Folowers

Saturday, 13 August 2022


 *ആസാദ് കി അമൃത് മഹോത്സവത്തിൽ വ്യത്യസ്ഥ പ്രമേയങ്ങളുമായി മഹ്മൂദിയ്യ*

🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

*സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് വ്യത്യസ്ഥ പ്രമേയങ്ങളുമായി *മഹ്മൂദിയ്യ ക്യാമ്പസ്സിൽ* ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു.

*ഭാരതത്തിന്റെ സ്വാതന്ത്ര്യസമരം,നേട്ടങ്ങൾ ,അറിയപ്പെടാത്ത സ്വാതന്ത്ര്യസമരസേനാനികൾ തുടങ്ങിയ വിഷയങ്ങളിൽ 75 മത്സരാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ക്വിസ് മത്സരം, നാനാത്വത്തിൽ ഏകത്വം എന്നതിലൂന്നി വിവിധ ക്ലാസ്സുകളിലെ വിദ്യാർത്ഥികൾ അണിനിരന്ന ഇന്ത്യയുടെ ഭൂപടം തുടങ്ങിയ ആസാദ് കി അമൃത് മഹോത്സവത്തിന്റെ വ്യത്യസ്ത തരത്തിലുള്ള ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചതായി പ്രിൻസിപ്പാൾ സഈദ് വി എച്ച് അറിയിച്ചു*. വൈവിധ്യമാർന്ന  പരിപാടികളിലൂടെ സ്വതന്ത്ര ഇന്ത്യയുടെ ചൈതന്യത്തെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും *പ്രോഗ്രാം കോഡിനേറ്റർ ശ്രീമതി മോനിഷ ടീച്ചർ പറഞ്ഞു*

Wednesday, 10 August 2022


 

*ആമിന നസ്രീന് തൃശൂർ സഹോദയ കോംപ്ലക്സിന്റെ അനുമോദനം.*

🏆🏆🏆🏆🏆🏆🏆🏆

കഴിഞ്ഞ സി.ബി.എസ്.ഇ. പത്താം ക്ലാസ്സ് പരീക്ഷയിൽ എല്ലാ വിഷയത്തിലും A1 നേടിയ  മഹ്മൂദിയ്യ വിദ്യാർത്ഥി ആമിന നസ്രീന് തൃശൂർ സഹോദയ കോംപ്ലക്സിന്റെ അനുമോദനം.

തൃശൂർ ദേവമാത സ്കൂളിൽ എം 

എൽ എ പി ബാലചന്ദ്രൻ ഉദ്ഘാടനംചെയ്തു . 


 ✍️

*Saeed VH*

*Principal*

*Mahmoodiyya English School PERINJANAM*


Get this widget

മംഗ്ലീഷില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)