Folowers

Sunday 25 August 2019

ചരിത്ര വിജയമായ് മഹ്മൂദിയന്‍സ് സംഗമം..................




































ഇന്നു നടന്ന പൂര്‍വ അധ്യാപക -വിദ്യാര്‍ഥി സംഗമം വളരെയധികം സംതൃപ്തിയും സന്തോഷവും നിറഞ്ഞതായി.......
155 ല്‍ അധികം പൂര്‍വ വിദ്യാര്‍ഥികള്‍ പങ്കെടുത്ത സംഗമത്തില്‍ മുന്‍ പ്രിന്‍സിപ്പള്‍ മാരായ ഫിറോസ്‌ സര്‍ , ബഷീര്‍ സര്‍ , മുന്‍ അധ്യാപകരായ  സാബിറ ടീച്ചര്‍ , താഹിറ ടീച്ചര്‍ , സീനത്ത് ടീച്ചര്‍ , ഷൈന ടീച്ചര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 എല്ലാ ബാച്ച് പൂര്‍വ വിദ്യാര്‍ഥികളെയും ഉള്‍കൊള്ളിച്ചു കൊണ്ട് നടത്തിയ     സംഗമത്തിന്  പ്രിന്‍സിപ്പള്‍  സഈദ് വി എച്ച് , അധ്യാപകരായ ഹനീഫ , വിപിന്‍ , പൂര്‍വ വിദ്യാര്‍ഥികളായ മുഷ്താഖ് , മുഹമ്മദ്‌ ഹസീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
.


Tuesday 13 August 2019

വയനാട്ടിലേക്ക് മഹ്മൂദിയ്യ കുരുന്നുകളുടെ കരുതല്‍.....................








പ്രളയം കൂടുതല്‍ നാശം വിതച്ച വയനാട്ടിലേക്ക് ഇന്നു വൈകീട്ട് 2 മണിക്ക് മഹ്മൂദിയ്യ വിദ്യാര്‍ഥികള്‍ സ്വരൂപിച്ച അവശ്യ വസ്തുക്കളും ....

നല്ലപാഠം , മഴവില്‍ ക്ലബ്‌ വിദ്യാര്‍ഥികള്‍ സ്വരൂപിച്ച     അവശ്യവസ്തുക്കള്‍ ഇന്നു രാവിലെ കൈപഡാന്മം‍സ്ഗ ലം കളക്ഷന്‍ സെന്‍റര്‍ ആയ വാട്ടര്‍ ഡാന്‍സ് എന്ന സ്ഥാപനത്തിന് അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്നു കൈമാറി

Saturday 13 July 2019

പബ്ലിക്ക് എക്സാമില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു കൊണ്ട് മെറിറ്റ്‌ ഡേ .....



AISSCE&AISSE പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ  അനുമോദിച്ചു. പ്ലസ്‌ ടു ,പത്താം ക്ലാസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ അമീന എം എസ് (പ്ലസ്‌ടു ),ഫാത്തിമ റിയ നഹല , സഫ പി എസ്, അസ്മ എന്നിവരെ ചടങ്ങില്‍ ശ്രീ ടൈസന്‍ മാസ്റ്റര്‍ (MLA  കൈപമംഗലം)  അവാര്‍ഡുകള്‍ നല്‍കി അനുമോദിച്ചു. . കഴിഞ്ഞ അധ്യയനവര്‍ഷം മറ്റു ക്ലാസ്സുകളില്‍ മികച്ച വിജയം വരിച്ച വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ് ദാനവും ചങ്ങില്‍ സംഘടിപ്പിച്ചിരുന്നു. ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ ശ്രീ സഈദ് വി എച്ച് മുഖ്യപ്രഭാഷണം നടത്തി.വിജയികള്‍ക്കുണ്ടാകേണ്ട നാല് ഗുണങ്ങളെ കുറിച്ചു അദ്ദേഹം കുട്ടികളെ ഓര്‍മ്മിപ്പിച്ചു. ചെയര്‍മാന്‍ നസരുദ്ധീന്‍ ദാരിമി, മാനേജര്‍ മുഫ്തിക്കര്‍ അഹമ്മദ് എന്നിവര്‍ ചടങ്ങില്‍ പ്രസംഗിച്ചു. അട്മിനിസ്ട്രട്ടര്‍ ശംസുദ്ധീന്‍,ശാഹുല്‍ ഹമീദ്, നാസര്‍ ഓലക്കോട്ട് എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന സ്കൂള്‍ പാര്‍ലിമെന്റ്  അംഗങ്ങളുടെ സ്ഥാനാരോഹണം നടന്നു. മുഖ്യാതിഥി ടൈസന്‍ മാസ്റ്റര്‍ സത്യവാചകം ചൊല്ലികൊടുത്തു. 



Sunday 30 June 2019

ഐ എ എം ഇ അംഗീകാരം ....................

