Folowers

Saturday, 19 November 2016

മുല്ലപ്പൂമൊട്ടുകള്‍.............

മുല്ലപ്പൂമൊട്ടുകള്‍........

ഷിംന   IX ROSE


ഉണര്‍വ്വ് വന്നപ്പോള്‍ ക്ലോക്കിലേക്ക്  ഒന്ന് നോക്കി. സമയം 6.00 മണി. നന്നായൊന്നുറങ്ങി..വിമാനത്തിലെ യാത്രയും കുറച്ചു ബുദ്ധിമുട്ടായിരുന്നു.ആവി പറക്കുന്ന ചൂട് കാപ്പിയുമായി വല്യമ്മ വന്നു. "ന്നാലും,ന്‍റെ ഹരിയേ... സാവിത്രിയെയും കുട്ട്യോളെയും കൂട്ടായിരുന്നു നിനക്ക്. എത്ര നാളായി അവരെ കണ്ടിട്ട്. കുട്ട്യോള്‍ക്കൊക്കെ ഞങ്ങളെ ഓര്‍മയുണ്ടാവോ  ആവോ?"
വല്യമ്മയുടെ പരാതിക്ക് ചുക്കാന്‍ പിടിച്ച് അമ്മയുമെത്തി."ശരിയാ.നിനക്ക് ഓളെ കൂട്ടായിരുന്നില്ലേ? ഇത് ഇപ്പോ രണ്ട് വര്‍ഷായി അവരെ കണ്ടിട്ട്."

                              വല്ല്യമ്മയുടെയും അമ്മയുടെയും പരാതി പറച്ചിലിന് ചെവി കൊടുക്കാതെ ഞാന്‍ കപ്പ്‌ അവിടെ വെച്ച് പതിയെ പുറത്തിറങ്ങി. ചൂട് കായാന്‍ വേണ്ടി ആരോ പുകയിട്ടത്  പോലെ മുറ്റത്ത് മൂടല്‍ മഞ്ഞാണ്.
                               "കുളിച്ചിട്ട് വാ.ഒന്ന്‍ രണ്ട് സ്ഥലങ്ങളില്‍ പോകാനുണ്ട്.കുറേ നാളായില്ലേ ,ഒന്ന്‍ ബന്ധുക്കളെ ഒക്കെ കണ്ടിട്ട് വരാം. " അച്ഛന്‍ കല്പനയെന്നോണം പറഞ്ഞു.കുളിമുറിയില്‍ കയറാന്‍ നേരം ആലോചിച്ചു എന്നും ബാത്ത്റൂമിലും ,ബാത്ത് ടബ്ബിലും കുളിച്ചു മടുത്തു.ടവ്വലും,സോപ്പും എടുത്ത് പുറത്തേക്ക് നടന്നു.നാട് ഉണര്‍ന്നു വരുന്നേയുള്ളൂ.പാലും പത്രവുമൊക്കെ നേരെത്തെ എത്തി.

                         പച്ച പുടവയണിഞ്ഞ നാടിന്‍റെ പച്ച മണവും ആസ്വദിച്ചങ്ങനെ നടന്നു."ആ ....ഹരിയേ...... ദുബായീന്ന്‍ വെളുപ്പിന് എത്തീന്നറിഞ്ഞു. ഒന്നു കൂടേണ്ടേ ...? ചുറ്റും നോക്കി .ആരും ഇല്ല. മുകളിലേക്ക് നോക്കിയപ്പോള്‍ ചെത്തുകാരന്‍ രാമു..."പിന്നെയാവം " എന്നു പറഞ്ഞു നടന്നു.

