Folowers

Tuesday 23 February 2016

ഇന്ത്യൻ സംസ്ക്കാർ- ആനുവൽ ഡേ സെലിബ്രെഷൻസ്





മഹ്മൂദിയാ ഇംഗ്ലീഷ് സ്കൂളിന്റെ ഇരുപതാം വാർഷിക ദിനാഘോഷ പരിപാടികൾ ഇന്ത്യൻ സംസ്ക്കാർ എന്ന പേരിൽ ഇന്ന്‍ അരങ്ങേറി.


മുനീർ മൌലവി ഉദ് ഘാടനം ചെയ്ത പരിപാടിയിൽ




മുഖ്യാതിഥിയായ കേരള സ്റ്റേറ്റ് ബെസ്റ്റ് ടീച്ചർ അവാർഡ് ജേതാവ്
ശ്രീ.പാർഥസാരഥി മാസ്റ്റർ,
മുനീർ മൗലവി  ഉദ് ഘാടന പ്രസംഗത്തിനിടെ
CBSE ബെസ്റ്റ് മെന്റ്ർ അവാർഡ് ജേതാവ് മഹ്മൂദിയ്യ പ്രിൻസിപ്പാൾ അബ്ദുൾ റഷീദ് മാസ്റ്റർ എന്നിവരെ ആദരിച്ചു.

ആഷിഫ്‌ ഉസ്താദ്  വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചപ്പോൾ ബഷീർ പത്താഴക്കാട് , ഷഫീക്ക് ചേറ്റുവ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.                                                                        
 കുട്ടികൾ ന്യൂ ഇയർ ഫ്രണ്ട് ആയി തെരഞ്ഞെടുത്ത ഷാഹിർഹാന്‍ "വീട്" പദ്ധതിയിലൂടെ സ്വരൂപിച്ച
രണ്ടു ലക്ഷത്തി ഇരുപതിനായിരത്തി ഇരുനൂറ്റി ഇരുപത്തി രണ്ട്  രൂപയുടെ ചെക്ക് ചെയർമാൻ നസരുദ്ധീൻ ദാരിമി കൈമാറി. പിഇടി മുഹമ്മദ്‌ ഹനീഫ നന്ദി പ്രകാശിപ്പിച്ചു.

മുഖ്യാതിഥി ശ്രീ. പാർത്ഥ സാരഥി മാസ്റ്ററെ
( കേരള കേരള സർക്കാരിന്റെ മികച്ച അധ്യാപക അവാർഡ് ജേതാവ്)
ആദരിച്ചപ്പോൾ







കുട്ടികൾക്കുള്ള സമ്മാന വിതരണം , വിവിധ സംസ്ഥാനങ്ങളിലെ ഗാനങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള കുഞ്ഞു പ്രതിഭകളുടെ കലാപരിപാടികൾ എന്നിവ ആഘോഷ പരിപാടികളുടെ ഭാഗമായിരുന്നു.






Sunday 21 February 2016


വാർഷികാഘോഷങ്ങൾക്ക് തുടക്കം


വാർഷികാഘോഷങ്ങളുടെ  ഭാഗമായി 20/2/2016 ൽ സംഘടിപ്പിച്ച പാരന്റ്സ്  മീറ്റിൽ ക്ലിനിക്കൽ സൈക്കോളജിറ്റും സ്കൂൾ കൗൺസിലറുമായ ശ്രീ. അബ്ദുൾ കാദർ മാസ്റ്റർ "HOW TO DEAL NEW GENERATION STUDENTS?" , പരീക്ഷാ തയ്യാറെടുപ്പ് എന്നീ വിഷയങ്ങളിൽ രക്ഷിതാക്കൾക്കായി ക്ലാസുകൾ നടത്തി.



