Thursday, 11 June 2020
Wednesday, 10 June 2020
Friday, 5 June 2020
നന്മയുടെ മരം നടാം: ലോകപരിസ്ഥിതി ദിനാചരണം 2020
എന്ന സന്ദേശം ഉയർത്തി വൃക്ഷതൈകൾ ക്യാമ്പസ് ൽ നട്ടു കൊണ്ട് ലോക പരിസ്ഥിതി ദിനം ആചരിച്ചു .. പതിവിന് വിപരീതമായി കുട്ടികളുടെ അഭാവത്തിൽ നടന്ന പരിപാടി സ്കൂൾ പ്രിൻസിപ്പൽ സഈദ് V H ഉദ്ഘാടനം നിർവഹിച്ചു . തുടർന്ന് അഡ്മിനിസ്ട്രേറ്റർ ശംസുദ്ധീൻ , അധ്യാപകരായ shemarin, Biji raju, Nadeera Monisha, Haneefa , vipin , Afeela അനധ്യാപകരായ ഷക്കീർ തുടങ്ങിയ വർ തൈകൾ നട്ടു . സ്കൂൾ വിദ്യാർത്ഥി കൾ അവരുടെ വീടുകളിൽ വൃക്ഷ തൈകൾ നട്ടു വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രവർത്തനങ്ങളുടെ ഫോട്ടോ, വീഡിയോ എന്നിവ പങ്കുവെച്ചു കൊണ്ട് തങ്ങളുടെ പങ്കാളിത്തം അറിയിച്ചതും ശ്രദ്ധേയമായി.
Monday, 18 May 2020
Friday, 1 May 2020
Monday, 27 April 2020
ലോക്ക് ഡൌൺ കാലത്തെ വിജ്ഞാനലോകത്തേക്കുള്ള അവസരമാക്കി മഹ്മൂദിയ്യ ഓൺലൈൻ ക്വിസ്
കോവിഡ് 19 ഒഴിവ് ദിവസങ്ങൾ അടുക്കളകളിലെ പാചക പരീക്ഷണങ്ങളിൽ നിന്ന് അല്പം മാറി വായനയുടെ ലോകത്തേക്ക് അധ്യാപകരെ കൂട്ടി കൊണ്ട് പോകാനും വിരസതയാർന്ന ദിവസങ്ങളെ ഉർജസ്വലമാക്കാനും വേണ്ടി സ്കൂൾ പ്രിൻസിപ്പൽ സഈദ് സാറിന്റെ മേൽനോട്ടത്തിൽ നടത്തിയ ആവേശകരമായ ഓൺലൈൻ ക്വിസ് മത്സരം അധ്യാപക ഒഴിവ് ദിവസങ്ങളെ വിത്യസ്തമാക്കി.
11.4.2020 ന് മഹ്മൂദിയ്യ ഇംഗ്ലീഷ് സ്കൂളിലെ അധ്യാപകര്ക്ക് വേണ്ടി തുടങ്ങിയ ക്വിസ് മത്സരം പിന്നീട് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മത്സരിക്കാനുള്ള വേദിയായി മാറിയത്.വിവിധ ദിവസങ്ങളിലായി ക്ലാസ്സ് തലത്തിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. കെജി തൊട്ട് പത്തു വരെയുള്ള ക്ലാസ്സുകളിലെ കുട്ടികളും രക്ഷിതാക്കളും ആണ് ആവേശകരമായ ഓൺലൈൻ ക്വിസ് മത്സരത്തിൽ പങ്കെടുത്തത്. അധ്യാപകർ പങ്കെടുത്ത മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥാക്കിയത് ഇൻഷിത ടീച്ചറും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി കൊണ്ട് ശയാന ടീച്ചർ ബിജി രാജ് ടീച്ചർ, സന്ധ്യ ടീച്ചർ,മോനിഷ ടീച്ചർ എന്നിവർ തൊട്ടു പുറകിലായി തന്റേതായ ഇടം തെളീച്ച് കൊണ്ട് മൽസര വിജയികളായി. വിധി നിർണ്ണയം നടത്തി കൊണ്ട് ശമറിൻ ടീച്ചറും ഹനീഫ സാരും നദീറ ടീച്ചറും മൽസരത്തിന്റെ ഭാഗമായി.