 കുളക്കടവിലെത്തിയത് അറിഞ്ഞില്ല.കണ്ടപ്പോള്‍ സങ്കടം വന്നു.പണ്ട് കുളിക്കാനും അലക്കാനും എല്ലാത്തിനും നാട്ടിലെ സ്ത്രീകള്‍ വന്നിരുന്ന കുളമായിരുന്നു.ഒരു അനാഥ പ്രേതം പോലെ കിടക്കുന്നു.ഇപ്പോ എല്ലാവര്‍ക്കും അറ്റാച്ച്ഡ് ബാത്ത്റൂം അല്ലേ .പിന്നെന്തിനാ കുളവും,പുഴയുമൊക്കെ.ചെളിയും പൂപ്പലും കുറഞ്ഞ ഭാഗത്ത് ചെന്ന്‍ പതുക്കെ കാലൊന്ന്‍ മുക്കി. ദൈവമേ.... എന്തൊരു തണുപ്പ്! എന്നാലും ആ തണുപ്പ് ആസ്വദിച്ചു നാന്നായൊന്നു കുളിച്ചു. കുളി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി.
 പ്രാതല്‍ കഴിച്ചു.ബന്ധുക്കളെ ഒക്കെ ഒന്ന്‍ ചെന്നു കണ്ടു.ഉച്ചയായപ്പോഴേക്കും തിരിച്ച് വീട്ടിലെത്തി. മുറിയില്‍   ഒറ്റക്കായപ്പോള്‍ മനസ്സിനെ ചില ചിന്തകള്‍ വേട്ടയാടാന്‍ തുടങ്ങി.താന്‍ ഇത്ര നാളും നാട്ടിലേക്ക് വരാന്‍ പെടിച്ചതെന്തോ അത് തന്നെ വേട്ടയാടാന്‍ തുടങ്ങിയിരിക്കുന്നു. മനസ്സ് പല തവണ പറഞ്ഞു അവിടേക്ക് പോകരുതെന്ന്.ചെവി കൊണ്ടില്ല. അല്ല ... താന്‍ എന്തിന് പേടിക്കണം ? ഒരു കാലത്ത് താന്‍ പോകുവാന്‍ ഇത്രയധികം ആഗ്രഹിച്ച സ്ഥലത്തെ എന്തിന് പേടിക്കണം?
  പുറത്തേക്കിറങ്ങിയപ്പോള്‍ അമ്മയുടെ വിളി."അല്ല... എവിടേക്കാണ്‌? ഊണ് കാലായിട്ടുണ്ട്ട്ടോ... ഇനി എങ്ങോട്ടായാലും കഴിച്ചിട്ട് പോകാം."  " ഞാനിപ്പോ വരാം അമ്മേ" പിന്നെ പതുക്കെ ആ സ്ഥലം ലക്ഷ്യമാക്കി നടന്നു.

 അവളുടെ ഓര്‍മ്മകുള്ള , എന്‍റെ രേണുവിന്‍റെ ഓര്‍മകളുള്ള, ആ സ്വര്‍ഗത്തില്‍ ഞാന്‍ എത്തി. എന്‍റെ സാമീപ്യം മനസ്സിലാകിയെന്നോണം ഒരു ചെറു കാറ്റ് വീശി.പതിയെ ഞാന്‍ അവളുടെ ഓര്‍മ്മകളിലേക്ക് വഴുതി വീണു.
 അവിടെ വെച്ചായിരുന്നു ഞാന്‍ അവളെ ആദ്യമായ് കണ്ടത്. ഹാഫ് സാരിയണിഞ്ഞ്,മാന്‍പേട കണ്ണുകളുള്ള ,നനവാര്‍ന്ന മുടിയില്‍ മുല്ലപ്പൂ ചൂടിയ ,തൊഴുകൈകളുമായി നില്‍ക്കുന്ന അവളെ ,എന്‍റെ രേണുവിനെ. ആദ്യമെല്ലാം എല്ലാവരേയും പോലെ അവളും ഒഴിഞ്ഞു മാറി.പതിയെ പതിയെ അവളുടെ മനസ്സ് കീഴടക്കാന്‍ എനിക്ക് സാധിച്ചു.
 ഞങ്ങള്‍ എന്നും കാണും ,സംസാരിക്കും.ഞങ്ങളുടെ ഇഷ്ട സ്ഥലമായിരുന്നു,അവളുടെ മാന്‍പേട കണ്ണുകളും കുപ്പിവളകിലുക്കം പോലുള്ള ചിരിയും വായ്‌ തോരാതെയുള്ള സംസാരവുമാണ് അന്നെല്ലാം എന്‍റെ ഓരോ ദിവസങ്ങളും സുന്ദരമാക്കിയത്.എന്നും അവളുടെ മുടിയില്‍ എന്നും മുല്ലപൂക്കള്‍  ഉണ്ടാവുമായിരുന്നു.ഞാന്‍ തന്നെ എത്ര പ്രാവശ്യം അവള്‍ക്ക് ചൂടി കൊടുത്തിരിക്കുന്നു.പിന്നെ അവള്‍ക്ക് എന്താണ് സംഭവിച്ചത്? അവളിപ്പോള്‍ എവിടെ? അതെ . നീ ഇല്ലാത്ത ലോകം എനിക്ക് സുന്ദരമാണെന്ന,ഒറ്റ വാക്കിന്‍റെപേരില്‍ നീ,കവര്‍ന്നെടുത്തില്ലേ?
 ഞങ്ങളുടെ സംഗമസ്ഥലത്തെ കയ്യോലി പുഴയില്‍ അവളുടെ മുല്ലപ്പൂമൊട്ടുകള്‍ പൊങ്ങി കിടന്നത് കണ്ടതായി മാത്രം താന്‍ ഓര്‍ക്കുന്നു. അതിന് ശേഷം ഇന്നേവരെയുള്ള ഈ ജീവിതത്തില്‍ താന്‍ മനസ്സറിഞ്ഞ് ചിരിച്ചിട്ടില്ല.അവള്‍ എന്നെയും അവളുടെ കൂടെ കൊണ്ടുപോയി. എന്തോ ഒരു ശബ്ദം കേട്ടപ്പോഴാണ് ഓര്‍മ്മകളില്‍ നിന്നും ഉണര്‍ന്നത്.ശബ്ദം കേട്ടിടത്തേക്ക് നോക്കിയെങ്കിലും ഒന്നും കണ്ടില്ല.അപ്പോള്‍ അവിടെ വീശിയ കാറ്റിന് അവളുടെ മുടിയിലെ മുല്ലപ്പൂമൊട്ടുകളുടെ സുഗന്ധമുണ്ടായിരുന്നു.!!...
 അതെ. അവള്‍ ചിരിക്കുകയാണ്... എന്നെ നോക്കി. ഒരൊറ്റ വാക്കിന്‍റെ മുനയിലൂടെ അവളുടെ ജീവിതം തട്ടിയെറിഞ്ഞ എന്നെ നോക്കി...,ദൂരെ എവിടെയോ നിന്ന്‍...................
                             






















