Sunday, 15 November 2015
ഇന്‍റര്‍ സ്കൂള്‍ കരാട്ടെ
ഇന്‍റര്‍ സ്കൂള്‍ കരാട്ടെ മത്സരങ്ങള്‍ ഇന്ന്‍ മഹ്മൂദിയ്യ വേദിയില്‍ അരങ്ങേറി. അഞ്ച് മുതല്‍ പത്ത് വരെയുള്ള ക്ലാസ്സുകളിലെ അറുപതോളം വിദ്യാര്‍ഥികള്‍ മാറ്റുരച്ച മത്സരങ്ങള്‍ പ്രധാന റഫറിയും പ്രശസ്ത സിനിമാ താരവുമായ 8th Dan ബ്ലാക്ക് ബെല്‍റ്റ് ശ്രീ. ക്യോഷി മണികണ്‍ഠന്‍, 20 റഫറിമാര്‍, 10 ഒഫീഷ്യലുകള്‍ എന്നിവരുടെ നേതൃത്വത്തിലാണ് നിയന്ത്രിച്ചിരുന്നത്.
Saturday, 14 November 2015
iame തൃശൂര്‍ സോണ്‍ ആര്‍ട്സ് ഫെസ്റ്റില്‍ ഫസ്റ്റ് റണ്ണര്‍ അപ്പ് സ്ഥാനം മഹ്മൂദിയ്യക്ക്
നവംബര്‍ 14 ശനിയാഴ്ച ശിശു ദിനത്തില്‍ സംഘടിപ്പിച്ച iame തൃശൂര്‍ സോണ്‍ ആര്‍ട്സ് ഫെസ്റ്റില്‍ ആഥിധേയരായ മഹ്മൂദിയ്യ സ്കൂള്‍ 699 പോയന്‍റ് നേടി കൊണ്ട് ഫസ്റ്റ് റണ്ണര്‍ അപ്പ് സ്ഥാനം നേടി.
നവംബര്‍ 11 ബുധനാഴ്ച്ച ദേശീയ വിദ്യാഭ്യാസ ദിനത്തില്‍ വള്ളിവട്ടം ഉമരിയ്യ പബ്ലിക് സ്കൂളില്‍ വെച്ച് നടന്ന Off -stage മത്സരങ്ങളില്‍ 291 പോയന്‍റ് നേടി ഒന്നാം സ്ഥാനത്തെത്തിയ മഹ്മൂദിയ്യ പ്രതിഭകള്‍ സബ് -ജൂനിയര്‍, ജൂനിയര്‍ ബോയ്സ് , ജൂനിയര്‍ ഗേള്‍സ് , സീനിയര്‍ ബോയ്സ് , സീനിയര്‍ ഗേള്‍സ് എന്നീ കാറ്റഗറിയില്‍ രണ്ടാം സ്ഥാനം നേടി കൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്.
![]() |
ട്രോഫികള്‍ ഏറ്റുവാങ്ങുന്ന മഹ്മൂദിയ്യ വിദ്യാര്‍ഥികള്‍ |
മത്സരങ്ങളില്‍ 779 പോയന്‍റ് നേടിയ അല്‍ -ബാബ് സെന്‍ട്രല്‍ സ്കൂള്‍ കാട്ടൂര്‍ ഒന്നാം സ്ഥാനവും അല്‍ -ഇര്‍ഷാദ് സ്ക്കൂള്‍ മൂന്നാം സ്ഥാനവും നേടി.
iame ഒഫീഷ്യലുകളുടെ പങ്കാളിത്തം, ഓണ്‍ ലൈന്‍ ഫലപ്രഖ്യാപനം എന്നിവ സുതാര്യത കാത്തു സൂക്ഷിക്കുവാന്‍ സഹായകമായി.കൃത്യസമയത്ത് പരിപാടികള്‍ തുടങ്ങുവാനും അവസാനിപ്പിക്കുവാനും കഴിഞ്ഞത് പ്രോഗ്രാം കമ്മിറ്റിയുടെ സംഘാടന മികവ് ഉയര്‍ത്തി കാട്ടുന്നു എന്ന്‍ iame ഒഫീഷ്യലുകള്‍ അഭിപ്രായപ്പെട്ടു.
