Sunday, 2 August 2020
Friday, 31 July 2020
ബലി പെരുന്നാൾ: ആത്മസമർപ്പണത്തിൻ്റെയും വിശ്വാസപൂർണതയുടെയും ഓർമ്മപുതുക്കൽ
വിശ്വാസപൂർണതയുടെയും ത്യാഗത്തിന്റെയും സ്നേഹത്തിന്റേയും സ്മരണയില്‍ ലോക മുസ്‌ലിം ജനത ബലിപെരുന്നാള്‍ ആഘോഷിക്കുന്നു
*പ്രവാചകനായ ഇബ്രാഹിം,പത്‌നി ഹാജറ,മകന്‍ ഇസ്മാഈല്‍* *എന്നിവരുടെ സമര്‍പ്പിത ജീവിതമാണ് ഹജ്ജിലും ബലിപെരുന്നാളിലും സ്മരിക്കപ്പെടുന്നത്.* വാർധക്യത്തിൽ ലഭിച്ച പ്രിയമകനെ ബലി നൽകണമെന്നു നിർദേശം ലഭിച്ചപ്പോൾ വിശ്വാസത്തിന്റെ ദൃഢതയിൽ ഇബ്രാഹിം നബി അതിനു തയാറാവുകയും
ബലിനൽകുന്ന സമയത്ത് ഇബ്രാഹിമിൻ്റെ ഭക്തിയിൽ അള്ളാഹു സംപ്രീതനായി മകനെ മാറ്റി ആടിനെ ബലിനൽകാൻ കൽപ്പിക്കുകയും ചെയ്തു എന്ന വിശ്വാസത്തിലധിഷ്ഠിതമായാണ് പെരുനാളിനോടനുബന്ധിച്ചു ബലിയറുക്കൽ ചടങ്ങ് നടത്തിവരുന്നത്.
*ഹജ്ജ് കർമ്മത്തിന്റെ നന്മകൂടിയാണ് ബലിപെരുന്നാൾ*. എല്ലാ ഭൂഖണ്ഡങ്ങളില്‍ നിന്നും വെളുത്തവനെന്നോ കറുത്തവനെന്നോ തരംതിരിവില്ലാതെ ജനലക്ഷങ്ങള്‍ പരിശുദ്ധ ഹറമില്‍ സംഗമിക്കുമ്പോള്‍ വിശ്വാസത്തിന്റെ തക്ബീർനാൽ നാമും മനസ്സ് കൊണ്ട് അവരോടൊപ്പം ചേരുന്ന പുണ്യം.
എല്ലാവരും സമന്മാരും സഹോദരന്മാരുമാണെന്ന വലിയ ചിന്തയോടൊപ്പം തന്നെ ദൈവ പ്രീതിക്കായി പോലും മനുഷ്യനെ ബലിനൽകരുതെന്നുമുള്ള വലിയ സന്ദേശമാണ് ബലി പെരുന്നാൾ ലോകത്തിനു നൽകുന്നത്.
കുടുംബബന്ധങ്ങള്‍ ചേര്‍ക്കുവാനും
ഉറ്റവരെയും ഉടയവരെയും ചേര്‍ത്ത് പിടിക്കാനുമാണ് പെരുന്നാള്‍ ദിനത്തില്‍ നാം പ്രത്യേകിച്ചും ശ്രദ്ധിക്കേണ്ടത്.