21/2/2016 ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക്  പ്രിന്‍സിപ്പാമാരായ ഫിറോസ്‌ സാ,ബഷീര്‍ സാ , എന്നിവര്‍ സംബന്ധിച്ച ചടങ്ങില്‍ പൂര്‍വവിദ്യാര്‍ഥി കണ്‍സോര്‍ഷ്യം ഭാരവാഹികളായ മുഷ്താഖ്, ഹസീന്‍, സാബു എന്നിവര്‍ സംസാരിച്ചു. പൂര്‍വവിദ്യാര്‍ഥി കണ്‍സോര്‍ഷ്യത്തിന്‍റെ ആഭിമുഖ്യത്തി അഞ്ച് ലക്ഷം ചിലവി സ്കൂ ലൈബ്രറിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കിയ വിവരം സെക്രട്ടറി ഹസീന്‍ അറിയിച്ചു. പൂര്‍വ വിദ്യാര്‍ഥിയായ റസാന ബീവിയുടെ കവിതാസമാഹാരം, കണ്‍സോര്‍ഷ്യം മാഗസി എന്നിവ ഉടനെ പുറത്തിറങ്ങുമെന്നും ഹസീ കൂട്ടിചേര്‍ത്തു. സംഗമം പ്രിന്‍സിപ്പാ ശ്രീ. അബ്ദുള്‍ റഷീദ് ഉത്ഘാടനം ചെയ്തു. ശ്രീ.ആറ്റക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചപ്പോള്‍ ഫിറോസ്‌സാ,ബഷീര്‍ സാ, ആര്‍.എം.വി.എച്ച്.എസ് അദ്ധ്യാപകന്‍ സിദ്ധിഖ് സാ,പിടിഎ.വൈസ്പ്രസിഡന്‍റെ് അബ്ദുള്ള എന്നിവ ആശംസകള്‍ അര്‍പ്പിച്ചു.






Thursday 18 February 2016

ഇംഗ്ലീഷ് പ്രോഫിഷ്യെൻസി ടെസ്റ്റ്‌ ഫലം പ്രസിദ്ധീകരിച്ചു.

ഒന്ന് മുതൽ എട്ടു വരെ ക്ലാസ്സുകളിലെ  വിദ്യാര്‍ഥികക്കായ് നടത്തിയ ഇംഗ്ലീഷ് പ്രോഫിഷ്യെൻസി ടെസ്റ്റ്‌ ഫലം ഇംഗ്ലീഷ് വിഭാഗം പ്രസിദ്ധീകരിച്ചു. വിജയികള്‍ക്ക് ഇരുപതാം വാര്‍ഷികദിനാഘോഷ ചടങ്ങില്‍ വെച്ച് സ്ക്ലോളര്‍ഷിപ്പ് വിതരണം ചെയ്യും. 

           വിജയികള്‍


CLASS


FIRST POSITION


SECOND POSITION


THIRD POSITION


1


AHSANA NISHAD   ( I ROSE)

FATHIMA  T A   (I JASMINE)
SHEHZAN BIB NAJEEB
(I JASMINE)

AMINA ZAIDHIA ( I LILY)

AYSHA NAZNIN (1 ROSE)

AHAMMED  KR 
( I ROSE)

2

MOHAMMED SHABITH
 (II JASMINE)


INSHA  K R  (II ROSE )

FIDHA NAZRIN
 (II LILY)

3

AYSHA HANNA(III JASMINE)


FATHIMA RABIYA (III LILY)

NASNA T N (III ROSE)

4

ABDUL VARIS ( IV ROSE)

SHIHAS (IV ROSE)

MOHAMMED HILAL(IV ROSE)

FIDHA RAZMIN
(IV JASMINE)

5

FATHIMA NAZEEB(V ROSE)


AMAR ZIYAD(V ROSE)

NEHALA  PN (V ROSE)



6



ANEESA  (VI ROSE)

RAYHAN K U (VI ROSE)

ALEENA KR ( VI ROSE)
FAYISA (VI ROSE)

FIDHA SWALIHA
(VI ROSE)

SAHALA T A(VI ROSE)

NAWRAS (VI ROSE)


7

FATHIMA RIYA NEHLA
 (VII ROSE)

SAFA  P S (VII ROSE)
MOHAMMED FAROOQ
 (VII LILY)

RISHANA C  S
 (VII LILY)

8

SHIMNA  K N (VIII ROSE)


FATHIMA NIZWA(VIII ROSE)

FATHIMA SAHALA
 (VIII ROSE)


ഇരുപതാം വാർഷികാഘോഷങ്ങളുടെ സമാപന പരിപാടികൾക്ക് തുടക്കം കുറിച്ചു.