Thursday, 12 November 2015
ഐ.എസ്.ആര്‍.ഒ. മുന്‍ശാസ്ത്രജ്ഞന്‍ ഡോ : അബ്ദുള്‍ സലാം മുഹമ്മദ് നയിക്കുന്ന മോട്ടിവേഷന്‍ ക്ലാസ്സ്
വിജയങ്ങളും അനുമോദനങ്ങളും ഏറ്റുവാങ്ങി കൊണ്ട് മഹ്മൂദിയ്യ വിജയ യാത്ര തുടരുന്നു. അനുമോദനങ്ങളും പ്രോത്സാഹനങ്ങളും ഒരു വ്യക്തിയുടെ വിജയപ്രവര്‍ത്തനങ്ങള്‍ക്ക് ചവിട്ടുപടികളാകുന്നു. തന്‍റെ കുട്ടിയുടെ നേട്ടങ്ങളെയും കഴിവുകളേയും അഭിനന്ദിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും മറന്നു പോകുന്ന രക്ഷിതാക്കളെയും അധ്യാപകരെയും ബോധാവന്മാരാക്കുവനായി ഐ.എസ്.ആര്‍.ഒ. മുന്‍ശാസ്ത്രജ്ഞന്‍ , മര്‍കസ് നോളെഡ്ജ് സിറ്റി സി.ഇ.ഒ എന്നീ നിലകളില്‍ പ്രശസ്തനായ ശ്രീ. അബ്ദുള്‍ സലാം മുഹമ്മദ് നയിക്കുന്ന മോട്ടിവേഷന്‍ ക്ലാസ്സ് നവംബര്‍ 16 ,തിങ്കളാഴ്ച്ച രാവിലെ 9.45 ന് മഹ്മൂദിയ്യ ക്യാമ്പസില്‍. എല്ലാ മാതാപിതാക്കളേയും പരിപാടിയിലേക്ക് സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു.
Monday, 2 November 2015
കേരള പിറവി ദിനാഘോഷം
കേരള നാടിന്‍റെ ജന്മദിനം മഹ്മൂദിയ്യ കുരുന്നുകള്‍ ആവേശപൂര്‍വ്വം ആഘോഷിച്ചു. ഏഴാം ക്ലാസ്സ് വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച അസംബ്ലിയില്‍ കുട്ടികള്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു കൊണ്ട് ജന്മനാടിന്‍റെ പിറന്നാള്‍ ആഘോഷിച്ചു.
അസംബ്ലിയില്‍ പ്രധാനാധ്യാപകന്‍ ശ്രീ.അബ്ദുള്‍ റഷീദ് മാതൃരാജ്യസ്നേഹവും മാതൃഭാഷാ സ്നേഹവും വിശ്വാസത്തിന്‍റെ ഭാഗമാണ് എന്ന മഹത്തായ സന്ദേശം കുട്ടികള്‍ക്ക് നല്‍കി. മാതൃഭാഷയിലൂടെ സ്വായത്തമാക്കുന്ന ജ്ഞാനം പൂര്‍ണതയിലെത്തുന്നു. ശരിയായ രീതിയിലുള്ള മാതൃഭാഷജ്ഞാനം മറ്റു ഭാഷകളെ മനസ്സിലാക്കുവാനും പഠിക്കുവാനും വളരെയധികം സഹായിക്കുന്നു എന്ന കാര്യം അദ്ധേഹം കുട്ടികളെ ഒര്‍മ്മപ്പെടുത്തി.
തുടര്‍ന്ന്‍ നടന്ന പരിപാടികളില്‍ സ്കൂളിലെ ആന്‍റി ശ്രീമതി .ലീല അവതരിപ്പിച്ച കേരള ഗാനം വളരെയധികം ശ്രദ്ധിക്കപ്പെട്ടു.കുട്ടികള്‍ക്കായി നാടന്‍ പാട്ട് അവതരണ മത്സരവും സംഘടിപ്പിച്ചിരുന്നു.
