Folowers

Monday, 24 April 2017

IBES ട്രെയിൻ ഇപ്പോൾ വരന്തരപ്പിള്ളിയിലും ..........

മഹ്മൂദിയ്യയുടെ സഹോദര സ്ഥാപനമായ മഹ്മൂദിയ്യ പബ്ലിക് സ്‌കൂൾ ,വരന്തരപ്പിള്ളിയിൽ  IBES ട്രെയിൻപുതിയ അധ്യയന വർഷത്തിൽ ഉദ്ഘാടനം ചെയ്യും. . പെരിഞ്ഞനം മഹ്മൂദിയ്യ കാമ്പസിൽ വിജയകരമായി മുന്നോട്ടു പോയികൊണ്ടിരിക്കുന്ന സിലബസ് ആണ് IBES-British Indian Educational System.

Thursday, 23 March 2017

കോണ്‍വൊക്കേഷന്‍ സെറിമണിയും ബ്രോഷര്‍ പ്രകാശനവും......




IBES വിദ്യാര്‍ഥികളുടെ കോണ്‍വൊക്കേഷന്‍ സെറിമണിയും IBES ബ്രോഷര്‍ -"വിസ്റ്റാസ്"-യുടെ പ്രകാശനവും ഇന്നലെ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ വെച്ച് നടന്നു. ചെയര്‍മാന്‍ നസരുദ്ധീന്‍ ദാരിമി, പ്രിന്‍സിപ്പാള്‍ അബ്ദുള്‍ റഷീദ്,മാനേജര്‍  മുഫ്തിക്കര്‍ അഹമ്മദ് അഡ്മിനിസ്ട്രെറ്റര്‍ ഷംസുദീന്‍ എന്നിവര്‍ എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ കെ.ജി. മെന്‍റ്ര്‍ ശ്രീ. അബ്ദുള്‍ റഫീക്ക് ബ്രോഷര്‍ പ്രകാശനം ചെയ്തു.


Saturday, 18 March 2017

സാന്ത്വന സ്പര്‍ശം......................

ശാന്തി ക്ലബിന്‍റെയും പാലിയേറ്റിവ് ക്ലബിന്‍റെയും ആഭിമുഖ്യത്തില്‍ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും മറ്റ് അര്‍ഹതപ്പെട്ടവര്‍ക്കും വസ്ത്രങ്ങള്‍ വിതരണം ചെയ്തു. പ്രിന്‍സിപ്പാള്‍ ശ്രീ.അബ്ദുല്‍ റഷീദ്, വൈസ്-പ്രിന്‍സിപ്പാള്‍ ശ്രീമതി ബിന്ദു സോമന്‍ എന്നിവര്‍ വസ്ത്രങ്ങള്‍ വിതരണം ചെയ്തു.ക്ലബ്‌ കോഡിനേറ്റര്‍   ശ്രീമതി റസീന,നിമിത എന്നിവര്‍ നേത്രത്വം നല്‍കി.

Wednesday, 8 March 2017

പെണ്‍കുട്ടികളില്‍ ആത്മധൈര്യം പകര്‍ന്ന്‍ "സെല്‍ഫ് ഡിഫെന്‍സ് " ക്ലാസ്സ്‌

പെണ്‍കുട്ടികളില്‍ ആത്മധൈര്യം പകരാന്‍ ലോക വനിതാദിനമായ മാര്‍ച്ച് 8 ന് മഹ്മൂദിയ്യ സ്കൂളില്‍ നടന്ന സെല്‍ഫ് ഡിഫെന്‍സ് ക്ലാസ് ശ്രദ്ധിക്കപ്പെട്ടു.
മതിലകം പോലിസ് സ്റ്റേഷന്‍ എ.എസ്.ഐ.ശ്രീ. സേവിയര്‍ നയിച്ച ക്ലാസ്സില്‍ ഏഴാം ക്ലാസ്സ്‌ മുതല്‍ പത്താം ക്ലാസ്സ്‌ വരെയുള്ള പെണ്‍കുട്ടികള്‍ പങ്കെടുത്തു. സ്ത്രീകളും പെണ്‍കുട്ടികളും ചതിക്കപ്പെടുന്ന വഴികള്‍,ആക്രമിക്കപ്പെടുമ്പോള്‍ അവലംബിക്കേണ്ട രക്ഷാമാര്‍ഗങ്ങള്‍ എന്നിവയെല്ലാം ക്ലാസില്‍ ചര്‍ച്ചചെയ്യപ്പെട്ടു.സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അസ്മാബി,സിവില്‍ പോലീസ് ഓഫീസര്‍ രമാദേവി എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ "മഹ്മൂദിയ്യ വുമണ്‍ ഓഫ് ദ ഇയര്‍- 2017 "ആയി സീനിയര്‍ ടീച്ചറും  അക്കാദമിക് കോഡിനേറ്ററുമായ നദീറ ടീച്ചറെ തെരെഞ്ഞെടുത്തു.