*കോവിഡ് -19 നെ അതിജീവിക്കാനുള്ള നമ്മുടെ ശ്രമത്തിനിടയിലും പ്രിയപ്പെട്ട വരോടൊപ്പം മനസ്സുകൊണ്ട് ചേർന്നു നിൽക്കാം.....അകലങ്ങളിരുന്നു കൊണ്ട്* *തന്നെ....*
*അതിജീവനത്തിന്റെ വഴികളിൽ*
*ജീവിത പരീക്ഷണങ്ങളെ ഇബ്രാഹിം നബിയുടെ പാതയില്‍ ആത്മസംയമനത്തോടെ നേരിടാന്‍ തയാറെടുക്കേണ്ട സമയം കൂടിയാണ് ഈ ബലി പെരുന്നാള്‍ദിനം നമ്മെ ഓർമ്മിപ്പിക്കുന്നത്*
*🕋🌙ഏവർക്കുംപെരുന്നാൾ സന്തോഷങ്ങൾ നേരുന്നു..... ആശംസകളോടെ......* 🕋🌙
Saeed V H
PRINCIPAL
MAHMOODIYYA ENGLISH SCHOOL PERINJANAM
Thursday, 30 July 2020
Wednesday, 29 July 2020
July 28 Nature Conservation Day
ജൂലായ് 28: ലോക പ്രകൃതി സംരക്ഷണ ദിനം
ഈ ദിനം ആചരിക്കുന്നതിന്റെ പ്രധാന ലക്ഷ്യം പ്രകൃതി വിഭവങ്ങളും ആവാസ വ്യവസ്ഥകളും സംരക്ഷിക്കുക, പരിപാലിക്കുക, സംരക്ഷിക്കുക എന്നിവയാണ്. പ്രകൃതിവിഭവങ്ങളുടെ അപചയവും ആവാസവ്യവസ്ഥയിലെ അസന്തുലിതാവസ്ഥയും കാരണം, പ്രകൃതി ദുരന്തങ്ങൾ, ആഗോളതാപനം, വിവിധ രോഗങ്ങൾ തുടങ്ങി നിരവധി അപകടങ്ങളെ ലോകജനത അഭിമുഖീകരിക്കുന്നു. അതിനാൽ ഈ പ്രശ്നങ്ങളെ തരണം ചെയ്യുന്നതിനുള്ള ഒരേയൊരു പരിഹാരം ലോകമെമ്പാടുമുള്ള ജനങ്ങളിൽ അവബോധം സൃഷ്ടിച്ച് പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കുകയെന്നതും നിലവിലുള്ളതും ഭാവിതലമുറയും ഫലപ്രദമായി പരിസ്ഥിതിയെ സംരക്ഷിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുന്നതുമാണ്.
ലോകത്തിലെ ഓരോ പ്രവർത്തനവും പ്രകൃതിയെ ആശ്രയിച്ചിരിക്കുന്നു. അതിനാൽ നാം ചെയ്യുന്ന ഏത് പ്രവർത്തനവും ഭൂമിയെ ബാധിക്കുമെന്ന് മനസ്സിലാക്കണം. പ്രകൃതി സംരക്ഷണം എല്ലാ മനുഷ്യർക്കും ഭൂമിയിലെ അവരുടെ ജീവിതത്തിന് വളരെ പ്രധാനമാണ്. വെള്ളം, വായു, മരങ്ങൾ, മൃഗങ്ങൾ, ഭക്ഷണം, മണ്ണ്, ധാതുക്കൾ മുതലായവ ജീവിക്കാൻ അത്യാവശ്യമാണ്. എല്ലാം പരസ്പരം ബന്ധപെട്ടിരിക്കുന്നു. വനനശീകരണം, വന്യജീവികളുടെ അനധികൃത വ്യാപാരം, മലിനീകരണം, പ്ലാസ്റ്റിക് ഉപയോഗം, രാസവസ്തുക്കൾ, വ്യാവസായിക സംഭവവികാസങ്ങൾ തുടങ്ങി നിരവധി ഘടകങ്ങൾ പ്രകൃതിക്ക് ഭീഷണിയാണ്. പ്രകൃതിവിഭവങ്ങൾ പരിമിതമാണ്.പ്രകൃതിയെ സംരക്ഷിക്കുകയും ഭാവി തലമുറകൾക്ക് ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ് .
നാം ചെയ്യുന്ന ഓരോ കുഞ്ഞു കാര്യങ്ങൾ ഭാവിയിലേക്കുള്ള കരുതലാണ്. നമുക്കും പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമാകാം.... കൊച്ചു കൊച്ചു പ്രവർത്തികളിലൂടെ.....