Tuesday, 27 October 2015
STOP TEACHING START REACHING (Journey to theHearts&Minds of students)


അധ്യയന വര്‍ഷത്തിന്‍റെ രണ്ടാം പകുതി ആരംഭിക്കുന്നതിന്‍റെ മുന്നോടിയായി തങ്ങളുടെ കുട്ടികളെ കുറിച്ച് അധ്യാപകര്‍ക്ക് കൂടുതല്‍ അറിയുവാനും വിശേഷങ്ങള്‍ പങ്കുവെക്കുവാനുമായി ഒരു ദിനം.പഠനപ്രവര്‍ത്തനങ്ങളില്‍ നിന്നും മാറി നിന്ന് പരസ്പരം കൂടുതല്‍ അറിയുക എന്ന ലക്ഷ്യത്തോടെ ക്ലാസ്മുറികള്‍ക്കും പുസ്തകങ്ങള്‍ക്കും അവധി കൊടുത്ത് തങ്ങളുടേതായ ലോകം തീര്‍ക്കുവാന്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പൂര്‍ണ സ്വാതന്ത്രം കൊടുത്തു കൊണ്ട് ഒക്ടോബര്‍ 26 തിങ്കളാഴ്ച Non-Teaching ദിനമായി ആഘോഷിച്ചു.


അധ്യയന വര്‍ഷത്തിന്‍റെ രണ്ടാം പകുതി ആരംഭിക്കുന്നതിന്‍റെ മുന്നോടിയായി തങ്ങളുടെ കുട്ടികളെ കുറിച്ച് അധ്യാപകര്‍ക്ക് കൂടുതല്‍ അറിയുവാനും വിശേഷങ്ങള്‍ പങ്കുവെക്കുവാനുമായി ഒരു ദിനം.പഠനപ്രവര്‍ത്തനങ്ങളില്‍ നിന്നും മാറി നിന്ന് പരസ്പരം കൂടുതല്‍ അറിയുക എന്ന ലക്ഷ്യത്തോടെ ക്ലാസ്മുറികള്‍ക്കും പുസ്തകങ്ങള്‍ക്കും അവധി കൊടുത്ത് തങ്ങളുടേതായ ലോകം തീര്‍ക്കുവാന്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പൂര്‍ണ സ്വാതന്ത്രം കൊടുത്തു കൊണ്ട് ഒക്ടോബര്‍ 26 തിങ്കളാഴ്ച Non-Teaching ദിനമായി ആഘോഷിച്ചു.
അധ്യാപകന്‍റെയും കുട്ടികളുടെയും ഇടയില്‍ നിന്നും സിലബസിന്‍റെയും പുസ്തകങ്ങളുടെയും ബന്ധനം ഒരു ദിവസം മാറ്റിവെച്ചാല്‍ പരസ്പരം അറിയുവാനും സ്നേഹവും കരുതലും ആദരവും കൈമാറാനും സാധിക്കും. അതിലൂടെ മനുഷ്യത്വവും മൂല്യവും തിരിച്ചറിയാം. കുട്ടികളുടെ കഴിവും കഴിവുകേടും മനസ്സിലാക്കാം. അങ്ങിനെ ഒരു അധ്യാപകന് തന്‍റെ കുട്ടിയെ തിരുത്താം.വളര്‍ത്താം..........കുട്ടികളെ നേരിന്‍റെ വഴിയെ നയിക്കാന്‍ അധ്യാപകരും കുട്ടികളും തമ്മില്‍ ഊഷ്മളമായ ബന്ധം ഉണ്ടെങ്കില്‍ മാത്രമേ സാധിക്കൂ എന്ന തിരിച്ചറിവിലാണ് ഇങ്ങനെ ഒരു ദിനം ആസൂത്രണം ചെയ്തത്.
ദിനാഘോഷ പരിപാടികള്‍ രാവിലെ 9.45ന് നടന്ന പ്രത്യേക അസ്സെംബ്ലിയില്‍ വൈസ്-പ്രിന്‍സിപ്പാള്‍ ശ്രീമതി.ബിന്ദു സോമന്‍ ഉത്ഘാടനം ചെയ്തു.തുടര്‍ന്ന്‍ വിദ്യാര്‍ഥികകളുടെ വിവിധ പരിപാടികള്‍ നടന്നതില്‍ പത്താം ക്ലാസ്സ് വിദ്യാര്‍ഥിനി ശുഹദ അവതരിപ്പിച്ച "അപ്പുവും ടീച്ചറും" എന്ന കഥ ഏവരുടെയും കണ്ണുകള്‍ ഈറനണിയിച്ചു.ഇന്നത്തെ ദിവസം തങ്ങള്‍ക്ക് കിട്ടിയ സ്വാതന്ത്രം ദുരുപയോഗം ചെയില്ല എന്ന്‍ കുട്ടികള്‍ കൂട്ടായി പ്രതിജ്ഞ എടുത്തു. ക്ലാസ്സ്‌ടീച്ചറും കുട്ടികളും പരസ്പരം കൂടുതല്‍ അറിയുവാനും കുട്ടികള്‍ക്ക് തങ്ങളുടെ കഴിവുകള്‍ കൂട്ടുകാര്‍ക്ക് മുന്നില്‍ പ്രകടിപ്പിക്കുവാനുമുളള ഒരു തുറന്ന വേദിയായിരുന്നു
നോണ്‍ ടീച്ചിംഗ് ഡേ. ക്ലാസ്സ് മുറിക്ക് പുറത്ത് പ്രകൃതിയുമായി കൂടുതല്‍ ചേര്‍ന്ന്‍ നിന്ന്‍ ചിരിയും കളിയും കളിയില്‍ അല്പം കാര്യവുമായി കുട്ടികള്‍ തങ്ങളുടെ സമയം ചെലവഴിച്ചു.