നൂറു ശതമാനം (പ്ലസ്‌ ടു, പത്താംക്ലാസ്) വിജയം നേടിയ സ്കൂളുകള്‍ക്കുള്ള 
ഐ എ എം ഇ അംഗീകാരം മഹ്മൂദിയ്യ ഇംഗ്ലീഷ്‌ സ്കൂളിനു വേണ്ടി പ്രിന്‍സിപ്പാള്‍ സഈദ് വി എച്ച്  കോഴിക്കോട് നടന്ന ചടങ്ങില്‍ ഏറ്റുവാങ്ങുന്നു.







Wednesday 26 June 2019

A+ Parents For A+ students.........Orientation Session For Parents By SAEED V H M.com B Ed PGDEAS

സി ബി എസ് ഇ ബോര്‍ഡ് എക്സാം എഴുതുന്ന പത്താം ക്ലാസ്സ്‌ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്കായി "A+ Parents For A+ students...." എന്ന വിഷയത്തില്‍ പ്രിന്‍സിപ്പാള്‍ ശ്രീ  സഈദ്  വി എച്ച്   നയിച്ച  ക്ലാസ്സ്‌  

Inaugural Ceremony of Mahmoodiyya C C A Talent Lab

Tuesday 25 June 2019

മഹമൂദിയ്യ സി സി എ ടാലണ്ട് ലാബ് ഉദ്ഘാടനം ജൂണ്‍ 26 ന്

കുട്ടികളുടെ മാനസികവും സാമൂഹികവും വിദ്യാഭ്യാസപരവുമായ കഴിവുകള്‍ പരിപോഷിക്കുന്നതിന്‍റെ ഭാഗമായി മഹമൂദിയ്യ സി സി എ ടാലണ്ട് ലാബ് കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ഉള്‍പെടുത്തി കൊണ്ട് കൂടുതല്‍ മികവോടെ നാളെ മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. എല്ലാ ബുധനാഴ്ചയും ഉച്ചയ്ക്ക് ശേഷം   രണ്ടു സെഷനുകളിലായി ഒന്ന് മുതല്‍ പത്ത് വരെ ക്ലാസ്സുകളിലെ കുട്ടികള്‍ക്കാണ് സി സി എ പ്രവര്‍ത്തനങ്ങള്‍.

ചെസ്സ്‌, മൊബൈല്‍ഫോണ്‍ റിപയറിംഗ്, എല്‍ ഇ ഡി ബള്‍ബ്‌ നിര്‍മ്മാണം, ക്ലേ മോഡലിംഗ്,ചോക്ക് നിര്‍മ്മാണം,ബാഗ് ,കുട എന്നിവയുടെ നിര്‍മ്മാണം ,ഫ്ലവര്‍ മേക്കിംഗ് ,കരാട്ടെ എന്നീ പ്രവര്‍ത്തനങ്ങള്‍ ആണ് ഈ വര്‍ഷം ഉള്പെടുത്തിയിരിക്കുന്നത്‌.

മഹ്മൂദിയ്യ ഇലക്ഷന്‍ 2019-20



Thursday 20 June 2019

വായനാദിനം 2019.............


വായനയെ ജനകീയമാക്കാനും പുസ്തകങ്ങളെ ചങ്ങാതിമാരാക്കാനും വേണ്ടി പ്രയത്നിച്ച പി എന്‍ പണിക്കരുടെ ഓര്‍മ്മദിവസമായ ജൂണ്‍ 19 ന് വായനാ ദിന പരിപാടികള്‍ സംഘടിപ്പിച്ചു .ദിനാചരണത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച പ്രത്യേക അസ്സെംബ്ലിയില്‍ പ്രിന്‍സിപ്പല്‍ ശ്രീ സഈദ് വി എച്ച് വായനാ ദിന സന്ദേശം നല്‍കി. തുടര്‍ന്ന് സാഹിത്യ ക്ലബ്‌ സംഘടിപ്പിച്ച  പുസ്തക പ്രദര്‍ശനം  പ്രിന്‍സിപ്പല്‍ ഉത്ഘാടനം ചെയ്തു കൊണ്ട് വായനാ വാര പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.





Monday 25 June 2018

വിജയ തുടക്കം ....................

പെരിഞ്ഞനംഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ക്വിസ് മത്സരത്തില്‍ മഹ്മൂദിയ്യ വിദ്യാര്‍ഥികള്‍ക്ക് മികച്ച വിജയം . എച്ച്.എസ്.വിഭാഗം മത്സരത്തില്‍ ഫാത്തിമ റിയ നഹ ല ,സഫ .പി.എസ് എന്നിവര്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ എല്‍. പി വിഭാഗത്തില്‍ നെഹ്യാന്‍ ബിന്‍ നജീബ് ,അഹ്സന നിഷാദ് എന്നിവര്‍ മൂന്നാം സ്ഥാനം നേടി .

Thursday 17 May 2018

മഹ്മൂദിയ്യയുടെ അഭിമാന നിമിഷം........

മഹ്മൂദിയ്യ ഫസ്റ്റ് ബാച്ച് വിദ്യാര്‍ഥി മുസ്താഖ് നൂറാനി അഭിഭാഷകന്‍ ആയി എന്‍ റോള്‍ ചെയ്യപ്പെട്ടപ്പോള്‍ ..........


Get this widget

മംഗ്ലീഷില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)