ഇരുപതാം വാർഷികാഘോഷങ്ങളുടെ സമാപന പരിപാടികൾക്കായി  മഹ്മൂദിയ്യ സ്കൂളിൽ തയ്യാറാക്കുന്ന  പന്തലിന്‍റെ കാല്‍നാട്ടല്‍ ചടങ്ങ് ചെയര്‍മാന്‍ കെ.ആര്‍.നസരുദ്ധീന്‍ ദാരിമി നിര്‍വഹിച്ചു. പ്രിന്‍സിപ്പാള്‍ ശ്രീ. അബ്ദുള്‍റഷീദ്,അഡ്മിനിസ്ട്രെറ്റര്‍ ഷംസുദീന്‍, ഇസ്ലാമിക വിഭാഗം തലവന്‍ അബ്ദുള്‍ ഗഫൂര്‍ ഉസ്താദ്‌, മുഹമ്മദാലി സഖാഫി,സുലൈമാന്‍ മഹ്മൂദി,ആഷിഫ്‌ ഉസ്താദ്,മുഹമ്മദ്‌ ഹനീഫ , വിപിന്‍ ദാസ്  എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.






Thursday 11 February 2016

IAME കിഡ്സ്‌ ഫെസ്റ്റ് :- മഹ്മൂദിയ്യക്ക് ഫസ്റ്റ് റണ്ണർഅപ്പ്‌ സ്ഥാനം

ഐ.ജി.പബ്ലിക് സ്കൂള്‍,ചിറക്കല്‍ ആഥിത്യം വഹിച്ച IAME കിഡ്സ്‌ ഫെസ്റ്റില്‍ മഹ്മൂദിയ്യയുടെ കുരുന്നു പൂമ്പാറ്റകള്‍  366 പോയന്‍റ്നേടി ഫസ്റ്റ് റണ്ണര്‍ അപ്പ്‌ സ്ഥാനം കരസ്ഥമാക്കി. കാറ്റഗറി-I(LKG &UKG), കാറ്റഗറി-2(ക്ലാസ്സ്‌ 1&2) വിഭാഗങ്ങളിലും കുഞ്ഞു പ്രതിഭകള്‍ ഫസ്റ്റ് റണ്ണര്‍ അപ്പ്‌ സ്ഥാനം നേടിയാണ്‌ ഓവറോള്‍ ഫസ്റ്റ് റണ്ണര്‍ അപ്പ്‌ സ്ഥാനത്തേക്ക് എത്തിയത്. II റോസിലെ മുഹമ്മദ്‌ ഹിഷാം മാപ്പിളപ്പാട്ട്,മലയാളം കവിത എന്നിവയില്‍ ഒന്നാം സ്ഥാനം നേടികൊണ്ട് വ്യക്തിഗത ചാമ്പ്യന്‍പട്ടം നേടി.  



മുഹമ്മദ്‌ ഹിഷാം . വി.എസ്
കാറ്റഗറി 2: വ്യക്തിഗത ചാമ്പ്യന്‍



Tuesday 9 February 2016

ഓർമ്മകളിലേക്ക് ഒരു യാത്ര...........


ഷിംന 

VIII ROSE

 ബസ്സില്‍ നല്ല തിരക്കായിരുന്നു.ഏറെ നേരെത്തെ പരിശ്രമത്തിനു ശേഷം ഒരു സീറ്റ് സംഘടിപ്പിക്കാനായി. എന്ത് കൊണ്ട് ഞാന്‍ ബസ്സ്‌ തെരഞ്ഞെടുത്തു.? ഒരു പക്ഷെ പച്ചയായ മനുഷ്യന്‍റെ ജീവിതം മനസ്സിലാക്കുവാ സാധിക്കുന്നത് ഇതു പോലെയൊരു യാത്രയിലായിരിക്കും. ഞാന്‍ പലരുടെയും മുഖത്ത് മാറി മാറി നോക്കി. ഒരു പരിചയവുമിലാത്ത, താന്‍ ഇന്നേവരെ കണ്ടിട്ടില്ലാത്തവരെ താ എന്തിന് ഗൗനിക്കണം എന്ന ഭാവത്തിലുള്ളവരാണ് കൂടുതല്‍ പേരും. വഴിമദ്ധ്യേ ഒരു അമ്മയും കുഞ്ഞും കയറി. പെട്ടെന്ന്‍ എന്‍റെ ശ്രദ്ധ ആ കുട്ടിയിലേക്കായി. എന്തുകൊണ്ടോ ആ കുട്ടി എന്നെ ആകര്‍ഷിച്ചു. കുറേനേരം ഞാന്‍ ആ കുട്ടിയേയും നോക്കിയിരുന്നു. വെളുപ്പിനായിരുന്നു യാത്ര. അത് കൊണ്ട് തന്നെ നല്ല ഉറക്കക്ഷീണവും ഉണ്ട്.

