Sunday, 26 July 2020
Saturday, 25 July 2020
Friday, 24 July 2020
സി ബി എസ് ഇ പത്താംക്ലാസ് പരീക്ഷയിൽ നൂറുമേനി വിജയം നേടിയ മഹ്മൂദിയ്യ ഇംഗ്ലീഷ് സ്കൂളിലെ 2019-20 അധ്യയനവർഷത്തിൽ ഉന്നതവിജയം കരസ്ഥമാക്കിയ ഹസ്ന കെ എച്ച്, ഹഷ്മിയ കെ എച്ച്, അലീന കെ ആർ എന്നീ കൊച്ചുമിടുക്കികളെ അവരുടെ വീടുകളിൽ ചെന്ന് അനുമോദിച്ചു.
ചടങ്ങുകൾ ഗൃഹാങ്കണ പരിമിതമായ നമ്മുടെ ഇന്നെത്ത ചുറ്റുപാടിൽ സ്കൂൾ പ്രിൻസിപ്പൽ സഈദ് വി.എച്ച്, മാനേജർ മുഫ്തിക്കർ അഹമ്മദ്, അഡ്മിനിസ്ട്രേറ്റർ ശംസുദ്ധീൻ ടി എച്ച് എന്നിവർ ക്ലാസ്സ് ടീച്ചേഴ്സിനോടൊപ്പം കുട്ടികളുടെ വീടുകൾ സന്ദർശിച്ചായിരുന്നു മധുരം നൽകി അനുമോദിച്ചത് . തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകർ വീട്ടിലെത്തി നേരിട്ട് അനുമോദനങ്ങൾ നൽകിയത് കുട്ടികൾക്കും രക്ഷിതാക്കൾക്കും ഏറെ സന്തോഷം നൽകി.
Monday, 20 July 2020
Thursday, 16 July 2020
Sunday, 12 July 2020
പേപ്പർ ബാഗ് ഡേ
*ഓൺലൈൻ പേപ്പർ ബാഗ് നിർമ്മാണ പരിശീലനവും നാച്ചുറൽ ക്ലബ് രൂപീകരണവും*
പേപ്പർ ബാഗ് ദിനത്തോടനുബന്ധിച്ചു (12-07-2020) മഹ്മൂദിയ്യ ഇംഗ്ലീഷ് സ്കൂളിൽ നേച്ചർ ക്ലബ് രൂപീകരണം പ്രിൻസിപ്പൽ സഈദ് സാറിന്റെ നേതൃത്വത്തിൽ നടന്നു..
കുട്ടികൾക്ക് ഓൺലൈൻ വഴി പേപ്പർ ബാഗ് നിർമാണത്തിനുള്ള പരിശീലനം സ്കൂൾ സി സി എ (ക്രാഫ്റ്റ് -വിഭാഗം) ടീച്ചറും ജനധാര അവാർഡ് ജേതാവുമായ ഷമീറ ഇക്‌ബാൽ നൽകുകയും കുട്ടികൾ അവരവരുടെ വീടുകളിലിരുന്നു കൊണ്ടു തന്നെ നിരവധി പേപ്പർ ബാഗുകൾ നിർമ്മിക്കുകയും ചെയ്തു.നാച്ചുറൽ ക്ലബ് കോർഡിനേറ്റർ ഇൻഷിദ ടീച്ചറുടെയും സ്റ്റുഡന്റസ് ലീഡേഴ്‌സ് മുഹ്സിന, അബ്ദുൽ റാസിഖ് എന്നിവരുടെ നേതൃത്വത്തി ലാണ് സ്കൂളിൽ ഈ പദ്ധതി നടപ്പിലാക്കിയത്.
കഴിഞ്ഞ അധ്യയന വർഷത്തിൽ നമ്മുടെ വിദ്യാലയം നടപ്പിലാക്കിയ 'പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം ' എന്ന പദ്ധതിയിൽ നിന്ന് 'പ്ലാസ്റ്റിക് വിമുക്ത നാട് ' എന്ന സ്വപ്നത്തിലേക്ക് കുട്ടികളെ കൈപിടിച്ചു നടത്തുക എന്നതാണ് ഈ പരിപാടി ലക്ഷ്യമാക്കുന്നത്.സ്മിത ഉല്ലാസ്, ജീജ ശ്യാം, ബിജി രാജു, മോനിഷ എന്നിവർ പദ്ധതിക്ക് ആശംസകൾ അറിയിച്ചു.
