Folowers

Tuesday, 15 February 2022

https://forms.gle/NgojC7oZ9Xm1kC768





🏫 *എന്റെ നാട് , എന്റെ മഹ്മൂദിയ്യ*🏫

 പദ്ധതിയുടെ ഭാഗമായി രക്ഷിതാക്കളുടെ അഭ്യർത്ഥന മാനിച്ചു കൊണ്ട് സൗജന്യ അഡ്മിഷന്റെ അപേക്ഷ സ്വീകരിക്കുന്ന തീയ്യതി നീട്ടിയിരിക്കുന്നു.


മികച്ച വിദ്യാഭ്യാസം  ആഗ്രഹിക്കുന്ന സാധാരണക്കാരായ വിദ്യാർത്ഥികൾക്ക്  മിതമായ ഫീ നിരക്കിൽ ഈ അധ്യയനവർഷം *ഡോണേഷൻ* *ഒഴിവാക്കി* കൊണ്ട് സൗജന്യമായി പ്രവേശനം നൽകുവാനാണ് സ്കൂൾ മാനേജ്മെന്റ് തീരുമാനിച്ചിരിക്കുന്നത്.

*തീബിയാൻ മുതൽ 8 വരെ ക്ലാസ്സുകളിലേക്കാണ് പ്രവേശനം നൽകുന്നത്*.


📝 *IBES ( KG ) ക്ലാസ്സുകളിലേക്ക് പ്രവേശനം നേടുന്ന കുട്ടികൾക്ക് 15 ഫ്രീ ഓൺലൈൻ ക്ലാസുകൾ നൽകി കൊണ്ട് പഠനത്തിൽ തല്പരരാക്കുന്ന നൂതന പദ്ധതി ഈ വർഷത്തെ പ്രത്യേകതയാണ്*


*💎മഹ്മൂദിയ്യ കുട്ടികൾക്കായ് ഒരുക്കിയിരിക്കുന്ന മറ്റു സൗകര്യങ്ങൾ💎*


💦 *മികച്ച പരിശീലനം ലഭിച്ച അധ്യാപകർ*


💦 *ശിശു സൗഹൃദ ക്യാമ്പസ്*

*💦3 ലാംഗ്വേജ് ഫോർമുല*


💦 *NEP 2020 പ്രകാരമുള്ള പഠന പ്രവർത്തനങ്ങൾ*


💦 *ശിശു സൗഹൃദവും രസകരവുമായ പഠനരീതികൾ*


💦 *ശാരീരിക മാനസിക വൈകാരിക ബൗദ്ധിക വികസനം സാധ്യമാകുന്ന കരിക്കുലം*


 💦 *പഠന യാത്രകൾ*


💦 *സുരക്ഷ ഉറപ്പാക്കുന്ന വാഹന സൗകര്യം*


💦 *ആധുനിക ഇസ് ലാമിക മനഃശാസ്ത്ര സമീപനം*


*രെജിസ്ട്രേഷന് ലിങ്കിൽ ക്ലിക് ചെയ്യുക*👇🏻: 

https://forms.gle/NgojC7oZ9Xm1kC768


*കൂടുതൽ വിവരങ്ങൾക്ക്*


☎️ *9846 67 37 92 , 9207 57 83 81 , 8089 02 57 28*


*mail : mahmoodiya@gmail.com*

Wednesday, 12 January 2022

*മഹ്മൂദിയ്യ ചെസ്സ് ടൂർണമെന്റ് സമാപിച്ചു*


 