വളരെ ഉല്ലാസത്തോടെയാണ് കുട്ടികള്‍ എത്തിയത്. യൂനിഫോമിന് പകരം കളര്‍ ഡ്രസ്സില്‍ എത്തിയ കുട്ടികള്‍ മഹ്മൂദിയ്യമലര്‍വാടിയില്‍ ചിത്രശലഭങ്ങളെപോലെ പാറിപറന്നു.
ഇങ്ങനെ ഒരു ദിവസം തങ്ങള്‍ മനസ്സില്‍ കൊതിച്ചിരുന്നു എന്ന്‍ കുട്ടികള്‍ തുറന്നു പറഞ്ഞു.
ദിനാഘോഷ പരിപാടികള്‍ രാവിലെ 9.45ന് നടന്ന പ്രത്യേക അസ്സെംബ്ലിയില്‍ വൈസ്-പ്രിന്‍സിപ്പാള്‍ ശ്രീമതി.ബിന്ദു സോമന്‍ ഉത്ഘാടനം ചെയ്തു.തുടര്‍ന്ന്‍ വിദ്യാര്‍ഥികകളുടെ വിവിധ പരിപാടികള്‍ നടന്നതില്‍ പത്താം ക്ലാസ്സ് വിദ്യാര്‍ഥിനി ശുഹദ അവതരിപ്പിച്ച "അപ്പുവും ടീച്ചറും" എന്ന കഥ ഏവരുടെയും കണ്ണുകള്‍ ഈറനണിയിച്ചു.ഇന്നത്തെ ദിവസം തങ്ങള്‍ക്ക് കിട്ടിയ സ്വാതന്ത്രം ദുരുപയോഗം ചെയില്ല എന്ന്‍ കുട്ടികള്‍ കൂട്ടായി പ്രതിജ്ഞ എടുത്തു. ക്ലാസ്സ്‌ടീച്ചറും കുട്ടികളും പരസ്പരം കൂടുതല്‍ അറിയുവാനും കുട്ടികള്‍ക്ക് തങ്ങളുടെ കഴിവുകള്‍ കൂട്ടുകാര്‍ക്ക് മുന്നില്‍ പ്രകടിപ്പിക്കുവാനുമുളള ഒരു തുറന്ന വേദിയായിരുന്നു
നോണ്‍ ടീച്ചിംഗ് ഡേ. ക്ലാസ്സ് മുറിക്ക് പുറത്ത് പ്രകൃതിയുമായി കൂടുതല്‍ ചേര്‍ന്ന്‍ നിന്ന്‍ ചിരിയും കളിയും കളിയില്‍ അല്പം കാര്യവുമായി കുട്ടികള്‍ തങ്ങളുടെ സമയം ചെലവഴിച്ചു.
ഇങ്ങനെ ഒരു ദിവസം തങ്ങള്‍ മനസ്സില്‍ കൊതിച്ചിരുന്നു എന്ന്‍ കുട്ടികള്‍ തുറന്നു പറഞ്ഞു.