Tuesday, 15 November 2016

MFC- മഹ്മൂദിയ്യ ഫുട്ബോള്‍ ക്ലബ്‌ ഉദ്ഘാടനം ശിശുദിനത്തില്‍ നടന്നു..............



മഹ്മൂദിയ്യ ഫുട്ബോള്‍ ക്ലബ്‌ ഉദ്ഘാടനം ശിശുദിനത്തില്‍ AMWAJ ഗ്രൂപ്പ്‌ ഓഫ് കമ്പനീസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീ. സമീര്‍ മുഹമ്മദ്‌  ഉദ്ഘാടനം ചെയ്തു.

ക്ലബ്‌ അംഗങ്ങള്‍  ചീഫ് ഗസ്റ്റ് സമീര്‍ മുഹമ്മദ്‌, പ്രിന്‍സിപ്പാള്‍ അബ്ദുള്‍ റഷീദ് എന്നിവരോടൊപ്പം






Thursday, 10 November 2016

ദേശീയ വിദ്യാഭ്യാസ ദിന സന്ദേശം.............നവംബര്‍ 11 2016

കെ.എം.അബ്ദുള്‍ റഷീദ്                                                                
(സി.ബി.എസ്.ഇ.നാഷണല്‍ അവാര്‍ഡ് ജേതാവ്-ബെസ്റ്റ് മെന്‍റ്ര്‍ 2014)&
പ്രിന്‍സിപ്പാള്‍,  മഹ്മൂദിയ്യ  ഇംഗ്ലീഷ് സ്കൂള്‍ ,പെരിഞ്ഞനം
                                             

Wednesday, 9 November 2016

MFC - MAHMOODIYYA FOOTBALL CLUB

 

പരിശീലന കളരിയില്‍....................

നവംബര്‍ 15 ന് മഹ്മൂദിയ്യ ഗ്രൗണ്ടില്‍ നടക്കുന്ന IAME തൃശൂര്‍ സോണല്‍ ലെവല്‍ ഫുട്ബോള്‍ ടൂര്‍ണമെന്‍റ് ഭാഗമായി ടീമംഗങ്ങള്‍  ഫിസിക്കല്‍ എഡ്യുക്കേഷന്‍ ട്രെയിനര്‍ ശ്രീ. മുഹമ്മദ്‌ ഹനീഫയുടെ കീഴില്‍ പരിശീലനം നടത്തുന്നു.

Thursday, 3 November 2016

കാലം...........


കാലം

സഫ. പി. എസ്

VIII   ROSE




കാലമേ ..... നീ ചൊല്ല്
നീയിത്ര ധൃതിയില്‍
എങ്ങോട്ടാണ്???....

കാലമേ ...... നീ ചൊല്ല്
നീ നിന്‍റെ കാലച്ചക്രത്തില്‍
എന്തിനാണ് മറ്റുള്ളവരെ തീര്‍ത്തിടുന്നത്???.......

കാലമേ ...... നീ ചൊല്ല്
നീ എന്തു കൊണ്ടാണ്
നിന്നെ തന്നെ പല
കാലങ്ങളായും യുഗങ്ങളായും
തരം തിരിച്ചത്??...