ആവാസവ്യവസ്ഥ നിലനിർത്തുന്നതിനും മണ്ണൊലിപ്പ് തടയുന്നതിനും കൂടുതൽ മരങ്ങൾ നടുക
ജലസ്രോതസ്സുകൾ ശരിയായ രീതിയിൽ ഉപയോഗിക്കുക, തോട്ടങ്ങളിൽ നനയ്ക്കുന്നതിന് അടുക്കളയിലെ വെള്ളം വീണ്ടും ഉപയോഗിക്കുക
വൈദ്യുതിയുടെ ഉപയോഗം കുറയ്ക്കുക
പുനരുപയോഗം ചെയ്യാവുന്നതും ജൈവ നശീകരണ ഉൽപ്പന്നങ്ങളും ഉപയോഗിക്കുക
മാലിന്യങ്ങൾ പുനരുപയോഗം ചെയ്യുന്നത് ഉറപ്പാക്കുക
കുറഞ്ഞ ദൂരത്തേക്ക് കാറുകളുടെ ഉപയോഗം കുറയ്ക്കാൻ ശ്രമിക്കുക
പ്ലാസ്റ്റിക് ബാഗുകൾക്ക് പകരം പേപ്പർ ബാഗുകളോ തുണി ബാഗോ ഉപയോഗിക്കുക
ഓർഗാനിക് കമ്പോസ്റ്റ് ഉപയോഗിച്ച് സ്വന്തം പച്ചക്കറികൾ വളർത്തുക
മഴവെള്ള സംഭരണം ശീലമാക്കാം
പ്ലാസ്റ്റിക് വസ്തുക്കൾ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക തുടങ്ങിയ കൊച്ചു ശീലങ്ങൾ നമ്മുടെ പ്രകൃതിയുടെ, ഭൂമിയുടെ സംരക്ഷണത്തിന്റെ ഭാഗമാണെന്ന് തിരിച്ചറിഞ്ഞു പ്രവർത്തിക്കാൻ കഴിഞ്ഞാൽ അത് നമുക്കും നമ്മുടെ ഭാവി തലമുറക്കുമുള്ള കരുതലുകൾ ആയി മാറുന്നു.എല്ലാ മത വിഭാഗങ്ങളും പ്രകൃതി സംരക്ഷണത്തെ പ്രോത്സാഹിപ്പിക്കുന്നു.അന്ത്യപ്രവാചകനായ നബി(സ )തിരുമേനിയുടെ പരിസ്ഥിതി സ്നേഹത്തിന്റെ ചില സന്ദർഭങ്ങൾ നമുക്ക് നോക്കാം...
ഒരിക്കല്‍ നബി (സ) സഅ്ദ് ബ്‌നു അബീവഖാസിന്റെ അടുത്തു കൂടി നടന്നു പോവുകയായിരുന്നു. അദ്ദേഹമാവട്ടെ വുദു എടുത്തു കൊണ്ടിരിക്കുകയായിരുന്നു. പ്രവാചന്‍ പറഞ്ഞു: എന്തൊരു ധൂര്‍ത്താണ് സഅ്‌ദേ ഇത്?. വുദുവിലും ദൂര്‍ത്തൊക്കെയുണ്ടോ? അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. പ്രവാചകന്‍ പറഞ്ഞു: അതെ, അതൊരു ഒരു ഒഴുകുന്ന നദിയില്‍ നിന്നാണെങ്കിലും.’ (മുസ്‌ലിം, അബൂദാവൂജ്, തിര്‍മുദി/ ജാബിര്‍ ബ്‌നു അബ്ദില്ല)
വൃക്ഷലതാദികള്‍ നട്ടുപിടിപ്പിക്കുന്നതിന്റെ പ്രാധാന്യം കുറിക്കുന്ന ഒരു നബിവചനം കാണുക: ‘അന്ത്യനാള്‍ സംഭവിക്കുകയാണെന്നരിക്കട്ടെ, അപ്പോള്‍ നിങ്ങളിലൊരാറുടെ കൈയില്‍ ഒരു തൈ ഉണ്ടെങ്കില്‍ നടാന്‍ സാധിക്കുമെങ്കില്‍ അവനത് നട്ടുകൊള്ളട്ടെ’ (അഹ്മദ്).
വര്‍ത്തമാന കാലത്ത് ഏറെ ചര്‍ച്ചയായ പരിസ്ഥിതി സുരക്ഷാ ചര്‍ച്ചകളില്‍ തിരുനബി(സ്വ)യുടെ ചര്യയും ഇസ്‌ലാമിക പാഠങ്ങളും പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നതാണ്.
പ്രകൃതി വിഭവങ്ങളെ സൂക്ഷിച്ചുഉപയോഗിക്കാൻ പഠിപ്പിച്ച നബി തിരുമേനിയെ നമുക്ക് മാതൃക യാക്കാം.