Wednesday, 11 March 2020
Full A+ നല്ലപാഠം പ്രവർത്തനങ്ങൾക്ക്
2019-20 വർഷത്തെ നല്ലപാഠം പ്രവർത്തനത്തിന് ഫുൾ A+ പുരസ്കാരം ലഭിച്ച വിവരം സന്തോഷത്തോടെ അറിയിക്കുന്നു. പ്രവർത്തനങ്ങളോട് സഹകരിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നു.
നല്ലപാഠം റിപ്പോർട്ട് കവർപേജ് ഡിസൈൻ ചെയ്ത വിപിൻ സാറിന് പ്രത്യേക നന്ദി അറിയിക്കുന്നു.
ഇന്ന്(11/03/20) നടന്ന സ്റ്റാഫ് മീറ്റിങ്ങിൽ വിപിൻ സാറിനു പുരസ്കാരം നൽകുകയും അഭിനന്ദിക്കുക യും ചെയ്തു
നല്ലപാഠം റിപ്പോർട്ട് കവർപേജ് ഡിസൈൻ ചെയ്ത വിപിൻ സാറിന് പ്രത്യേക നന്ദി അറിയിക്കുന്നു.
ഇന്ന്(11/03/20) നടന്ന സ്റ്റാഫ് മീറ്റിങ്ങിൽ വിപിൻ സാറിനു പുരസ്കാരം നൽകുകയും അഭിനന്ദിക്കുക യും ചെയ്തു
Thursday, 20 February 2020
Wednesday, 19 February 2020
Wednesday, 12 February 2020
Lampa Magica- മഹ്മൂദിയ്യ ആനുവൽ ഡേ
മഹ്മൂദിയ്യ ഇംഗ്ലീഷ് സ്കൂuൾ 24 മത് ആനുവൽ ഡേ വിവിധ പരിപാടികളോടെ ആഘോഷിച്ചു. മാനേജർ മുഫ്തിക്കർ അഹമ്മദ് സ്വാഗതവും പ്രിൻസിപ്പൽ സഈദ് ആനുവൽ റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു.ട്രസ്റ്റ് വൈസ് പ്രിസഡന്റ് ആറ്റക്കോയ തങ്ങൾ പരിപാടി ഉത്ഘാടനം ചെയ്തു.സി സി എ ടാലെന്റ്റ് ലാബ് എക്സിഹിബിഷൻ ഉത്ഘാടനം മഹ്മൂദിയ്യ ട്രസ്റ്റ് ചെയർമാൻ നസ്രുദീൻ ദാരിമി സ്വിച്ച് ഓൺ ചെയ്തു നിർവഹിച്ചു. ദർശന ഫെയിം മുസമ്മിലിനെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ ചക്കരപ്പാടം ഹാർമണി ഓഡിറ്റോറിയത്തിൽ നടന്നു
Friday, 7 February 2020
Wednesday, 5 February 2020
Monday, 3 February 2020
കൊറോണയും ആരോഗ്യ ജാഗ്രതയും
മഹ്മൂദിയ്യ ഇംഗ്ലീഷ് സ്കൂളിൽ നല്ലപാഠം പദ്ധതിയുടെ ഭാഗമായി ആരോഗ്യ ജാഗ്രത സദസ്സ് സംഘടിപ്പിച്ചു. ലോക ജനതയ്ക്ക് ഭീഷണിയായ കൊറോണ വൈറസ് വ്യാപനം തടയുന്നതിനും, പ്രതിരോധമാർഗങ്ങൾ , കുടിവെള്ളം, ഭക്ഷണശീലങ്ങൾ എന്നിവയിൽ പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും പെരിഞ്ഞനം ഹെൽത്ത് ഇൻസ്പെക്ടറായ
കമാൽ ജിത് വിശദീകരിച്ചു.പ്രിൻസിപ്പൽ സഈദ് മാസ്റ്റർ, മാനേജർ മുഫ്തിക്കർ അഹ്മദ്, അഡ്മിനിസ്ട്രേറ്റർ ശംസുദ്ധീൻ എന്നിവർ പ്രസംഗിച്ചു. നല്ലപാഠം കോർഡിനേറ്റർമാരായ മുഹമ്മദ് ഹനീഫ, സ്മിത ഉല്ലാസ് എന്നിവർ നേതൃതം നൽകി.