കാലമേ ... നിന്‍റെ വേഗത
എന്നെ ഭയപ്പെടുത്തുന്നു.
നിന്‍റെ ആര്‍ത്തി എന്നെ
തളര്‍ത്തുന്നു........

കാലമേ ..... നീ ചൊല്ല്
നീയിത്ര ധൃതിയില്‍
എങ്ങോട്ടാണ്???....

പിറന്നാള്‍ ആശംസകളോടെ .....................


Sunday, 23 October 2016

പ്രൊഫഷണല്‍ ക്വിസ് മത്സരത്തില്‍ പങ്കെടുത്ത പരിചയസമ്പത്തുമായി........

പ്രൊഫഷണല്‍ ക്വിസ് മത്സരത്തില്‍ പങ്കെടുത്ത പരിചയസമ്പത്തുമായി മഹ്മൂദിയ്യ വിദ്യാര്‍ഥികള്‍.

  IAME  -Ideal Association of Minority Education സംഘടിപ്പിച്ച  സ്റ്റേറ്റ് ലെവല്‍ WHIZZ ക്വിസ് മത്സരത്തില്‍ പങ്കെടുത്ത മഹ്മൂദിയ്യ ടീമംഗങ്ങള്‍ക്ക്  India' s  Prominent ക്വിസ് മാസ്റ്റര്‍  കുനാല്‍ സുവാര്‍ക്കാര്‍ , സീമ ചാരി  എന്നിവര്‍ നയിച്ച പ്രൊഫഷണല്‍ ക്വിസ് മത്സരം വേറിട്ട അനുഭവമായി.  IAME ക്ക് കീഴിലുള്ള സ്കൂളുകളില്‍ നിന്നും അറുപത്തി നാല്(64)  ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ രണ്ട് ടീമുകളായി മഹ്മൂദിയ്യയെ പ്രതിനിധീകരിച്ചത്  എട്ടാം ക്ലാസ്സ്‌ വിദ്യാര്‍ഥികളായ സഫ.പി.എസ്, ഫാത്തിമ റിയ നഹ് ല ,ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ ഉസ്മാന്‍, പത്താം ക്ലാസ് വിദ്യാര്‍ഥിയായ  താലിബ് എന്നിവരാണ് . 15 പോയന്‍റ് നേടിയ മഹമൂദിയ്യ ടീം ഫൈനല്‍ റൌണ്ടിലേക്കുള്ള സെലെക്ഷനില്‍ ഒരു പോയന്‍റ് വിത്യാസത്തില്‍ പിന്തള്ളപ്പെട്ടു. 16 പോയന്‍റ് നേടിയ 6 ടീമുകലെയാണ് ഫൈനല്‍ റൌണ്ടില്‍ ഉള്‍പെടുത്തിയത്.



കലാം സ്മരണയില്‍...............


Monday, 17 October 2016

സ്റ്റേറ്റ് ലെവല്‍ ക്വിസ് മത്സരത്തിലേക്ക് യോഗ്യത നേടി മഹ്മൂദിയ്യാ വിദ്യാര്‍ഥികള്‍

IAME  WHIZZ  ക്വിസ്സ് മത്സരത്തില്‍ മഹ്മൂദിയ്യാ വിദ്യാര്‍ഥികള്‍ക്ക് മൂന്നാം സ്ഥാനം.
IAME യുടെ കീഴിലുള്ള വിവിധ സ്കൂളുകളില്‍ നിന്നുമുള്ള വിദ്യാര്‍ഥികള്‍ പങ്കെടുത്ത മത്സരത്തില്‍ മഹ്മൂദിയ്യാ വിദ്യാര്‍ഥികളും എ ഇ എസ് എരുമപ്പെട്ടിയും തമ്മില്‍ നടന്ന ടൈ ബ്രേക്ക് റൌണ്ടിലാണ് മഹ്മൂദിയ്യാ വിദ്യാര്‍ഥികളായ സഫ. പി.എസ്, ഫാത്തിമ റിയാ നഹ്‍ല എന്നിവരടങ്ങിയ ടീം  വിജയികളായത്. ഒക്ടോബര്‍ 19ന് കാലികറ്റ്  ടവറില്‍ നടക്കുന്ന KUNAL SUVARKAR QUIZ   മാസ്റ്റര്‍ ആയി എത്തുന്ന  സ്റ്റേറ്റ് ലെവല്‍ ക്വിസ് മത്സരത്തിലേക്ക്  ഇവര്‍ യോഗ്യത നേടിയതായി ക്വിസ് മാസ്റ്റര്‍ അറിയിച്ചു.

