Folowers

Sunday 12 July 2020

പേപ്പർ ബാഗ് ഡേ

*ഓൺലൈൻ പേപ്പർ ബാഗ് നിർമ്മാണ പരിശീലനവും നാച്ചുറൽ ക്ലബ്‌ രൂപീകരണവും* 

പേപ്പർ ബാഗ്  ദിനത്തോടനുബന്ധിച്ചു (12-07-2020) മഹ്മൂദിയ്യ ഇംഗ്ലീഷ് സ്കൂളിൽ നേച്ചർ ക്ലബ്  രൂപീകരണം പ്രിൻസിപ്പൽ സഈദ്  സാറിന്റെ നേതൃത്വത്തിൽ നടന്നു..

 കുട്ടികൾക്ക് ഓൺലൈൻ വഴി പേപ്പർ ബാഗ് നിർമാണത്തിനുള്ള പരിശീലനം സ്കൂൾ സി സി എ (ക്രാഫ്റ്റ് -വിഭാഗം) ടീച്ചറും ജനധാര അവാർഡ് ജേതാവുമായ ഷമീറ ഇക്‌ബാൽ  നൽകുകയും കുട്ടികൾ അവരവരുടെ വീടുകളിലിരുന്നു കൊണ്ടു തന്നെ നിരവധി പേപ്പർ ബാഗുകൾ നിർമ്മിക്കുകയും ചെയ്തു.നാച്ചുറൽ ക്ലബ്  കോർഡിനേറ്റർ  ഇൻഷിദ ടീച്ചറുടെയും  സ്റ്റുഡന്റസ്  ലീഡേഴ്‌സ് മുഹ്സിന, അബ്ദുൽ റാസിഖ് എന്നിവരുടെ  നേതൃത്വത്തി ലാണ്   സ്കൂളിൽ ഈ പദ്ധതി നടപ്പിലാക്കിയത്.  

കഴിഞ്ഞ അധ്യയന വർഷത്തിൽ നമ്മുടെ വിദ്യാലയം നടപ്പിലാക്കിയ 'പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം ' എന്ന പദ്ധതിയിൽ നിന്ന് 'പ്ലാസ്റ്റിക് വിമുക്ത നാട് ' എന്ന സ്വപ്നത്തിലേക്ക് കുട്ടികളെ കൈപിടിച്ചു നടത്തുക എന്നതാണ് ഈ പരിപാടി ലക്ഷ്യമാക്കുന്നത്.സ്മിത ഉല്ലാസ്, ജീജ ശ്യാം, ബിജി രാജു, മോനിഷ  എന്നിവർ പദ്ധതിക്ക് ആശംസകൾ അറിയിച്ചു.

No comments:

Post a Comment

Get this widget

മംഗ്ലീഷില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)