സ്ഥലമെത്തുന്നതിന് പത്ത് മിനിട്ടുമുന്‍പ് എന്നെ വിളിക്കണമെന്ന്‍     കണ്ടക്ടറോട് പറഞ്ഞേല്‍പ്പിച്ച് ഒരു ചെറിയ മയക്കത്തിലേക്ക് ഞാ വീണു.   “ചേട്ടാ ,ചേട്ടാ സ്ഥലമെത്താറായി”. കണ്ടക്ടറുടെ സൗമ്യ ശബ്ദം കേട്ടാണ് ഞാനുണര്‍ന്നത്.സൗമ്യ ശബ്ദം എന്ന്‍ ഞാൻ പറയുവാൻ കാരണം ആൾ ഒരു ചെറുപ്പക്കാരനായിരുന്നു. എന്‍റെ ഇളയ മകന്‍റെ പ്രായമുണ്ടാകും. ബസ്സ്‌ കവലയില്‍ എത്തിയപ്പോൾ ഞാൻ ഇറങ്ങി. സൂര്യന്‍റെ കിരണങ്ങൾ ഭൂമിയിൽ പതിച്ചുതുടങ്ങിയിട്ടേയുള്ളൂ. ഞാന്‍ പതിയെ നടന്നു. ബാവക്കാടെ കട ദൂരെ നിന്ന്‍ എനിക്ക് കാണാൻ കഴിഞ്ഞു.കട എനിക്ക് പെട്ടെന്ന്‍ മനസ്സിലാകാന്‍ കാരണം "ബാവക്കാസ് കഫെ" എന്ന ബോര്‍ഡ് കുറച്ചു മോടിപിടിപ്പിച്ചുണ്ട്.നാട്ടിലുള്ള സകല കാര്യങ്ങളും -രാഷ്ട്രീയമായിരുന്നു ഞങ്ങളുടെ ചര്‍ച്ചാവിഷയം-ചര്‍ച്ച ചെയ്യാനുള്ള സ്ഥലം ബാവക്കാടെ കടയായിരുന്നു. കടയില്‍ കയറി ഒരു ചായ പറഞ്ഞു. മെലിഞ്ഞ,ഇരുനിറത്തില്‍ തലയില്‍ ഒരുകെട്ടുള്ള രൂപത്തെ എന്‍റെ ഒരു ചെറുപ്പക്കാരനായിരുന്നു ചായ എടുത്തുതന്നത്. കട വിറ്റ്‌ പോയിട്ടുണ്ടാകുമോ? എങ്കില്‍ പിന്നെ ആ ബോര്‍ഡ്‌? പെട്ടെന്ന്‍ എന്‍റെ കണ്ണുകള്‍ ചുമരിലെ ബാവക്കാടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോയില്‍ ഉടക്കി. ഞെട്ടലോടെ ആ സത്യം തിരിച്ചറിയാന്‍ അവിടെ കൂടിയിരിക്കുന്നവരുടെ വാക്കുകളും."വാപ്പാടെ ആണ്ട് അടുക്കാറായില്ലേ മോനേ? "  കണ്ണ്‍ നിറഞ്ഞ് പോയി. ആരും കാണാതെ ഞാന്‍ കണ്ണ് നീര്‍ തുടച്ചു.മുന്നില്‍ വെച്ച ഗ്ലാസില്‍ നിന്നും ചായ മെല്ലെ കുടിച്ചു. ബാവക്കാടെ ചായയുടെ രുചി അതിനില്ലായിരുന്നു.എങ്കിലും കുടിച്ചു. ഞാന്‍ കടക്ക്‌ പുറത്തേക്ക് ഇറങ്ങി. അപ്പോള്‍ സൂര്യന്‍ പൂര്‍ണമായും മറയില്‍ നിന്നും പുറത്ത് വന്നിരുന്നു. പത്ത് വര്‍ഷം കൊണ്ട് എല്ലാം മാറിപ്പോയി.! നാടും നാട്ടുകാരും സ്ഥലങ്ങളും എല്ലാം... ഓലമേഞ്ഞ വീടുകള്‍ക്ക് പകരം രണ്ട് നിലകളുള്ള കെട്ടിടങ്ങള്‍. കായലുകളും തോണിയും ഒന്നും കാണ്മാനില്ല.കുയിലുകളുടെയും കിളികളുടെയും ശബ്ദങ്ങള്‍ കേള്‍ക്കാനില്ല. 

