Monday, 21 September 2020
Thursday, 17 September 2020
Wednesday, 16 September 2020
ഓസോൺ ഡേ
ഓസോൺ കുട: നമ്മുടെ ജീവന്റെ കുട
ഇന്ന് സെപ്തംബർ 16 ലോക ഓസോൺ ദിനമായി ആചരിക്കുന്നു.ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി യോഗത്തിലാണ് ഓസോൺ പാളി സംരക്ഷണദിനമായി സെപ്റ്റംബർ 16 പ്രഖ്യാപിച്ചത്. ഓസോൺ പാളിയിൽ സുഷിരങ്ങൾ സൃഷ്ടിക്കുന്ന രാസവസ്‌തുക്കളുടെ നിർമ്മാണവും ഉപയോഗവും കുറയ്‌ക്കുകയാണ് ഇതിന്റെ ഉദ്ദേശ്യം.സൂര്യനില്‍നിന്നുള്ള വിനാശകരമായ പല രശ്മികള്‍ നേരിട്ട് ഭൂമിയില്‍ പതിക്കുന്നത് തടയുന്നത് അന്തരീക്ഷത്തിന്‍െറ മുകള്‍ത്തട്ടിലുള്ള ഓസോണ്‍ പാളിയാണ്. സ്ട്രാറ്റോസ്ഫിയര്‍ എന്ന മേഖലയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. സൂര്യനില്‍നിന്നുള്ള അള്‍ട്രാ വയലറ്റ് കിരണങ്ങളെ അന്തരീക്ഷത്തിലേക്ക് കടത്തിവിടാതെ തടഞ്ഞുനിര്‍ത്തുന്ന
ഭൂമിയുടെ കുട അല്ലെങ്കിൽ പുതപ്പ്എന്നൊക്കെ യാണ് ഓസോണ്‍ പാളികളെ വിശേഷിപ്പിക്കുന്നത്. സൂര്യനില്‍ നിന്നും വരുന്ന അള്‍ട്രാ വൈലറ്റ് രശ്മികള്‍ അടക്കമുള്ള അപകടകരമായ സൂര്യരശ്മികളെ ഭൂമിയിലെത്തിക്കാതെ തടഞ്ഞു നിര്‍ത്തുന്ന സംരക്ഷണകവചമാണ് ഓസോണ്‍ പാളികൾ.
ഭൂമിയുടെ സംരക്ഷണ കവചമായ ഓസോണ്‍ പാളിയെ നാശത്തില്‍നിന്ന് സംരക്ഷിക്കുക, അതിന്‍െറ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുക എന്നീ രണ്ട് ലക്ഷ്യങ്ങളായിരുന്നു ഓസോൺ ദിനാചരണത്തിന് പിന്നില്‍. ആഗോള താപനം മൂലം ഊഷ്മാവ് ക്രമാതീതമായി വര്‍ധിക്കുകയും അന്തരീക്ഷ ബാഷ്പം വര്‍ധിക്കുകയും ചെയ്യുമ്പോള്‍ അത് സ്ട്രാറ്റോസ്ഫിയറിലെ ഓസോണിനെ അപകടത്തിലാക്കും.
ഹരിതഗൃഹ വാതകങ്ങളുടെ അമിതമായ പുറന്തള്ളല്‍മൂലം അന്തരീക്ഷത്തിലെ ഓസോണ്‍ പാളിയില്‍ വിള്ളലുണ്ടായെന്ന കണ്ടത്തെലിനത്തെുടര്‍ന്നാണ് ഓസോണ്‍ ദിനം ആചരിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ തീരുമാനിച്ചത്.
ഓസോണ്‍ പാളി സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ യു.എന്‍ നേതൃത്വത്തില്‍ ഓസോണ്‍ പാളിയില്‍ സുഷിരങ്ങള്‍ ഉണ്ടാക്കുന്ന രാസവസ്തുക്കളുടെ ഉല്‍പാദനവും ഉപയോഗവും കുറക്കുകയായിരുന്നു മോണ്‍ട്രിയലില്‍
ഉടമ്പടിയുടെ ലക്ഷ്യം.കരാര്‍ പ്രകാരം ക്ളോറോഫ്ളൂറോ കാര്‍ബണ്‍ ഉള്‍പ്പെടെയുള്ള ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്നതില്‍ ലോകരാജ്യങ്ങള്‍ ശക്തമായ നടപടി സ്വീകരിച്ചു.
അതോടെ ഓസോണ്‍ പാളിയുടെ വിള്ളലില്‍ കാര്യമായ കുറവ് വന്നതായി ശാസ്ത്രലോകം അവകാശപ്പെടുന്നു.