Sunday, 5 March 2017

മഹ്മൂദിയ്യ ഫുട്ബോള്‍ ക്ലബ്‌ ലീഗ് സബ്- ജൂനിയര്‍ ടീം മത്സരങ്ങള്‍

മഹ്മൂദിയ്യ ഫുട്ബോള്‍ ക്ലബ്‌ ലീഗ് ഇന്നലെ സംഘടിപ്പിച്ച സബ്-ജൂനിയര്‍ മത്സരങ്ങളില്‍ വീനസ് ഹൌസ് ജേതാക്കളായി. മെര്‍ക്കുറി ഹൌസ് ഫസ്റ്റ്  റണ്ണര്‍ അപ്പ്‌ ആയപ്പോള്‍  മാര്‍സ് ഹൌസ്  സെക്കണ്ട്  റണ്ണര്‍ അപ്പ്‌ സ്ഥാനം നേടി. മെര്‍ക്കുറി ഹൌസിലെ  ആഷിഫ്‌ "മാന്‍ ഓഫ് ദ മാച്ച് "ആയി തെരെഞ്ഞെടുക്കപ്പെട്ടു. "ബെസ്റ്റ് പ്ലെയെര്‍സ്"  സ്ഥാനം  മുഹ്സിന്‍ മുസ്തഫ, സഹദ് എന്നിവര്‍ നേടിയപ്പോള്‍ "ബെസ്റ്റ് ഗോള്‍ കീപ്പര്‍"  ട്രോഫി  സിനാന്‍ .പി. എ . കരസ്ഥമാക്കി.


Thursday, 23 February 2017

മഹ്മൂദിയ്യ ഫുട്ബോള്‍ ക്ലബ്‌ ലീഗ് ...................

മഹ്മൂദിയ്യ ഫുട്ബോള്‍ ക്ലബ്‌ ലീഗ് ജൂനിയര്‍ ടീം മത്സരങ്ങള്‍ ഇന്ന്‍ മഹ്മൂദിയ്യ ക്യാമ്പസ്‌ ഗ്രൗണ്ടില്‍ നടന്നു.മത്സരങ്ങള്‍ ശ്രീ.സുധീര്‍(മെമ്പര്‍,ജില്ലാ അത് ലെറ്റിക്ക് അസോസിയേഷന്‍) ഉത്ഘാടനം ചെയ്തു.ശ്രീ.അബ്ദുള്‍ റഷീദ്(പ്രിന്‍സിപ്പാള്‍,മഹ്മൂദിയ്യ),ശ്രീ.അബ്ദുള്ള(കോഡിനേറ്റര്‍,MFC) എന്നിവര്‍ സന്നിഹിതരായിരുന്നു. വാശിയേറിയ മത്സരങ്ങള്‍ക്കൊടുവില്‍ മെര്‍ക്കുറി ഹൌസ് ഷൂട്ട്‌ഔട്ടിലൂടെ വിജയികളായി.ഫസ്റ്റ്റണ്ണര്‍ അപ്പ്‌ ആയി ജൂപിറ്റര്‍ ഹൌസും,സെക്കന്റ്‌  റണ്ണര്‍ അപ്പ്‌ ആയി വീനസ് ഹൌസും തെരെഞ്ഞെടുക്കപ്പെട്ടു.  ജൂപിറ്റര്‍ ഹൌസിലെ ഏഴാം ക്ലാസ്സ്‌ വിദ്യാര്‍ഥി ഫായിസ് "ബെസ്റ്റ് പ്ലയര്‍ " ആയി തെരെഞ്ഞെടുക്കപ്പെട്ടപ്പോള്‍ ജൂപിറ്റര്‍ ഹൌസിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി ആദില്‍  "ബെസ്റ്റ് ഗോള്‍ കീപ്പര്‍" ആയി .
















































































































