Thursday, 2 July 2020
DOCTOR'S DAY 2020
ജൂലൈ ഒന്ന്- ഡോക്ടർമാരുടെ ദിനം. ഡോ. ബി. സി റോയ് എന്ന പ്രതിഭയായ ഡോക്ടറോടുള്ള ബഹുമാനാർഥമാണ് ഇന്ത്യയിൽ ജൂലൈ 1 ഡോക്ടർമാരുടെ ദിനമായി ആചരിക്കുന്നത്.
ഒരു കുട്ടിയുടെ ജനനം മുതൽ മനുഷ്യ സമൂഹത്തിന്റെ മൊത്തത്തിലുള്ള ക്ഷേമത്തിൽ ഡോക്ടർമാർക്ക് പ്രധാന പങ്കുണ്ട്.
മനുഷ്യ സമൂഹത്തിലെ മെഡിക്കൽ പ്രൊഫഷണലുകളുടെ റോളുകൾ, ഉത്തരവാദിത്തങ്ങൾ, പ്രാധാന്യം എന്നിവയെക്കുറിച്ച് ഓർമ്മിക്കാനുള്ള മികച്ച അവസരമാണ് ഈ ദിനം.
ഡോക്ടർമാർ ഇല്ലാത്ത ഒരു സമൂഹത്തെ കുറിച്ച് നമുക്ക് ചിന്തിക്കാൻ പോലും കഴിയാത്ത വിധത്തിൽ പൊതുജീവിതത്തിന്റെ
ഭാഗമായി മാറിയിരിക്കുന്നു അവർ.
ആതുര സേവനത്തിന്റെ സിംബൽ ആയി മാറിയ വെളുത്ത കോട്ട് ഒരു കോട്ട് മാത്രമല്ല അവർക്ക്. ഉറക്കമില്ലാത്ത നിരവധി രാത്രികളിലെ കഠിനാധ്വാനത്തിന്റെ പിൻബലത്തിലൂടെ പൂർത്തീകരിച്ച
അവരുടെ ബാല്യകാല സ്വപ്നമാണ്.
ഒരു ഡോക്ടറെന്ന നിലയിൽ അവരുടെ യാത്രയിൽ അവർ
നിരവധി ജനനങ്ങൾക്കും മരണങ്ങൾക്കും സാക്ഷിയായി നിന്നിട്ടുണ്ട്.
നിരവധി ജീവൻ രക്ഷിക്കുകയും ചിലത് രക്ഷിക്കാൻ കഴിയാതെ വേദനിക്കേണ്ടിയും വന്നവർ.
സുഖം പ്രാപിച്ചവരും അല്ലാത്തവരും രോഗത്തിന് അടിമപ്പെട്ട് ജീവിതത്തിനും മരണത്തിനുമിടയിലെ നേർത്ത നൂൽപ്പാലത്തിലൂടെ കടന്നുപോകുന്നവർ...അങ്ങിനെ ഓരോ ജീവിതത്തിനും പിന്നിലെ കാണാകഥകൾ കണ്ടവർ..... കേട്ടവർ..... അനുഭവിച്ചറിഞ്ഞവർ
രോഗികളുമായുള്ള വൈകാരിക ബന്ധം വളരെയധികം കാത്തു സൂക്ഷിക്കുന്നവർ.
ചില സന്ദർഭങ്ങളിൽ ചില ഒറ്റപെട്ട വ്യക്തികളുടെ പ്രവർത്തനം മൂലം ഈ തൊഴിലിന്റെ പവിത്രതയെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നു വരാറുണ്ട്.
എന്നാൽ ബഹു ഭൂരിപക്ഷം പേരും ഡോക്ടർ എന്ന പദവിയുടെ പവിത്രത കാത്തു സൂക്ഷിക്കുന്നവർ തന്നെയാണ് എന്നതിൽ സംശയമില്ല.
മനുഷ്യത്വത്തെ അങ്ങേയറ്റം ആത്മാർത്ഥതയോടെ കാണുകയും സേവിക്കുകയും ചെയ്യുകയും ചെയ്യുന്നവർ.
തങ്ങളുടെ ജീവിതത്തിന്റെ സുവർണ്ണ വർഷങ്ങൾ മെഡിക്കൽ സയൻസസ് പഠനത്തിനായി മാറ്റുകയും മനുഷ്യരാശിയുടെ ക്ഷേമത്തിനായി സഹായിക്കുകയും ചെയ്യുന്നവർ.
ഇന്ന് ലോകം നേരിടുന്ന covid -19 മഹാമാരിയിലും സ്വന്തം കുടുംബത്തെ പോലും ഉപേക്ഷിച്ചുരോഗികളോടൊപ്പം ദിവസങ്ങളോളം കഴിയുന്ന ഡോക്ടർമാരും നഴ്സ്മാരും അല്ലെ നമ്മുടെ യഥാർത്ഥ ഹീറോകൾ...
