Folowers

Saturday, 23 January 2021

അവാർഡ് ജേതാക്കൾക്ക് ആദരം.....

 


💡💡💡💡💡💡💡💡

മഹ്മൂദിയ്യയുടെയും ഐ എ എം ഇ യുടെയും ആദരങ്ങൾ ഏറ്റുവാങ്ങി
ഇൻസ്പയർ അവാർഡ് ജേതാക്കൾ.



കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് യു.പി , ഹൈസ്കൂൾ വിദ്യാർഥികൾക്കായി നടത്തുന്ന *ഇൻസ്പയർ അവാർഡ്*
*(പതിനായിരം രൂപ)*
 നേട്ടത്തിലൂടെ മഹ്മൂദിയ്യക്കും ഐ എ എം ഇ ക്കും അഭിമാനമായ് മാറിയ
മഹ്മൂദിയ്യ വിദ്യാർത്ഥികളായ  *ഹയ,ഇൻഷാ, റിനിയ,റുമൈസ* എന്നിവർക്ക് സ്കൂളിൽ നടന്ന ചടങ്ങിൽ ആദരം നൽകി മഹ്മൂദിയ്യ യും ഐ ഇ എം ഇ യും.
സാമൂഹ്യ നൻമയക്ക് ഉതകുന്ന ശാസ്ത്ര സാങ്കേതിക ഉപകരണങ്ങളുടെ ആശയങ്ങളും അവയുടെ പ്രവർത്തന മാതൃകയും സമർപ്പിക്കുന്ന വിദ്യാർഥികളിൽ നിന്നും *സംസ്ഥാന തലത്തിൽ തെരഞ്ഞെടുക്കപ്പെടുന്നവരെയാണ്  ഇൻസെപെയർ അവാർഡിന് പരിഗണിക്കുക*.

 *തങ്ങളുടെ കഴിവിൽ സ്വയം വിശ്വാസമർപ്പിച്ചു സമൂഹനന്മക്കായ് പ്രവർത്തിക്കുമ്പോൾ നേട്ടങ്ങളിലേക്കുള്ള വഴികൾ തുറന്നു വരുമെന്ന് അധ്യക്ഷ പ്രസംഗത്തിൽ പ്രിൻസിപ്പാൾ സഈദ് സർ കുട്ടികളെ ഓർമ്മപെടുത്തി* *ചെയർമാൻ ഉമർ ഹാജി മൊമെന്റോ നൽകി* *കുട്ടികളെ അനുമോദിച്ചു. കലാമിനെ പോലെ സമൂഹ നന്മക്കായ് പ്രവർത്തിക്കുന്ന വിദ്യാർത്ഥികളെയാണ് ഇന്നത്തെ സമൂഹത്തിനാവശ്യമെന്ന്  സെക്രട്ടറി ബാവ ദാരിമി ഉത്ഘാടന പ്രസംഗത്തിലൂടെ കുട്ടികളെ പ്രചോദിപ്പിച്ചു *മാനേജർ മുഫ്തിക്കർ,അഡ്മിനിസ്ട്രേറ്റർ ശംസുദ്ധീൻ,വർക്കിംഗ്‌ സെക്രട്ടറി ഹസീൻ നൂറാനി, വൈസ് പ്രസിഡണ്ട്‌ ഉനൈസ് മഹമൂദ്*
എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Friday, 2 October 2020