♟️♟️♟️♟️♟️♟️♟️♟️♟️♟️

*സ്കൂൾ ആനുവൽ സ്പോർട്സ് & ഗെയിംസ് ഡേ* യുടെ മുന്നോടിയായി മഹ്മൂദിയ്യ ചെസ്സ് ക്ലബ്‌ ന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചചെസ്സ് ടൂർണമെന്റ് സമാപിച്ചു.ജൂനിയർ, സീനിയർ വിഭാഗത്തിൽ സംഘടിപ്പിച്ച ഓപ്പൺ ടൂർണമെന്റ് *സ്കൂൾ മാനേജർ  മുഫ്തിക്കർ അഹമ്മദ് ഉത്ഘാടനം ചെയ്തു.ചടങ്ങിൽ അഡ്മിനിസ്റ്റർ ശംസുദ്ധീൻ, അക്കാഡമിക്  സൂപ്പർ വൈസർ ഷെമറിൻ എന്നിവർ പങ്കെടുത്തു*  *"സൈമൾറ്റേണിയസ്" ചെസ്സ് പ്രദർശന മത്സരം നടത്തി സ്കൂൾ പ്രിൻസിപ്പാളും ഫിഡെ റേറ്റെഡ് ചെസ്സ് പ്ലെയറുമായ സഈദ് വി എച്ച് കുട്ടികളോടൊപ്പം മത്സരത്തിൽ പങ്കുചേർന്നു*.കുട്ടികളിൽ പ്രോബ്ലം സോൾവിങ്, ക്രിട്ടിക്കൽ തിങ്കിങ്, ലോജിക്കൽ റീസണിങ് എന്നിവ വളർത്തുന്നതിന്റെ ഭാഗമായി നൽകുന്ന ഓൺലൈൻ ചെസ്സ് പരിശീലനം 

മഹ്മൂദിയ്യ  രക്ഷിതാക്കൾക്കും കുട്ടികൾക്കും ഏറെ പ്രചോദനമാണ് നൽകുന്നത്.

🏅 *ജൂനിയർ വിഭാഗം വിജയികൾ*

📌അഫ് ലാഹ്(ഗ്രേഡ് 6)- ഒന്നാം സ്ഥാനം🥇

📌ആഫിസ (ഗ്രേഡ് 4)-രണ്ടാം സ്ഥാനം🥈

📌അഹമദ് യാസീൻ (ഗ്രേഡ് 6)- മൂന്നാം സ്ഥാനം🥉


*🏅സീനിയർ വിഭാഗം വിജയികൾ*


🥇ഫിസാ നെഹ്‌ റിൻ നവാസ്(ഗ്രേഡ് 8)🌹

🥈റുമൈസ വി ഈസ(ഗ്രേഡ് 10)🌹

🥉തരിഖ് സിയാദ് (ഗ്രേഡ് 9)🌹

♟️♟️♟️♟️♟️♟️♟️♟️

Friday, 31 December 2021

WINNERS FIESTA. 2021




 

Welcome 2022


 

മഹ്മൂദിയ്യ ഫിയസ്റ്റ 2021 ന് സമാപനം













🎨🎨🎨🎨🎨🎤🎤🎤🎸🎸🎸🎸

കുട്ടികളുടെ സർഗ്ഗവാസനകൾക്ക് കോവിഡ് പ്രതിസന്ധികൾക്കിടയിലും പ്രചോദനം നൽകി കൊണ്ട് തുടക്കം കുറിച്ച *മഹ്മൂദിയ്യ ഫിയസ്റ്റ 2021* സമാപിച്ചു.സമാപന പരിപാടിയിൽ *മുഖ്യാഥിതി മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ നവാസ് പടുവിങ്ങൽ* വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു.

കൊറോണ കാലത്തിൽ കുട്ടികൾക്കും കുടുംബാഗങ്ങൾക്കും ഉണ്ടാകുന്ന മാനസിക പിരിമുറുക്കത്തിൽ നിന്നും അൽപ്പം ഒരു ആശ്വാസം എന്ന നിലയിൽ ഹൈബ്രിഡ് രീതിയിൽ സംഘടിപ്പിച്ച ആർട്സ് ഫെസ്റ്റ് മൂന്ന് ദിവസം നീണ്ടു നിന്നു. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം *ട്രസ്റ്റ്‌ സെക്രട്ടറി ബാവ ദാരിമി നിർവഹിച്ചിരുന്നു*