         ആരും എന്നെ അറിഞ്ഞ ഭാവം കാണിക്കുന്നില്ല.അല്ല, അവര്‍ക്ക് എങ്ങിനെ അറിയാനാണ്? പത്തുവര്‍ഷം മുന്‍പ് ഈ നാടിനെയും നാട്ടുകാരെയും ഉപേക്ഷിച്ചു പോയ എന്നെ എങ്ങിനെ അവര്‍ തിരിച്ചറിയും? എന്തിന് അറിഞ്ഞ ഭാവം  കാട്ടണം? ഉപേക്ഷിച്ചു പോയതല്ല. പറിച്ചു നട്ടതാണ് എന്നെ. എന്‍റെ സ്വന്തം മക്കള്‍! എന്‍റെ കുട്ടിക്കാലമുള്ള അവരുടെ അമ്മയുടെ ഓര്‍മ്മകള്‍ ഉള്ള വീട് വിട്ടുപോകാന്‍ അവര്‍ക്ക് പ്രയാസമുണ്ടായിരുന്നില്ല. പക്ഷെ എനിക്ക് .., അത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. 
  എന്‍റെ ലക്ഷ്യത്തിന് അന്ത്യമായി. ഞാന്‍ ആ വീട്ടില്‍ എത്തി. താമസക്കാര്‍ ഉണ്ടെന്ന്‍ തോന്നുന്നു. പക്ഷെ ആരെയും പുറത്ത് കാണുന്നില്ല.ഗേറ്റ് തുറന്ന്‍ ഞാന്‍ അകത്തേക്ക് കയറി.പൂര്‍ണമായും മാറിയിരിക്കുന്നു വീട്. കൊച്ചു മക്കള്‍ക്ക് കളിക്കുവാന്‍ കെട്ടിയ ഊഞ്ഞാല്‍ അവിടെ ഇല്ല. എന്തിന് ആ മാവ് പോലുമില്ല. കുറച്ചു നേരം ആ വീട് ചുറ്റികറങ്ങി.ഓര്‍മ്മകള്‍ മനസ്സിലേക്കാവാഹിച്ചു. ഭയങ്കര ക്ഷീണം. പുറത്ത് കണ്ട്‌ കസേരയില്‍ ഇരുന്നു. പെട്ടെന്ന്‍ ആരോ വാതില്‍ തുറന്നു വന്നു." ആരാ മനസ്സിലായില്ലല്ലോ? "  എന്നൊരു ചോദ്യവും. വഴിമധ്യേ ക്ഷീണം തോന്നിയപ്പോള്‍ അല്പം വെള്ളം കുടിക്കാം എന്ന്‍ കരുതി കയറിയതാണ്. കസേര കണ്ടപ്പോള്‍ ഇരുന്നു. അവര്‍ ഒന്നും മിണ്ടാതെ അകത്തേക്ക് കയറിപ്പോയി. ഞാന്‍ അവിടെ നിന്നും പതുക്കെ ഇറങ്ങിനടന്നു." വെള്ളം കുടിക്കുന്നില്ലേ? " പിന്നില്‍ നിന്നും അവര്‍ ചോദിച്ചു."വേണ്ട ക്ഷീണം മാറി" ഞാന്‍ തിരിഞ്ഞു നോക്കാതെ മറുപടി പറഞ്ഞു. അവര്‍ എന്തോ പിറുപിറുക്കുന്നത് കേള്‍ക്കാം.ഓര്‍മ്മകള്‍ പുതുക്കി കൊണ്ട് കണ്ണില്‍ കണ്ട്‌ വഴികളിലൂടെ സഞ്ചരിച്ചു. പക്ഷെ ഞാന്‍ അന്വേഷിച്ച പല മുഖങ്ങളും അവിടെ ഉണ്ടായിരുന്നില്ല.         സമയം ആറു മണി കഴിഞ്ഞു.സൂര്യന്‍ പതിയെ മറയുവാന്‍ തുടങ്ങിയിരിക്കുന്നു. നാടെങ്ങും ഇരുട്ടു പടര്‍ന്നു തുടങ്ങി.തിരിച്ചു പോകുവാനായി ബസ്സ്‌ സ്റ്റോപ്പിലേക്ക് നടന്നു. അധികം വൈകാതെ ബസ്സ്‌ വന്നു നിന്ന്. അധികം തിരക്കില്ലാത്തതിനാല്‍ സീറ്റ് കിട്ടുവാന്‍ താമസമുണ്ടായില്ല. മനസ്സില്‍ ചിതലെരിക്കാതെ കിടക്കുന്ന ഓര്‍മ്മകളെ തൊട്ടുണര്‍ത്താന്‍ ഇനിയും ഒരിക്കല്‍ കൂടി ഈ വഴികളുടെ യാത്ര ചെയ്യണം. സുഖകരമായ ഒരു നൊമ്പരം ബാക്കി വെച്ച് കൊണ്ട് ഞാന്‍ ഒന്ന്‍ മയങ്ങി...............
       


