Wednesday, 17 July 2019
Sunday, 14 July 2019
MERIT DAY 2019-NEWS.......
MERIT DAY NEWS................
CLICK ON LINK ................
https://circle.page/post/709777?utm_source=an&person=2kgaGV
Saturday, 13 July 2019
പബ്ലിക്ക് എക്സാമില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു കൊണ്ട് മെറിറ്റ് ഡേ .....
AISSCE&AISSE പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. പ്ലസ് ടു ,പത്താം ക്ലാസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ അമീന എം എസ് (പ്ലസ്‌ടു ),ഫാത്തിമ റിയ നഹല , സഫ പി എസ്, അസ്മ എന്നിവരെ ചടങ്ങില്‍ ശ്രീ ടൈസന്‍ മാസ്റ്റര്‍ (MLA കൈപമംഗലം) അവാര്‍ഡുകള്‍ നല്‍കി അനുമോദിച്ചു. . കഴിഞ്ഞ അധ്യയനവര്‍ഷം മറ്റു ക്ലാസ്സുകളില്‍ മികച്ച വിജയം വരിച്ച വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ് ദാനവും ചങ്ങില്‍ സംഘടിപ്പിച്ചിരുന്നു. ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ ശ്രീ സഈദ് വി എച്ച് മുഖ്യപ്രഭാഷണം നടത്തി.വിജയികള്‍ക്കുണ്ടാകേണ്ട നാല് ഗുണങ്ങളെ കുറിച്ചു അദ്ദേഹം കുട്ടികളെ ഓര്‍മ്മിപ്പിച്ചു. ചെയര്‍മാന്‍ നസരുദ്ധീന്‍ ദാരിമി, മാനേജര്‍ മുഫ്തിക്കര്‍ അഹമ്മദ് എന്നിവര്‍ ചടങ്ങില്‍ പ്രസംഗിച്ചു. അട്മിനിസ്ട്രട്ടര്‍ ശംസുദ്ധീന്‍,ശാഹുല്‍ ഹമീദ്, നാസര്‍ ഓലക്കോട്ട് എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന സ്കൂള്‍ പാര്‍ലിമെന്റ് അംഗങ്ങളുടെ സ്ഥാനാരോഹണം നടന്നു. മുഖ്യാതിഥി ടൈസന്‍ മാസ്റ്റര്‍ സത്യവാചകം ചൊല്ലികൊടുത്തു.
Thursday, 11 July 2019
Sunday, 30 June 2019
Wednesday, 26 June 2019
Tuesday, 25 June 2019
മഹമൂദിയ്യ സി സി എ ടാലണ്ട് ലാബ് ഉദ്ഘാടനം ജൂണ്‍ 26 ന്
കുട്ടികളുടെ മാനസികവും സാമൂഹികവും വിദ്യാഭ്യാസപരവുമായ കഴിവുകള്‍ പരിപോഷിക്കുന്നതിന്‍റെ ഭാഗമായി മഹമൂദിയ്യ സി സി എ ടാലണ്ട് ലാബ് കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ഉള്‍പെടുത്തി കൊണ്ട് കൂടുതല്‍ മികവോടെ നാളെ മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. എല്ലാ ബുധനാഴ്ചയും ഉച്ചയ്ക്ക് ശേഷം രണ്ടു സെഷനുകളിലായി ഒന്ന് മുതല്‍ പത്ത് വരെ ക്ലാസ്സുകളിലെ കുട്ടികള്‍ക്കാണ് സി സി എ പ്രവര്‍ത്തനങ്ങള്‍.
ചെസ്സ്, മൊബൈല്‍ഫോണ്‍ റിപയറിംഗ്, എല്‍ ഇ ഡി ബള്‍ബ് നിര്‍മ്മാണം, ക്ലേ മോഡലിംഗ്,ചോക്ക് നിര്‍മ്മാണം,ബാഗ് ,കുട എന്നിവയുടെ നിര്‍മ്മാണം ,ഫ്ലവര്‍ മേക്കിംഗ് ,കരാട്ടെ എന്നീ പ്രവര്‍ത്തനങ്ങള്‍ ആണ് ഈ വര്‍ഷം ഉള്പെടുത്തിയിരിക്കുന്നത്.
