Wednesday, 4 August 2021
Tuesday, 3 August 2021
നൂറിന്റെ വിജയതിളക്കത്തിൽ മഹ്മൂദിയ്യ
സി
ബി എസ് ഇ പത്താം ക്ലാസ് ഫലം: മഹ്മൂദിയ്യ ഇംഗ്ലീഷ് സ്കൂൾ പതിനാലാം തവണയും നൂറ് ന്റെ വിജയതിളക്കത്തിൽ
🎓🎓🎓🎓🎓🎓🎓🎓🎓
പെരിഞ്ഞനം : മഹ്മൂദിയ ഇംഗ്ലീഷ് സ്കൂളിൽ *സി ബി എസ് ഇ* പത്താം തരം പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികളും ഉന്നത വിജയം കരസ്ഥമാക്കി.
തുടർച്ചയായി പതിനാലാം തവണയാണ് നൂറു ശതമാനം വിജയം കൈവരിക്കുന്നത്.
പരീക്ഷയെഴുതിയ 26 വിദ്യാർത്ഥികളിൽ
*9 പേർ ഡിസ്റ്റിങ്ക്ഷനോടെ വിജയിച്ചപ്പോൾ 5 വിദ്യാർത്ഥികൾ 90% ന് മുകളിൽ മാർക്ക് നേടി.. . *11 വിദ്യാർത്ഥികൾ ഫസ്റ്റ് ക്ലാസും 6 വിദ്യാർത്ഥികൾ സെക്കന്റ് ക്ലാസും നേടി വിജയങ്ങൾക്ക് മാറ്റു കൂട്ടി*.
വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുന്നതിന് പ്രയോജനകരമാവുന്ന വിധം സി ബി എസ് ഇ നടപ്പാക്കിയ പാഠ്യ പദ്ധതികളെ വിദ്യാർത്ഥികളിലേക്കു വിജയകരമായി എത്തിക്കാൻ മഹ്മൂദിയ്യ ക്ക് സാധിച്ചതിലൂടെയാണ് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്.CBSE യുടെ നിലവാരമുള്ള വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെയും നിഷ്പക്ഷമായ തുടർ മൂല്യ നിർണയങ്ങളിലൂടെയുമാണ് വിദ്യാർത്ഥികൾ മികച്ച വിജയം നേടിയിരിക്കുന്നത് .
പ്രതിസന്ധികളെ അതിജീവിച്ചു ഓൺലൈൻ ക്ലാസ്സുകളിലൂടെ പഠനപ്രവർത്തനങ്ങൾക്ക് കൂടെ നിന്ന് കൊണ്ട് ഉന്നത വിജയം കരസ്ഥമാക്കി മഹ്മൂദിയ്യയുടെ വിജയ യാത്രക്ക് വഴി തെളിച്ച *എല്ലാ വിദ്യാർത്ഥികൾക്കും അവർക്ക് ആത്മവിശ്വാസം പകർന്നു കൊണ്ട് കൂടെ നിന്ന രക്ഷിതാക്കൾക്കും അധ്യാപകർക്കും സ്കൂൾ മാനേജ്മെന്റ് നും സ്നേഹം നിറഞ്ഞ നന്ദി അറിയിക്കുന്നു*...
*എല്ലാ വിദ്യാർത്ഥികൾക്കും ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ*🌹🌹🌹🌹🌹🌹
*Saeed VH*
*PRINCIPAL*
*MAHMOODIYYA ENGLISH SCHOOL PERINJANAM*
Saturday, 31 July 2021
Friendship day
*Saeed VH*
*PRINCIPAL*
*MAHMOODIYYA ENGLISH SCHOOL*
*PERINJANAM*
🌹🌹🌹🌹🌹🌹🌹🌹🌹
*സൗഹൃദ ദിനം*..... *ഫ്രണ്ട്ഷിപ് ഡേ*
🌹🌹🌹🌹🌹🌹🌹🌹🌹
*ഒരു മുറി മുഴുവന്‍ പ്രകാശം പരത്താന്‍ ഒരു മെഴുകുതിരി മതി, നിങ്ങളുടെ ജീവിതം മുഴുവന്‍ പ്രകാശിപ്പിക്കാന്‍ ഒരു യഥാര്‍ത്ഥ സുഹൃത്തും*'. നിബന്ധനകളും വ്യവസ്ഥകളും ഇല്ലാതെ നിങ്ങളുടെ ജീവിതത്തിൽ കടന്നുവരുന്നവരാണ് നമ്മുടെ ഉറ്റ ചങ്ങാതിമാര്‍........ ഇന്ന്
സൗഹൃദദിനം....