Monday 8 February 2016

നേട്ടങ്ങളുടെ നിറവിൽ മഹ്മൂദിയ്യക്ക് ഇരുപതാം വാർഷികം

ചരിത്ര താളുകളിലേക്ക്  മികവിന്‍റെയും നേട്ടങ്ങളുടെയും പുതിയ അദ്ധ്യായങ്ങള്‍ രചിച്ചു കൊണ്ട് ഇരുപതാം വാര്‍ഷികാഘോഷം. CBSE ദേശീയ അവാര്‍ഡ് , ഗാന്ധിസ്മൃതി ബെസ്റ്റ് സ്കൂള്‍ അവാര്‍ഡ് തുടങ്ങീ നിരവധി നേട്ടങ്ങള്‍ കൈവരിച്ച മഹ്മൂദിയ്യയുടെ 2015-2016 ലെ വാര്‍ഷികദിനാഘോഷങ്ങള്‍ ഫെബ്രുവരി 23ന് നടക്കുന്ന വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നു. മികച്ച അധ്യാപകനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ശ്രീ. പാര്‍ത്ഥസാരഥി മാസ്റ്റര്‍ വിശിഷ്ടാതിഥിയായെത്തുന്ന ആഘോഷ പരിപാടികള്‍ക്ക് നിറപകിട്ടേകുവാന്‍ ഇന്ത്യന്‍ സംസ്കാരത്തെ സമന്വയിപ്പിച്ചു കൊണ്ടുള്ള "ഇന്ത്യന്‍ സംസ്ക്കാര്‍" - കുരുന്നു പ്രതിഭകളുടെ കലാവിരുന്നും നിങ്ങള്‍ക്കായ് ഒരുക്കിയിരിക്കുന്നു, കൂടാതെ പുതുവര്‍ഷത്തെ നന്മയുടെ വഴിയിലൂടെ സ്വാഗതം ചെയ്ത മഹ്മൂദിയ്യ വിദ്യാര്‍ഥികള്‍ തങ്ങളുടെ കൂട്ടുകാരനായ് സ്വരൂപിച്ച "വീട്" പദ്ധതിയുടെ സഹായധന പ്രഖ്യാപനവും പ്രസ്തുത പരിപാടിയിലൂടെ നടക്കുന്നു. 