ആശ്വാസത്തിന്റെ വലിയ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഭൂമിക്ക് തന്നെ ഭീഷണിയായ ഓസോൺ പാളിയിലെ വലിയ സുഷിരം ഇപ്പോൾ ഇല്ലാതായി കൊണ്ടിരിക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
സാങ്കേതിക വളർച്ചയുടെ അനന്തര ഫലമെന്നോണം ലാഭം മാത്രം എന്തിനും മാനദണ്ഡമായി മാറുമ്പോള്‍ ആര്‍ത്തി മൂത്ത മനുഷ്യന്‍ ഭൂമിയുടെ മാറ് പിളര്‍ന്ന് ചോരയും നീരും ഊറ്റി കുടിക്കുന്ന സ്ഥിതി സംജാതമായിരിക്കുന്നു. മണ്ണും വിണ്ണും, കടലും കായലും, കുന്നുംപുഴയും വില്‍പനച്ചരക്കാകുന്നു. ഭൗമോപരിതലത്തിന് മുകളിലായി വ്യാപിച്ചുകിടക്കുന്ന പ്രത്യേക അന്തരീക്ഷ ഘടനക്ക് മനുഷ്യന്റെ അനാവശ്യ ഇടപെടലുകള്‍ ഭീഷണിയുയര്‍ത്തുന്നു. അന്തരീക്ഷമില്ലാത്ത ഭൂമി സങ്കല്‍പ്പങ്ങള്‍ക്കുമപ്പുറം ഭീതിയുണര്‍ത്തുന്നതാണ്.
ഈ വർഷത്തെ ഓസോൺ ദിന പ്രമേയമായ
ജീവനുവേണ്ടിയുള്ള ഓസോൺ
ഭൂമിയിലെ നമ്മുടെ ജീവിതത്തിന് ഓസോൺ നിർണായകമാണെന്നും നമ്മുടെ ഭാവിതലമുറകൾക്കും ഓസോൺ പാളി സംരക്ഷിക്കുന്നത് തുടരണമെന്നും ഓർമ്മിപ്പിക്കുന്നു.
നമ്മുടെ ജീവനും ഭാവി തലമുറയുടെ ജീവനും മറ്റെല്ലാ ജീവജാലങ്ങളുടെ ജീവനും വേണ്ടി നമുക്ക് ഓസോൺ സംരക്ഷണ യജ്ഞത്തിൽ പങ്കാളികളാകാം....
ഭൂമിയെ കാത്തു രക്ഷിക്കാം
Saeed V H
PRINCIPAL
MAHMOODIYYA ENGLISH SCHOOL
PERINJANAM

Tuesday, 15 September 2020
International Democracy Day
ജനാധിപത്യത്തിന്റെ അർഥവും പ്രാധാന്യവും പൊതുജനങ്ങളെ ബോധവത്കരിക്കുകയെന്ന ലക്ഷ്യത്തോടെ എല്ലാ വർഷവും സെപ്റ്റംബർ 15അന്തർദേശീയ ജനാധിപത്യ ദിനമായി ആചരിക്കുന്നു. വികസനം, മനുഷ്യാവകാശ സംരക്ഷണം, സമാധാനം എന്നീ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനാണ് ഐക്യരാഷ്ട്രസഭ (യു.എൻ) എല്ലാ വർഷവും സെപ്റ്റംബർ 15 അന്തർദേശീയ ജനാധിപത്യ ദിനമായി ആചരിക്കാൻ തീരുമാനിച്ചത്.
ഗ്രീക്കിലെ 'ഡെമോസ്' (Demos), ക്രാട്ടോസ്' (Kratos) എന്നീ പദങ്ങളിൽ നിന്നാണ് ജനാധിപത്യം (Democracy)എന്ന പദം ഉദ്ഭവിച്ചത്. ഡെമോസ്'എന്നാൽ ജനങ്ങൾ, 'ക്രാട്ടോസ്'എന്നാൽ അധികാരം;
അതായത് ജനങ്ങളുടെ അധികാരം.
ഗവൺമെന്റിന്റെ ഏറ്റവും മികച്ച രൂപം എന്നാണ് ജനാധിപത്യം അറിയപ്പെടുന്നത്.
ഒരു ജനാധിപത്യത്തിൽ, രാജ്യത്തെ ജനങ്ങൾ അവരുടെ സർക്കാരിനെ തിരഞ്ഞെടുക്കുന്നു.ലോകത്ത് വിവിധ ജനാധിപത്യ രാജ്യങ്ങളുണ്ട്,പക്ഷേ ഇന്ത്യയാണ് ഏറ്റവും വലിയ ജനാധിപത്യ രാജ്യം.
മനുഷ്യവികസനത്തിന് ജനാധിപത്യം വളരെ പ്രധാനമാണ്. ആളുകൾക്ക് സ്വതന്ത്രമായി ജീവിക്കാനുള്ള ഇച്ഛാശക്തി ഉള്ളപ്പോൾ, അവർ സന്തോഷവാന്മാരായി രിക്കും.രാജവാഴ്ചയിലോ അരാജകത്വത്തിലോ പൗരന്മാർ സന്തുഷ്ടരും സമ്പന്നരുമായിരിക്കില്ല.
കൂടാതെ, ജനങ്ങൾക്ക് തുല്യ അവകാശങ്ങൾ ലഭിക്കാൻ ജനാധിപത്യം അനുവദിക്കുന്നു. രാജ്യത്തുടനീളം സമത്വം നിലനിൽക്കുന്നുവെന്ന് ഇത് ഉറപ്പാക്കുന്നു.ഇത് അവർക്ക് ചുമതലകളും കടമകളും നൽകുന്നു.ഈ കടമകൾ അവരെ മികച്ച പൗരന്മാരാക്കുന്നു,അതിലൂടെ അവരുടെ സമഗ്രവികസനത്തിനും വഴിയൊരുക്കുന്നു.