Wednesday, 21 October 2015
Friday, 16 October 2015
IAME തൃശൂര്‍ സോണ്‍ കലോത്സവം മഹ്മൂദിയ്യയില്‍
IAME തൃശൂര്‍ സോണ്‍ കലോത്സവത്തിന് നവംബര്‍ 14 ന് പെരിഞ്ഞനം മഹ്മൂദിയ്യ ഇംഗ്ലീഷ് സ്കൂള്‍ വേദിയാകുന്നു. സ്റ്റേജ് ഇന മത്സരങ്ങളാണ് മഹ്മൂദിയ്യയില്‍ വെച്ച് നടത്തപെടുന്നത്.IAMEയ്ക്ക് കീഴിലുള്ള വിവിധ സ്കൂളുകളില്‍ നിന്നുള്ള പ്രതിഭകള്‍ വിവിധ ഇനങ്ങളില്‍ മാറ്റുരക്കുന്നു.ഇത് രണ്ടാം തവണയാണ് മഹ്മൂദിയ്യ സ്റ്റേജ് മത്സരങ്ങള്‍ക്ക് വേദിയാകുന്നത്.ആദ്യ തവണ മഹ്മൂദിയ്യ പ്രതിഭകള്‍ ചാമ്പ്യന്മാരയി.കഴിഞ്ഞ വര്‍ഷം IAME കിഡ്സ് ഫെസ്റ്റിനും വേദിയായ മഹ്മൂദിയ്യ തങ്ങളുടെ വിജയം ആവര്‍ത്തിച്ചു.ഏറെ പ്രതീക്ഷകളോടെയാണ് ഇത്തവണയും മഹ്മൂദിയ്യ വിദ്യാര്‍ഥികള്‍ IAME ഫെസ്റ്റിന് ഒരുങ്ങുന്നത്.
Thursday, 15 October 2015
ലോകവിദ്യാര്‍ഥി ദിനം-ഒക്ടോബര്‍15
വിദ്യാര്‍ഥികളോടോപ്പം ചെലവഴിക്കാന്‍ ആഗ്രഹിച്ച, വിദ്യാര്‍ഥികളെ ഏറെ സ്നേഹിച്ച ഇന്ത്യയുടെ "മിസൈല്‍ മാന്‍" എ.പി.ജെ. അബ്ദുള്‍ കലാമിന്‍റെ ജന്മദിന മായ ഒക്ടോബര്‍ 15 ലോക വിദ്യാര്‍ഥി ദിനമായി ആചരിക്കുവാന്‍ UNO ആഹ്വാനം ചെയ്തത് അനുസരിച്ച് ദിനാചരണത്തിന്‍റെ ഭാഗമായി മഹ്മൂദിയ്യ വിദ്യാര്‍ഥികള്‍ കലാമിനെ കുറിച്ച് രചിച്ച ഓര്‍മ്മ കുറിപ്പുകള്‍ സ്കൂള്‍ ലീഡര്‍ ജോയേല്‍,അരുള്‍ അഗസ്റ്റിന്‍,അസ് ലജ്,സഹല്‍ എന്നിവര്‍ പ്രിന്‍സിപ്പാള്‍ ശ്രീ. അബ്ദുള്‍ റഷീദിന് കൈമാറി കൊണ്ട് തങ്ങള്‍ക്ക് ലോകം ആദരിക്കുന്ന പ്രിയ അധ്യാപകനോടുള്ള സ്നേഹാഞ്ജലി അര്‍പ്പിച്ചു.
അധ്യാപകര്‍ക്കായി കൊര്‍ഡോവ പബ്ലികഷന്‍സിന്‍റെ
"JOY FULL LEARNING " എന്ന ശില്പശാലയും സംഘടിപ്പിച്ചു.
കൊര്‍ഡോവ പബ്ലികേഷന്‍ പ്രോഡക്റ്റ് മാനേജര്‍ ശ്രീ.റിബിന്‍ ജോസ് ക്ലാസ്സെടുത്തു. കൊര്‍ഡോവ പബ്ലികേഷന്‍ ഏരിയ ഇന്‍ ചാര്‍ജ് ശ്രീ. രാജേഷ് പങ്കെടുത്ത ചടങ്ങില്‍ വൈസ്-പ്രിന്‍സിപ്പാള്‍ ശ്രീമതി. ബിന്ദു സോമന്‍ സ്വാഗതവും ഹസീന ടീച്ചര്‍ നന്ദിയും പറഞ്ഞു.