2011 ഏപ്രില്‍ 27നാണ് ഐക്യരാഷ്ട്രസഭയുടെ പൊതുസഭ *ജൂലൈ 30*
ന് ഔദ്യോഗിക അന്താരാഷ്ട്ര സൗഹൃദ ദിനമായി ആഘോഷിക്കാന്‍ പ്രഖ്യാപനമിറക്കിയത്.എങ്കിലും, യുഎന്‍ നിശ്ചയിച്ചിട്ടുള്ള തീയതിക്കും അതിനു മുമ്പും ശേഷവും പല രാജ്യങ്ങളും സൗഹൃദ ദിനം ആഘോഷിച്ചു വരുന്നു. *ഇന്ത്യയില്‍, ഓഗസ്റ്റിലെ ആദ്യ ഞായറാഴ്ചയാണ്* സൗഹൃദ ദിനമായി ആഘോഷിക്കുന്നത്. *ഈ വര്‍ഷം അത് ഓഗസ്റ്റ് 1 ആണ്*.1930ല്‍ ഹാള്‍മാര്‍ക്ക് കാര്‍ഡുകളുടെ സ്ഥാപകന്‍ *ജോയ്‌സ് ഹാളാണ് ഫ്രണ്ട്ഷിപ്പ് ഡേ എന്ന ആശയത്തിന് രൂപം നല്‍കിയത്*. എല്ലാ വര്‍ഷവും ഓഗസ്റ്റ് രണ്ടാം തീയതി ഇത് ആഘോഷിക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു.എന്നാൽ
പിന്നീട്, *1958 ജൂലൈ 20ന് പരാഗ്വേയില്‍ സര്‍ജനായിരുന്ന ഡോ. റാമണ്‍ ആര്‍ട്ടെമിയോ* ബ്രാച്ചോ ആണ് സുഹൃത്തുക്കളുമായുള്ള ഒരു അത്താഴവിരുന്നിനിടെ *ലോക സൗഹൃദ ദിനം*
എന്ന ആശയം ആദ്യമായി ആഘോഷിച്ചത്.
ജീവിതത്തില്‍ ലഭിക്കാവുന്ന ഏറ്റവും *മികച്ച സമ്മാനം എന്നത് സുഹൃത് ബന്ധങ്ങളാണ്*. ഒപ്പം നില്‍ക്കുകയും ഏതു കാര്യങ്ങളും പങ്കുവയ്‌ക്കാന്‍ കഴിയുകയും ചെയ്യുന്ന ഒരു സുഹൃത്തിനെ ലഭിക്കുന്നത് ഭാഗ്യമാണ്...
സൗഹൃദത്തിന്റെ നിർവചനങ്ങൾക്ക് അർത്ഥവ്യാപ്തി നൽകുന്നത് ഈ പങ്കുവയ്ക്കലുകളാണ് .സൗഹൃദത്തിന് ശബ്ദങ്ങൾക്കും ചലനങ്ങൾക്കും അപ്പുറത്തൊരു ഭാഷയുണ്ട് .
വാക്കുകൾ കാറ്റ് പോലെ എളുപ്പമുള്ളതാണ്. പക്ഷേ *വിശ്വസിക്കാവുന്ന ആത്മാർഥ സുഹൃത്തിനെ കണ്ടെത്തുക എന്നത് എളുപ്പമുള്ള കാര്യമല്ല*'' : *എന്ന വില്യം ഷേക്സപിയർ* ന്റെ വാക്കുകൾ വളരെ ശരിയാണ് എന്ന് തോന്നുന്നു.
ആത്മാർത്ഥ സുഹൃത്തുക്കൾ എന്നും നല്ല വഴികാട്ടി ആയിരിക്കും. *വെളിച്ചത്തിലൂടെ ഒറ്റക്ക് സഞ്ചരിക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് ഒരു സുഹൃത്തുമൊത്തു ഇരുട്ടിലൂടെ സഞ്ചരിക്കുന്നത്*
എന്നാണ് അന്ധയും ബധിരയും ആയിരുന്ന *ഇതിഹാസ വനിത ഹെലൻ കെല്ലർ* സൗഹൃദത്തെ കുറിച്ച് പറഞ്ഞിട്ടുള്ളത്.
*മികച്ച സൗഹൃദങ്ങൾ നമ്മെ വിജയത്തിലേക്കും നേട്ടങ്ങളിലേക്കും നയിക്കുന്നു*.ആഴത്തിലുള്ള സൗഹൃദ ബന്ധങ്ങളാൽ കെട്ടി ഉയർത്തിയ എത്രയോ മഹാസംരംഭങ്ങൾ നമ്മുടെ മുന്നിൽ തന്നെയുണ്ട്. സ്റ്റാൻഫോർഡ് സർവകലാശാലയിൽ പിഎച്ച്.ഡിക്ക് സഹപാഠികളായിരുന്ന *ലാറി പേജും സെർജി ബ്രിന്നും ചേർന്ന് തുടക്കമിട്ട ഗൂഗിളും* *റീഡ് കോളേജിൽ സഹപാഠികളായിരുന്ന സ്റ്റീവ് ജോബ്സും സ്റ്റീവ് വോയ്‌സിനിയാകും ചേർന്ന് ആരംഭിച്ച ആപ്പിളും* ദൽഹി ഐ.ഐ.ടിയിൽ സഹപാഠികളായിരുന്ന *ബിന്നി ബൻസാലും സച്ചിൻ ബൻസാലും ചേർന്ന് തുടങ്ങിയ ഫ്ലിപ്കാർട്ടുമൊക്കെ* സൗഹൃദത്തിന്റെ ശക്തി എത്രത്തോളമുണ്ട് എന്നതിന്റെ ഉത്തമ ഉദാഹരണങ്ങളാണ്.