ഏറ്റവും പ്രധാനമായി, ഒരു ജനാധിപത്യത്തിൽ ജനങ്ങൾ സർക്കാർ രൂപീകരിക്കുന്നു. പൗരന്മാർ സർക്കാരിനെ തിരഞ്ഞെടുക്കുന്നത്തിലൂടെ എല്ലാവർക്കും അവരുടെ രാജ്യത്തിനായി പ്രവർത്തിക്കാൻ അവസരം ലഭിക്കുന്നു. നിയമങ്ങൾ അവർ തിരഞ്ഞെടുത്ത ആളുകൾ നിർമ്മിച്ചതിനാൽ അത് നിയമത്തെ കാര്യക്ഷമമായി വിജയിപ്പിക്കാൻ അനുവദിക്കുന്നു കൂടാതെ, വിവിധ മതങ്ങളിലെയും സംസ്കാരങ്ങളിലെയും ആളുകളെ സമാധാനപരമായി നിലനിൽക്കാൻ ജനാധിപത്യം അനുവദിക്കുന്നു.അത് അവരെ പരസ്പരം യോജിപ്പിച്ച് ജീവിപ്പിക്കാൻ പ്രാപ്തരാക്കുന്നു. ജനാധിപത്യ രാജ്യത്തിലെ ജനങ്ങൾ കൂടുതൽ സഹിഷ്ണുത പുലർത്തുകയും പരസ്പരം വ്യത്യാസങ്ങൾ അംഗീകരിക്കുകയും ചെയ്യുന്നു.ഏതൊരു രാജ്യത്തിനും സന്തോഷവും അഭിവൃദ്ധിയും ലഭിക്കാൻ ഇത് വളരെ പ്രധാനമാണ്.ഇന്ത്യയിലെ ജനാധിപത്യം ഇപ്പോഴും മിക്ക രാജ്യങ്ങളിലും ഉള്ളതിനേക്കാൾ മികച്ചതാണ്.എന്നിരുന്നാലും, നാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ട ധാരാളം ഇടങ്ങളുണ്ട്. വിവേചനം ഉണ്ടാകാതിരിക്കാൻ സർക്കാർ കർശന നിയമങ്ങൾ നടപ്പാക്കണം. കൂടാതെ, പൗരന്മാർക്ക് അവരുടെ അവകാശങ്ങളെയും കടമകളെയും കുറിച്ച് ബോധവാന്മാരാക്കാൻ ബോധവൽക്കരണ പരിപാടികൾ നടത്തണം.അഞ്ചുവര്‍ഷം കൂടുമ്പോഴു
ള്ള വോട്ടെടുപ്പ് ഉയര്‍ന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ളതും നിയമാനുസൃതവും സമാധാനപരവും ആയതുകൊണ്ടും മാത്രം ജനാധിപത്യം അര്‍ത്ഥപൂര്‍ണമായി എന്ന് അവകാശപ്പെടാനാവില്ല. ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍ ഭരണാധികാരിയെ തിരഞ്ഞെടുക്കുന്നതില്‍ മാത്രം അവസാനിക്കുന്നില്ല. ഭരണാധികാരി നിയമവും ഭരണഘടനയും അനുശാസിക്കുന്ന വിധം പ്രവര്‍ത്തിച്ചാലും പോര.
തീരുമാനമെടുക്കുമ്പോൾ കൂടിയാലോചിക്കണം എന്ന തിരുവചനം ജനാധിപത്യത്തിൽ ഏറെ ഓർക്കപ്പെടേണ്ട ഒന്നാണ്.ഭരണാധികാരി അക്കാര്യത്തിൽ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്.
ഒരു സംസ്‌കാരവും ജീവിതരീതിയും ആയി വളരേണ്ടതാണ് ജനാധിപത്യം.