Tuesday, 13 October 2015
ദേശീയ അവാര്‍ഡ് ജേതാവിന് IAME യുടെ ആദരം
മഹ്മൂദിയ്യ ഇംഗ്ലീഷ് സ്കൂള്‍ പ്രിന്‍സിപ്പാളും ദേശീയ അവാര്‍ഡ് ജേതാവുമായ ശ്രീ. അബ്ദുള്‍ റഷീദ് മാസ്റ്ററെ IAME തൃശൂര്‍സോണ്‍ ആദരിച്ചു. പേള്‍ റീജെന്‍സിയില്‍ നടന്ന ചടങ്ങില്‍ വെച്ച് ചീഫ് വിപ്പ് അഡ്വക്കേറ്റ്.തോമസ് ഉണ്ണിയാടന്‍ പുരസ്ക്കാരം നല്‍കി. IAMEയുടെ കീഴിലുള്ള വിവിധ സ്കൂളുകളിലെ മാനേജര്‍മാര്‍ ,പ്രിന്‍സിപ്പാള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ സംബന്ധിച്ച ചടങ്ങില്‍ "QUALITY EDUCATION" എന്ന വിഷയത്തില്‍ ശ്രീ. N.M. ഹുസൈന്‍ ക്ലാസ്സെടുത്തു.
Monday, 12 October 2015
SA-1 എക്സാമിന് തുടക്കം
അധ്യയന വര്‍ഷം 2015 - 16 ലെ SA1 എക്സാം ഇന്ന്‍ ആരംഭിച്ചു.

CLASS
|
SUBJECT
|
REVISED DATE
|
I
|
COMPUTER
|
20/10/2015
|
II
|
COMPUTER
|
19/10/2015
|
III
|
MATHEMATICS
|
16/10/2015
|
IV
|
HINDI
|
14/10/2015
|
V
|
MALAYALAM
|
15/10/2015
|
VI
|
ISLAMIC STUDIES
|
13/10/2015
|
VII
|
COMPUTER
|
14/10/2015
|
VIII
|
ISLAMIC STUDIES
|
13/10/2015
|
XI
|
PHYSICS
|
14/10/2015
|
XI
|
CHEMISTRY
|
16/10/2015
|
XI
|
ISLAMIC STUDIES
|
17/10/2015
|
XI
|
BIOLOGY
|
19/10/2015
|
XI
|
ENGLISH
|
20/10/2015
|
Friday, 9 October 2015
പ്രിയപ്പെട്ടവര്‍ക്കായ് സ്നേഹപൂര്‍വ്വം ഒരു കത്ത്




സോര്‍ട്ടിംഗ് അസിസ്റ്റന്‍റെ്മാരായ VIII റോസിലെ മുഹമ്മദ് ശമ്മാസ് , VII റോസിലെ സഫ്വാന്‍ എന്നിവര്‍ കത്തുകള്‍ തരം തിരിച്ചു സീല്‍ ചെയ്തു. സുലേഖ ടീച്ചര്‍ പോസ്റ്റ് മാസ്റ്ററുടെ റോള്‍ കൈകാര്യം ചെയ്തപ്പോള്‍ VIII റോസിലെ ഫാത്തിമ നിസ് വ പോസ്റ്റ് വുമണ്‍ ആയും VIII ലില്ലിയിലെ മുഹ്സിന്‍ പി. എസ്. പോസ്റ്റ് മാനായും തങ്ങളുടെ ജോലികള്‍ ഭംഗിയായി ചെയ്തു. മഹ്മൂദിയ്യ സ്പീഡ് പോസ്റ്റ് വിഭാഗവും മണി ഓര്‍ഡര്‍ വിഭാഗവും പ്രവര്‍ത്തിച്ചിരുന്നു എന്ന വിവരവും നിന്നെ സന്തോഷപൂര്‍വ്വം അറിയിക്കുന്നു.
നിനക്കായ് ആഘോഷങ്ങളുടെ ഏതാനും ചില ഫോട്ടോകള്‍ കൂടി ഈ കത്തിന്‍റെ കൂടെ വെയ്ക്കുന്നുണ്ട്. നിനക്ക് ഇഷ്ടപെടുമെന്ന്‍ വിശ്വസിക്കുന്നു.
ഇടയ്ക്ക് മഹ്മൂദിയ്യ ന്യൂസ് .ബ്ലോഗ്‌സ്പോട്ട്.കോം സന്ദര്‍ശിക്കുമല്ലോ? നിങ്ങള്‍ക്ക് എല്ലാവര്‍ക്കും സുഖവും സന്തോഷവും സമാധാനവും നേര്‍ന്നുകൊണ്ട് തത്ക്കാലം നിര്‍ത്തുന്നു.
എന്ന്‍
സ്വന്തം മഹ്മൂദിയ്യ കുടുംബം.
സ്വന്തം മഹ്മൂദിയ്യ കുടുംബം.
