Folowers

Tuesday 27 October 2015

STOP TEACHING START REACHING (Journey to theHearts&Minds of students)

   









              അധ്യയന വര്‍ഷത്തിന്‍റെ രണ്ടാം പകുതി ആരംഭിക്കുന്നതിന്‍റെ      മുന്നോടിയായി തങ്ങളുടെ കുട്ടികളെ കുറിച്ച്    അധ്യാപകര്‍ക്ക് കൂടുതല്‍ അറിയുവാനും വിശേഷങ്ങള്‍ പങ്കുവെക്കുവാനുമായി ഒരു ദിനം.പഠനപ്രവര്‍ത്തനങ്ങളില്‍ നിന്നും മാറി നിന്ന് പരസ്പരം കൂടുതല്‍ അറിയുക എന്ന ലക്ഷ്യത്തോടെ  ക്ലാസ്മുറികള്‍ക്കും പുസ്തകങ്ങള്‍ക്കും അവധി കൊടുത്ത് തങ്ങളുടേതായ ലോകം തീര്‍ക്കുവാന്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പൂര്‍ണ സ്വാതന്ത്രം കൊടുത്തു കൊണ്ട് ഒക്ടോബര്‍ 26 തിങ്കളാഴ്ച Non-Teaching ദിനമായി ആഘോഷിച്ചു. 

                   അധ്യാപകന്‍റെയും കുട്ടികളുടെയും ഇടയില്‍ നിന്നും സിലബസിന്‍റെയും പുസ്തകങ്ങളുടെയും ബന്ധനം ഒരു ദിവസം മാറ്റിവെച്ചാല്‍ പരസ്പരം അറിയുവാനും  സ്നേഹവും കരുതലും ആദരവും കൈമാറാനും  സാധിക്കും. അതിലൂടെ മനുഷ്യത്വവും മൂല്യവും തിരിച്ചറിയാം. കുട്ടികളുടെ കഴിവും കഴിവുകേടും മനസ്സിലാക്കാം. അങ്ങിനെ ഒരു അധ്യാപകന് തന്‍റെ കുട്ടിയെ തിരുത്താം.വളര്‍ത്താം..........കുട്ടികളെ നേരിന്‍റെ വഴിയെ നയിക്കാന്‍ അധ്യാപകരും കുട്ടികളും തമ്മില്‍ ഊഷ്മളമായ ബന്ധം ഉണ്ടെങ്കില്‍ മാത്രമേ സാധിക്കൂ എന്ന തിരിച്ചറിവിലാണ് ഇങ്ങനെ ഒരു ദിനം ആസൂത്രണം ചെയ്തത്. 
                         
 ദിനാഘോഷ പരിപാടികള്‍ രാവിലെ 9.45ന് നടന്ന പ്രത്യേക അസ്സെംബ്ലിയില്‍ വൈസ്-പ്രിന്‍സിപ്പാള്‍ ശ്രീമതി.ബിന്ദു സോമന്‍ ഉത്ഘാടനം ചെയ്തു.തുടര്‍ന്ന്‍ വിദ്യാര്‍ഥികകളുടെ വിവിധ പരിപാടികള്‍ നടന്നതില്‍ പത്താം ക്ലാസ്സ്‌ വിദ്യാര്‍ഥിനി ശുഹദ അവതരിപ്പിച്ച "അപ്പുവും ടീച്ചറും" എന്ന കഥ ഏവരുടെയും കണ്ണുകള്‍ ഈറനണിയിച്ചു.ഇന്നത്തെ ദിവസം തങ്ങള്‍ക്ക് കിട്ടിയ സ്വാതന്ത്രം ദുരുപയോഗം ചെയില്ല എന്ന്‍ കുട്ടികള്‍ കൂട്ടായി പ്രതിജ്ഞ എടുത്തു. ക്ലാസ്സ്‌ടീച്ചറും കുട്ടികളും പരസ്പരം കൂടുതല്‍ അറിയുവാനും കുട്ടികള്‍ക്ക് തങ്ങളുടെ കഴിവുകള്‍ കൂട്ടുകാര്‍ക്ക് മുന്നില്‍ പ്രകടിപ്പിക്കുവാനുമുളള ഒരു തുറന്ന വേദിയായിരുന്നു
നോണ്‍ ടീച്ചിംഗ് ഡേ. ക്ലാസ്സ്‌ മുറിക്ക്‌ പുറത്ത് പ്രകൃതിയുമായി കൂടുതല്‍ ചേര്‍ന്ന്‍ നിന്ന്‍ ചിരിയും കളിയും കളിയില്‍ അല്പം കാര്യവുമായി കുട്ടികള്‍ തങ്ങളുടെ സമയം ചെലവഴിച്ചു.

വളരെ ഉല്ലാസത്തോടെയാണ് കുട്ടികള്‍ എത്തിയത്. യൂനിഫോമിന് പകരം കളര്‍ ഡ്രസ്സില്‍ എത്തിയ കുട്ടികള്‍ മഹ്മൂദിയ്യമലര്‍വാടിയില്‍ ചിത്രശലഭങ്ങളെപോലെ പാറിപറന്നു.
                                ഇങ്ങനെ ഒരു ദിവസം തങ്ങള്‍ മനസ്സില്‍ കൊതിച്ചിരുന്നു എന്ന്‍ കുട്ടികള്‍ തുറന്നു പറഞ്ഞു. 




























No comments:

Post a Comment

Get this widget

മംഗ്ലീഷില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)