Folowers

Monday 14 November 2022


 *ശിശുദിനത്തിൽ ലഹരിക്കെതിരെ ബോധവത്കരണവുമായി മഹ്മൂദിയ്യ ഇംഗ്ലീഷ് സ്‌കൂൾ*

🌹🌹🌹🌹🌹🌹🌹🌹

പെരിഞ്ഞനം : കുട്ടികളേയും പൂവുകളേയും ഒരു പോലെ സ്നേഹിച്ച,ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ചാച്ചാ നെഹ്രു എന്നറിയപ്പെടുന്ന ജവഹർ ലാൽ നെഹ്രുവിന്റെ ജന്മദിനത്തിൽ മഹ്മൂദിയ്യ ഇംഗ്ലീഷ് സ്‌കൂൾ സംഘടിപ്പിച്ച പരിപാടികൾ ശ്രദ്ധേയമായി.


ശിശുദിന റാലിയോടെ ആരംഭിച്ച ആഘോഷ പരിപാടിയിൽ പ്രിൻസിപ്പാൾ സഈദ്. വി. എച്ച്.ശിശുദിന സന്ദേശം നൽകി.ലഹരിക്കെതിരെയുള്ള പോരാട്ടം ഈ കാലഘട്ടത്തിൽ അനിവാര്യമാണെന്നും ശിശു ദിനാഘോഷം ഇത്തരം പോരാട്ടങ്ങൾക്കുള്ള വേദിയാകട്ടെയെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികളുടെ ചച്ചാജി യുടെ നേതൃത്വത്തിൽ ശിശുദിന സന്ദേശമോതുന്ന പ്ലകാർഡുമായി റാലിയും നടന്നു.റാലി പ്രിൻസിപ്പാൾ വി.എച്ച്. സഈദ് ഫ്ലാഗ് ഓഫ്‌ ചെയ്തു.അഡ്മിനിസ്ട്രേറ്റർ ഷംസുദീൻ പങ്കെടുത്തു.റാലിക്കിടെ കുട്ടികളുടെ ചാച്ചാജി നാട്ടുകാർക്കും  കുട്ടികൾക്കും ശിശുദിനാശംസകൾ നേർന്നു.തുടർന്ന് കുട്ടികൾക്ക് മധുരവും *ഷെയറിങ് ഈസ്‌ കെയറിങ്* എന്ന ലൈഫ് ലെസ്സൺ മുൻ നിർത്തി കുട്ടികൾ വീടുകളിൽ നിന്നു കൊണ്ട് വന്ന വിവിധ ഭക്ഷണങ്ങൾ കൊണ്ട് സദ്യ യും നൽകി.ഒന്ന് മുതൽ നാല് വരെ ക്ലാസ്സിലെ കുട്ടിക്കൾക്കായി സംഘടിപ്പിച്ച *കളർ ഡേ* യിൽ യെല്ലോ കളർ ഒന്നാം സ്ഥാനവും വൈറ്റ് രണ്ടാം സ്ഥാനവും പർപ്പിൾ, ഗ്രീൻ എന്നിവ മൂന്നാം സ്ഥാനവും നേടി.തുടർന്ന് മുതിർന്ന ക്ലാസ്സിലെ കുട്ടികൾ ലഹരി വിരുദ്ധ പ്രമേയവുമായി അറബിക് ഡാൻസ് അവതരിപ്പിച്ചു.പാടിയും സല്ലപിച്ചും വിജ്ഞാനം നുകർന്നും  ശിശു ദിനം അവിസ്മരണീയമാക്കിയ വിദ്യാർത്ഥികൾക്കും പരിപാടി വിജയകരമാക്കാൻ കൂടെ നിന്ന അധ്യാപക-അന ധ്യാപക സുഹൃത്തുക്കൾ, രക്ഷിതാക്കൾ.... ഏവർക്കും സ്നേഹാഭിനന്ദനങ്ങൾ🌹🌹🌹


*സഈദ് വി എച്ച്*

*പ്രിൻസിപ്പാൾ*


*ഷംല*

*പ്രോഗ്രാം കോഡിനേറ്റർ*

*മഹ്മൂദിയ്യ ഇംഗ്ലീഷ് സ്കൂൾ പെരിഞ്ഞനം*

No comments:

Post a Comment

Get this widget

മംഗ്ലീഷില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)