എല്ലാവർക്കും ജനാധിപത്യ ദിനാശംസകൾ

Monday, 14 September 2020
14 September -HINDI DAY
सभी को नमस्कार।
आज चौदह सितंबर है।(14 September)
इस विशेष दिन में आप सभी का स्वागत है।
इस दिन को पूरे भारत में *हिंदी दिवस* के रूप में मनाया जाता है। हर साल हम इस दिन को हिंदी भाषा के प्रति सम्मान दिखाने के लिए उत्साह के साथ मनाते हैं।
*हिंदी दुनिया की प्राचीन भाषा है।* यह एक सरल भाषा है
हिंदी भाषा दुनिया में बोली जाने वाली मुख्य भाषाओं में से एक है। हिंदी हमारे देश की संस्कृति और मूल्यों का प्रतिबिंब है।
भारत में अधिकांश लोग हिंदी भाषी हैं, इसीलिए भारतीय संविधान में हिंदी को आधिकारिक भाषा के रूप में स्वीकार किया गया था।
हिंदी भाषा के विकास के लिए हम सभी को एकजुट होकर काम करना होगा। हम सभी को हिंदी भाषा का अधिक से अधिक उपयोग करना होगा, तभी हम अपनी भाषा का उसके सही अर्थ में सम्मान कर सकते हैं।
सभी को हिंदी दिवस की शुभकामनाएं
धन्यवाद
सईद वी एच
प्रधान अध्यापक
महमूदिया अंग्रेजी स्कूल
पेरिनजनम
Friday, 11 September 2020
ദേശീയ അവാർഡ് ജേതാവ് മഹ്മൂദിയ്യ പ്രിൻസിപ്പാൾ സഈദ് സാറിന് മാനേജ് മെന്റിൻറെ ആദരം
കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു ഇന്നുച്ചക്ക് സ്കൂൾ ഹാളിൽ നടന്ന അനുമോദന ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ നസ്രുദീൻ ദാരിമി മികച്ച പ്രിൻസിപ്പാൾമാർക്കുള്ള സ്‌കൂളീ നാഷണൽ അവാർഡ് ജേതാവ് സ്കൂൾ പ്രിൻസിപ്പാൾ സഈദ് സാറിന് മൊമെന്റോ നൽകി നൽകി. ആദരിച്ചു.മാനേജർ മുഫ്തിക്കർ അഹമ്മദ്, അഡ്മിനിസ്ട്രെറ്റർ ശംസുദ്ധീൻ, പൂർവവിദ്യാർത്ഥി ഹസീൻ നൂറാനി, സെക്ഷൻ ഹെഡുകളായ ബിജി രാജു, ഷമറിൻ, നദീറ,മോനിഷ,അധ്യാപകരായ അശ്വതി, അഫീല എന്നിവർ ആശംസകൾ അർപ്പിച്ചു.ഈ അവാർഡ് മഹ്മൂദിയ്യയിലെ ഓരോ അംഗത്തിന്റെയും വിജയമാണെന്ന് പ്രിൻസിപ്പാൾ സഈദ് സർ തന്റെ മറുപടി പ്രസംഗത്തിൽ അറിയിച്ചു.അവാർഡുകൾ തുടർപ്രവർത്തനങ്ങൾക്കുള്ള പ്രചോദനമാണെന്നും കൂട്ടായ പ്രവർത്തനങ്ങളിലൂടെ കൂടുതൽ ഉയരങ്ങളിലേക്ക് മഹ്മൂദിയ്യയെ എത്തിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്നും അദ്ദേഹം അധ്യാപകരെ ഓർമ്മിപ്പിച്ചു.
മാനേജമെന്റ്/ സ്റ്റാഫ് / PTA
മഹ്മൂദിയ്യ ഇംഗ്ലീഷ് സ്കൂൾ പെരിഞ്ഞനം
Thursday, 10 September 2020
Tuesday, 8 September 2020
Monday, 7 September 2020
Saturday, 5 September 2020
Friday, 4 September 2020
Wednesday, 2 September 2020
സെപ്റ്റംബർ 2-ാം തിയതി ലോക നാളികേര ദിനം ആചരിക്കുന്നു.
യുഎൻ സാമൂഹിക സാമ്പത്തിക കമ്മിഷനു കീഴിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട നാളികേര സമൂഹത്തിന്റെ ( ഐസിസി ) സ്ഥാപക ദിനം എന്ന നിലയിലാണ് സെപ്റ്റംബർ 2 ലോക നാളികേര ദിനമായി ആചരിക്കുന്നത് . ഐസിസിയുടെ സ്ഥാപക അംഗം കൂടിയാണ് ഇന്ത്യ.ഏഷ്യയിലെയും പസഫിക് ദ്വീപുകളിലെയും തെങ്ങ് കൃഷി ചെയ്യുന്ന 18 രാജ്യങ്ങളുടെ അന്താരാഷ്ട്ര സംഘടനയായ ഏഷ്യൻ പസഫിക് കോക്കനട്ട് കമ്മ്യൂണിറ്റിയുടെ നിർദേശ പ്രകാരമാണ് നാളികേര ദിനം ആചരിച്ചു വരുന്നത്.
ഇന്ത്യയിൽ നാളികേര വികസന ബോർഡിന്റെ ആഭിമുഖ്യത്തിലാണ് എല്ലാ വർഷവും നാളികേര ദിനാചരണം.
ലോകത്തെ രക്ഷിക്കാൻ നാളീകേരമേഖലയിൽ നിക്ഷേപിക്കൂ എന്നതാണ് ഈ വർഷത്തെ പ്രമേയം
കേര ഉല്പന്നങ്ങളുടെ വര്‍ദ്ധന, ഉല്പന്നവൈവിധ്യവല്‍ക്കരണം, മൂല്യവര്‍ദ്ധന എന്നിങ്ങനെ കൃഷിക്കാരുടെ സാമ്പത്തികാടിത്തറ വികസിപ്പിക്കുന്നതിനുള്ള പരിപാടികള്‍ക്ക് ഊന്നല്‍ നല്‍കാനാണ് ലോക നാളികേരദിനാഘോഷം.
ഒരു മലയാളിയുടെ ദൈനംദിന ജീവിതത്തില്‍ തെങ്ങിനോളം സ്വാധീനം ചെലുത്തിയ ഒരു സസ്യം ഉണ്ടാവില്ല. അതുകൊണ്ടു തന്നെയാണ് നമ്മള്‍ കല്പവൃക്ഷമായി തെങ്ങിനെ കാണുന്നതും.