പലപ്പോഴും *സൗഹൃദങ്ങൾ ബാഹ്യ ജാഡകൾക്കുള്ളിലെ മിഥ്യയായി മാറാറുണ്ടെങ്കിലും ജീവനുള്ള സൗഹൃദങ്ങൾ മനസ്സിൽ സൂക്ഷിയ്ക്കുന്ന കൂട്ടുകാർ എന്നുമുണ്ട്* .മാറുന്ന ലോകക്രമത്തിൽ എന്തിനും നന്മ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഇക്കാലത്ത് സൗഹൃദത്തിലും അത് സംഭവിക്കുന്നു.
*ഒന്നോ രണ്ടോ*
*ദിവസം ക്ലാസിൽ ഒപ്പമുള്ള സുഹൃത്ത് വരാതിരുന്നാൽ* *എന്താണെന്ന് പോലും അന്വേഷിക്കാത്തെ സൗഹൃദങ്ങളും ഇന്ന് നമുക്കിടയിൽ ഉണ്ട് . അതിൽ മാറ്റം വരുത്തണം*
*തന്റെ ആവശ്യത്തിന് വേണ്ടി മാത്രം സുഹുത്തിനെ ഓർമ്മിക്കുന്നതിൽ നിന്നും എന്നും എപ്പോഴും ഓർമ്മിക്കുകയും ബന്ധം നിലനിർത്തുകയും ചെയ്യുമ്പോഴാണ് സുഹൃത് ബന്ധങ്ങൾക്ക് മനോഹാരിത കൈവരിക*.*നല്ല സുഹൃത്തിനെ ലഭിക്കുക* , *നല്ല ജോലി ലഭിക്കുക* , *നല്ല സന്താനങ്ങൾ*, *നല്ല വീട്*, *നല്ല കുടുംബം* ഇതൊക്കെയാണ് ജീവിതത്തിൽ നമുക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ നേട്ടങ്ങളെന്ന് കൂട്ടുകാർ മനസിലാക്കണം
*സുഹൃത്തിന്റെ നന്മക്കായി, വിജയങ്ങൾക്കായി, കുടുംബത്തിനായി*, *ഭാവി ജീവിതത്തിനായി നാം പ്രാർഥിക്കുമ്പോൾ അത് സ്നേഹമാണ്.* *വിമർശനങ്ങൾ പോലും ഇഷ്ടത്തിന്റെ അടയാളങ്ങളാവണം*. *നന്മകൾ അംഗീകരിക്കാനും അഭിനന്ദിക്കാനും തയ്യാറാകുന്നവരുടെ വിമർശനങ്ങൾ അർഥവത്തായിരിക്കും. നാം അങ്ങനെയുള്ള സുഹൃത്തുക്കളാവുക*
*ഒരിക്കലും തകരാത്ത സൗഹൃദങ്ങൾ സൃഷ്ടിച്ചെടുക്കാൻ ഈ സൗഹൃദ ദിനം നമുക്ക് ഒരു വേദിയായി മാറട്ടെ*. *കൂട്ടുകാർക്ക് തുല്യം എന്നും കൂട്ടുകാർ മാത്രം*.
*ഏവർക്കും ഹൃദയം നിറഞ്ഞ സൗഹൃദദിനാശംസകൾ* .. !!