ഗാന്ധി ജയന്തി 2020



 
ഗാന്ധിജി :ആദർശങ്ങളുടെ പുതു വെളിച്ചം

ഒരു നൂലില്‍ കോര്‍ത്തിണക്കിയ പൂക്കളെപ്പോലെ ഇന്ത്യയിലെ വിവിധ ജനസമൂഹങ്ങളെ ദേശീയ പ്രസ്ഥാനത്തിന്റെ പാതാകക്കീഴില്‍ ഒരുമിപ്പിച്ച ഗാന്ധിജി.സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തോട് അഹിംസമാര്‍ഗത്തിൽ പൊരുതി ഇന്ത്യക്ക് സ്വാതന്ത്യം നേടിത്തന്ന  സഹനത്തിന്‍റെ പാതയിലൂടെ വര്‍ണ്ണവിവേചനത്തിനെതിരെ ആഞ്ഞടിച്ച ദാര്‍ശനികൻ..... ചരിത്രത്തിന്‍റെ ഭാഗമായിതീര്‍ന്ന സത്യാഗ്രഹമെന്ന പുതിയ സമരസിദ്ധാന്തത്തിന്‍റെ ഉപ‍ജ്ഞാതാവ്...... ബാപ്പുജി എന്ന ഗാന്ധിജി. വിശേഷണങ്ങൾക്കപ്പുറത്തേക്ക് ലോകം മുഴുവൻ വളര്‍ന്ന ഭാരതീയൻ.
ഗാന്ധി’ എന്ന കവിതയിൽ വി മധുസൂദനന്‍ നായർ ചോദിക്കുന്നുണ്ട്. “കനവായിരുന്നുവോ ഗാന്ധി? കഥയായിരുന്നുവോ ഗാന്ധി?”. കനവു പോലെയോ കഥ പോലെയോ ഓരോ ഇന്ത്യക്കാരനെയും കടന്നുപോയ, ജീവിതം കൊണ്ട് ഒരു ജനതയെ മുഴുവൻ അത്ഭുതപ്പെടുത്തിയ മഹാത്മാ ഗാന്ധി.... 1869 ൽ ഗുജറാത്തിലെ പോര്‍ബന്തറിൽ ഇതേദിവസമാണ് ഗാന്ധിജിയെന്ന മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ ജനനം .രാജ്കോട്ടിൽ സ്കൂൾ വിദ്യഭ്യാസം പൂര്‍ത്തിയാക്കിയ ഗാന്ധിജി ഇംഗ്ലണ്ടിൽ നിന്ന് നിയമപഠനവും പൂര്‍ത്തിയാക്കി. വക്കീലായും, മാധ്യമ പ്രവര്‍ത്തകനായും സാമൂഹിക പരിഷ്കര്‍ത്താവായും വ്യക്തിമുദ്ര പതിപ്പിച്ചു.
ലളിതമായ ജീവിതരീതിയാണ് എന്നും അദ്ദേഹത്തെ വ്യത്യസ്ഥനാക്കിയത്. സ്ത്രീകളുടെ മൗലീകാവകാശം,മതസ്വാതന്ത്ര്യം, രാജ്യത്തിന്‍റെ സ്വാത്ന്ത്യത്തിന് വേണ്ടി സ്വരാജ് തുടങ്ങി ഒട്ടേറെ മുന്നേറ്റങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി . ഗാന്ധിജിയോടുള്ള ബഹുമാനാര്‍ത്ഥം ഐക്യരാഷ്ട്രസഭ ഒക്ടോബര്‍ രണ്ട് അന്താരാഷ്ട്ര അഹിംസാദിനമായി ആചരിക്കുന്നു. 
സേവനദിനമായും ഈ ദിനം ആചരിക്കപ്പെടുന്നു. “ഭൂമിയില്‍ രക്തവും മാംസവുമുള്ള ഇങ്ങനെയൊരാള്‍ ജീവിച്ചിരുന്നതായി വരുംതലമുറ വിശ്വസിച്ചേക്കില്ല,”എന്ന് ഗാന്ധിജിയെ കുറിച്ച് ആൽബർട്ട് ഐൻസ്റ്റീൻ പറഞ്ഞ വാക്കുകൾ ഗാന്ധി ദർശനങ്ങളുടെ   പ്രസക്തി വെളിപ്പെടുത്തുന്നു.
ആ ജീവിതത്തെ വിസ്മയത്തോടെയല്ലാതെ ഇന്നത്തെ തലമുറയ്ക്ക് നോക്കി കാണാനാവില്ല. 

 അശാന്തിയുടെ ലോകക്രമത്തിൽ നന്മയുടെയും സമാധാനത്തിന്‍റെയും പുതുവെളിച്ചമായി പ്രിയ ബാപ്പുജി ഇന്നും നിറഞ്ഞ് നിൽക്കുന്നു.
അഹിംസാമാർഗത്തിലൂടെ നമ്മുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജീവിതത്തിൽ നിന്ന് നമുക്ക് പഠിക്കാനേറെയുണ്ട്... 
ആദര്‍ശമില്ലാത്ത രാഷ്ട്രീയം