Sunday, 16 October 2016

നിറങ്ങളുടെ കൂട്ടുകാരായ്‌ IBES വിദ്യാര്‍ഥികള്‍.............................

നിറങ്ങളുമായി കൂട്ടുകൂടി "കളെഴ്സ് ഡേ" ആഘോഷം IBES ഗാര്‍ഡനില്‍.
കുട്ടികള്‍ക്ക് നിറങ്ങള്‍ തിരിച്ചറിയാനും അതിലൂടെ പഠനം ആസ്വദിക്കാനുമായിട്ടാണ് ഇങ്ങനെ ഒരു ദിനം ഒരുക്കിയത്. കുട്ടികളെ കളറുകളെ  അടിസ്ഥാനമാക്കി വിവിധ  ഗ്രൂപ്പ്കളാക്കി  തിരിച്ച്  അതിനനുയോജ്യമായഡ്രെസ്സ് അണിഞ്ഞാണ് കുട്ടികളും അധ്യാപകരും രക്ഷിതാക്കളും എത്തിയത്. വിവിധ കളറുകളിലുള്ള  ആഹാര വസ്തുക്കള്‍ ,കളിപ്പാട്ടങ്ങള്‍ തുടങ്ങിയവയുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു. 






Thursday, 6 October 2016

Magic of Mathematics........One day celebrations


                                                           INAUGURAL SESSION


Activity Based Learning 



Friday, 23 September 2016

കുട്ടികര്‍ഷകരുടെ വിളവെടുപ്പ്......................



നാച്ചുറല്‍ ക്ലബ്‌ അംഗങ്ങളായ VI ലില്ലി വിദ്യാര്‍ഥികള്‍  തോട്ടത്തില്‍ നിന്നും വിളവെടുത്ത കാര്‍ഷിക ഫലങ്ങളുമായി.................. 



Sunday, 18 September 2016

മാഗസിന്‍ പ്രകാശനം ചെയ്തു.

2016 സെപ്റ്റംബര്‍ 16 വെള്ളിയാഴ്ച  ഈദ് ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച "ഈദ് നൈറ്റ്‌ 2016" വേദിയില്‍ ഇരുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി തയ്യാറാക്കിയ മാഗസിന്‍  പ്രകാശനം ചെയ്തു.നിരവധി പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ അഡ്വ:വി.എസ്.സുനില്‍  കുമാര്‍ (ബഹു: കേരള സംസ്ഥാന കൃഷി വകുപ്പ്  മന്ത്രി),നിയോജകമണ്ഡലം M LA ശ്രീ . ഇ.ടി.ടൈസന്‍ മാസ്റ്റര്‍  എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരുന്നു.


Friday, 9 September 2016

ശാന്തി-പാലിയേറ്റീവ് ക്ലബ് വിദ്യാർത്ഥികൾ ഓണകിറ്റ്,പുതു വസ്ത്രം എന്നിവ വിതരണം ചെയ്യുന്നു

ഓണം -ബക്രീദ് ആഘോഷങ്ങളുടെ ഭാഗമായി വിദ്യാര്‍ഥികള്‍  പുതുവസ്ത്രം, തങ്ങളുടെ വീടുകളില്‍ നിന്നും സ്വരൂപിച്ച പച്ചകറികളാല്‍ തയാറാക്കിയ പച്ചകറികിറ്റും വിതരണം ചെയ്തു. 


Monday, 1 August 2016

IBES ഉത്ഘാടനവും മെറിറ്റ്‌ ഡേയും ആഗസ്റ്റ് 4 ന് .............


IBES ഉത്ഘാടനവും മെറിറ്റ്‌ ഡേയും  ആഗസ്റ്റ് 4 ന് രാവിലെ 10 മണിക്ക് മഹ്മൂദിയ്യ സ്കൂളില്‍ വെച്ച് കൈപമംഗലം നിയോജകമണ്ഡലം എം എല്‍ എ  ശ്രീ . ടൈസന്‍ മാസ്റ്റര്‍  ഉത്ഘാടനം ചെയ്യുന്നു. നിരവധി പ്രമുഖര്‍  പങ്കെടുക്കുന്ന ചടങ്ങില്‍ 
 " പുതിയ ലോകവും കുട്ടികളും " എന്ന വിഷയത്തില്‍  മാതാപിതാക്കള്‍ക്കുള്ള ഉദ്ബോധന ക്ലാസ്സ്‌  പ്രശസ്ത ട്രൈനര്‍ ശ്രീ . ജാഫര്‍ മാസ്റ്റര്‍  ചേലക്കര നയിക്കുന്നു.

Get this widget

മംഗ്ലീഷില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)