🌹🌹🌹🌹🌹🌹🌹🌹🌹
Tuesday, 27 July 2021
Monday, 26 July 2021
Saturday, 24 July 2021
പെരുന്നാൾ പൊലിവ് 2021
💫❣️💚 *_ഇന്ന് രാത്രി 7:30ന് മലയാളത്തിന്റെ പ്രിയപ്പെട്ട മാദിഹുകൾ_*
*_ഒരുമിച്ചൊരു വേദിയിൽ ഇശൽ മഴ തീർക്കുന്നു......!!_*💚❣️💫
_*ഈ ബലിപെരുന്നാളിന്റെ വലിയ സന്തോഷം....!!*_
*❣️സയ്യിദ് ത്വാഹ തങ്ങൾ പൂക്കോട്ടൂർ*
*❣️റഹൂഫ് അസ്ഹരി ആക്കോട്*
*❣️ഷഹിൻ ബാബു താനൂർ*
*❣️നിസാമുദ്ദീൻ പുത്തൂർമഠം*
🎧 *_കൂടെ ദശലക്ഷകണക്കിന് ഹൃദയങ്ങളെ_*
*_മദനീപ്രണയത്തിനാലിളക്കി മറിച്ച_*
*_അനുഗ്രഹീത പണ്ഡിതൻ_*
💚 *_ഡോ. മുഹമ്മദ് ഫാറൂഖ് നഈമി ഉസ്താദിന്റെ ഈദ് സന്ദേശവും._*💚
⛱️⛱️ *_പെരുന്നാൾ പൊലിവ്_*⛱️⛱️
_മഹ്മൂദിയ്യ ഈദ് നൈറ്റ്'21_
_*ശനിയാഴ്ച്ച (ഇന്ന്) 7:30 PM (Indian)*_
*_Mahmoodiyya Media_*
*_യുട്യൂബ് ചാനലിൽ_*
Organizer:Mahmoodiyya Gulf Chapter
*തത്സമയം വീക്ഷിക്കുന്നതിനുള്ള ലിങ്ക്..*👇🏻
https://youtu.be/VBM4H1dwy2g
https://youtu.be/VBM4H1dwy2g
https://youtu.be/VBM4H1dwy2g
മാക്സിമം share ചെയ്യണേ....
ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ ഇപ്പോൾ തന്നെ ചെയ്യുമല്ലോ.......!
Friday, 23 July 2021
Wednesday, 21 July 2021
Tuesday, 20 July 2021
Monday, 19 July 2021
Saturday, 17 July 2021
Wednesday, 14 July 2021
Tuesday, 13 July 2021
Monday, 12 July 2021
Sunday, 11 July 2021
School Election 2021
🗳️🗳️🗳️🗳️🗳️🗳️🗳️🗳️🗳️
*മഹ്മൂദിയ്യ സ്കൂൾ പാർലിമെന്റ് ഇലക്ഷൻ ജൂലായ് 12 ന്*
🌴🌴🌴🌴🌴🌴🌴🌴🌴
*സുശക്തയ ജനാധിപത്യപ്രക്രീയയുടെ ഈറ്റില്ലമാണ് ഇന്ത്യ.ആ മഹത്തായ ജനാധിപത്യ വ്യവസ്ഥിതിയുടെ ഭാഗമാണ് ഓരോ പൗരനും. അടിസ്ഥാന തത്വങ്ങൾ സ്കൂൾ തലം മുതലേ തുടങ്ങണമെന്ന ലക്ഷ്യത്തിലൂന്നിയാണ് മഹ്മൂദിയ്യ സ്കൂൾ തല പാർലിമെന്റ് തെരഞ്ഞെടുപ്പ് നടത്തുന്നത്.*.
ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങൾ കുട്ടികൾക്ക് ഉൾക്കൊള്ളാവുന്ന വിധത്തിലാണ് *സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ഓൺലൈൻ പ്ലാറ്റ് ഫോമിലൂടെ ഒരുക്കിയിരിക്കുന്നത്*. *നേതൃത്വ ഗുണമുള്ള ഭാവി* *തലമുറയെ*
വാർത്തെടുക്കുന്ന ഈ പ്രക്രിയയിൽ
നിങ്ങളുടെ *വിലയേറിയ വോട്ടുകൾ ശ്രദ്ധപൂർവം വിനിയോഗിച്ച് മഹ്മൂദിയ്യ സ്കൂൾ കാബിനറ്റ്* *പ്രതിനിധികളെ തെരെഞ്ഞെടുക്കാനുള്ള അവസരം വിനിയോഗിക്കുക
തിരഞ്ഞെടുപ്പിലെ പോസ്റ്റ് കൾ താഴെ
*Head Boy*
*Head Girl*
*General captain( Boy )*
*General captain (Girl )*
*എല്ലാ വിദ്യാർത്ഥികൾക്കും അദ്ധ്യാപക- അധ്യാപകേതര അംഗങ്ങൾക്കും തങ്ങളുടെ വിലയേറിയ വോട്ടുകൾ ഗൂഗിൽ ഫോം വഴി രേഖപെടുത്താം*....
*Election Date : 12/7/2021*
*Time : 4 pm*
*Medium for Voting. : Google Form*
*Result Declaration : 13/7/2021*
*ഓരോ വോട്ടും വിലയെറിയതാണ്. വിവേകത്തോടെ ഉപയോഗിക്കുക*
🌹🌹🌹🌹🌹🌹🌹🌹🌹
*SAEED VH*
*PRINCIPAL*
*MAHMOODIYYA ENGLISH SCHOOL*
*PERINJANAM*