Saturday, 18 January 2020
പ്രീ -എക്സാം മോട്ടിവേഷണൽ ക്ലാസ്സ്
വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

Thursday, 16 January 2020
"അരുത് ലഹരി" ദിനം ആചരിച്ചു
മഹ്മൂദിയ്യ ഇംഗ്ലീഷ് സ്കൂളിൽ നല്ലപാഠം പദ്ധതി യുമായി സഹകരിച്ചു നടത്തിയ അരുത് ലഹരി ദിനം ശ്രദ്ധേയമായി . പ്രിൻസിപ്പൽ സഈദ് വി . എച്ച് ലഹരി വിരുദ്ധ ക്ലബ് അംഗങ്ങൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും, ലഹരി ഉപയോഗത്തിന്റെ അപകടത്തെപ്പറ്റി സംസാരിക്കുകയും ചെയ്തു. തുടർന്ന് വിദ്യാർത്ഥി
പ്രതിനിധി അനീസ എല്ലാ വിദ്യാർത്ഥികൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു. നല്ലപാഠം കോഓർഡിനേറ്റർ സ്മിത ഉല്ലാസ്, വിപിൻദാസ് എന്നിവർ നേതൃത്വം നൽകി.
കൊടുങ്ങല്ലൂർ:09-01-2020
പെരിഞ്ഞനം - പൊന്മാനികുടം മഹ്മൂദിയ്യ ഇംഗ്ലീഷ് സ്കൂളിൽ കൊടുങ്ങല്ലൂർ എക്സൈസ് റേഞ്ച് ഓഫീസ്, സംസ്ഥാന സർക്കാരിന്റെ 90 ദിന തീവ്ര യത്ന ബോധവത്കരണം പരി പാടികളുടെ ഭാഗമായി "നാളത്തെ കേരളം ലഹരി മുക്ത നവ കേരളം " എന്ന ആശയത്തിലൂന്നി ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്സ് നടത്തി. പഠനമാണ് ലഹരി, കളിയാണ് ലഹരി, വായനയാണ് ലഹരി, ജീവിതം തന്നെ ലഹരി എന്നീ വിഷയങ്ങളിലൂന്നി സിവിൽ എക്സൈസ് ഓഫീസർ ജദീർ പി എം, വിമുക്തി ക്ലാസ്സ് നയിച്ചു.മഹ്മൂദിയ്യ ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പാൾ സെയ്ദ് മാസ്റ്റർ അധ്യക്ഷത വഹിച്ച പരിപാടിയിൽ സ്കൂൾ മാനേജർ മുഫ്തികർ അഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ശംസുദ്ധീൻ, സ്കൂൾ ചെയർമാൻ നസ്രുദീൻ ദാരിമി എന്നിവർ ആശംസകൾ നേർന്നു. ലഹരി വിരുദ്ധ ക്ലബ് കോഓർഡിനേറ്റർ ഹനീഫ മാസ്റ്റർ, വിദ്യാർത്ഥികളായ നജാ പർവിൻ, റൈഹാൻ എന്നിവർ നന്ദി അറിയിച്ചു.173 വിദ്യാർഥികൾ പങ്കെടുത്തു.
Wednesday, 1 January 2020
IAME Thrissur Zone Football Championship
അധ്യക്ഷത വഹിച്ചു .പ്രിൻസിപ്പൽ സഈദ് വി. എച്ച്. സ്വാഗതം പറഞ്ഞു. മഹ്മൂദിയ്യ ഗ്രൂപ്പ് ചെയർമാൻ നസ്രുദീൻ ദാരിമി
ഉദ്ഘാടനം നിർവഹിച്ചു ,iame ട്രെഷറർ
സൈതു മുഹമ്മദ് ആശംസകൾ അറിയിച്ചു. Iame തൃശ്ശൂർ സോൺ സ്പോർട്സ് കോഓർഡിനേറ്റർ മുഹമ്മദ് ഹനീഫ നന്ദി അറിയിച്ചു.