Monday, 27 July 2020
Sunday, 26 July 2020
Saturday, 25 July 2020
Friday, 24 July 2020
സി ബി എസ് ഇ പത്താംക്ലാസ് പരീക്ഷയിൽ നൂറുമേനി വിജയം നേടിയ മഹ്മൂദിയ്യ ഇംഗ്ലീഷ് സ്കൂളിലെ 2019-20 അധ്യയനവർഷത്തിൽ ഉന്നതവിജയം കരസ്ഥമാക്കിയ ഹസ്ന കെ എച്ച്, ഹഷ്മിയ കെ എച്ച്, അലീന കെ ആർ എന്നീ കൊച്ചുമിടുക്കികളെ അവരുടെ വീടുകളിൽ ചെന്ന് അനുമോദിച്ചു.
ചടങ്ങുകൾ ഗൃഹാങ്കണ പരിമിതമായ നമ്മുടെ ഇന്നെത്ത ചുറ്റുപാടിൽ സ്കൂൾ പ്രിൻസിപ്പൽ സഈദ് വി.എച്ച്, മാനേജർ മുഫ്തിക്കർ അഹമ്മദ്, അഡ്മിനിസ്ട്രേറ്റർ ശംസുദ്ധീൻ ടി എച്ച് എന്നിവർ ക്ലാസ്സ് ടീച്ചേഴ്സിനോടൊപ്പം കുട്ടികളുടെ വീടുകൾ സന്ദർശിച്ചായിരുന്നു മധുരം നൽകി അനുമോദിച്ചത് . തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകർ വീട്ടിലെത്തി നേരിട്ട് അനുമോദനങ്ങൾ നൽകിയത് കുട്ടികൾക്കും രക്ഷിതാക്കൾക്കും ഏറെ സന്തോഷം നൽകി.
Monday, 20 July 2020
Thursday, 16 July 2020
Sunday, 12 July 2020
പേപ്പർ ബാഗ് ഡേ
*ഓൺലൈൻ പേപ്പർ ബാഗ് നിർമ്മാണ പരിശീലനവും നാച്ചുറൽ ക്ലബ് രൂപീകരണവും*
പേപ്പർ ബാഗ് ദിനത്തോടനുബന്ധിച്ചു (12-07-2020) മഹ്മൂദിയ്യ ഇംഗ്ലീഷ് സ്കൂളിൽ നേച്ചർ ക്ലബ് രൂപീകരണം പ്രിൻസിപ്പൽ സഈദ് സാറിന്റെ നേതൃത്വത്തിൽ നടന്നു..
കുട്ടികൾക്ക് ഓൺലൈൻ വഴി പേപ്പർ ബാഗ് നിർമാണത്തിനുള്ള പരിശീലനം സ്കൂൾ സി സി എ (ക്രാഫ്റ്റ് -വിഭാഗം) ടീച്ചറും ജനധാര അവാർഡ് ജേതാവുമായ ഷമീറ ഇക്‌ബാൽ നൽകുകയും കുട്ടികൾ അവരവരുടെ വീടുകളിലിരുന്നു കൊണ്ടു തന്നെ നിരവധി പേപ്പർ ബാഗുകൾ നിർമ്മിക്കുകയും ചെയ്തു.നാച്ചുറൽ ക്ലബ് കോർഡിനേറ്റർ ഇൻഷിദ ടീച്ചറുടെയും സ്റ്റുഡന്റസ് ലീഡേഴ്‌സ് മുഹ്സിന, അബ്ദുൽ റാസിഖ് എന്നിവരുടെ നേതൃത്വത്തി ലാണ് സ്കൂളിൽ ഈ പദ്ധതി നടപ്പിലാക്കിയത്.
കഴിഞ്ഞ അധ്യയന വർഷത്തിൽ നമ്മുടെ വിദ്യാലയം നടപ്പിലാക്കിയ 'പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം ' എന്ന പദ്ധതിയിൽ നിന്ന് 'പ്ലാസ്റ്റിക് വിമുക്ത നാട് ' എന്ന സ്വപ്നത്തിലേക്ക് കുട്ടികളെ കൈപിടിച്ചു നടത്തുക എന്നതാണ് ഈ പരിപാടി ലക്ഷ്യമാക്കുന്നത്.സ്മിത ഉല്ലാസ്, ജീജ ശ്യാം, ബിജി രാജു, മോനിഷ എന്നിവർ പദ്ധതിക്ക് ആശംസകൾ അറിയിച്ചു.
