വെയ്ക്കുന്നുണ്ട്. നിനക്ക് ഇഷ്ടപെടുമെന്ന്‍ വിശ്വസിക്കുന്നു.

                          ഇടയ്ക്ക് മഹ്മൂദിയ്യ ന്യൂസ്‌ .ബ്ലോഗ്‌സ്പോട്ട്.കോം സന്ദര്‍ശിക്കുമല്ലോ? നിങ്ങള്‍ക്ക് എല്ലാവര്‍ക്കും സുഖവും സന്തോഷവും സമാധാനവും നേര്‍ന്നുകൊണ്ട്  തത്ക്കാലം നിര്‍ത്തുന്നു. 
  
എന്ന്‍
സ്വന്തം മഹ്മൂദിയ്യ കുടുംബം. 

Wednesday, 7 October 2015

നിന്‍റെ കുഞ്ഞിനെ നീ അറിയുക - മാതാപിതാക്കള്‍ക്ക് ബോധവത്ക്കരണ ക്ലാസ്സ്‌


 സ്കൂള്‍ കൌണ്‍സിലിംഗ് വിഭാഗത്തിന്‍റെ  നേതൃത്വത്തില്‍  6. 10. 2015 ല്‍ മാതാപിതാക്കള്‍ക്കായി ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. രാവിലെ 10.30 ന് ആരംഭിച്ച ചടങ്ങില്‍  കൌണ്‍സിലിംഗ് സൈക്കോളജിസ്റ്റ് ശ്രീ. അബ്ദുള്‍ കാദര്‍ മാസ്റ്റര്‍ " കുട്ടികളുടെ മാനസിക പ്രശ്നങ്ങളും പ്രശ്ന പരിഹാരത്തിന് മാതാപിതാക്കളുടെ പങ്കും" എന്ന വിഷയത്തില്‍ സംസാരിച്ചു.   കുഞ്ഞുങ്ങളെ മാതാപിതാക്കള്‍ തങ്ങളോട് ചേര്‍ത്ത് നിര്‍ത്തേണ്ടതിന്‍റെ ആവശ്യകതെയെ കുറിച്ച് വളരെ വ്യക്തമായ രീതിയില്‍ ഉദാഹരണ സഹിതം അവതരിപ്പിച്ചത് രക്ഷിതാക്കള്‍ക്ക്  വളരെയധികം പ്രയോജനകരമായി. തങ്ങളുടെ ചെറിയ അശ്രദ്ധ പോലും കുട്ടികളുടെ മനസ്സില്ലുണ്ടാക്കുന്ന മുറിവുകള്‍ എത്രത്തോളം വലുതാണ്‌ എന്ന്‍  തിരിച്ചറിയുവാന്‍ കാദര്‍ മാസ്റ്ററുടെ ക്ലാസ്സ്‌ രക്ഷിതാക്കളെ  സഹായിച്ചു.  അദ്ധ്യാപിക ശ്രീമതി.സ്മിത ഉല്ലാസ് സ്വാഗതംആശംസിച്ചപ്പോള്‍  പ്രിന്‍സിപ്പാള്‍  ശ്രീ. അബ്ദുള്‍ റഷീദ് ഇന്നത്തെ തലമുറയുടെ മാറി കൊണ്ടിരിക്കുന്ന ജീവിത ശൈലികളെ കുറിച്ചും അത് സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ചും സംസാരിച്ചു.  മാനേജര്‍ ശ്രീ. മുഫ്തികര്‍ അഹമ്മദ് നന്ദി പ്രകാശിപ്പിച്ചു.


Saturday, 3 October 2015

നേട്ടങ്ങള്‍ തുടര്‍ക്കഥയാകുന്നു.............മഹാത്മാ ഗാന്ധി സ്മൃതി പുരസ്കാര്‍ മഹ്മൂദിയ്യക്ക്

മഹ്മൂദിയ്യ ഇംഗ്ലീഷ് സ്കൂള്‍ പുതിയ വിജയഗാഥകളുമായി മുന്നേറുന്നു.

തൃശൂര്‍ജില്ലയില്‍നിന്നുള്ളമികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കേരളസിറ്റിസണ്‍ഫോറംഏര്‍പെടുത്തിയ്യ മഹാത്മാഗാന്ധിസ്മൃതി പുരസ്കാരം(2014-15)പെരിഞ്ഞനംമഹ്മൂദിയ്യഇംഗ്ലീഷ്സ്കൂളിന് ലഭിച്ചു.സര്‍ട്ടിഫിക്കറ്റ്,പ്രശസ്തിപത്രം എന്നിവ  അടങ്ങിയതാണ് പുരസ്ക്കാരം.





3.10.2015 ന് ഇരിഞ്ഞാലക്കുട സെന്‍റെ് ജോസഫ്‌ കോളേജില്‍ നടന്ന പ്രത്യേക ചടങ്ങില്‍ വെച്ച്  സ്റ്റേറ്റ് പോലീസ്‌ കംപ്ലന്‍റെ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ്‌ K.നാരായണ കുറുപ്പില്‍  നിന്നും   മഹ്മൂദിയ്യ സ്കൂള്‍ മാനേജര്‍. ശ്രീ. മുഫ്തികര്‍ അഹമ്മദ്  പുരസ്ക്കാരം ഏറ്റുവാങ്ങി.

ഗാന്ധി ദര്‍ശനങ്ങള്‍ ഉള്‍കൊണ്ട് മഹ്മൂദിയ്യ കുരുന്നുകള്‍


സ്വജീവിതം ലോകത്തിനുതന്നെ സന്ദേശമായ് നല്‍കിയ മഹാത്മാവ് , ഭാരതത്തിന്‍റെ  രാഷ്ട്ര പിതാവ് ഗാന്ധിജിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി  "ജെസ്സി ഓവന്‍ "ഹൌസ് സംഘടിപ്പിച്ച പരിപാടികള്‍   വൈസ്പ്രിന്‍സിപ്പാള്‍ ശ്രീമതി. ബിന്ദു സോമന്‍ ഉത്ഘാടനം ചെയ്തു.ഒന്ന് മുതല്‍ പതിനൊന്നാം ക്ലാസ്സ്‌ വരെയുള്ള കുട്ടികള്‍ അണിനിരന്ന അസംബ്ലിയില്‍ വിദ്യാര്‍ഥികളായ ഫാത്തിമ റിയ നെഹല ഗാന്ധിദിന പ്രഭാഷണം നടത്തിയപ്പോള്‍  സഫ .പി.സ്. ഗാന്ധിജിയെ കുറിച്ചുള്ള ഇംഗ്ലീഷ് കവിത അവതരിപ്പിച്ചു. ഗാന്ധിദിന ചിന്തകള്‍  VI റോസ് വിദ്യാര്‍ഥി മുഹമ്മദ്‌ സയീം അവതരിപ്പിച്ചപ്പോള്‍  കൊച്ചു മിടുക്കി  ഹസ്ന .കെ. എച്ച് കൂട്ടുക്കാര്‍ക്ക്‌  ഗാന്ധിദിനാശംസകള്‍ നേര്‍ന്നു.

തുടര്‍ന്ന്‍ നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ അധ്യാപകരും വിദ്യാര്‍ഥികളും ആവേശപൂര്‍വ്വം പങ്കെടുത്തു.അധ്യാപകരായ മുഹമ്മദ്‌ ഹനീഫ , നിമിത എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തങ്ങള്‍ നടന്നത്.


















Get this widget

മംഗ്ലീഷില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)