Folowers

Friday 1 January 2016

പുതുവർഷം നന്മയുടെ വഴിയിലൂടെ..................


പ്രവര്‍ത്തനങ്ങളി എപ്പോഴും വ്യത്യസ്ഥത പുലര്‍ത്തുന്ന മഹ്മൂദിയ്യ പുതുവത്സരദിനത്തിലും പതിവു തെറ്റിച്ചില്ല.പുതുവത്സരത്തെ നന്മയുടെ വഴിയിലൂടെ നോക്കികാണാന്‍ ശ്രമിക്കുന്ന മഹ്മൂദിയ്യ കുടുംബം പുതിയൊരു സംരംഭത്തിന് തുടക്കം കുറിച്ചു. 2009 മുത തങ്ങളുടെ ആഘോഷങ്ങളുടെ പൊലിമ കുറച്ച് മിച്ചം വെക്കുന്ന നാണയത്തുട്ടുകള്‍ സ്വരൂപിച്ച്‌ ന്യൂ ഇയ ഫ്രണ്ടിനെ തെരെഞ്ഞുടുത്ത് ചികിത്സാസഹായം നല്‍കിവരുന്ന മഹ്മൂദിയ്യ വിദ്യാര്‍ഥിക ഈ വര്‍ഷം ഭവനരഹിതരായ തങ്ങളുടെ സഹപാഠിക്ക് വീട് നിര്‍മിച്ചു നല്‍കാനുള്ള  "വീട്"  എന്ന സഹായപദ്ധതിക്ക് തുടക്കം കുറിച്ചു.
ഇന്ന്‍ ചേര്‍ന്ന പ്രത്യേക അസ്സെംബ്ളിയി മാനേജ മുഫ്തിക അഹമ്മദ് പദ്ധതിയെ കുറിച്ച് സംസാരിച്ചു. പദ്ധതിയിലേക്കുള്ള ആദ്യ സഹായധനം പാലിയേറ്റിവ് കോഡിനേറ്ററും ഹിന്ദി അധ്യാപികയുമായ ശ്രീമതി.ജീജ ശ്യാം നല്‍കി.വിദ്യാര്‍ഥികളുടെ ഭാഗത്ത് നിന്നുള്ള ആദ്യ വിഹിതം ഹിന്ദി ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് ശ്രീമതി റഹ്മത്ത് നാസറിന്‍റെ മകനും മഹ്മൂദിയ്യ പൂര്‍വവിദ്യാര്‍ഥിയുമായ മുഹമ്മദ്‌ ഇജാസ് നല്‍കി. നന്മയുടെ നാട്ടിടവഴിയിലൂടെ നന്മയുടെ സുഗന്ധവുമായി കാരുണ്യത്തിന്‍റെ സ്നേഹത്തണലാകാ മഹ്മൂദിയ്യ വിദ്യാര്‍ഥികള്‍ക്ക് സാധിച്ചിട്ടുണ്ട് എന്നത്  "പഠനത്തില്‍ മാത്രമല്ല ജീവിതത്തിലും A+" എന്ന സ്കൂളിന്‍റെ ലക്ഷ്യത്തിലേക്കുള്ള ദൂരം കുറയ്ക്കുന്നു.



മാനേജര്‍ മുഫ്തികര്‍ അഹമ്മദ്  "വീട്" എന്ന പദ്ധതിയെ
കുറിച്ച് വിശദീകരിക്കുന്നു.

















No comments:

Post a Comment

Get this widget

മംഗ്ലീഷില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)