Thursday, 2 July 2020
DOCTOR'S DAY 2020
ജൂലൈ ഒന്ന്- ഡോക്ടർമാരുടെ ദിനം. ഡോ. ബി. സി റോയ് എന്ന പ്രതിഭയായ ഡോക്ടറോടുള്ള ബഹുമാനാർഥമാണ് ഇന്ത്യയിൽ ജൂലൈ 1 ഡോക്ടർമാരുടെ ദിനമായി ആചരിക്കുന്നത്.
ഒരു കുട്ടിയുടെ ജനനം മുതൽ മനുഷ്യ സമൂഹത്തിന്റെ മൊത്തത്തിലുള്ള ക്ഷേമത്തിൽ ഡോക്ടർമാർക്ക് പ്രധാന പങ്കുണ്ട്.
മനുഷ്യ സമൂഹത്തിലെ മെഡിക്കൽ പ്രൊഫഷണലുകളുടെ റോളുകൾ, ഉത്തരവാദിത്തങ്ങൾ, പ്രാധാന്യം എന്നിവയെക്കുറിച്ച് ഓർമ്മിക്കാനുള്ള മികച്ച അവസരമാണ് ഈ ദിനം.
ഡോക്ടർമാർ ഇല്ലാത്ത ഒരു സമൂഹത്തെ കുറിച്ച് നമുക്ക് ചിന്തിക്കാൻ പോലും കഴിയാത്ത വിധത്തിൽ പൊതുജീവിതത്തിന്റെ
ഭാഗമായി മാറിയിരിക്കുന്നു അവർ.
ആതുര സേവനത്തിന്റെ സിംബൽ ആയി മാറിയ വെളുത്ത കോട്ട് ഒരു കോട്ട് മാത്രമല്ല അവർക്ക്. ഉറക്കമില്ലാത്ത നിരവധി രാത്രികളിലെ കഠിനാധ്വാനത്തിന്റെ പിൻബലത്തിലൂടെ പൂർത്തീകരിച്ച
അവരുടെ ബാല്യകാല സ്വപ്നമാണ്.
ഒരു ഡോക്ടറെന്ന നിലയിൽ അവരുടെ യാത്രയിൽ അവർ
നിരവധി ജനനങ്ങൾക്കും മരണങ്ങൾക്കും സാക്ഷിയായി നിന്നിട്ടുണ്ട്.
നിരവധി ജീവൻ രക്ഷിക്കുകയും ചിലത് രക്ഷിക്കാൻ കഴിയാതെ വേദനിക്കേണ്ടിയും വന്നവർ.
സുഖം പ്രാപിച്ചവരും അല്ലാത്തവരും രോഗത്തിന് അടിമപ്പെട്ട് ജീവിതത്തിനും മരണത്തിനുമിടയിലെ നേർത്ത നൂൽപ്പാലത്തിലൂടെ കടന്നുപോകുന്നവർ...അങ്ങിനെ ഓരോ ജീവിതത്തിനും പിന്നിലെ കാണാകഥകൾ കണ്ടവർ..... കേട്ടവർ..... അനുഭവിച്ചറിഞ്ഞവർ
രോഗികളുമായുള്ള വൈകാരിക ബന്ധം വളരെയധികം കാത്തു സൂക്ഷിക്കുന്നവർ.
ചില സന്ദർഭങ്ങളിൽ ചില ഒറ്റപെട്ട വ്യക്തികളുടെ പ്രവർത്തനം മൂലം ഈ തൊഴിലിന്റെ പവിത്രതയെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നു വരാറുണ്ട്.
എന്നാൽ ബഹു ഭൂരിപക്ഷം പേരും ഡോക്ടർ എന്ന പദവിയുടെ പവിത്രത കാത്തു സൂക്ഷിക്കുന്നവർ തന്നെയാണ് എന്നതിൽ സംശയമില്ല.
മനുഷ്യത്വത്തെ അങ്ങേയറ്റം ആത്മാർത്ഥതയോടെ കാണുകയും സേവിക്കുകയും ചെയ്യുകയും ചെയ്യുന്നവർ.
തങ്ങളുടെ ജീവിതത്തിന്റെ സുവർണ്ണ വർഷങ്ങൾ മെഡിക്കൽ സയൻസസ് പഠനത്തിനായി മാറ്റുകയും മനുഷ്യരാശിയുടെ ക്ഷേമത്തിനായി സഹായിക്കുകയും ചെയ്യുന്നവർ.