Tuesday, 31 December 2019
Monday, 30 December 2019
Tuesday, 24 December 2019
ഉജ്ജ്വല പ്രകടനം കാഴ്ച വെച്ച് മഹ്മൂദിയ്യൻ MLA മാർ
ഒരു നിയമ സഭ ഹാളിൽ ഉണ്ടായേക്കാവുന്ന എല്ലാ കാര്യങ്ങളും കുട്ടി MLA മാർ ഇന്ന് തിരുവനന്തപുരം നിയമ സഭ ഹാളിൽ ചെയ്തപ്പോൾ കണ്ടു നിന്നവരിലും കേട്ടറിഞ്ഞവരിലും ഉണ്ടായ ആനന്ദം വളരെ വലുതായിരുന്നു... ഇന്ന് നടന്ന കേരള സ്കൂൾ പാര്ലമെന്റ് ലായിരുന്നു ഈ ആഹ്ലാദകരമായ മുഹൂർത്തം... ഭരണപക്ഷവും പ്രതിപക്ഷവും വ്യത്യസ്ത മന്ത്രി മാരും MLA മാരും സ്പീക്കർ എല്ലാം അടങ്ങിയ ഇന്നത്തെ ഏകദിന അസംബ്ലി യിൽ CAB നെതിരെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു ഇറങ്ങിപ്പോയതും എല്ലാം പത്ര താളുകളിൽ വായിച്ചു അനുഭവിച്ചത് നേരിൽ അനുഭവിച്ചതിന്റെ സന്തോഷത്തിലാണ് കുട്ടി MLA മാർ.. എല്ലാവർക്കും അഭിനന്ദനങ്ങൾ.... ഞങ്ങളുടെ മഹ്മൂദിയ്യയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 3 MLA മാരിൽ രണ്ട് പേർ പ്രതിപക്ഷത്തിരുന്നു ഭരണ പക്ഷത്തിന്റെ വികലമായ വാദങ്ങളെ നഖശിഖാന്തം എതിർത്തപ്പോൾ ഒരാൾ ഭരണപക്ഷത്തിരുന്നു ഭരണ പക്ഷത്തിന്റെ ന്യായ വാദങ്ങൾ അവതരിപ്പിച്ചതും വളരെ മികച്ചു നിന്നു...പങ്കെടുത്തു മാതൃക കാണിച്ച 3 മഹ്മൂദിയൻ കുട്ടികൾക്കും പ്രിൻസിപ്പൽ, മാനേജ്മെന്റ്റ്, അധ്യാപകർ, പി ടി എ എന്നിവരുടെ അഭിനന്ദനങ്ങൾ അറിയിക്കുന്നു..🌹🌹🌹
Saeed V H
principal
Mahmoodiyya English school, Perinjanam
Saeed V H
principal
Mahmoodiyya English school, Perinjanam
Friday, 20 December 2019
Wednesday, 11 December 2019
Friday, 29 November 2019
മഹ്മൂദിയ്യഃസ്കൂളിൽ നല്ലപാഠം വിദ്യാത്ഥികളുടെ നേതൃത്വത്തിൽ കാർബൺ ന്യൂട്രൽ എന്ന ആശയം മുൻനിർത്തി , ഉർജ്ജ സംരക്ഷണത്തിന്റെ ഭാഗമായി വൈദ്യുതി ഉപയോഗം കുറക്കുന്നതിന്റെ സാധ്യതകളെ പറ്റി ചർച്ചയും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു.പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട 35 വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി.സ്കൂൾ മാനേജർ മുഫ്തിക്കർ അഹമ്മദ് അധ്യക്ഷത വഹിച്ചു.നല്ലപാഠം കോർഡിനേറ്റർ മുഹമ്മദ് ഹനീഫ സ്വാഗതം പറഞ്ഞു.പെരിഞ്ഞനം വൈദ്യുതി ബോർഡിലെ സബ് എൻജിനീയർ മാരായ ഷാഹിദ് വി.എ ,ജിതിൻ പി.എസ് എന്നിവർ ക്ലാസ്സിന് നേതൃതം നൽകി.വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിനുള്ള ഏറ്റവും നല്ല നിർദ്ദേശങ്ങൾ നൽകിയ സന ഫാത്തിമ (IX rose) ഫാത്തിമ നസീബ് (IX rose) ഹിബ ഫാത്തിമ എന്നിവർക്ക് പ്രത്യേക സമ്മാനങ്ങൾ നൽകി .വിദ്യാർത്ഥി പ്രതിനിധി നസ്രീന നൗഷാദ് (IX)നന്ദി രേഖപ്പെടുത്തി. എല്ലാവിദ്യാർഥികളുടെ വീട്ടിലും പെരിഞ്ഞനം പഞ്ചായത്തിലെ 100 വീടുകളിലും എത്തി വൈദ്യുതി ഉപയോഗ സർവേ നടത്തുവാനും വൈദ്യുതി ബിൽ തുക കുറയ്ക്കുന്നതിനുള്ള പരിഹാരങ്ങൾ നിർദ്ദേശിക്കുകയും ചെയ്യും.
Subscribe to:
Posts (Atom)
Get this widget
മംഗ്ലീഷില് ഇവിടെ ടൈപ്പ് ചെയ്യാം
Type in Malayalam (Press Ctrl+g to toggle between English and Malayalam)