ഇന്നത്തെ ദിവസം മാത്രമല്ല എല്ലാ ദിവസവും അവർക്കുള്ള നന്ദിയുടെ പ്രകാശം മനസ്സിലും പ്രവർത്തിയിലും കാത്തു സൂക്ഷിക്കുന്നവർ ആകട്ടെ നാം ഒരോരുതരും
SAEED V H
PRINCIPAL
MAHMOODIYYA ENGLISH SCHOOL PERINJANAM
മഹ്മൂദിയ്യ പൂർവ്വ വിദ്യാർത്ഥിനി Dr.ഷെറിൻ ഷഹാന മഹ്മൂദിയ്യ വിദ്യാർത്ഥികളോടൊപ്പം ദേശീയ ഡോക്ടർസ് ദിനത്തിൽ
Thursday, 11 June 2020
Wednesday, 10 June 2020
Friday, 5 June 2020
നന്മയുടെ മരം നടാം: ലോകപരിസ്ഥിതി ദിനാചരണം 2020
എന്ന സന്ദേശം ഉയർത്തി വൃക്ഷതൈകൾ ക്യാമ്പസ് ൽ നട്ടു കൊണ്ട് ലോക പരിസ്ഥിതി ദിനം ആചരിച്ചു .. പതിവിന് വിപരീതമായി കുട്ടികളുടെ അഭാവത്തിൽ നടന്ന പരിപാടി സ്കൂൾ പ്രിൻസിപ്പൽ സഈദ് V H ഉദ്ഘാടനം നിർവഹിച്ചു . തുടർന്ന് അഡ്മിനിസ്ട്രേറ്റർ ശംസുദ്ധീൻ , അധ്യാപകരായ shemarin, Biji raju, Nadeera Monisha, Haneefa , vipin , Afeela അനധ്യാപകരായ ഷക്കീർ തുടങ്ങിയ വർ തൈകൾ നട്ടു . സ്കൂൾ വിദ്യാർത്ഥി കൾ അവരുടെ വീടുകളിൽ വൃക്ഷ തൈകൾ നട്ടു വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രവർത്തനങ്ങളുടെ ഫോട്ടോ, വീഡിയോ എന്നിവ പങ്കുവെച്ചു കൊണ്ട് തങ്ങളുടെ പങ്കാളിത്തം അറിയിച്ചതും ശ്രദ്ധേയമായി.
Monday, 18 May 2020
Friday, 1 May 2020
Monday, 27 April 2020
ലോക്ക് ഡൌൺ കാലത്തെ വിജ്ഞാനലോകത്തേക്കുള്ള അവസരമാക്കി മഹ്മൂദിയ്യ ഓൺലൈൻ ക്വിസ്
കോവിഡ് 19 ഒഴിവ് ദിവസങ്ങൾ അടുക്കളകളിലെ പാചക പരീക്ഷണങ്ങളിൽ നിന്ന് അല്പം മാറി വായനയുടെ ലോകത്തേക്ക് അധ്യാപകരെ കൂട്ടി കൊണ്ട് പോകാനും വിരസതയാർന്ന ദിവസങ്ങളെ ഉർജസ്വലമാക്കാനും വേണ്ടി സ്കൂൾ പ്രിൻസിപ്പൽ സഈദ് സാറിന്റെ മേൽനോട്ടത്തിൽ നടത്തിയ ആവേശകരമായ ഓൺലൈൻ ക്വിസ് മത്സരം അധ്യാപക ഒഴിവ് ദിവസങ്ങളെ വിത്യസ്തമാക്കി.
11.4.2020 ന് മഹ്മൂദിയ്യ ഇംഗ്ലീഷ് സ്കൂളിലെ അധ്യാപകര്‍ക്ക് വേണ്ടി തുടങ്ങിയ ക്വിസ് മത്സരം പിന്നീട് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മത്സരിക്കാനുള്ള വേദിയായി മാറിയത്.വിവിധ ദിവസങ്ങളിലായി ക്ലാസ്സ് തലത്തിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. കെജി തൊട്ട് പത്തു വരെയുള്ള ക്ലാസ്സുകളിലെ കുട്ടികളും രക്ഷിതാക്കളും ആണ് ആവേശകരമായ ഓൺലൈൻ ക്വിസ് മത്സരത്തിൽ പങ്കെടുത്തത്. അധ്യാപകർ പങ്കെടുത്ത മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥാക്കിയത് ഇൻഷിത ടീച്ചറും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി കൊണ്ട് ശയാന ടീച്ചർ ബിജി രാജ് ടീച്ചർ, സന്ധ്യ ടീച്ചർ,മോനിഷ ടീച്ചർ എന്നിവർ തൊട്ടു പുറകിലായി തന്റേതായ ഇടം തെളീച്ച് കൊണ്ട് മൽസര വിജയികളായി. വിധി നിർണ്ണയം നടത്തി കൊണ്ട് ശമറിൻ ടീച്ചറും ഹനീഫ സാരും നദീറ ടീച്ചറും മൽസരത്തിന്റെ ഭാഗമായി.
