Folowers

Monday 17 October 2016

സ്റ്റേറ്റ് ലെവല്‍ ക്വിസ് മത്സരത്തിലേക്ക് യോഗ്യത നേടി മഹ്മൂദിയ്യാ വിദ്യാര്‍ഥികള്‍

IAME  WHIZZ  ക്വിസ്സ് മത്സരത്തില്‍ മഹ്മൂദിയ്യാ വിദ്യാര്‍ഥികള്‍ക്ക് മൂന്നാം സ്ഥാനം.
IAME യുടെ കീഴിലുള്ള വിവിധ സ്കൂളുകളില്‍ നിന്നുമുള്ള വിദ്യാര്‍ഥികള്‍ പങ്കെടുത്ത മത്സരത്തില്‍ മഹ്മൂദിയ്യാ വിദ്യാര്‍ഥികളും എ ഇ എസ് എരുമപ്പെട്ടിയും തമ്മില്‍ നടന്ന ടൈ ബ്രേക്ക് റൌണ്ടിലാണ് മഹ്മൂദിയ്യാ വിദ്യാര്‍ഥികളായ സഫ. പി.എസ്, ഫാത്തിമ റിയാ നഹ്‍ല എന്നിവരടങ്ങിയ ടീം  വിജയികളായത്. ഒക്ടോബര്‍ 19ന് കാലികറ്റ്  ടവറില്‍ നടക്കുന്ന KUNAL SUVARKAR QUIZ   മാസ്റ്റര്‍ ആയി എത്തുന്ന  സ്റ്റേറ്റ് ലെവല്‍ ക്വിസ് മത്സരത്തിലേക്ക്  ഇവര്‍ യോഗ്യത നേടിയതായി ക്വിസ് മാസ്റ്റര്‍ അറിയിച്ചു.

Sunday 16 October 2016

നിറങ്ങളുടെ കൂട്ടുകാരായ്‌ IBES വിദ്യാര്‍ഥികള്‍.............................

നിറങ്ങളുമായി കൂട്ടുകൂടി "കളെഴ്സ് ഡേ" ആഘോഷം IBES ഗാര്‍ഡനില്‍.
കുട്ടികള്‍ക്ക് നിറങ്ങള്‍ തിരിച്ചറിയാനും അതിലൂടെ പഠനം ആസ്വദിക്കാനുമായിട്ടാണ് ഇങ്ങനെ ഒരു ദിനം ഒരുക്കിയത്. കുട്ടികളെ കളറുകളെ  അടിസ്ഥാനമാക്കി വിവിധ  ഗ്രൂപ്പ്കളാക്കി  തിരിച്ച്  അതിനനുയോജ്യമായഡ്രെസ്സ് അണിഞ്ഞാണ് കുട്ടികളും അധ്യാപകരും രക്ഷിതാക്കളും എത്തിയത്. വിവിധ കളറുകളിലുള്ള  ആഹാര വസ്തുക്കള്‍ ,കളിപ്പാട്ടങ്ങള്‍ തുടങ്ങിയവയുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു. 






Thursday 6 October 2016

Magic of Mathematics........One day celebrations


                                                           INAUGURAL SESSION


Activity Based Learning 



Friday 23 September 2016

കുട്ടികര്‍ഷകരുടെ വിളവെടുപ്പ്......................



നാച്ചുറല്‍ ക്ലബ്‌ അംഗങ്ങളായ VI ലില്ലി വിദ്യാര്‍ഥികള്‍  തോട്ടത്തില്‍ നിന്നും വിളവെടുത്ത കാര്‍ഷിക ഫലങ്ങളുമായി.................. 



Sunday 18 September 2016

മാഗസിന്‍ പ്രകാശനം ചെയ്തു.

2016 സെപ്റ്റംബര്‍ 16 വെള്ളിയാഴ്ച  ഈദ് ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച "ഈദ് നൈറ്റ്‌ 2016" വേദിയില്‍ ഇരുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി തയ്യാറാക്കിയ മാഗസിന്‍  പ്രകാശനം ചെയ്തു.നിരവധി പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ അഡ്വ:വി.എസ്.സുനില്‍  കുമാര്‍ (ബഹു: കേരള സംസ്ഥാന കൃഷി വകുപ്പ്  മന്ത്രി),നിയോജകമണ്ഡലം M LA ശ്രീ . ഇ.ടി.ടൈസന്‍ മാസ്റ്റര്‍  എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരുന്നു.


