Folowers

Saturday 31 July 2021

Friendship day


 *Saeed VH*

*PRINCIPAL*

*MAHMOODIYYA ENGLISH SCHOOL*

*PERINJANAM* 

🌹🌹🌹🌹🌹🌹🌹🌹🌹

*സൗഹൃദ ദിനം*..... *ഫ്രണ്ട്ഷിപ് ഡേ*

🌹🌹🌹🌹🌹🌹🌹🌹🌹

*ഒരു മുറി മുഴുവന്‍ പ്രകാശം പരത്താന്‍ ഒരു മെഴുകുതിരി മതി, നിങ്ങളുടെ ജീവിതം മുഴുവന്‍ പ്രകാശിപ്പിക്കാന്‍ ഒരു യഥാര്‍ത്ഥ സുഹൃത്തും*'.  നിബന്ധനകളും  വ്യവസ്ഥകളും ഇല്ലാതെ നിങ്ങളുടെ ജീവിതത്തിൽ കടന്നുവരുന്നവരാണ് നമ്മുടെ ഉറ്റ ചങ്ങാതിമാര്‍........ ഇന്ന് 

സൗഹൃദദിനം.... 


2011 ഏപ്രില്‍ 27നാണ് ഐക്യരാഷ്ട്രസഭയുടെ പൊതുസഭ *ജൂലൈ 30*

ന് ഔദ്യോഗിക അന്താരാഷ്ട്ര സൗഹൃദ ദിനമായി ആഘോഷിക്കാന്‍ പ്രഖ്യാപനമിറക്കിയത്.എങ്കിലും, യുഎന്‍ നിശ്ചയിച്ചിട്ടുള്ള തീയതിക്കും അതിനു മുമ്പും ശേഷവും പല രാജ്യങ്ങളും സൗഹൃദ ദിനം ആഘോഷിച്ചു വരുന്നു. *ഇന്ത്യയില്‍, ഓഗസ്റ്റിലെ ആദ്യ ഞായറാഴ്ചയാണ്* സൗഹൃദ ദിനമായി ആഘോഷിക്കുന്നത്. *ഈ വര്‍ഷം അത് ഓഗസ്റ്റ് 1 ആണ്*.1930ല്‍ ഹാള്‍മാര്‍ക്ക് കാര്‍ഡുകളുടെ സ്ഥാപകന്‍ *ജോയ്‌സ് ഹാളാണ് ഫ്രണ്ട്ഷിപ്പ് ഡേ എന്ന ആശയത്തിന് രൂപം നല്‍കിയത്*. എല്ലാ വര്‍ഷവും ഓഗസ്റ്റ് രണ്ടാം തീയതി ഇത് ആഘോഷിക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു.എന്നാൽ 

പിന്നീട്, *1958 ജൂലൈ 20ന് പരാഗ്വേയില്‍ സര്‍ജനായിരുന്ന ഡോ. റാമണ്‍ ആര്‍ട്ടെമിയോ* ബ്രാച്ചോ ആണ് സുഹൃത്തുക്കളുമായുള്ള ഒരു അത്താഴവിരുന്നിനിടെ *ലോക സൗഹൃദ ദിനം*

 എന്ന ആശയം ആദ്യമായി ആഘോഷിച്ചത്. 


ജീവിതത്തില്‍ ലഭിക്കാവുന്ന ഏറ്റവും *മികച്ച സമ്മാനം എന്നത് സുഹൃത് ബന്ധങ്ങളാണ്*. ഒപ്പം നില്‍ക്കുകയും ഏതു കാര്യങ്ങളും പങ്കുവയ്‌ക്കാന്‍ കഴിയുകയും ചെയ്യുന്ന ഒരു സുഹൃത്തിനെ ലഭിക്കുന്നത് ഭാഗ്യമാണ്...

സൗഹൃദത്തിന്റെ നിർവചനങ്ങൾക്ക് അർത്ഥവ്യാപ്തി നൽകുന്നത് ഈ പങ്കുവയ്ക്കലുകളാണ് .സൗഹൃദത്തിന് ശബ്ദങ്ങൾക്കും ചലനങ്ങൾക്കും അപ്പുറത്തൊരു ഭാഷയുണ്ട് . 


വാക്കുകൾ കാറ്റ് പോലെ എളുപ്പമുള്ളതാണ്. പക്ഷേ *വിശ്വസിക്കാവുന്ന ആത്മാർഥ സുഹൃത്തിനെ കണ്ടെത്തുക എന്നത് എളുപ്പമുള്ള കാര്യമല്ല*'' : *എന്ന വില്യം ഷേക്സപിയർ* ന്റെ വാക്കുകൾ വളരെ ശരിയാണ് എന്ന് തോന്നുന്നു.

ആത്മാർത്ഥ സുഹൃത്തുക്കൾ എന്നും നല്ല വഴികാട്ടി ആയിരിക്കും. *വെളിച്ചത്തിലൂടെ ഒറ്റക്ക് സഞ്ചരിക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് ഒരു സുഹൃത്തുമൊത്തു ഇരുട്ടിലൂടെ സഞ്ചരിക്കുന്നത്*

എന്നാണ് അന്ധയും ബധിരയും ആയിരുന്ന *ഇതിഹാസ വനിത ഹെലൻ കെല്ലർ* സൗഹൃദത്തെ കുറിച്ച് പറഞ്ഞിട്ടുള്ളത്. 