Sunday, 19 February 2017

സ്ത്രീ വിദ്യാഭ്യാസം-സമൂഹ നന്മക്ക്.....ബോധവത്കരണ ക്ലാസ്സ്‌

ഇന്നു രാവിലെ 10.30ന് മഹ്മൂദിയ്യ ക്യാമ്പസില്‍ 8,9,10,12 ക്ലാസുകളിലെ പെണ്‍കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും വേണ്ടി സംഘടിപ്പിച്ച ബോധവത്ക്കരണക്ലാസ് പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണന്‍ ഡോ:അബ്ദുള്‍ അസീസ്‌ ചെറുവാടി നയിച്ചു."Mother is the school" എന്ന കാഴ്ചപ്പാടിലൂടെ നല്ല സമൂഹ സ്രഷ്ടിക്ക് സ്ത്രീകള്‍ക്ക്  വിദ്യാഭ്യാസം നല്‍കേണ്ടതിന്‍റെ പ്രാധാന്യത്തെ കുറിച്ച് അദ്ദേഹം സംസാരിച്ചു. ജീവിത ചക്രത്തിലെ മകള്‍,ഭാര്യ ,അമ്മ തുടങ്ങിയ വിവിധ ഘട്ടങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ പെണ്‍കുട്ടികള്‍ക്ക് മതപരവും ബൗദ്ധികവുമായ വിദ്യാഭ്യാസം നല്‍കേണ്ടത് കുടുംബത്തിന്‍റെയും സമൂഹത്തിന്‍റെയും ഉത്തരവാദിത്തമാണെന്നും  അദ്ദേഹം
ഓര്‍മിപ്പിച്ചു.ചടങ്ങില്‍  മഹ്മൂദിയ്യ ട്രസ്റ്റ്‌ ചെയര്‍മാന്‍ ശ്രീ.നസരുദ്ധീന്‍ ദാരിമി അധ്യക്ഷ സ്ഥാനം വഹിച്ചപ്പോള്‍ മഹ്മൂദിയ്യ സ്കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീ. അബ്ദുള്‍ റഷീദ് സ്വാഗതവും മാനേജര്‍ ശ്രീ, മുഫ്തിക്കര്‍ അഹമ്മദ് നന്ദിയും പ്രാകശിപ്പിച്ചു.

Wednesday, 8 February 2017

അര്‍ഹതക്കുള്ള അംഗീകാരമായി വീണ്ടും അവാര്‍ഡ്....................


  മഹ്മൂദിയ്യ പ്രിന്‍സിപ്പാള്‍ ശ്രീ .അബ്ദുള്‍ റഷീദ് സാറിനെ തേടി  അര്‍ഹതക്കുള്ള അംഗീകാരമായി  വീണ്ടും അവാര്‍ഡ്. 

          "Highly Effective Principal  Award Of  India-2016" 2017 ജനുവരി 31 ന് ന്യൂ ദല്‍ഹിയില്‍ വെച്ച് നടന്ന ചടങ്ങില്‍ ശ്രീ. ബി.കെ. സിംഗ്, IFS (കമ്മിഷണര്‍, നവോദയ വിദ്യാലയ സമിതി, മാനവ വിഭവ ശേഷി വകുപ്പ്-ഇന്ത്യ) ശ്രീ .അബ്ദുള്‍ റഷീദ് സാറിന് സമ്മാനിച്ചു.


Wednesday, 4 January 2017

കോഴികോടിന്‍റെ മണ്ണില്‍ നിന്നും വിജയശ്രീലാളിതരായി.........

കോഴിക്കോട് മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ നടന്ന IAME സ്റ്റേറ്റ് ലെവല്‍ സ്പോര്‍ട്സ് മത്സരത്തില്‍ മഹ്മൂദിയ്യ വിദ്യാര്‍ഥികള്‍ക്ക് തിളങ്ങുന്ന നേട്ടം.
തൃശ്ശൂര്‍ സോണിനെ പ്രതിനിധീകരിച്ച് മത്സരിച്ച മഹ്മൂദിയ്യ വിദ്യാര്‍ഥികളായ അന്‍സില്‍ അന്‍ഷാദ്,മുഹമ്മദ്‌ ഹസ്സീബ്,ഫാറൂഖ് ടി.ജി എന്നിവരാണ് വിജയികളായത്.
കാറ്റഗറി  4 വിഭാഗത്തില്‍ ഹൈ ജംപ്, ട്രിപ്പിള്‍ ജംപ് എന്നീ മത്സരത്തില്‍ അന്‍സില്‍ അന്‍ഷാദ് ഒന്നാം സ്ഥാനവും മുഹമ്മദ്‌ ഹസീബ് 400 മീറ്ററില്‍ ഒന്നാം സ്ഥാനവും കരസ്ഥമാക്കിയപ്പോള്‍ ഫാറൂഖ് ടി.ജി. കാറ്റഗറി 1 ഹൈ ജംപില്‍ രണ്ടാം സ്ഥാനം നേടി .


