ഓസോണ്‍ ദിനാചരണം
ഓസോണ്‍ ദിനത്തോടനുബന്ധിച്ച് Eco ക്ലബിന്‍റെ നേതൃത്വത്തില്‍ 16.9.2015ല്‍ ജനറല്‍അസംബ്ലി സംഘടിപ്പിച്ചു. Eco Club കോഡിനേറ്റര്‍ ശ്രീമതി. അല്‍ഫോന്‍സാ വിനീത നടത്തിയ പ്രഭാഷണം കുട്ടികള്‍ക്ക് ഓസോണ്‍ ദിനത്തിന്‍റെ പ്രധാന്യം മനസ്സിലാക്കാന്‍ സഹായകരമായി. ഭൂമി മാതാവിനെ സൂര്യകിരണങ്ങളുടെ തീവ്രതയില്‍ നിന്നും രക്ഷിക്കുന്നതിനായി മഹ്മൂദിയ്യ കുരുന്നുകള്‍ വൃക്ഷ തൈകള്‍ നട്ടു. പ്ലാസ്റ്റികിന്‍റെ ഉപയോഗം ക്യാമ്പസില്‍ നിന്നും പൂര്‍ണ്ണമായി തുടച്ചുനീക്കുന്നതിന്‍റെ ആദ്യപടിയായി Eco Club വിദ്യാര്‍ഥികള്‍ "ചണം" കൊണ്ട് നിര്‍മ്മിച്ച സഞ്ചികളുടെ വിതരണ ഉദ്ഘാടനം പ്രിന്‍സിപ്പാള്‍ ശ്രീ . അബ്ദുള്‍ റഷീദിന് നല്‍കി കൊണ്ട് മാനേജര്‍ ശ്രീ. മുഫ്തികര്‍ അഹമ്മദ് നിര്‍വഹിച്ചു.
പ്ലാസ്റ്റിക്കിന്‍റെ ഉപയോഗം പരിസ്ഥിതിയെ ഹീനമായി ബാധിക്കുന്നു എന്ന അവബോധം കുട്ടികളില്‍ ഉണ്ടാക്കുവാനും പരിസ്ഥിതി സൌഹൃദ ഉത്പന്നങ്ങള്‍ ഉപയോഗിക്കേണ്ടതിന്‍റെ ആവശ്യകത മനസ്സിലാക്കുവാനും വേണ്ടിയാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്. പ്രിന്‍സിപ്പാള്‍ ശ്രീ . അബ്ദുള്‍ റഷീദ് , മാനേജര്‍ മുഫ്തികര്‍ അഹമ്മദ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു . ഓസോണ്‍ ദിനത്തെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ കുട്ടികളിലേക്കെത്തിക്കുന്നതിനായി House Wise ചിത്രപ്രദര്‍ശന മത്സരങ്ങള്‍ ഒരുക്കിയതില്‍ ഗലീലിയോ House ഒന്നാം സ്ഥാനം നേടി.
No comments:
Post a Comment