Friday 9 September 2016

ശാന്തി-പാലിയേറ്റീവ് ക്ലബ് വിദ്യാർത്ഥികൾ ഓണകിറ്റ്,പുതു വസ്ത്രം എന്നിവ വിതരണം ചെയ്യുന്നു

ഓണം -ബക്രീദ് ആഘോഷങ്ങളുടെ ഭാഗമായി വിദ്യാര്‍ഥികള്‍  പുതുവസ്ത്രം, തങ്ങളുടെ വീടുകളില്‍ നിന്നും സ്വരൂപിച്ച പച്ചകറികളാല്‍ തയാറാക്കിയ പച്ചകറികിറ്റും വിതരണം ചെയ്തു. 


Monday 1 August 2016

IBES ഉത്ഘാടനവും മെറിറ്റ്‌ ഡേയും ആഗസ്റ്റ് 4 ന് .............


IBES ഉത്ഘാടനവും മെറിറ്റ്‌ ഡേയും  ആഗസ്റ്റ് 4 ന് രാവിലെ 10 മണിക്ക് മഹ്മൂദിയ്യ സ്കൂളില്‍ വെച്ച് കൈപമംഗലം നിയോജകമണ്ഡലം എം എല്‍ എ  ശ്രീ . ടൈസന്‍ മാസ്റ്റര്‍  ഉത്ഘാടനം ചെയ്യുന്നു. നിരവധി പ്രമുഖര്‍  പങ്കെടുക്കുന്ന ചടങ്ങില്‍ 
 " പുതിയ ലോകവും കുട്ടികളും " എന്ന വിഷയത്തില്‍  മാതാപിതാക്കള്‍ക്കുള്ള ഉദ്ബോധന ക്ലാസ്സ്‌  പ്രശസ്ത ട്രൈനര്‍ ശ്രീ . ജാഫര്‍ മാസ്റ്റര്‍  ചേലക്കര നയിക്കുന്നു.

Monday 20 June 2016

ലാംഗ്വേജ് കോര്‍ണര്‍ ഉദ്ഘാടനം

വായനാദിനാചരണങ്ങളുടെ ഭാഗമായി ലാംഗ്വേജ് ക്ലബ്‌ ഒരുക്കിയ ലാംഗ്വേജ്  കോര്‍ണര്‍ പ്രിന്‍സിപ്പാള്‍ ശ്രീ. അബ്ദുള്‍ റഷീദ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന്‍  കുട്ടികള്‍ക്കായി  റീഡര്‍ ചാമ്പ്യന്‍ഷിപ്പ്,കവര്‍ പേജ് ഡിസൈന്‍ ,ലൈബ്രറി മേക്കിംഗ് തുടങ്ങീ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.


കാലത്തിനൊപ്പം ചുവടുവെച്ച് മഹ്മൂദിയ്യ കിഡ്സ്‌ സ്റ്റേഷന്‍

പുതിയ അധ്യയന വര്‍ഷത്തില്‍ ഐ ബി ഇ എസ് -പ്രീ സ്കൂള്‍ കരിക്കുലത്തിന്റെ തുടക്കം മഹ്മൂദിയ്യ ട്രെയിന്‍ സ്കൂളിന്‍റെ മുഖച്ഛായ  IBES METRO ആക്കി മാറ്റിയപ്പോള്‍
 
വര്‍ഷങ്ങള്‍ക്ക് മുമ്പ് "ടോട്ടോച്ചാന്‍" കഥയിലെ ട്രെയിന്‍ സ്കൂളിനെ അനുസ്മരിപ്പിക്കുന്ന രീതിയില്‍  K G ക്ലാസ്സുകളെ ട്രെയിന്‍ രൂപത്തില്‍ അവതരിപ്പിച്ചിരുന്നു. ആ ട്രെയിന്‍ സ്കൂളിനെയാണ് ഇപ്പോള്‍ മെട്രോ റയിലാക്കി മാറ്റിയത്.


                                                                                                                                        

Sunday 19 June 2016

IBES ഗാർഡന്‍റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.

