Folowers

Tuesday 14 November 2017

കൈരളി 2 0 1 7 ............കേരളത്തിന്റെ ഉള്ളറകളിലേക്ക് അറിവിന്റെ ഖനികള്‍ തേടി ഒരു യാത്ര....................



കേരള പിറവി ആഘോഷങ്ങളുടെ ഭാഗമായി മലയാളം ക്ലബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കൈരളി 2017 കുട്ടികള്‍ക്ക് അറിവിന്റെ ആഘോഷമാക്കി കൊണ്ട് മഹ്മൂദിയ്യ വീണ്ടും

കേരളത്തിന്റെ വൈവിധ്യ പൂര്‍ണമായ സംസ്ക്കാരം കുട്ടികളിലേക്ക് എത്തിക്കാന്‍ വേണ്ടി ഒരുക്കിയ കൈരളി 2017 ശ്രദ്ധേയമായി. പതിനാലു ജില്ലകളെ പ്രതിനിധീകരിച്ചു കൊണ്ട് പതിനാലു ക്ലാസ്സുമുറികളില്‍ ഒരുക്കിയ പ്രദര്‍ശനം കുട്ടികള്‍ക്ക് കേരളത്തെ അടുത്തറിയാന്‍ ഏറെ ഉപകാരപ്രദമായി. വിവിധ ജില്ലകളുടെ ചരിത്രം ,സംസ്ക്കാരം,ഭാഷ,വിനോദങ്ങള്‍,ഭക്ഷണം തുടങ്ങീ എല്ലാ മേഖലകളെയും പ്രതിപാദിക്കുന്ന പ്രദര്‍ശനം ഒരുക്കുന്നതില്‍ കുട്ടികള്‍ ഏറെ ആവേശം കാണിച്ചു. ക്ലാസ് തല മത്സരമാണ്‌ സംഘടിപ്പിച്ചത്. തൃശ്ശൂര്‍ ജില്ലയെ പ്രതിനിധീകരിച്ച പ്ലസ്‌ ടു ക്ലാസ് മത്സരത്തില്‍ ഒന്നാം  സ്ഥാനം നേടിയപ്പോള്‍ ആലപ്പുഴ ജില്ലയെ പ്രതിനിധീകരിച്ച IX ROSE രണ്ടാം സ്ഥാനം കരസ്ഥമാക്കി...


ശിശുദിനാശംസകളോടെ............


Monday 2 October 2017

ഗാന്ധി ദിനത്തില്‍ ശലഭോദ്ധ്യാനവും കരനെല്‍ കൃഷിയുമൊരുക്കി .......

ഗാന്ധി ദിനത്തില്‍  ശലഭോദ്ധ്യാനവും കരനെല്‍ കൃഷിയും ജൈവ വൈവിധ്യ ഉദ്യാനവും ഒരുക്കി മഹമൂദിയ്യ വിദ്യാര്‍ഥികള്‍.



Saturday 16 September 2017

CBSE CLUSTER X TABLE TENNIS



സി ബി എസ് ഇ ക്ലസ്റ്റെര്‍ നോര്‍ത്ത് സോണ്‍ (പാലക്കാട്‌, തൃശൂര്‍,കണ്ണൂര്‍ ,കാസര്‍കോട്, കോഴിക്കോട്,മലപ്പുറം,വയനാട്) ടേബിള്‍ ടെന്നീസ് മത്സരത്തില്‍  മൂന്നാം സ്ഥാനം നേടിയ മഹ്മൂദിയ്യ ടീം (ഉസ്മാന്‍,മുഹമ്മദ്‌ സയീം,മുഹമ്മദ്‌ ഫാരിസീന്‍ & മുഹമ്മദ്‌ ഷെന്‍ഫി)

ബെസ്റ്റ് ടീം മാനെജേര്‍ക്കുള്ള ഉപഹാരം മഹമൂദിയ്യ സി.സി.എ.കോഡിനെറ്റര്‍ ശ്രീ. വിപിന്‍ ദാസ് സ്വീകരിക്കുന്നു.

Thursday 14 September 2017

ഐ എ എം ഇ തൃശൂര്‍ സോണ്‍ ചെസ്സ്‌ ചാമ്പ്യന്‍ഷിപ്പ്: വിജയം നിലനിര്‍ത്തി അനസും റിന്‍ഷയും........














