Folowers

Monday 3 February 2020

കൊറോണയും ആരോഗ്യ ജാഗ്രതയും



മഹ്മൂദിയ്യ  ഇംഗ്ലീഷ്  സ്കൂളിൽ നല്ലപാഠം  പദ്ധതിയുടെ  ഭാഗമായി   ആരോഗ്യ  ജാഗ്രത  സദസ്സ്  സംഘടിപ്പിച്ചു. ലോക ജനതയ്ക്ക് ഭീഷണിയായ  കൊറോണ  വൈറസ് വ്യാപനം  തടയുന്നതിനും, പ്രതിരോധമാർഗങ്ങൾ , കുടിവെള്ളം, ഭക്ഷണശീലങ്ങൾ എന്നിവയിൽ  പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും പെരിഞ്ഞനം ഹെൽത്ത്‌ ഇൻസ്പെക്ടറായ 
കമാൽ ജിത്   വിശദീകരിച്ചു.പ്രിൻസിപ്പൽ  സഈദ് മാസ്റ്റർ, മാനേജർ മുഫ്തിക്കർ അഹ്‌മദ്‌,  അഡ്മിനിസ്ട്രേറ്റർ  ശംസുദ്ധീൻ  എന്നിവർ പ്രസംഗിച്ചു. നല്ലപാഠം  കോർഡിനേറ്റർമാരായ  മുഹമ്മദ്‌ ഹനീഫ, സ്മിത ഉല്ലാസ്  എന്നിവർ  നേതൃതം നൽകി.

Saturday 18 January 2020

പ്രീ -എക്സാം മോട്ടിവേഷണൽ ക്ലാസ്സ്‌

വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

പെരിഞ്ഞനം :മഹ്മൂദിയ്യ ഇംഗ്ലീഷ് സ്കൂളിൽ സി ബി എസ് ഇ ബോർഡ് എക്സാം എഴുതുന്ന വിദ്യാർത്ഥികൾക്കായി പ്രീ -എക്സാം മോട്ടിവേഷണൽ ക്ലാസ്സ്‌- *ജോയ് ഓഫ് ലേണിങ്*  നടത്തി.  പ്രശസ്ത എഡ്യൂക്കേഷ ണൽ ട്രെയിനറും ഇന്റർ നാഷണൽ ഫിഡെ റേറ്റഡ് ചെസ് പ്ലെയറു മായ മഹ്മൂദിയ്യ സ്കൂൾ പ്രിൻസിപ്പാളുമായ   സഈദ് വി എച്ച് ക്ലാ സ്സിന്  നേതൃത്വം നൽകി .വർക്ക് ഷോപ്പിൽ എക്സാം സ്‌ട്രെസ് റിലീസിങ് ടെക്നിക്സ് , മെമ്മറി പവർ ഇപൂവ്മെന്റ് എക്സർസെസ് , ടൈം മാനേജ്മെന്റ് , ഗോൾ സെറ്റിങ്സ് , റിവിഷൻ പ്ലാനിങ് തുട ങ്ങിയ വിവിധ വിഷയങ്ങളിൽ കുട്ടികൾക്കുള്ള സംശയങ്ങൾക്കും ചോദ്യങ്ങൾക്കും  മറുപടി നൽകി . ലളിതമായ വിദ്യകളിലൂടെ പഠനം രസകരമാക്കുന്നത് എങ്ങിനെയെന്നു ക്ലാസ്സിൽ സഈദ് സർ വിശദീകരിച്ചു.

Thursday 16 January 2020

"അരുത് ലഹരി" ദിനം ആചരിച്ചു





മഹ്മൂദിയ്യ  ഇംഗ്ലീഷ്  സ്കൂളിൽ  നല്ലപാഠം  പദ്ധതി യുമായി സഹകരിച്ചു നടത്തിയ അരുത്  ലഹരി ദിനം  ശ്രദ്ധേയമായി . പ്രിൻസിപ്പൽ സഈദ്  വി . എച്ച് ലഹരി വിരുദ്ധ  ക്ലബ്‌ അംഗങ്ങൾക്ക്   പ്രതിജ്ഞ  ചൊല്ലി കൊടുക്കുകയും, ലഹരി ഉപയോഗത്തിന്റെ  അപകടത്തെപ്പറ്റി  സംസാരിക്കുകയും  ചെയ്തു. തുടർന്ന്  വിദ്യാർത്ഥി
പ്രതിനിധി  അനീസ  എല്ലാ വിദ്യാർത്ഥികൾക്ക്   പ്രതിജ്ഞ ചൊല്ലി  കൊടുത്തു.  നല്ലപാഠം കോഓർഡിനേറ്റർ  സ്മിത  ഉല്ലാസ്, വിപിൻ‌ദാസ്  എന്നിവർ  നേതൃത്വം  നൽകി.
Get this widget

മംഗ്ലീഷില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)