Tuesday, 12 January 2021
Saturday, 9 January 2021
Saturday, 26 December 2020
Friday, 25 December 2020
Wednesday, 23 December 2020
Tuesday, 22 December 2020
Sunday, 20 December 2020
Monday, 14 December 2020
Sunday, 6 December 2020
Saturday, 14 November 2020
Thursday, 29 October 2020
Tuesday, 27 October 2020
Thursday, 22 October 2020
Saturday, 17 October 2020
Sunday, 11 October 2020
Friday, 9 October 2020
Friday, 2 October 2020
ഗാന്ധി ജയന്തി 2020
Thursday, 1 October 2020
മഹ്മൂദിയ്യയുടെ വെളിച്ചം അണഞ്ഞു...
പെരിഞ്ഞനം മഹ്മൂദിയ്യ സ്ഥാപനങ്ങളുടെ സ്ഥാപകനും മഹാനായ സിദ്ധീഖുൽ അക്ബർ (റ) വിന്റെ സന്താന പരമ്പരയിലെ കണ്ണിയുമായ നസ്‌റുദ്ധീൻ ദാരിമി ഉസ്താദ് വഫാത്തായി.
തീരദേശത്തെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായ പെരിഞ്ഞനം മഹ്മൂദിയ്യ ഇംഗ്ലീഷ് സ്കൂൾ, ശരീഅത്തു കോളേജ്,ദഅവാ കോളേജ്, അനാഥ അഗതി മന്ദിരം,മസ്ജിദുസ്സവഹാബാ, മസ്ജിദ് ഹംദാവ അവാതിഫ്,മസ്ജിദ് അബൂബക്കർ സിദ്വീക്, അൽ മദ്രസ്സത്തുൽ മഹ്മൂദിയ്യ,മഹ്മൂദിയ്യ വിമൺസ് കോളേജ്, വരന്തരപ്പിള്ളി മഹ്മൂദിയ്യ തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ നെടും തൂണും
പ്രാസ്ഥാനിക രംഗത്തെ നിറ സാനിധ്യവുമാണ് യാത്രയായത്. എസ് എസ് എഫ്, എസ് വൈ എസ്, കേരള മുസ്ലിം ജമാഅത്ത്, ജംഇയ്യത്തുൽ ഉലമ, എസ് എം എ തുടങ്ങി പ്രസ്ഥാനത്തിന്റെ എല്ലാ തലങ്ങളിലും നേതൃത്തം നൽകിയ മഹത് വ്യക്തിത്വമാണ് നസറുദ്ധീൻ ദാരിമി.ഔലിയാക്കളിൽ പ്രമുഖനായ പൊന്മാനികുടം ശൈഖ് ഉണ്ണിമുഹിയിദ്ധീൻ നഖ് ശബന്ദി (റ )യുടെ പേരക്കുട്ടിയാണ് നസറുദ്ധീൻ ദാരിമി. ഉനൈസ് മഹമൂദ് ബക് രി, ഹസീൻ നൂറാനി, അനസ് എന്നിവർ മക്കളാണ്.
Monday, 28 September 2020
Saturday, 26 September 2020
Friday, 25 September 2020
Thursday, 24 September 2020
Monday, 21 September 2020
Gratitude Day
സെപ്റ്റംബർ 21
ലോക കൃതജ്ഞത ദിനം
ലോക സമാധാന ദിനം
അൽഷിമേഴ്സ്സ് ദിനം
ഒറ്റ നോട്ടത്തിൽ മൂന്നിനും ബന്ധമുണ്ട് എന്ന് തോന്നില്ല. എന്നാൽ ആഴത്തിൽ ചിന്തിച്ചാൽ ചിലപ്പോൾ ചില ബന്ധങ്ങൾ കണ്ടെത്താൻ സാധിച്ചേക്കും എന്ന് തോന്നുന്നു..
ലോകത്ത് നടക്കുന്ന എല്ലാ കാര്യങ്ങളുടെയും ഉറവിടം എന്ന് പറയുന്നത് മനസ്സിലുണ്ടാകുന്ന ചിന്തകളാണെന്ന് നമുക്കറിയാം. മനുഷ്യ മനസ്സ് നന്നായാൽ ബാക്കിയെല്ലാം നന്നായി എന്നതാണ് സത്യം...നാം നമ്മോട് തന്നെയും നമുക്ക് ചുറ്റുമുള്ളവരോടും സൃഷ്ടാവിനോടും കൃതജ്ഞതയുള്ളവരായാൽ തീർച്ചയായും നമ്മുടെ മനസ്സ് നിർമലമാകും, മാനസിക സന്തോഷം ലഭിക്കും അതിലൂടെ സമാധാനവും... ഒരു വ്യക്തി സന്തോഷവാനും സമാധാനമുള്ളവാനുമായാൽ അവന്റെ കുടുംബം സമാധാന മുള്ളതാകും, സമൂഹത്തിൽ സമാധാനമുണ്ടാകും അതിലൂടെ ലോകസമാധാനവും.