Wednesday, 11 March 2020
Full A+ നല്ലപാഠം പ്രവർത്തനങ്ങൾക്ക്
2019-20 വർഷത്തെ നല്ലപാഠം പ്രവർത്തനത്തിന് ഫുൾ A+ പുരസ്‌കാരം ലഭിച്ച വിവരം സന്തോഷത്തോടെ അറിയിക്കുന്നു. പ്രവർത്തനങ്ങളോട് സഹകരിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നു.
നല്ലപാഠം റിപ്പോർട്ട് കവർപേജ് ഡിസൈൻ ചെയ്ത വിപിൻ സാറിന് പ്രത്യേക നന്ദി അറിയിക്കുന്നു.
ഇന്ന്(11/03/20) നടന്ന സ്റ്റാഫ് മീറ്റിങ്ങിൽ വിപിൻ സാറിനു പുരസ്‌കാരം നൽകുകയും അഭിനന്ദിക്കുക യും ചെയ്തു
നല്ലപാഠം റിപ്പോർട്ട് കവർപേജ് ഡിസൈൻ ചെയ്ത വിപിൻ സാറിന് പ്രത്യേക നന്ദി അറിയിക്കുന്നു.
ഇന്ന്(11/03/20) നടന്ന സ്റ്റാഫ് മീറ്റിങ്ങിൽ വിപിൻ സാറിനു പുരസ്‌കാരം നൽകുകയും അഭിനന്ദിക്കുക യും ചെയ്തു
Thursday, 20 February 2020
Wednesday, 19 February 2020
Wednesday, 12 February 2020
Lampa Magica- മഹ്‌മൂദിയ്യ ആനുവൽ ഡേ
മഹ്മൂദിയ്യ ഇംഗ്ലീഷ് സ്കൂuൾ 24 മത് ആനുവൽ ഡേ വിവിധ പരിപാടികളോടെ ആഘോഷിച്ചു. മാനേജർ മുഫ്തിക്കർ അഹമ്മദ് സ്വാഗതവും പ്രിൻസിപ്പൽ സഈദ് ആനുവൽ റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു.ട്രസ്റ്റ് വൈസ് പ്രിസഡന്റ് ആറ്റക്കോയ തങ്ങൾ പരിപാടി ഉത്ഘാടനം ചെയ്തു.സി സി എ ടാലെന്റ്റ് ലാബ് എക്സിഹിബിഷൻ ഉത്ഘാടനം മഹ്മൂദിയ്യ ട്രസ്റ്റ് ചെയർമാൻ നസ്രുദീൻ ദാരിമി സ്വിച്ച് ഓൺ ചെയ്തു നിർവഹിച്ചു. ദർശന ഫെയിം മുസമ്മിലിനെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ ചക്കരപ്പാടം ഹാർമണി ഓഡിറ്റോറിയത്തിൽ നടന്നു
Friday, 7 February 2020
Wednesday, 5 February 2020
Monday, 3 February 2020
കൊറോണയും ആരോഗ്യ ജാഗ്രതയും
മഹ്മൂദിയ്യ ഇംഗ്ലീഷ് സ്കൂളിൽ നല്ലപാഠം പദ്ധതിയുടെ ഭാഗമായി ആരോഗ്യ ജാഗ്രത സദസ്സ് സംഘടിപ്പിച്ചു. ലോക ജനതയ്ക്ക് ഭീഷണിയായ കൊറോണ വൈറസ് വ്യാപനം തടയുന്നതിനും, പ്രതിരോധമാർഗങ്ങൾ , കുടിവെള്ളം, ഭക്ഷണശീലങ്ങൾ എന്നിവയിൽ പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും പെരിഞ്ഞനം ഹെൽത്ത് ഇൻസ്പെക്ടറായ
കമാൽ ജിത് വിശദീകരിച്ചു.പ്രിൻസിപ്പൽ സഈദ് മാസ്റ്റർ, മാനേജർ മുഫ്തിക്കർ അഹ്‌മദ്, അഡ്മിനിസ്ട്രേറ്റർ ശംസുദ്ധീൻ എന്നിവർ പ്രസംഗിച്ചു. നല്ലപാഠം കോർഡിനേറ്റർമാരായ മുഹമ്മദ് ഹനീഫ, സ്മിത ഉല്ലാസ് എന്നിവർ നേതൃതം നൽകി.