മഹ്മൂദിയ്യാ വിദ്യാര്‍ഥികള്‍ തൃശൂര്‍ സോണ്‍ ടീമംഗങ്ങള്‍ക്കൊപ്പം 













Wednesday, 28 December 2016

സന്ധ്യ...............


Image result for സന്ധ്യ

സന്ധ്യ..................

ഫാത്തിമ റിയ നഹ് ലാ
 VIII  ലില്ലി



ആദിത്യ ശോഭയില്‍ ഭൂമി ജ്വലിക്കവേ......
ചുടുകാറ്റില്‍ ഭൂമി ആടവേ.....
ഒരു ഇളം കാറ്റുപോല്‍
ഭൂമിക്കു തണലായിവന്നെത്തി പ്രകാശ സന്ധ്യ
അഴകാല്‍ നെയ്ത പട്ടു നൂല്‍ പോലെ
ഭൂമിക്കു മനോഹര കവാടം പോലെ
ആകാശത്തെ വര്‍ണ വിതാനമാക്കിയ സന്ധ്യ....


അസുരനെ തോല്‍പ്പിച്ച മോഹിനിയെ പോലെ
പകല്‍ വെളിച്ചത്തെ മയക്കിയ സന്ധ്യ....
സൂര്യന്‍ മറയവേ.....തലയെടുപ്പോടെ
യാത്ര പറഞ്ഞയക്കുന്ന സന്ധ്യ!!!
മറയുന്ന സമയത്ത് അമ്പിളി തെളിയുവാന്‍
വഴികാട്ടിയാകും സന്ധ്യ!!!

മറയും മുന്‍പ് ഭൂമിയെ
നൊമ്പരത്തോടെ നിദ്രയിലാഴ്ത്തിയ സന്ധ്യ
വീണ്ടും വാനില്‍ മനോഹര ചിത്രങ്ങള്‍
തെളിയിക്കുമെന്ന്‍ ഭൂമിക്ക് വാക്കുനല്‍കി
പതിയെ പതിയെ മായുന്ന സന്ധ്യ!!!

Sunday, 11 December 2016

IAME മത്സരങ്ങളില്‍ വിജയം തുടര്‍ക്കഥയാക്കി മഹ്മൂദിയ്യ വിദ്യാര്‍ഥികള്‍

മഹ്മൂദിയ്യാ വിദ്യാര്‍ഥികളായ ഫാത്തിമ റിയ നഹ് ല, സഫ.പി.എസ്, യാദവ് ഷണ്മുഖന്‍ എന്നിവര്‍ IAME മത്സരങ്ങളില്‍ വിജയം തുടര്‍ക്കഥയാക്കി മാറ്റിയിരിക്കുന്നു. തൃശ്ശൂര്‍ സോണ്‍ ക്വിസ് മത്സരത്തില്‍ ഫാത്തിമ റിയ നഹ് ല, സഫ.പി.എസ് എന്നിവര്‍ തങ്ങളുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനവും  യാദവ് ഷണ്മുഖന്‍  ചെസ്സ്‌   മത്സരത്തിലുമാണ് ഒന്നാം സ്ഥാനം തുടര്‍ക്കഥയാക്കിയത്.
IDC EHSS ഒരുമനയൂരില്‍ നടന്ന IAME  ചെസ്സ്‌ മത്സരത്തില്‍  സമ്മാനര്‍ഹാരായ മഹ്മൂദിയ്യാ വിദ്യാര്‍ഥികളായ യാദവ്,അനസ്,റിന്‍ഷ,ഷാബിന്‍ എന്നിവര്‍ IDC സ്കൂള്‍ മാനേജര്‍ ജാഫര്‍ സാറില്‍ നിന്നും സമ്മാനം ഏറ്റുവാങ്ങുന്നു.IDC പ്രിന്‍സിപ്പാള്‍ സയ്യിദ് സാര്‍ സമീപം.
Get this widget

മംഗ്ലീഷില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)