Folowers

Wednesday 16 September 2020

ഓസോൺ ഡേ

ഓസോൺ കുട: നമ്മുടെ ജീവന്റെ കുട

ഇന്ന് സെപ്തംബർ 16  ലോക ഓസോൺ ദിനമായി ആചരിക്കുന്നു.ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി യോഗത്തിലാണ് ഓസോൺ പാളി സംരക്ഷണദിനമായി സെപ്റ്റംബർ 16 പ്രഖ്യാപിച്ചത്‌. ഓസോൺ പാളിയിൽ സുഷിരങ്ങൾ സൃഷ്ടിക്കുന്ന രാസവസ്‌തുക്കളുടെ നിർമ്മാണവും ഉപയോഗവും കുറയ്‌ക്കുകയാണ്‌ ഇതിന്റെ ഉദ്ദേശ്യം.സൂര്യനില്‍നിന്നുള്ള വിനാശകരമായ പല രശ്മികള്‍ നേരിട്ട് ഭൂമിയില്‍ പതിക്കുന്നത് തടയുന്നത് അന്തരീക്ഷത്തിന്‍െറ മുകള്‍ത്തട്ടിലുള്ള ഓസോണ്‍ പാളിയാണ്. സ്ട്രാറ്റോസ്ഫിയര്‍ എന്ന മേഖലയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. സൂര്യനില്‍നിന്നുള്ള അള്‍ട്രാ വയലറ്റ് കിരണങ്ങളെ അന്തരീക്ഷത്തിലേക്ക് കടത്തിവിടാതെ തടഞ്ഞുനിര്‍ത്തുന്ന
ഭൂമിയുടെ കുട അല്ലെങ്കിൽ പുതപ്പ്എന്നൊക്കെ യാണ് ഓസോണ്‍ പാളികളെ വിശേഷിപ്പിക്കുന്നത്. സൂര്യനില്‍ നിന്നും വരുന്ന അള്‍ട്രാ വൈലറ്റ് രശ്മികള്‍ അടക്കമുള്ള അപകടകരമായ സൂര്യരശ്മികളെ ഭൂമിയിലെത്തിക്കാതെ തടഞ്ഞു നിര്‍ത്തുന്ന സംരക്ഷണകവചമാണ് ഓസോണ്‍ പാളികൾ.
ഭൂമിയുടെ സംരക്ഷണ കവചമായ ഓസോണ്‍ പാളിയെ നാശത്തില്‍നിന്ന് സംരക്ഷിക്കുക, അതിന്‍െറ പ്രാധാന്യത്തെക്കുറിച്ച്  ജനങ്ങളെ ബോധവത്കരിക്കുക എന്നീ രണ്ട് ലക്ഷ്യങ്ങളായിരുന്നു ഓസോൺ ദിനാചരണത്തിന് പിന്നില്‍. ആഗോള താപനം മൂലം ഊഷ്മാവ് ക്രമാതീതമായി വര്‍ധിക്കുകയും അന്തരീക്ഷ ബാഷ്പം വര്‍ധിക്കുകയും ചെയ്യുമ്പോള്‍ അത് സ്ട്രാറ്റോസ്ഫിയറിലെ ഓസോണിനെ അപകടത്തിലാക്കും.
ഹരിതഗൃഹ വാതകങ്ങളുടെ അമിതമായ പുറന്തള്ളല്‍മൂലം അന്തരീക്ഷത്തിലെ ഓസോണ്‍ പാളിയില്‍ വിള്ളലുണ്ടായെന്ന കണ്ടത്തെലിനത്തെുടര്‍ന്നാണ് ഓസോണ്‍ ദിനം ആചരിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ തീരുമാനിച്ചത്.
ഓസോണ്‍ പാളി സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ യു.എന്‍ നേതൃത്വത്തില്‍ ഓസോണ്‍ പാളിയില്‍ സുഷിരങ്ങള്‍ ഉണ്ടാക്കുന്ന രാസവസ്തുക്കളുടെ ഉല്‍പാദനവും ഉപയോഗവും കുറക്കുകയായിരുന്നു  മോണ്‍ട്രിയലില്‍
ഉടമ്പടിയുടെ ലക്ഷ്യം.കരാര്‍ പ്രകാരം ക്ളോറോഫ്ളൂറോ കാര്‍ബണ്‍ ഉള്‍പ്പെടെയുള്ള ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്നതില്‍ ലോകരാജ്യങ്ങള്‍ ശക്തമായ നടപടി സ്വീകരിച്ചു.
അതോടെ ഓസോണ്‍ പാളിയുടെ വിള്ളലില്‍ കാര്യമായ കുറവ് വന്നതായി ശാസ്ത്രലോകം അവകാശപ്പെടുന്നു.
ആശ്വാസത്തിന്റെ വലിയ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഭൂമിക്ക് തന്നെ ഭീഷണിയായ ഓസോൺ പാളിയിലെ വലിയ സുഷിരം ഇപ്പോൾ ഇല്ലാതായി കൊണ്ടിരിക്കുന്നുവെന്നാണ്  പുറത്തുവരുന്ന റിപ്പോർട്ടുകൾ.

സാങ്കേതിക വളർച്ചയുടെ അനന്തര ഫലമെന്നോണം ലാഭം മാത്രം എന്തിനും മാനദണ്ഡമായി മാറുമ്പോള്‍ ആര്‍ത്തി മൂത്ത മനുഷ്യന്‍ ഭൂമിയുടെ മാറ് പിളര്‍ന്ന് ചോരയും നീരും ഊറ്റി കുടിക്കുന്ന സ്ഥിതി സംജാതമായിരിക്കുന്നു. മണ്ണും വിണ്ണും, കടലും കായലും, കുന്നുംപുഴയും വില്‍പനച്ചരക്കാകുന്നു. ഭൗമോപരിതലത്തിന് മുകളിലായി വ്യാപിച്ചുകിടക്കുന്ന പ്രത്യേക അന്തരീക്ഷ ഘടനക്ക് മനുഷ്യന്റെ അനാവശ്യ ഇടപെടലുകള്‍ ഭീഷണിയുയര്‍ത്തുന്നു. അന്തരീക്ഷമില്ലാത്ത ഭൂമി സങ്കല്‍പ്പങ്ങള്‍ക്കുമപ്പുറം ഭീതിയുണര്‍ത്തുന്നതാണ്.
ഈ വർഷത്തെ ഓസോൺ ദിന പ്രമേയമായ
ജീവനുവേണ്ടിയുള്ള ഓസോൺ
ഭൂമിയിലെ നമ്മുടെ ജീവിതത്തിന് ഓസോൺ നിർണായകമാണെന്നും നമ്മുടെ ഭാവിതലമുറകൾക്കും ഓസോൺ പാളി സംരക്ഷിക്കുന്നത് തുടരണമെന്നും ഓർമ്മിപ്പിക്കുന്നു.


നമ്മുടെ ജീവനും ഭാവി തലമുറയുടെ ജീവനും മറ്റെല്ലാ ജീവജാലങ്ങളുടെ ജീവനും വേണ്ടി നമുക്ക് ഓസോൺ സംരക്ഷണ യജ്ഞത്തിൽ പങ്കാളികളാകാം....
ഭൂമിയെ കാത്തു രക്ഷിക്കാം

Saeed V H
PRINCIPAL
MAHMOODIYYA ENGLISH SCHOOL
PERINJANAM



No comments:

Post a Comment

Get this widget

മംഗ്ലീഷില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)