*മികച്ച സൗഹൃദങ്ങൾ നമ്മെ വിജയത്തിലേക്കും നേട്ടങ്ങളിലേക്കും നയിക്കുന്നു*.ആഴത്തിലുള്ള സൗഹൃദ ബന്ധങ്ങളാൽ കെട്ടി ഉയർത്തിയ എത്രയോ മഹാസംരംഭങ്ങൾ നമ്മുടെ മുന്നിൽ തന്നെയുണ്ട്. സ്റ്റാൻഫോർഡ് സർവകലാശാലയിൽ പിഎച്ച്.ഡിക്ക് സഹപാഠികളായിരുന്ന *ലാറി പേജും സെർജി ബ്രിന്നും ചേർന്ന് തുടക്കമിട്ട ഗൂഗിളും* *റീഡ് കോളേജിൽ സഹപാഠികളായിരുന്ന സ്റ്റീവ് ജോബ്സും സ്റ്റീവ് വോയ്‌സിനിയാകും ചേർന്ന് ആരംഭിച്ച ആപ്പിളും* ദൽഹി ഐ.ഐ.ടിയിൽ സഹപാഠികളായിരുന്ന *ബിന്നി ബൻസാലും സച്ചിൻ ബൻസാലും ചേർന്ന് തുടങ്ങിയ ഫ്ലിപ്കാർട്ടുമൊക്കെ* സൗഹൃദത്തിന്റെ ശക്തി എത്രത്തോളമുണ്ട് എന്നതിന്റെ ഉത്തമ ഉദാഹരണങ്ങളാണ്.

പലപ്പോഴും *സൗഹൃദങ്ങൾ ബാഹ്യ ജാഡകൾക്കുള്ളിലെ മിഥ്യയായി മാറാറുണ്ടെങ്കിലും ജീവനുള്ള സൗഹൃദങ്ങൾ മനസ്സിൽ സൂക്ഷിയ്ക്കുന്ന കൂട്ടുകാർ എന്നുമുണ്ട്* .മാറുന്ന ലോകക്രമത്തിൽ എന്തിനും നന്മ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഇക്കാലത്ത് സൗഹൃദത്തിലും അത് സംഭവിക്കുന്നു.

*ഒന്നോ രണ്ടോ*

*ദിവസം ക്ലാസിൽ ഒപ്പമുള്ള സുഹൃത്ത് വരാതിരുന്നാൽ* *എന്താണെന്ന് പോലും അന്വേഷിക്കാത്തെ സൗഹൃദങ്ങളും ഇന്ന് നമുക്കിടയിൽ ഉണ്ട് . അതിൽ മാറ്റം വരുത്തണം*


*തന്റെ ആവശ്യത്തിന് വേണ്ടി മാത്രം സുഹുത്തിനെ ഓർമ്മിക്കുന്നതിൽ നിന്നും എന്നും എപ്പോഴും ഓർമ്മിക്കുകയും ബന്ധം നിലനിർത്തുകയും ചെയ്യുമ്പോഴാണ് സുഹൃത് ബന്ധങ്ങൾക്ക് മനോഹാരിത കൈവരിക*.*നല്ല സുഹൃത്തിനെ ലഭിക്കുക* , *നല്ല ജോലി ലഭിക്കുക* , *നല്ല സന്താനങ്ങൾ*, *നല്ല വീട്*, *നല്ല കുടുംബം* ഇതൊക്കെയാണ് ജീവിതത്തിൽ നമുക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ നേട്ടങ്ങളെന്ന് കൂട്ടുകാർ മനസിലാക്കണം 


*സുഹൃത്തിന്റെ നന്മക്കായി, വിജയങ്ങൾക്കായി, കുടുംബത്തിനായി*, *ഭാവി ജീവിതത്തിനായി നാം പ്രാർഥിക്കുമ്പോൾ അത് സ്നേഹമാണ്.*  *വിമർശനങ്ങൾ പോലും ഇഷ്ടത്തിന്റെ അടയാളങ്ങളാവണം*. *നന്മകൾ അംഗീകരിക്കാനും അഭിനന്ദിക്കാനും തയ്യാറാകുന്നവരുടെ വിമർശനങ്ങൾ അർഥവത്തായിരിക്കും. നാം അങ്ങനെയുള്ള സുഹൃത്തുക്കളാവുക*


*ഒരിക്കലും തകരാത്ത സൗഹൃദങ്ങൾ സൃഷ്ടിച്ചെടുക്കാൻ ഈ സൗഹൃദ ദിനം നമുക്ക് ഒരു വേദിയായി മാറട്ടെ*. *കൂട്ടുകാർക്ക് തുല്യം എന്നും കൂട്ടുകാർ മാത്രം*.


*ഏവർക്കും ഹൃദയം നിറഞ്ഞ സൗഹൃദദിനാശംസകൾ* .. !!


🌹🌹🌹🌹🌹🌹🌹🌹🌹


No comments:

Post a Comment

Get this widget

മംഗ്ലീഷില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)