ഇന്ന് ലോകം നേരിടുന്ന covid -19 മഹാമാരിയിലും സ്വന്തം കുടുംബത്തെ പോലും ഉപേക്ഷിച്ചുരോഗികളോടൊപ്പം ദിവസങ്ങളോളം കഴിയുന്ന ഡോക്ടർമാരും നഴ്സ്മാരും അല്ലെ നമ്മുടെ യഥാർത്ഥ ഹീറോകൾ...
ഇന്നത്തെ ദിവസം മാത്രമല്ല എല്ലാ ദിവസവും അവർക്കുള്ള നന്ദിയുടെ പ്രകാശം മനസ്സിലും പ്രവർത്തിയിലും കാത്തു സൂക്ഷിക്കുന്നവർ ആകട്ടെ നാം ഒരോരുതരും
SAEED V H
PRINCIPAL
MAHMOODIYYA ENGLISH SCHOOL PERINJANAM
മഹ്മൂദിയ്യ പൂർവ്വ വിദ്യാർത്ഥിനി Dr.ഷെറിൻ ഷഹാന മഹ്മൂദിയ്യ വിദ്യാർത്ഥികളോടൊപ്പം ദേശീയ ഡോക്ടർസ് ദിനത്തിൽ
Thursday, 11 June 2020
Wednesday, 10 June 2020
Friday, 5 June 2020
നന്മയുടെ മരം നടാം: ലോകപരിസ്ഥിതി ദിനാചരണം 2020
എന്ന സന്ദേശം ഉയർത്തി വൃക്ഷതൈകൾ ക്യാമ്പസ് ൽ നട്ടു കൊണ്ട് ലോക പരിസ്ഥിതി ദിനം ആചരിച്ചു .. പതിവിന് വിപരീതമായി കുട്ടികളുടെ അഭാവത്തിൽ നടന്ന പരിപാടി സ്കൂൾ പ്രിൻസിപ്പൽ സഈദ് V H ഉദ്ഘാടനം നിർവഹിച്ചു . തുടർന്ന് അഡ്മിനിസ്ട്രേറ്റർ ശംസുദ്ധീൻ , അധ്യാപകരായ shemarin, Biji raju, Nadeera Monisha, Haneefa , vipin , Afeela അനധ്യാപകരായ ഷക്കീർ തുടങ്ങിയ വർ തൈകൾ നട്ടു . സ്കൂൾ വിദ്യാർത്ഥി കൾ അവരുടെ വീടുകളിൽ വൃക്ഷ തൈകൾ നട്ടു വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രവർത്തനങ്ങളുടെ ഫോട്ടോ, വീഡിയോ എന്നിവ പങ്കുവെച്ചു കൊണ്ട് തങ്ങളുടെ പങ്കാളിത്തം അറിയിച്ചതും ശ്രദ്ധേയമായി.
Monday, 18 May 2020
Friday, 1 May 2020
Monday, 27 April 2020
ലോക്ക് ഡൌൺ കാലത്തെ വിജ്ഞാനലോകത്തേക്കുള്ള അവസരമാക്കി മഹ്മൂദിയ്യ ഓൺലൈൻ ക്വിസ്
കോവിഡ് 19 ഒഴിവ് ദിവസങ്ങൾ അടുക്കളകളിലെ പാചക പരീക്ഷണങ്ങളിൽ നിന്ന് അല്പം മാറി വായനയുടെ ലോകത്തേക്ക് അധ്യാപകരെ കൂട്ടി കൊണ്ട് പോകാനും വിരസതയാർന്ന ദിവസങ്ങളെ ഉർജസ്വലമാക്കാനും വേണ്ടി സ്കൂൾ പ്രിൻസിപ്പൽ സഈദ് സാറിന്റെ മേൽനോട്ടത്തിൽ നടത്തിയ ആവേശകരമായ ഓൺലൈൻ ക്വിസ് മത്സരം അധ്യാപക ഒഴിവ് ദിവസങ്ങളെ വിത്യസ്തമാക്കി.