ജോലി ചെയ്യാതെ നേടുന്ന  സമ്പത്ത്

മനസ്സാക്ഷി ഇല്ലാത്ത സന്തോഷം

സ്വഭാവഗുണമില്ലാത്ത വിജ്ഞാനം

ധാര്‍മ്മികതയില്ലാത്ത ബിസിനസ്സ്

ത്യാഗമില്ലാത്ത  ഈശ്വരപൂജ
എന്നീ 
ഏവരും അകറ്റി നിര്‍ത്തേണ്ട ഏഴ് തിന്മകളെകുറിച്ച് ലോകത്തെ പഠിപ്പിക്കാൻ കഴിഞ്ഞത്  അദ്ദേഹത്തിന്റെ ആദർങ്ങളോടുള്ള പ്രതിബദ്ധതയാണ്.
മാനവികതയെ സംരക്ഷിക്കാനുള്ള മാര്‍ഗ്ഗദര്‍ശകങ്ങളായി മാറാൻ ഈ ദർശനങ്ങൾക്കാകട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം. 

അശാന്തിയുടെ ലോകത്തിൽ നന്മയുടെയും സമാധാനത്തിന്‍റെയും പുതുവെളിച്ചമാകാൻ  പ്രിയ ബാപ്പുജിയുടെ  ആശയങ്ങള്‍ കൂടുതല്‍ മനസ്സിലാക്കുന്നതിലൂടെ, ഗാന്ധിദർശനങ്ങളുടെ  സാമൂഹികമൂല്യങ്ങള്‍ കൂടുതല്‍ മനസ്സുകളിലേക്ക് എത്തിക്കുന്നതിലൂടെ, ഈ ജയന്തിയാഘോഷത്തെ അര്‍ത്ഥപൂര്‍ണമാക്കാം..... 

ഗാന്ധിദിനാശംസകളോടെ....


SAEED V H
PRINCIPAL
MAHMOODIYYA ENGLISH SCHOOL
PERINJANAM

Thursday, 1 October 2020

മഹ്മൂദിയ്യയുടെ വെളിച്ചം അണഞ്ഞു...



പെരിഞ്ഞനം മഹ്മൂദിയ്യ സ്ഥാപനങ്ങളുടെ സ്ഥാപകനും മഹാനായ സിദ്ധീഖുൽ അക്ബർ (റ) വിന്റെ സന്താന പരമ്പരയിലെ കണ്ണിയുമായ നസ്‌റുദ്ധീൻ ദാരിമി ഉസ്താദ് വഫാത്തായി.

തീരദേശത്തെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായ പെരിഞ്ഞനം മഹ്മൂദിയ്യ ഇംഗ്ലീഷ് സ്കൂൾ, ശരീഅത്തു കോളേജ്,ദഅവാ കോളേജ്, അനാഥ അഗതി മന്ദിരം,മസ്ജിദുസ്സവഹാബാ, മസ്ജിദ് ഹംദാവ അവാതിഫ്,മസ്ജിദ് അബൂബക്കർ സിദ്വീക്, അൽ മദ്രസ്സത്തുൽ മഹ്മൂദിയ്യ,മഹ്മൂദിയ്യ വിമൺസ് കോളേജ്,  വരന്തരപ്പിള്ളി മഹ്മൂദിയ്യ തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ നെടും തൂണും  

പ്രാസ്ഥാനിക രംഗത്തെ  നിറ സാനിധ്യവുമാണ് യാത്രയായത്. എസ് എസ് എഫ്, എസ് വൈ എസ്, കേരള മുസ്ലിം ജമാഅത്ത്, ജംഇയ്യത്തുൽ ഉലമ, എസ് എം എ തുടങ്ങി പ്രസ്ഥാനത്തിന്റെ എല്ലാ തലങ്ങളിലും നേതൃത്തം നൽകിയ മഹത് വ്യക്തിത്വമാണ് നസറുദ്ധീൻ ദാരിമി.ഔലിയാക്കളിൽ പ്രമുഖനായ പൊന്മാനികുടം ശൈഖ് ഉണ്ണിമുഹിയിദ്ധീൻ നഖ് ശബന്ദി (റ )യുടെ പേരക്കുട്ടിയാണ് നസറുദ്ധീൻ ദാരിമി. ഉനൈസ് മഹമൂദ് ബക്  രി, ഹസീൻ നൂറാനി, അനസ് എന്നിവർ മക്കളാണ്.

Get this widget

മംഗ്ലീഷില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)