അടി മുതല്‍ മുടിവരെ ഉപയോഗയോഗ്യമായ ശ്രേഷ്ഠവൃക്ഷം.തെങ്ങ് ഒരു മംഗളവൃക്ഷം കൂടിയാണ്.
തെങ്ങിന്‍ പൂക്കല, കുരുത്തോല, ഇളനീര്‍ എന്നിവ മംഗള കര്‍മ്മങ്ങള്‍ക്ക് ഒഴിച്ചു കൂടാനാവില്ല. തെങ്ങിന്‍ പൂക്കുല ആയൂര്‍വേദ ചികിത്സയിലും പ്രധാനമാണ്.
കരിക്ക് ദാഹശമിനിയാണ്, ഊര്‍ജ്ജദായകമാണ്. ശരീരത്തിന് പെട്ടെന്ന് ഗ്ളുക്കോസ് നല്‍കാന്‍ ഇതുപോലെ വിശ്വസ്തമായ വഴിയില്ല.കാരണം കരിക്കിന്‍ വെള്ളം തീര്‍ത്തും ശുദ്ധമാണ്.
തെങ്ങിന്‍ തടി വീട് പണിക്കു ഉത്തമം.ഓലമെടഞ്ഞ വീടുകള്‍ ഒരുകാലത്തു നമ്മുടെ നാട്ടിന്‍ പ്രദേശത്തു അനവധിയായിരുന്നു.
തേങ്ങ കേരള പാചകത്തിന്‍റെ തനിമയാണ്. തേങ്ങയരച്ച കറികള്‍ തേങ്ങാപ്പാലും ചേര്‍ത്ത കറികള്‍ കേരളത്തിലും ശ്രീലങ്കയിലുമാണ് ഏറെ കാണുക.തേങ്ങ സമ്പൂര്‍ണ ഭക്ഷ്യവസ്തുവാണ്.കൂടാതെ
ചിരട്ടയില്‍ നിന്ന് കരിയും എണ്ണയും ലഭിക്കും, തൊണ്ട്കത്തിക്കാനുപയോഗിക്കുന്നു. കയറുണ്ടാക്കുന്നത് തൊണ്ടഴുക്കി ചകിരിയെടുത്ത് പിരിച്ചാണ്. കയര്‍, വെളിച്ചെണ്ണപോലെ കേരളത്തിന്‍റെ സമ്പദ്ഘടനയുടെ പ്രധാന ഘടകമാണ്.ഓലയും മടലും ചിരട്ടയും കൊതുമ്പും കുലച്ചില്ലയും തെങ്ങില്‍ തടിയുമെല്ലാം ഒന്നാം തരം ഇന്ധനങ്ങളാണ്.
ചകിരി ഉത്പന്നങ്ങളും തെങ്ങിന്റെ തടികൊണ്ടുണ്ടാക്കിയ മര ഉപകരണങ്ങളും, ഈര്‍ക്കില്‍ ചൂലു മുതല്‍ ഓല കൊണ്ടുണ്ടാക്കിയ പന്ത് വരെ ഒരു മലയാളി ജീവിതത്തിന്റെ നേര്‍ കാഴ്ചകളാണ്. നാം പാടി പഠിച്ച
കേരം തിങ്ങും കേരള നാട് എന്ന കവിമൊഴി ഇന്ന് ഒരു അലങ്കാരം മാത്രമായി തീരുന്ന ഒരു കാലത്തിലാണ് നാം ജീവിക്കുന്നത്. കേരളത്തിന്റെ മുഖ മുദ്രയായ തെങ്ങിനെക്കുറിച്ചു ചിന്തിക്കുന്ന ആളുകള്‍ തന്നെ വിരളമാണ്. ഒരു കാലത്തു നമ്മുടെ നാട്ടില്‍ സമൃദ്ധമായിരുന്ന തെങ്ങിന്‍തോപ്പുകള്‍ ഇന്ന് മറ്റു നാണ്യവിളകള്‍ക്കും കോണ്‍ക്രീറ്റ് സൗധങ്ങള്‍ക്കുമായി വഴിമാറിക്കൊടുത്തിരിക്കുന്നു.
എങ്കിലും
നമ്മുടെ സംസ്‌കാരത്തിനെ തന്നെ ഉയര്‍ത്തിക്കാട്ടുന്ന ഈ കല്പ വൃക്ഷത്തെ നമുക്ക് കാത്തു രക്ഷിക്കാം.അത് നമ്മുടെ കടമയാണ്.വരും തലമുറക്കുള്ള നിക്ഷേപമാണ്.

Saturday, 29 August 2020
National Sports Day wishes to all....
ഒാഗസ്റ്റ് 29 ലോക കായിക ചരിത്രത്തിലെ സുപ്രധാന ദിനമാണ്.രണ്ട് കായിക ഇതിഹാസങ്ങളാണ് ഇന്ന് ജന്മദിനം പങ്കിടുന്നത്.
ഇന്ത്യൻ ഹോക്കി മാന്ത്രികന്‍ മേജര്‍ ധ്യാന്‍ ചന്ദ്, അമേരിക്കൻ ലോംഗ് ജംപ് ഇതിഹാസം ബോബ് ബീമൻ എന്നിവരുടെ ജന്മ ദിനമാണ് ആഗസ്ത് 29 ന്.