Saturday, 18 January 2020
പ്രീ -എക്സാം മോട്ടിവേഷണൽ ക്ലാസ്സ്
വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

Thursday, 16 January 2020
"അരുത് ലഹരി" ദിനം ആചരിച്ചു
മഹ്മൂദിയ്യ ഇംഗ്ലീഷ് സ്കൂളിൽ നല്ലപാഠം പദ്ധതി യുമായി സഹകരിച്ചു നടത്തിയ അരുത് ലഹരി ദിനം ശ്രദ്ധേയമായി . പ്രിൻസിപ്പൽ സഈദ് വി . എച്ച് ലഹരി വിരുദ്ധ ക്ലബ് അംഗങ്ങൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും, ലഹരി ഉപയോഗത്തിന്റെ അപകടത്തെപ്പറ്റി സംസാരിക്കുകയും ചെയ്തു. തുടർന്ന് വിദ്യാർത്ഥി
പ്രതിനിധി അനീസ എല്ലാ വിദ്യാർത്ഥികൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു. നല്ലപാഠം കോഓർഡിനേറ്റർ സ്മിത ഉല്ലാസ്, വിപിൻദാസ് എന്നിവർ നേതൃത്വം നൽകി.
കൊടുങ്ങല്ലൂർ:09-01-2020
പെരിഞ്ഞനം - പൊന്മാനികുടം മഹ്മൂദിയ്യ ഇംഗ്ലീഷ് സ്കൂളിൽ കൊടുങ്ങല്ലൂർ എക്‌സൈസ് റേഞ്ച് ഓഫീസ്, സംസ്ഥാന സർക്കാരിന്റെ 90 ദിന തീവ്ര യത്ന ബോധവത്കരണം പരി പാടികളുടെ ഭാഗമായി "നാളത്തെ കേരളം ലഹരി മുക്ത നവ കേരളം " എന്ന ആശയത്തിലൂന്നി ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്സ് നടത്തി. പഠനമാണ് ലഹരി, കളിയാണ് ലഹരി, വായനയാണ് ലഹരി, ജീവിതം തന്നെ ലഹരി എന്നീ വിഷയങ്ങളിലൂന്നി സിവിൽ എക്‌സൈസ് ഓഫീസർ ജദീർ പി എം, വിമുക്തി ക്ലാസ്സ് നയിച്ചു.മഹ്മൂദിയ്യ ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പാൾ സെയ്ദ് മാസ്റ്റർ അധ്യക്ഷത വഹിച്ച പരിപാടിയിൽ സ്കൂൾ മാനേജർ മുഫ്തികർ അഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ശംസുദ്ധീൻ, സ്കൂൾ ചെയർമാൻ നസ്രുദീൻ ദാരിമി എന്നിവർ ആശംസകൾ നേർന്നു. ലഹരി വിരുദ്ധ ക്ലബ് കോഓർഡിനേറ്റർ ഹനീഫ മാസ്റ്റർ, വിദ്യാർത്ഥികളായ നജാ പർവിൻ, റൈഹാൻ എന്നിവർ നന്ദി അറിയിച്ചു.173 വിദ്യാർഥികൾ പങ്കെടുത്തു.
Wednesday, 1 January 2020
IAME Thrissur Zone Football Championship
അധ്യക്ഷത വഹിച്ചു .പ്രിൻസിപ്പൽ സഈദ് വി. എച്ച്. സ്വാഗതം പറഞ്ഞു. മഹ്മൂദിയ്യ ഗ്രൂപ്പ് ചെയർമാൻ നസ്രുദീൻ ദാരിമി
ഉദ്ഘാടനം നിർവഹിച്ചു ,iame ട്രെഷറർ
സൈതു മുഹമ്മദ് ആശംസകൾ അറിയിച്ചു. Iame തൃശ്ശൂർ സോൺ സ്പോർട്സ് കോഓർഡിനേറ്റർ മുഹമ്മദ് ഹനീഫ നന്ദി അറിയിച്ചു.
Subscribe to:
Posts (Atom)
Get this widget
മംഗ്ലീഷില്‍ ഇവിടെ ടൈപ്പ് ചെയ്യാം
Type in Malayalam (Press Ctrl+g to toggle between English and Malayalam)