Wednesday, 7 October 2015
നിന്‍റെ കുഞ്ഞിനെ നീ അറിയുക - മാതാപിതാക്കള്‍ക്ക് ബോധവത്ക്കരണ ക്ലാസ്സ്
Saturday, 3 October 2015
നേട്ടങ്ങള്‍ തുടര്‍ക്കഥയാകുന്നു.............മഹാത്മാ ഗാന്ധി സ്മൃതി പുരസ്കാര്‍ മഹ്മൂദിയ്യക്ക്
മഹ്മൂദിയ്യ ഇംഗ്ലീഷ് സ്കൂള്‍ പുതിയ വിജയഗാഥകളുമായി മുന്നേറുന്നു.

3.10.2015 ന് ഇരിഞ്ഞാലക്കുട സെന്‍റെ് ജോസഫ് കോളേജില്‍ നടന്ന പ്രത്യേക ചടങ്ങില്‍ വെച്ച് സ്റ്റേറ്റ് പോലീസ് കംപ്ലന്‍റെ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് K.നാരായണ കുറുപ്പില്‍ നിന്നും മഹ്മൂദിയ്യ സ്കൂള്‍ മാനേജര്‍. ശ്രീ. മുഫ്തികര്‍ അഹമ്മദ് പുരസ്ക്കാരം ഏറ്റുവാങ്ങി.
ഗാന്ധി ദര്‍ശനങ്ങള്‍ ഉള്‍കൊണ്ട് മഹ്മൂദിയ്യ കുരുന്നുകള്‍
സ്വജീവിതം ലോകത്തിനുതന്നെ സന്ദേശമായ് നല്‍കിയ മഹാത്മാവ് , ഭാരതത്തിന്‍റെ രാഷ്ട്ര പിതാവ് ഗാന്ധിജിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി "ജെസ്സി ഓവന്‍ "ഹൌസ് സംഘടിപ്പിച്ച പരിപാടികള്‍ വൈസ്പ്രിന്‍സിപ്പാള്‍ ശ്രീമതി. ബിന്ദു സോമന്‍ ഉത്ഘാടനം ചെയ്തു.ഒന്ന് മുതല്‍ പതിനൊന്നാം ക്ലാസ്സ് വരെയുള്ള കുട്ടികള്‍ അണിനിരന്ന അസംബ്ലിയില്‍ വിദ്യാര്‍ഥികളായ ഫാത്തിമ റിയ നെഹല ഗാന്ധിദിന പ്രഭാഷണം നടത്തിയപ്പോള്‍ സഫ .പി.സ്. ഗാന്ധിജിയെ കുറിച്ചുള്ള ഇംഗ്ലീഷ് കവിത അവതരിപ്പിച്ചു. ഗാന്ധിദിന ചിന്തകള്‍ VI റോസ് വിദ്യാര്‍ഥി മുഹമ്മദ് സയീം അവതരിപ്പിച്ചപ്പോള്‍ കൊച്ചു മിടുക്കി ഹസ്ന .കെ. എച്ച് കൂട്ടുക്കാര്‍ക്ക് ഗാന്ധിദിനാശംസകള്‍ നേര്‍ന്നു.
തുടര്‍ന്ന്‍ നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ അധ്യാപകരും വിദ്യാര്‍ഥികളും ആവേശപൂര്‍വ്വം പങ്കെടുത്തു.അധ്യാപകരായ മുഹമ്മദ് ഹനീഫ , നിമിത എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തങ്ങള്‍ നടന്നത്.

Thursday, 1 October 2015
Wednesday, 30 September 2015
ഇംഗ്ലീഷ് കോര്‍ണര്‍
ഇംഗ്ലീഷ് ക്യാമ്പസ് എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ കൂട്ടുകൂടാന്‍ കുട്ടികള്‍ക്കായി മഹ്മൂദിയ്യ ക്യാമ്പസില്‍ ഇംഗ്ലീഷ് കോര്‍ണറുകള്‍ ഒരുങ്ങി.