ഐ എ എം ഇ  തൃശൂര്‍ സോണ്‍ ചെസ്സ്‌ ചാമ്പ്യന്‍ഷിപ്പില്‍  മഹ്മൂദിയ്യ  സ്കൂള്‍  വിദ്യാര്‍ഥികളായ അനസ്.M.K (അണ്ടര്‍ 12) ,റിന്‍ഷ (അണ്ടര്‍ 14)  വിജയം  തുടര്‍ക്കഥയാക്കി. എരുമപ്പെട്ടി എ ഇ എസ് പബ്ലിക് സ്കൂളില്‍ നടന്ന മത്സരത്തിലാണ് അവര്‍ കഴിഞ്ഞ വര്‍ഷത്തെ വിജയം ഈ  വര്‍ഷവും നില നിര്‍ത്തി മഹ്മൂദിയയുടെ അഭിമാനതാരങ്ങളായി മാറിയത്. അമ്രിന്‍ .കെ.എ (അണ്ടര്‍ 12) മൂന്നാം സ്ഥാനവും  കരസ്ഥമാക്കി വിജയത്തിന് തിളക്കം കൂട്ടി. 


Saturday 9 September 2017

അക്ഷര സൌധം :-അധ്യാപക ശ്രേഷ്ട്ര്‍ക്ക് പ്രണാമം

അധ്യാപക ദിനത്തോടനുബന്ധിച്ച്  ദേശീയ അധ്യാപക അവാര്‍ഡ് ജേതാക്കളായ സീതി മാസ്റ്റര്‍, ഷക്കീല ടീച്ചര്‍ എന്നിവരെ ആദരിച്ചു.

Friday 8 September 2017

സ്മരണാഞ്ജലി.....



മഹ്മൂദിയ്യ സ്കൂള്‍ സ്റ്റാഫ് ശ്രീ. അന്‍സാറിന് ഓര്‍മ്മ പ്പൂക്കള്‍ ആര്‍പ്പിച്ചു കൊണ്ട് മഹ്മൂദിയ്യ ഫാമിലി.....

Tuesday 15 August 2017

മഴവില്ല് 2017...........


എഴുപതാം സ്വാതന്ത്ര ദിനം എഴുപത് പേരെ ആദരിച്ചുകൊണ്ട്..............



രാജ്യത്തിന്റെ എഴുപതാം സ്വാതന്ത്ര ദിനം എഴുപത് പേരെ ആദരിച്ചുകൊണ്ട് മഹമൂദിയ്യ സ്കൂളില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു. സമൂഹത്തിന്റെ വിവധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 70 പേരെ യാണ് ഇന്നു പ്രത്യകം സജ്ജീകരിച്ച വേദിയില്‍ വെച്ച് ആദരിച്ചത്.

Friday 23 June 2017

റമളാൻ പ്രഭാഷണം

റമളാനിലെ അവസാന വെള്ളിയാഴ്ച കുട്ടികൾ പ്രഭാഷകരാകുന്നു.
വിവിധ വിഷയങ്ങളിൽ മുഹമ്മദ് ജസീല, മുഹമ്മദ് സലീഖ്,ഉസ്മാൻ,ഉവൈസ്,അബൂബക്കർ സിദ്ധീഖ്,ഫാരിസിൻ,മുഹമ്മദ് നിമ്രൻ,മുഹമ്മദ് ഫാറൂഖ്,മുഹമ്മദ് അനസ്,മുഹമ്മദ് അസിൻ,ഫഹദ്, മുഹമ്മദ് അസ്‌ലം റഷീദ് എന്നിവരാണ് പ്രഭാഷകരായി എത്തുന്നത്.

Friday 9 June 2017

പ്ലസ്‌ വണ്‍ പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിക്കുന്നു.......

 പെരിഞ്ഞനം മഹ്മൂദിയ്യ ഇംഗ്ലീഷ് സ്കൂള്‍ 19.6.2017 ന് ആരംഭിക്കുന്ന പ്ലസ്‌ വണ്‍ ക്ലാസ്സുകളിലേക്ക്  പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. ബയോ-മാത് സ്,ബയോ-മലയാളം എന്നീ വിഷയങ്ങളിലേക്കാണ് അപേക്ഷകള്‍ ക്ഷണിക്കുന്നത്. കഴിഞ്ഞ CBSE പ്ലസ്‌ടു പരീക്ഷയില്‍ 100% വിജയമാണ് സ്കൂള്‍ കൈവരിച്ചത്.