ഇന്ത്യയിൽ
ഇന്ന് ദേശീയ കായികദിനം.മൂന്ന് ഒളിംപിക്‌സുകളില്‍ രാജ്യത്തിന് സ്വര്‍ണമെഡൽ സമ്മാനിച്ച ഹോക്കി ഇതിഹാസം ധ്യാന്‍ചന്ദിനോടുള്ള ബഹുമാനാര്‍ത്ഥം അദ്ദേഹത്തിന്റെ ജന്മദിനമായ ഓഗസ്റ്റ് 29 ദേശീയ കായികദിനമായി ആചരിച്ചുവരുന്നു.ഇന്ത്യയ്ക്ക് തുടര്‍ച്ചയായി മൂന്നുതവണ ഒളിമ്പിക്‌സില്‍ ഹോക്കി സ്വര്‍ണ്ണമെഡല്‍ നേടിക്കൊടുത്ത ടീമുകളിലെ സുപ്രധാന കളിക്കാരനായിരുന്നു ധ്യാന്‍ ചന്ദ്. 1905 ഓഗസ്റ്റ് 29ന് അലഹാബാദിലാണ് അദ്ദേഹം ജനിച്ചത്.
1932ലെ ഒളിമ്പിക്സ് ഹോക്കി. ഇന്ത്യയും അമേരിക്കയും തമ്മിലാണ് മത്സരം. കളി പകുതിയായപ്പോള്‍തന്നെ ഇന്ത്യ ഏറെ ഗോളുകള്‍ക്ക് മുന്നിലാണ്. കളിക്കളം നിറഞ്ഞുകളിച്ച ഒരു ഇന്ത്യന്‍ കളിക്കാരന്റെ ഹോക്കി സ്റ്റിക്കില്‍ എന്തോ മന്ത്രവിദ്യയുണ്ടെന്ന പരാതിയുമായി ഒരു അമേരിക്കന്‍താരം ബഹളംവച്ചു. ഇന്ത്യന്‍ കളിക്കാരനാവട്ടെ തന്റെ ഹോക്കി സ്റ്റിക്ക് ആ കളിക്കാരന് പകരം നല്‍കി. അയാളുടെ സ്റ്റിക്ക് ഉപയോഗിച്ച് കളിച്ചു. ഒരു വ്യത്യാസവും ഉണ്ടായില്ല. അമേരിക്കയുടെ ഗോള്‍വല നിറഞ്ഞുകൊണ്ടേയിരുന്നു. കളി അവസാനിച്ചപ്പോള്‍ ഗോള്‍ നില 24-1. എതിരാളികളെ അതിശയിപ്പിച്ച ആ ഇന്ത്യന്‍ പ്രതിഭയുടെ പേരാണ് ധ്യാന്‍ചന്ദ്.
1928ലായിരുന്നു ധ്യാന്‍ ചന്ദ് ആദ്യമായി ഒളിമ്പിക്‌സില്‍ സ്വര്‍ണ്ണമെഡല്‍ കരസ്ഥമാക്കിയത്. ധ്യാന്‍ ചന്ദ് യുഗം ഇന്ത്യന്‍ ഹോക്കിയുടെ സുവര്‍ണ്ണകാലഘട്ടമായി കണക്കാക്കപെടുന്നു. ഇന്ത്യന്‍ സര്‍ക്കാര്‍ സ്വാതന്ത്ര്യാനന്തരം അദ്ദേഹത്തിന് മേജര്‍ പദവി നല്‍കുകയും 1956ല്‍ പത്മഭൂഷണ്‍ നല്‍കി ആദരിക്കുകയും ചെയ്തു. 1979 ഡിസംബര്‍ 3ന് അദ്ദേഹം അന്തരിച്ചു.ധ്യാന്‍ചന്ദ് ഇന്ത്യന്‍ ഹോക്കിക്ക് നല്‍കിയ വിസ്മയാവഹങ്ങളായ പ്രകടനങ്ങള്‍ വിലമതിക്കാവുന്നതല്ല.ഫുട്ബാളില്‍ പെലെയ്ക്കുള്ള സ്ഥാനമാണ്, അതിനും മേലെയാണ് ഹോക്കിയില്‍ ധ്യാന്‍ചന്ദ്. കായികരംഗത്തെ ആജീവനാന്ത സംഭാവനയ്ക്കുള്ള പരമോന്നതമായ ഇന്ത്യന്‍ ദേശീയ പുരസ്കാരം ധ്യാന്‍ചന്ദിന്റെ പേരിലാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. മത്സരരംഗത്ത് നിന്ന് വിരമിച്ചതിനുശേഷവും കായികരംഗത്ത് തനതായ സംഭാവനകള്‍ നല്‍കുന്ന വ്യക്തികള്‍ക്കാണ് ഈ അവാര്‍ഡ്.
അദ്ദേഹത്തിന്റെ ആത്മകഥ *"ദി ഗോള്‍'* ഇന്ത്യന്‍ ഹോക്കിയുടെ വിശേഷങ്ങള്‍ കൂടിയാണ്.
