Folowers

Tuesday 16 November 2021

Helping Hand....







 🔮🔮🔮🔮

സഹജീവി സ്നേഹ മാതൃകയുമായി മഹ്മൂദിയ്യ ഹെൽപ്പിങ് ഹാൻഡ് പദ്ധതി

🔮🔮🔮🔮🔮🔮🔮🔮🔮

കുട്ടികളിൽ സഹജീവി സ്നേഹം വളർത്തുന്നതിന് എപ്പോഴും മുൻ‌തൂക്കം നൽകുന്ന മഹ്മൂദിയ്യ ലോക ദാരിദ്ര നിർമാർജ്ജന ദിനം, ലോക ഭക്ഷ്യദിനം,വേൾഡ് കൈൻഡ്നെസ്സ് ഡേ എന്നിവയുടെ ഭാഗമായി 

പ്രഖ്യാപിച്ച *ഹെൽപ്പിങ് ഹാൻഡ് - ഭക്ഷ്യ കിറ്റ്* വിതരണ പദ്ധതിയുടെ ഒന്നാംഘട്ട  വിതരണോത്ഘാടനം പ്രിൻസിപ്പാൾ സഈദ് വി എച്ച് നിർവഹിച്ചു.

നമുക്ക് ചുറ്റും ഭക്ഷണം, വസ്ത്രം, മരുന്ന് മറ്റു നിത്യോപയോഗ വസ്തുക്കൾക്കായി പ്രയാസപ്പെടുന്നവരെ കണ്ടെത്തി സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി തുടങ്ങുന്നത് എന്ന് പ്രിൻസിപ്പാൾ അറിയിച്ചു. സ്കൂൾ ഹെൽത്ത്‌ ആൻഡ് വെൽനെസ്സ് ക്ലബ്‌, നല്ലപ്പാഠം ക്ലബ് അംഗങ്ങൾ ആണ് പദ്ധതിയിലേക്ക്  ആവശ്യമായ വിഭവങ്ങൾ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവരിൽ നിന്നായി സമാഹരിച്ചത്. അധ്യാപക കോഡിനേറ്റർമാരായ റസീന ബീഗം, സ്മിത ഉല്ലാസ്, വിപിൻ ദാസ് എന്നിവർ നേതൃത്വം കൊടുത്ത ഒന്നാം ഘട്ടത്തിൽ കോവിഡ് പ്രതിസന്ധിക്കിടയിലും അമ്പതിലേറെ കിറ്റുകൾ നൽകാനുള്ള വിഭവങ്ങൾ സമാഹരിക്കാൻ കഴിഞ്ഞു.ചടങ്ങിൽ അഡ്മിനിസ്ട്രേറ്റർ ശംസുദ്ധീൻ, മാനേജർ മുഫ്തിക്കർ എന്നിവർ പങ്കെടുത്തു 

തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു

✍️

*സഈദ് വി എച്ച്*

 *പ്രിൻസിപ്പാൾ*

*മഹ്മൂദിയ്യ ഇംഗ്ലീഷ് സ്കൂൾ പെരിഞ്ഞനം*




 

No comments:

Post a Comment

Get this widget

മംഗ്ലീഷില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)