ഹൌസ് അടിസ്ഥാനത്തിൽ നടത്തിയ മത്സരത്തിൽ *ഗ്രീൻ ഹൌസ് ഓവറോൾ ചാമ്പ്യൻമാരായി*.സമാപന പരിപാടിയിൽ പ്രിൻസിപ്പൽ സഈദ് വി എച്ച്, വർക്കിംഗ്‌ സെക്രട്ടറി ഹസീൻ നൂറാനി, അഡ്മിനിസ്റ്റർ ഷംസുദീൻ എന്നിവർ സംസാരിച്ചു. സജ്‌ന അനീഷ്, വിപിൻ ദാസ്, ബിജി രാജു, സജിത, റസീന അമീർ, ഷംല എന്നിവരടങ്ങിയ ആർട്സ് ഫെസ്റ്റ് കമ്മിറ്റിയാണ് പരിപാടിയുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത്.


🌹🌹🌹🌹🌹🌹🌹

*സഈദ് വി എച്ച്*

*പ്രിൻസിപ്പാൾ*


*സജ്‌ന അനീഷ്*

*ആർട്സ് കോർഡിനേറ്റർ*


*മഹ്മൂദിയ്യ ഇംഗ്ലീഷ് സ്കൂൾ പെരിഞ്ഞനം*

Thursday, 30 December 2021

ആവേശത്തിമർപ്പിൽ ഫിയസ്റ്റ 2021








🎨🎨🎨🎨🎨🎤🎤🎤🎸🎸🎸🎸

കുട്ടികളുടെ സർഗ്ഗവാസനകൾക്ക് കോവിഡ് പ്രതിസന്ധികൾക്കിടയിലും പ്രചോദനം നൽകി കൊണ്ട് തുടക്കം കുറിച്ച *മഹ്മൂദിയ്യ ഫിയസ്റ്റ 2021 രണ്ടാം ദിനം* പിന്നിടുമ്പോൾ വാശിയേറിയ മത്സരങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.

*സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗം ആൺകുട്ടികളുടെ മത്സരങ്ങൾ* ആണ് വിവിധ സ്റ്റേജുകളിലായി ഇന്ന് നടന്നത്. *221 പോയിന്റ് നേടി അഫീല ടീച്ചർ നേതൃത്വം നൽകുന്ന ഗ്രീൻ ഹൌസ് ഇന്നത്തെ വിജയികളായി*

കൊറോണ കാലത്തിൽ കുട്ടികൾക്കും കുടുംബാഗങ്ങൾക്കും ഉണ്ടാകുന്ന മാനസിക പിരിമുറുക്കത്തിൽ നിന്നും അൽപ്പം ഒരു ആശ്വാസം എന്ന നിലയിലാണ് ആർട്സ് ഫെസ്റ്റ് ഓഫ്‌ ലൈനിലും ഓൺലൈനിലും സംഘടിപ്പിച്ചതെന്ന് പ്രിൻസിപ്പൽ സഈദ് വി എച്ച്, ആർട്സ് ഫെസ്റ്റ് കോർഡിനേറ്റർ സജ്‌ന അനീഷ് എന്നിവർ അറിയിച്ചു.ചടങ്ങിൽ മാനേജർ മുഫ്തിക്കർ അഹമ്മദ്, അഡ്മിനിസ്റ്റർ ശംസുദ്ധീൻ, സുലൈമാൻ മഹമൂദി എന്നിവർ പങ്കെടുത്തു.

🌹🌹🌹🌹🌹 

*സഈദ് വി എച്ച്*

*പ്രിൻസിപ്പാൾ* 


*സജ്‌ന അനീഷ്*

*ആർട്സ് ഫെസ്റ്റ് കോർഡിനേറ്റർ* 


*മഹ്മൂദിയ്യ ഇംഗ്ലീഷ് സ്കൂൾ പെരിഞ്ഞനം*

Get this widget

മംഗ്ലീഷില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)