    വാര്‍ഷികാഘോഷപരിപാടികളിലേക്ക് എല്ലാവരേയും ക്ഷണിച്ചുകൊണ്ട്
                                    
                                                 മഹ്മൂദിയ്യ ഫാമിലി  
   

ഇംഗ്ലീഷ് മീഡിയം പബ്ലിക്‌ എക്സാം

ഇസ്ലാമിക്‌ എഡ്യൂക്കേഷ ബോര്‍ഡ്‌ ഓഫ് ഇന്ത്യ നടത്തിയ ഇംഗ്ലീഷ് മീഡിയം പബ്ലിക്‌ എക്സാം–ജനുവരി 2016  ഫലം പ്രസിദ്ധീകരിച്ചു.37 വിദ്യാര്‍ഥിക എഴുതിയ പരീക്ഷയി 20 ഡിസ്റ്റിങ്ങ്ഷ, 10 ഫസ്റ്റ് ക്ലാസ്, 5 സെക്കണ്ട് ക്ലാസ്സ്‌, 2 തേഡ് ക്ലാസ്സുമായി മഹ്മൂദിയ്യ വിദ്യാര്‍ഥിക ഭൗതിക വിദ്യാഭ്യാസത്തില്‍ മാത്രമല്ല ആത്മീയ വിദ്യാഭ്യാസത്തിലും മികച്ചു നില്‍ക്കുന്നു എന്ന്‍ വീണ്ടും തെളിയിച്ചിരിക്കുന്നു. 189 മാര്‍ക്ക് നേടി ഷാഹിര്‍ഹാന്‍ ഒന്നാംസ്ഥാനതെത്തി.
ഷാഹിര്‍ഹാന്‍
  

Saturday 6 February 2016

തൃശൂർ സഹോദയ SA 2 (IX & X) ടൈം ടേബിൾ


തൃശൂര്‍ സഹോദയയുടെ കീഴിലുള്ള സ്കൂളുകളി നടക്കുന്ന  SCHOOL BASED SA 2  EXAMINATION ടൈം ടേബിള്‍  (ക്ലാസ്സ്‌  9  & 10)

 
SA II TIME TABLE -  MARCH 16
DATE / DAY
IX
X
SUBJECT
11.3.2016
FRIDAY
MATHS
GENERAL SCIENCE
16.3.2016
WEDNESDAY
GENERAL SCIENCE
SOCIAL SCIENCE
18.3.2016
FRIDAY
ENGLISH
ENGLISH
22.3.2016
TUESDAY
II LANGUAGE
MATHS
28.3.2016
MONDAY
SOCIAL SCIENCE
II LANGUAGE

വാർഷിക പരീക്ഷ(SA 2) മാർച്ച് 10 ന് ആരംഭിക്കുന്നു.

2016 മാര്‍ച്ച് 10 ന് ആരംഭിക്കുന്ന SA 2 പരീക്ഷാ ടൈം ടേബിള്‍  പ്രസിദ്ധീകരിച്ചു. കെ ജി മുതല്‍ എട്ടു വരെ ക്ലാസ്സുകളുടെ  പരീക്ഷാ ടൈം ടേബിള്‍  ആണ് പ്രസിദ്ധീകരിച്ചത്.മാര്‍ച്ച്‌ 22ന് പരീക്ഷകള്‍ അവസാനിക്കും. രാവിലെ 9.35 മുത ഉച്ചയ്ക്ക് 12.30 വരെയാണ് പരീക്ഷക നടക്കുക. വെള്ളിയാഴ്ചകളി 9.35 മുത 12മണിവരെയായിരിക്കും പരീക്ഷാ സമയം. 

           ഒന്നു മുത എട്ടു വരെ ക്ലാസ്സുകളുടെ ടൈം ടേബി

എല്‍ .കെ.ജി – യു.കെ.ജി ക്ലാസ്സുകളുടെ ടൈം ടേബി


Tuesday 2 February 2016

അഖിലേന്ത്യാ ഉപന്യാസ രചനാ മത്സരം

ശ്രീ രാമചന്ദ്ര മിഷന്‍ ഉത്തരാഖണ്ഡ് സംഘടിപ്പിച്ച ഓള്‍ ഇന്ത്യാ ഉപന്യാസ രചനാ മത്സരത്തിന്‍റെ ഭാഗമായി കൊടുങ്ങല്ലൂ സഹജ് മാര്‍ഗ് ഫൌണ്ടേഷ നടത്തിയ മത്സരത്തി മഹ്മൂദിയ്യ വിദ്യാര്‍ഥികളായ നഫീല ഒ എ (ക്ലാസ് 10), ജസീന (പ്ലസ്‌വണ്‍) എന്നിവര്‍ക്ക് രണ്ടാം സ്ഥാനം. വിജയികള്‍ക്ക് ഫെബ്രുവരി 21 ന് കൊടുങ്ങല്ലൂർ ഗവ:ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനം വിതരണം ചെയ്യും.
നഫീല  ഒ എ   (X  ROSE)
ജസീന (X I SCIENCE)
Get this widget

മംഗ്ലീഷില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)