പുതിയ പ്രീ-സ്കൂള്‍ കരിക്കുലത്തിന്‍റെ ഭാഗമായി തുടങ്ങുന്ന   IBES -ഗാര്‍ഡന്‍റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മഹ്മൂദിയ്യ കിഡ്സ്‌ ക്യാംപസില്‍ പുരോഗമിക്കുന്നു

Tuesday 14 June 2016

ശ്രേഷ്ഠ ഗുരുവേ നിന്‍ ദീപ്തസ്മരണയില്‍...........


അന്തരിച്ച മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായ ശ്രീ.എ.പി.ജെ.അബ്ദുള്‍ കലാമിനോടുള്ള ആദരസൂചകമായി പുറത്തിറക്കിയ പുതിയ അധ്യയനവര്‍ഷത്തെ സ്റ്റുഡൻസ് ഡയറി 

Monday 30 May 2016

നൂറുമേനിയുടെ വിജയത്തിളക്കവുമായി മഹ്മൂദിയ്യാ വിദ്യാര്‍ഥികള്‍


മഹ്മൂദിയ്യയുടെ നന്മ പാഠങ്ങള്‍ക്ക് മലയാള മനോരമയുടെ അംഗീകാരം

2014 -15 വര്‍ഷത്തെ മനോരമ നല്ല പാഠം പദ്ധതിയുടെ  ഭാഗമായി  ജീവിതത്തിന്‍റെ നല്ല പാഠങ്ങള്‍ സമൂഹ നന്മക്കായി,  വിദ്യാര്‍ഥികളുടെ പങ്കാളിത്തത്തോടെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് അംഗീകാരം.
കോഡിനെറ്റർമാരായ ശ്രീ.മുഹമ്മദ്‌ ഹനീഫ ,ഷാനി എന്നിവരുടെ നേതൃത്വത്തില്‍ വിവിധ ക്ലബ്‌ ഇന്‍-ചാര്‍ജ് അധ്യാപകരുടെയും വിദ്യാര്‍ഥികള്‍,മാനജെമെന്‍റ് ,പി.ടി.എ.എന്നിവരുടെയും സഹകരണത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ നടപ്പില്‍ വരുത്തിയത്.
























Friday 15 April 2016

യൂണിഫോം/ ടെക്സ്റ്റ്‌ ബുക്ക്‌ വിതരണം ഏപ്രിൽ20 ന് ആരംഭിക്കുന്നു.

ടെക്സ്റ്റ്‌ ബുക്കുകളും യൂണിഫോമും താഴെ പറയുന്ന തിയതികളിൽ സ്കൂൾ സ്റ്റോറിൽ നിന്നും ലഭിക്കുന്നതാണ്. 
CLASS
DATE
DAY
VIII   , IX ,  X & XII
20-04-2016
WEDNESDAY
V, VI & VII
21-04-2016
THURSDAY
III  &  IV
22-04-2016
 FRIDAY
I & II
25-04-2016
MONDAY
KG
26-04-2016
TUESDAY

ശ്രദ്ധിക്കുക: കെ ജി വൺ വിദ്യാർഥികളുടെയും ഒന്നാം ക്ലാസ് വിദ്യാർഥികളുടെയും യൂണിഫോം പുതിയ അധ്യയന വർഷത്തിൽ മാറുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്   എല്ലാ പ്രവൃത്തി ദിവസങ്ങളിലും ( തിങ്കൾ - വെള്ളി) സ്കൂൾ ഓഫീസുമായി ബന്ധപെടാവുന്നതാണ്.പൊതു അവധി ദിവസങ്ങളിൽ ഓഫീസ് പ്രവൃത്തിക്കുന്നതല്ല.
സമയം രാവിലെ 10 മുതൽ വൈകുന്നേരം  3.30 വരെ 

Tuesday 5 April 2016

കാടിന്റെ വന്യതയിലൂടെ ഒരു യാത്ര................

കാടിന്റെ വന്യതയിലൂടെ, കാടിനെ തൊട്ടറിഞ്ഞ്  ഒരു യാത്ര.
അധ്യാപക-അനധ്യാപകരടങ്ങിയ  ടീം എല്ലാവിധ ടെൻഷനുകൾക്കും അവധി കൊടുത്ത്  സ്റ്റാഫ്  ടൂറിന്റെ ഭാഗമായി ഭൂതത്താൻകെട്ട്, പോര്  എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു.



Get this widget

മംഗ്ലീഷില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)