ഓരോ അന്തരാഷ്ട്ര മത്സരം കഴിയുമ്പോഴും ഇന്ത്യയിലെ ചെറിയ സംസ്ഥാനങ്ങളുടെ ആള്‍ബലം പോലുമില്ലാത്ത രാജ്യങ്ങള്‍ മെഡല്‍പട്ടികയില്‍ ആദ്യസ്ഥാനം കൈയടക്കുമ്പോള്‍ എന്തുകൊണ്ട് നമ്മള്‍ മാത്രം പിന്തള്ളപ്പെടുന്നു? ഇത്തരം ചിന്തകള്‍ സജീവമാക്കാനും അതിനുസൃതമായി പ്രവര്‍ത്തനപരിപാടികള്‍ രൂപപ്പെടുത്താനും ദേശീയ കായിക ദിനാചരണത്തിലൂടെ കഴിയണം. ചെറുപ്പത്തില്‍തന്നെ കഴിവുള്ള കുട്ടികളെ കണ്ടെതത്തി അര്‍ഹരായവര്‍ക്ക് നൂതനസംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള പരിശീലനം നൽകിയാൽ മാത്രമേ കായികപ്രതിഭകളെ വളര്‍ത്തിയെടുക്കാനാവൂ. കായിക പ്രതിഭകളെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തില്‍ മാത്രം കായികദിന ചിന്തകള്‍ പരിമിതപ്പെടരുത്. ആരോഗ്യമുള്ള മനസ്സും ശരീരവും എല്ലാ പൗരന്മാര്‍ക്കും ഉറപ്പുവരുത്തണം. സ്കൂള്‍ തലത്തിലെ കായികവിദ്യാഭ്യാസത്തിന്
ഇക്കാര്യത്തില്‍ ഏറെ ചെയ്യാനാവും. വിദ്യാഭ്യാസലക്ഷ്യംതന്നെ ശാരീരിക-മാനസിക വികാസമാണ്. ശാരീരികക്ഷമത പഠനത്തെ ഗുണകരമായി ബാധിക്കും. കായികവിദ്യാഭ്യാസം ചിട്ടയാവുന്നതോടെ ആരോഗ്യമുള്ള പുതുതലമുറ സൃഷ്ടിക്കപ്പെടും. സ്കൂള്‍തലത്തില്‍ നടപ്പാക്കുന്ന വ്യത്യസ്തങ്ങളായ കായിക പ്രവര്‍ത്തനങ്ങളില്‍ പ്രാതിനിധ്യം ഉറപ്പാക്കി കുട്ടികൾ താല്‍പര്യമുള്ള ഏതെങ്കിലും ഇനങ്ങളില്‍ സ്ഥിരപരിശീലനം നേടുക. ഇത് മത്സര വിജയത്തിനപ്പുറം മാനസികോല്ലാസവും നല്‍കും.സ്‌പോര്‍ട്‌സ് എന്നാല്‍ കായികമായ ശാരീരിക സ്വാസ്ഥ്യവും, മാനസികമായ ജാഗ്രതയും, വ്യക്തിത്വ വര്‍ദ്ധനവുമാണ്. സ്കൂള്‍ മുതല്‍ ദേശീയതലംവരെ നീളുന്ന സ്കൂള്‍ കായികമേളയ്ക്ക് തയ്യാറെടുക്കാം.പല കായിക പ്രതിഭകളെയും കേരളത്തിന് സംഭാവനചെയ്തത് ഇത്തരം മേളകളാണ്
വളരെയധികം ഊര്‍ജ്ജസ്വലതയോടും, അഭിനിവേശത്തോടും സ്‌പോര്‍ട്‌സിനെ ആരാധിക്കുന്ന എല്ലാ കായികതാരങ്ങൾക്കും കായികപ്രേമികൾക്കും ദേശീയ കായികദിനത്തില്‍ ആശംസകൾ
Saeed V H
PRINCIPAL
MAHMOODIYYA ENGLISH SCHOOL PERINJANAM
Friday, 28 August 2020
Wednesday, 26 August 2020
മഹ്മൂദിയ്യ സ്കൂൾ ഓൺലൈൻ പാർലിമെന്റ് ഇലെക്ഷൻ ഫലം പ്രഖ്യാപിച്ചു
മഹ്മൂദിയ്യ ഇംഗ്ലീഷ് സ്കൂൾ പാർലിമെന്റ് ഇലെക്ഷൻ (2020) ആഗസ്ത് 25(ചൊവ്വാഴ്ച)ന് നടന്നു. ഹെഡ് ബോയ്, ഹെഡ് ഗേൾ, ജനറൽ ക്യാപ്റ്റൻ (ഗേൾ &ബോയ്)
എന്നീ പോസ്റ്റുകളിലേക്ക് ആണ് ഇലെക്ഷൻ നടന്നത്.തിബിയാൻ മുതൽ പത്താം ക്ലാസ്സ് വരെയുള്ള കുട്ടികൾക്ക് വോട്ടവകാശം നൽകി.
ഗൂഗിൾ ഫോം മുഖേനയാണ് ബാലറ്റ് പേപ്പർ തയാറാക്കിയത്. 3.30 ന് പ്രിൻസിപ്പൽ സഈദ് സർ ആദ്യ വോട്ട് ഓൺലൈൻ മുഖേന രേഖപ്പെടുത്തി തുടർന്ന് സ്കൂൾ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്ത ലിങ്ക് ഉപയോഗിച്ച് കുട്ടികൾക്ക് വോട്ട് ചെയ്യാൻ സൗകര്യമൊരുക്കി. ആഗസ്ത് 24 ന് മീറ്റ് ദി ക്യാൻഡിഡേറ്റ് പ്രോഗ്രാം സൂം പ്ലാറ്റഫോമിലൂടെ നടന്നു.