ചെസ്സ്, മൊബൈല്‍ഫോണ്‍ റിപയറിംഗ്, എല്‍ ഇ ഡി ബള്‍ബ് നിര്‍മ്മാണം, ക്ലേ മോഡലിംഗ്,ചോക്ക് നിര്‍മ്മാണം,ബാഗ് ,കുട എന്നിവയുടെ നിര്‍മ്മാണം ,ഫ്ലവര്‍ മേക്കിംഗ് ,കരാട്ടെ എന്നീ പ്രവര്‍ത്തനങ്ങള്‍ ആണ് ഈ വര്‍ഷം ഉള്പെടുത്തിയിരിക്കുന്നത്.
Thursday, 20 June 2019
വായനാദിനം 2019.............

വായനയെ ജനകീയമാക്കാനും പുസ്തകങ്ങളെ ചങ്ങാതിമാരാക്കാനും വേണ്ടി പ്രയത്നിച്ച പി എന്‍ പണിക്കരുടെ ഓര്‍മ്മദിവസമായ ജൂണ്‍ 19 ന് വായനാ ദിന പരിപാടികള്‍ സംഘടിപ്പിച്ചു .ദിനാചരണത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച പ്രത്യേക അസ്സെംബ്ലിയില്‍ പ്രിന്‍സിപ്പല്‍ ശ്രീ സഈദ് വി എച്ച് വായനാ ദിന സന്ദേശം നല്‍കി. തുടര്‍ന്ന് സാഹിത്യ ക്ലബ് സംഘടിപ്പിച്ച പുസ്തക പ്രദര്‍ശനം പ്രിന്‍സിപ്പല്‍ ഉത്ഘാടനം ചെയ്തു കൊണ്ട് വായനാ വാര പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.
Sunday, 16 June 2019
Tuesday, 7 May 2019
Wednesday, 21 November 2018
Tuesday, 7 August 2018
Monday, 25 June 2018
Thursday, 21 June 2018
Wednesday, 30 May 2018
Thursday, 17 May 2018
Monday, 26 March 2018
കാരുണ്യത്തിന്റെ A+ മികവില്‍ മഹ്മൂദിയ്യ..............
നല്ല പാഠം പ്രവര്‍ത്തനങ്ങളില്‍ മഹ്മൂദിയ്യക്ക് എ + മികവ്.......
ഈ വര്‍ഷത്തെ നല്ലപാഠം പ്രവര്‍ത്തനങ്ങളുടെ ഫലം പുറത്ത് വന്നപ്പോള്‍ കാരുന്ന്യത്തിന്റെയും സഹജീവി സ്നേഹത്തിന്റെയും പാതയിലൂടെ കുട്ടികളെ നയിക്കാന്‍ ശ്രമിക്കുന്ന മഹ്മൂദിയ്യക്ക് A + വിജയം.ഫിസിക്കല്‍ ട്രെയിനര്‍ മുഹമ്മദ് ഹനീഫ, സ്മിത ഉല്ലാസ് എന്നിവര്‍ കോഡിനെറ്റര്‍ മാരായ നല്ലപാഠം ക്ലബ്ബിന്റെ മികച്ച പ്രവര്‍ത്തനങ്ങള്‍ ആണ് സ്കൂളിനെ ഈ വിജയത്തിലേക്ക് നയിച്ചത്. അയ്യായിരം രൂപയുടെ കാഷ് പ്രൈസും സ്കൂളിനെ കാത്തിരിക്കുന്നു.2015-16 വര്‍ഷത്തിലും ജില്ലയിലെ മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച സ്കൂളിനുള്ള പുരസ്കകാരവും മഹ്മൂദിയ്യ കരസ്ഥമാക്കിയിരുന്നു.
Monday, 19 March 2018
Subscribe to:
Posts (Atom)
Get this widget
മംഗ്ലീഷില്‍ ഇവിടെ ടൈപ്പ് ചെയ്യാം
Type in Malayalam (Press Ctrl+g to toggle between English and Malayalam)