ലോകപ്രസിദ്ധരായ ഇംഗ്ലീഷ് എഴുത്തുകാരുടെ പേരുകളാല്‍ ഒരുക്കിയ കോര്‍ണര്‍ പ്രിന്‍സിപ്പാള്‍ ശ്രീ. അബ്ദുള്‍ റഷീദ് , വിദ്യാര്‍ഥികളുമായി തത്സമയ സംഭാഷണം നടത്തികൊണ്ട് ഉത്ഘാടനം ചെയ്തു. വേര്‍ഡ്‌സ് വര്‍ത്ത് , ടാഗോര്‍,സരോജിനിനായിഡു, ഷെല്ലി, ഷേക്സ്പിയര്‍,കമലാ ദാസ് എന്നീ കോര്‍ണറുകളില്‍ വിശ്രമ വേളകളില്‍ ഒത്തുകൂടി ഇംഗ്ലീഷ് ഭാഷയില്‍ തങ്ങളുടെ പ്രാവീണ്യം മെച്ചപെടുത്താനുള്ള അവസരം നല്‍കുന്നു. ഇതിനായി അധ്യാപകരായ മുഹമ്മദ് ഹനീഫ,വിപിന്‍ ദാസ് , ഹസീന, നിമിത, ഷമറിന്‍, സജ്ന എന്നിവരുടെ മേല്‍നോട്ടത്തില്‍ കുട്ടികളില്‍ നിന്നും അധ്യാപകരില്‍ നിന്നും തെരഞ്ഞെടുത്ത
"ഇംഗ്ലീഷ് അംബാസഡര്‍" നേതൃത്വം നല്‍കുന്നു.
കുട്ടികളില്‍ നിന്നും മികച്ച പ്രതികരണമാണ്.


"ഇംഗ്ലീഷ് അംബാസഡര്‍" നേതൃത്വം നല്‍കുന്നു.
കുട്ടികളില്‍ നിന്നും മികച്ച പ്രതികരണമാണ്.
Monday, 28 September 2015
Monday, 21 September 2015
Friday, 18 September 2015
ഓസോണ്‍ ദിനാചരണം


Tuesday, 1 September 2015
കലാമിന് ആദരവുമായി മഹ്മൂദിയ്യ
ഇന്ത്യയെ സ്വപ്നം കാണാൻ പഠിപ്പിച്ച , അന്ത്യ സമയം വരെവിദ്യാർത്ഥികൾക്കായി ചെലെവഴിച്ച "ഇന്ത്യയുടെ മിസൈൽ മാൻ " , ഒരു അധ്യാപകനായി അറിയപ്പെടാന്‍ ആഗ്രഹിച്ച , ഇന്ത്യയുടെ ജനകീയ രാഷ്ട്രപതി ശ്രീ .എ .പി .ജെ .അബ്ദുൽ കലാമിനോടുള്ള ആദരം മഹ്മൂദിയ്യ കുടുംബം പ്രകടിപ്പിച്ചത് വിദ്യാർത്ഥികളും അധ്യാപകരും തയ്യാറാക്കിയ കൈയെഴുത്ത് 'സ്മരണിക' സ്വാതന്ത്ര ദിനത്തിൽ പ്രകാശനം നടത്തിയാണ്. വ്യവസായ പ്രമുഖന്‍ "സീ ഷോര്‍" മുഹമ്മദാലി പ്രകാശന കര്‍മ്മം നിര്‍വഹിച്ചു.
ഇന്ത്യയെ സ്വപ്നം കാണാൻ പഠിപ്പിച്ച , അന്ത്യ സമയം വരെവിദ്യാർത്ഥികൾക്കായി ചെലെവഴിച്ച "ഇന്ത്യയുടെ മിസൈൽ മാൻ " , ഒരു അധ്യാപകനായി അറിയപ്പെടാന്‍ ആഗ്രഹിച്ച , ഇന്ത്യയുടെ ജനകീയ രാഷ്ട്രപതി ശ്രീ .എ .പി .ജെ .അബ്ദുൽ കലാമിനോടുള്ള ആദരം മഹ്മൂദിയ്യ കുടുംബം പ്രകടിപ്പിച്ചത് വിദ്യാർത്ഥികളും അധ്യാപകരും തയ്യാറാക്കിയ കൈയെഴുത്ത് 'സ്മരണിക' സ്വാതന്ത്ര ദിനത്തിൽ പ്രകാശനം നടത്തിയാണ്. വ്യവസായ പ്രമുഖന്‍ "സീ ഷോര്‍" മുഹമ്മദാലി പ്രകാശന കര്‍മ്മം നിര്‍വഹിച്ചു.
Subscribe to:
Posts (Atom)
Get this widget
മംഗ്ലീഷില്‍ ഇവിടെ ടൈപ്പ് ചെയ്യാം
Type in Malayalam (Press Ctrl+g to toggle between English and Malayalam)