സ്ഥാനാർഥികളുടെ പ്രചാരണ വിഡിയോ, പോസ്റ്റർ എന്നിവ കുട്ടികൾക്ക് വാട്സ്ആപ്പ് മുഖേന ലഭ്യമാക്കി.തിബിയാൻ മുതൽ പത്തു വരെയുള്ള വിദ്യാർത്ഥികളും അധ്യാപകർ, അനധ്യാപകർ എന്നിവരും തങ്ങളുടെ വോട്ടവകാശം ഉപയോഗിച്ച സ്കൂൾ പാർലിമെന്റ് തെരഞ്ഞെടുപ്പു ഫലം 26.8.2020 ന് സ്കൂൾ പ്രിൻസിപ്പൽ സഈദ് സർ പ്രഖ്യാപിച്ചു.352 വോട്ട് നേടി മുഹമ്മദ് ജാബിറും 232 വോട്ട് നേടി നജ പർവിനും ക്യാബിനറ്റ് ഹെഡ് സ്ഥാനം നേടി. 237 വോട്ടോടെ മുഹമ്മദ് ജാസിറും, 189 വോട്ടോടെ നസ്റീന നൗഷാദും ജനറൽ ക്യാപ്റ്റൻ സ്ഥാനത്തേക്ക് വിജയിച്ചു. മുഹമ്മദ് റാസിഖ്, റുമൈസ എന്നിവർ അസിസ്റ്റന്റ് ഹെഡ് മെമ്പർ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
വിജയികളെയും തെരഞ്ഞെടുപ്പിൽ മത്സരിച്ച മറ്റു സ്ഥാനാർഥികളെയും പ്രിൻസിപ്പാൾ സൂം മീറ്റിംഗിൽ അഭിനന്ദിച്ചു.
Tuesday, 25 August 2020
മഹ്മൂദിയ്യ സ്കൂൾ പാർലിമെന്റ് ഓൺലൈൻ ഇലെക്ഷൻ ആഗസ്ത് 25 ന്
![]() |
പ്രിന്‍സിപ്പള്‍ സഈദ് വി എച്ച് ആദ്യ വോട്ട് രേഖപെടുത്തുന്നു. |
മഹ്മൂദിയ്യ ഇംഗ്ലീഷ് സ്കൂൾ പാർലിമെന്റ് ഇലെക്ഷൻ (2020) ആഗസ്ത് 25(ചൊവ്വാഴ്ച)ന് നടന്നു.ഹെഡ് ബോയ്, ഹെഡ് ഗേൾ, ജനറൽ ക്യാപ്റ്റൻ (ഗേൾ &ബോയ്)എന്നീ പോസ്റ്റുകളിലേക്ക് ആണ് ഇലെക്ഷൻ നടക്കുന്നത്.
തിബിയാൻ മുതൽ പത്താം ക്ലാസ്സ് വരെയുള്ള കുട്ടികൾക്ക് വോട്ടവകാശം നൽകി. ഗൂഗിൾ ഫോം മുഖേനയാണ് ബാലറ്റ് പേപ്പർ തയാറാക്കിയത്. 3.30 ന് പ്രിൻസിപ്പൽ സഈദ് സർ ആദ്യ വോട്ട് ഓൺലൈൻ മുഖേന രേഖപ്പെടുത്തി തുടർന്ന് സ്കൂൾ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്ത ലിങ്ക് ഉപയോഗിച്ച് കുട്ടികൾക്ക് വോട്ട് ചെയ്യാൻ സൗകര്യമൊരുക്കി. ആഗസ്ത് 24 ന് മീറ്റ് ദി ക്യാൻഡിഡേറ്റ് പ്രോഗ്രാം സൂം പ്ലാറ്റഫോമിലൂടെ നടന്നു.സ്ഥാനാർഥികളുടെ പ്രചാരണ വിഡിയോ, പോസ്റ്റർ എന്നിവ കുട്ടികൾക്ക് വാട്സ്ആപ്പ് മുഖേന ലഭ്യമാക്കി.തിബിയാൻ മുതൽ പത്തു വരെയുള്ള വിദ്യാർത്ഥികളും അധ്യാപകർ, അനധ്യാപകർ എന്നിവർ തങ്ങളുടെ വോട്ടവകാശം ഉപയോഗിച്ച സ്കൂൾ പാർലിമെന്റ് തെരഞ്ഞെടുപ്പു ഫലം നാളെ (26.8.2020)ന് സ്കൂൾ പ്രിൻസിപ്പൽ സഈദ് സർ പ്രഖ്യാപിക്കും
Sunday, 23 August 2020
Thursday, 20 August 2020
Wednesday, 19 August 2020
Sunday, 16 August 2020
Saturday, 15 August 2020
Subscribe to:
Posts (Atom)
Get this widget
മംഗ്ലീഷില്‍ ഇവിടെ ടൈപ്പ് ചെയ്യാം
Type in Malayalam (Press Ctrl+g to toggle between English and Malayalam)