IBES ജൂനിയര്‍ പ്രവേശനോത്സവും IBES ട്രെയിന്‍ ഉത്ഘാടനവും......

 പെരിഞ്ഞനം മഹ്മൂദിയ്യയില്‍   IBES ജൂനിയര്‍  പ്രവേശനോത്സവം 8.9.2017 ന് ആഘോഷപൂര്‍വ്വം സംഘടിപ്പിച്ചു.സഹോദര സ്ഥാപനമായ മഹ്മൂദിയ്യ പബ്ലിക് സ്കൂള്‍ വരന്തരപ്പിള്ളിയില്‍ ഇന്ന്‍    IBES ട്രെയിന്‍ ഉത്ഘാടനം ചെയ്തു.കുട്ടികളുടെ വിവിധ തലത്തിലുള്ള വികസനം ലക്ഷ്യമാക്കി ശിശു കേന്ദ്രീകൃതമായ പ്രവര്‍ത്തനങ്ങള്‍ ഉള്‍കൊള്ളിച്ചിട്ടുള്ള പഠനരീതിയാണ് IBES (Indian British Educational System)


Monday 5 June 2017

പരിസ്ഥിതി ദിനാചരണം................

കുട്ടികള്‍ക്ക് വൃക്ഷതൈകള്‍ നല്‍കി കൊണ്ട് പരിസ്ഥിതി ദിനാചരണത്തിന് തുടക്കം കുറിച്ചു.  എക്കോ ക്ലബ്‌ സംഘടിപ്പിച്ച പ്രത്യേക അസംബ്ലിയില്‍  കുട്ടികള്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. പ്രിന്‍സിപ്പാള്‍ ശ്രീ അബ്ദുള്‍ റഷീദ് ,എക്കോ ക്ലബ് കോഡിനേറ്റര്‍,ക്ലബ്‌ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ അഡ്മിന്‍ മാനജേര്‍ ശ്രീ. ഷംസുദീന്‍ വൃക്ഷതൈ ക്ലബ് അംഗം ആമീറിന് നല്‍കി പരിപാടി ഉത്ഘാടനം ചെയ്തു.

Sunday 4 June 2017

നന്മ മരങ്ങള്‍ പൂക്കുമ്പോള്‍....... നന്മകള്‍ കുഞ്ഞു മനസ്സുകളിലൂടെ


കുഞ്ഞു മനസ്സുകളിലേക്ക് പ്രകൃതി സ്നേഹത്തിന്‍റെയും സഹജീവി സ്നേഹത്തിന്റെയും വിത്തുകള്‍ പാകി കൊണ്ട് ഒരു കുഞ്ഞു വീഡിയോ.....
"നന്മ മരങ്ങള്‍ പൂക്കുമ്പോള്‍......"
മഹ്മൂദിയ്യ വിദ്യാര്‍ഥികള്‍ അണിനിരന്ന വീഡിയോയുടെ തിരക്കഥയും  സംവിധാനവും നിര്‍വഹിച്ചത് അധ്യാപികയായ ഹഷീന ഷെറിന്‍.
സഹസംവിധാനം  : ശ്രീ .വിപിന്‍ ദാസ്(CCA Coordinator)
കാക്കാതുരുത്തി ധനാ  ഫാമില്‍ ചിത്രീകരിച്ച ചിത്രത്തില്‍ മഹ്മൂദിയ്യ കുരുന്നുകള്‍ക്കൊപ്പം പട്ടുറുമാല്‍ ഫെയിം എ.യു.ബഷീര്‍ 
മഹ്മൂദിയ്യ  വിദ്യാര്‍ഥികളായ ഫാത്തിമ റിയ നെഹല,സഫ.പി.എസ് ,നിമ്രാന്‍ എന്നിവര്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകളായി.




നൂറുശതമാനം വിജയം ഒരിക്കല്‍ കൂടി......

സിബിഎസ്ഇ പത്താം ക്ലാസ്സ്‌ ഫലം പുറത്തുവന്നപ്പോള്‍ 100 % വിജയം തുടര്‍കഥയാക്കി മഹ്മൂദിയ്യ വിദ്യാര്‍ഥികള്‍.........


ചരിത്ര വിജയം സാധ്യമാക്കിയ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍ ..............

Get this widget

മംഗ്ലീഷില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)