11.4.2020 ന് മഹ്മൂദിയ്യ ഇംഗ്ലീഷ് സ്കൂളിലെ അധ്യാപകര്‍ക്ക് വേണ്ടി തുടങ്ങിയ ക്വിസ് മത്സരം പിന്നീട് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മത്സരിക്കാനുള്ള വേദിയായി മാറിയത്.വിവിധ ദിവസങ്ങളിലായി ക്ലാസ്സ് തലത്തിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. കെജി തൊട്ട് പത്തു വരെയുള്ള ക്ലാസ്സുകളിലെ കുട്ടികളും രക്ഷിതാക്കളും ആണ് ആവേശകരമായ ഓൺലൈൻ ക്വിസ് മത്സരത്തിൽ പങ്കെടുത്തത്. അധ്യാപകർ പങ്കെടുത്ത മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥാക്കിയത് ഇൻഷിത ടീച്ചറും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി കൊണ്ട് ശയാന ടീച്ചർ ബിജി രാജ് ടീച്ചർ, സന്ധ്യ ടീച്ചർ,മോനിഷ ടീച്ചർ എന്നിവർ തൊട്ടു പുറകിലായി തന്റേതായ ഇടം തെളീച്ച് കൊണ്ട് മൽസര വിജയികളായി. വിധി നിർണ്ണയം നടത്തി കൊണ്ട് ശമറിൻ ടീച്ചറും ഹനീഫ സാരും നദീറ ടീച്ചറും മൽസരത്തിന്റെ ഭാഗമായി.
Wednesday, 11 March 2020
Full A+ നല്ലപാഠം പ്രവർത്തനങ്ങൾക്ക്
2019-20 വർഷത്തെ നല്ലപാഠം പ്രവർത്തനത്തിന് ഫുൾ A+ പുരസ്‌കാരം ലഭിച്ച വിവരം സന്തോഷത്തോടെ അറിയിക്കുന്നു. പ്രവർത്തനങ്ങളോട് സഹകരിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നു.
നല്ലപാഠം റിപ്പോർട്ട് കവർപേജ് ഡിസൈൻ ചെയ്ത വിപിൻ സാറിന് പ്രത്യേക നന്ദി അറിയിക്കുന്നു.
ഇന്ന്(11/03/20) നടന്ന സ്റ്റാഫ് മീറ്റിങ്ങിൽ വിപിൻ സാറിനു പുരസ്‌കാരം നൽകുകയും അഭിനന്ദിക്കുക യും ചെയ്തു
നല്ലപാഠം റിപ്പോർട്ട് കവർപേജ് ഡിസൈൻ ചെയ്ത വിപിൻ സാറിന് പ്രത്യേക നന്ദി അറിയിക്കുന്നു.
ഇന്ന്(11/03/20) നടന്ന സ്റ്റാഫ് മീറ്റിങ്ങിൽ വിപിൻ സാറിനു പുരസ്‌കാരം നൽകുകയും അഭിനന്ദിക്കുക യും ചെയ്തു
Thursday, 20 February 2020
Wednesday, 19 February 2020
Wednesday, 12 February 2020
Lampa Magica- മഹ്‌മൂദിയ്യ ആനുവൽ ഡേ
മഹ്മൂദിയ്യ ഇംഗ്ലീഷ് സ്കൂuൾ 24 മത് ആനുവൽ ഡേ വിവിധ പരിപാടികളോടെ ആഘോഷിച്ചു. മാനേജർ മുഫ്തിക്കർ അഹമ്മദ് സ്വാഗതവും പ്രിൻസിപ്പൽ സഈദ് ആനുവൽ റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു.ട്രസ്റ്റ് വൈസ് പ്രിസഡന്റ് ആറ്റക്കോയ തങ്ങൾ പരിപാടി ഉത്ഘാടനം ചെയ്തു.സി സി എ ടാലെന്റ്റ് ലാബ് എക്സിഹിബിഷൻ ഉത്ഘാടനം മഹ്മൂദിയ്യ ട്രസ്റ്റ് ചെയർമാൻ നസ്രുദീൻ ദാരിമി സ്വിച്ച് ഓൺ ചെയ്തു നിർവഹിച്ചു. ദർശന ഫെയിം മുസമ്മിലിനെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ ചക്കരപ്പാടം ഹാർമണി ഓഡിറ്റോറിയത്തിൽ നടന്നു
Friday, 7 February 2020
Subscribe to:
Posts (Atom)
Get this widget
മംഗ്ലീഷില്‍ ഇവിടെ ടൈപ്പ് ചെയ്യാം
Type in Malayalam (Press Ctrl+g to toggle between English and Malayalam)