ലോക കൃതജ്ഞത ദിനം ആവശ്യമായി വരുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങൾ ചിന്തിച്ചേക്കാം.എല്ലാ രാജ്യങ്ങളും താങ്ക്സ്ഗിവിംഗ് ആഘോഷിക്കുന്നില്ല. ചുരുക്കം ചില രാജ്യങ്ങൾ മാത്രമേയുള്ളൂ. എന്നിരുന്നാലും എല്ലാ രാജ്യങ്ങളിലെയും ഓരോ വ്യക്തിക്കും അവർ നന്ദി പറയുന്ന കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാൻ ഈ ദിനം അവസരം നൽകുന്നു.
നന്ദിയുള്ള ഒരു മനോഭാവം നിങ്ങൾക്ക് എങ്ങിനെയെല്ലാം പ്രയോജനപ്പെടുമെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
എന്തിനും ഏതിനും നന്ദിയുള്ളവരായിരിക്കുന്നത് ശാരീരികവും വൈകാരികവുമായ ഒരുപാട് ഗുണങ്ങൾക്ക് കാരണമാകുന്നു. ഉദാഹരണത്തിന്, നന്ദിയുള്ള മനോഭാവം
💚 ഉറക്കം മെച്ചപ്പെടുത്തുന്നു.
💚 സമ്മർദ്ദ നില കുറയ്ക്കുകയും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു
💚കൃതജ്ഞത വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കുകയും ആത്മാഭിമാനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു
💚കൃതജ്ഞത പരിശീലിക്കുന്നത് സാമൂഹികവും തൊഴിൽപരവുമായ കഴിവുകൾ വർദ്ധിപ്പിക്കുന്നു.
നിങ്ങൾ ഇനിയും നിങ്ങൾക്ക് ലഭിച്ചിട്ടുള്ള അനുഗ്രങ്ങൾക്ക്, നിങ്ങളെ നിങ്ങളാക്കിയവരോട് നന്ദി പ്രകടിപ്പിച്ചിട്ടില്ലെങ്കിൽ , ലോക കൃതജ്ഞതാ ദിനം അതിനുള്ള മികച്ച അവസരമാണ്.
നന്ദി എവിടെ എപ്പോൾ എങ്ങനെ തുടങ്ങണമെന്ന് നിങ്ങൾ ചിന്തിച്ചു തുടങ്ങിയോ ? എങ്കിൽ തുടങ്ങിക്കോളൂ.....
📍ഉണർന്ന് ഒരു പുതിയ ദിവസം അനുഭവിച്ചതിന് നന്ദി പറയുക.
📍നിങ്ങളുടെ വീട്ടിലെ ഡൈനിങ് ടേബിളിൽ നിരന്നിരിക്കുന്ന ഭക്ഷണത്തിന്റെ ഉറവിടത്തിന് നന്ദി പറയുക.
📍നിങ്ങളുടെ തലയ്ക്ക് മുകളിലുള്ള മേൽക്കൂരയിലേക്ക് നോക്കുക. താമസിക്കാൻ ഒരു വീട് ഉള്ളത്, എത്ര വലുതായാലും ചെറുതായാലും നന്ദി പറയേണ്ട ഒന്നാണ്
📍നിങ്ങളുടെ ബില്ലുകൾ അടയ്ക്കുന്നതിനും നിങ്ങളുടെ കുട്ടികളെയും മാതാപിതാക്കളെയും പോറ്റുന്നതിനാവശ്യമായ പണം ലഭ്യമാക്കിയ നിങ്ങളുടെ ജോലിക്ക് നന്ദി പറയുക
📍നാം പലപ്പോഴും നമ്മുടെ ആരോഗ്യത്തെ നിസ്സാരമായി കാണുന്നു, പക്ഷേ നന്ദിപറയേണ്ട മറ്റൊരു കാര്യമാണിത്.
📍നമ്മെ നാമാക്കിയ നമ്മുടെ മാതാപിതാക്കൾ, അധ്യാപകർ, കൂടെ നിന്ന ഭാര്യ, ഭർത്താവ്, കുട്ടികൾ, സുഹൃത്തുക്കൾ അങ്ങിനെ നാം ബന്ധപെട്ടു കിടക്കുന്ന എല്ലാവരോടും എല്ലാത്തിനോടും നന്ദിയുള്ളവരാകുക.
📍പ്രായാധിക്യത്താലോ മറ്റു കാരണങ്ങളാലോ മറവിയുടെ തീരത്തേക്ക് യാത്രചെയ്യുന്ന നമ്മുടെ മാതാപിതാക്കൾ, മറ്റു വേണ്ടപ്പെട്ടവർ അവരോടോപ്പം അല്പ സമയം ചെലവഴിച്ചുകൊണ്ട് അവർ നമ്മുക്ക് വേണ്ടി ചെയ്ത കാര്യങ്ങൾക്ക്, നല്ല കാലത്ത് അവരുടെ സമയം നമുക്ക് വേണ്ടി ചെലവഴിച്ചതിനു നന്ദി പറയുക.
📍എല്ലാറ്റിനുപരി സർവ്വ ശക്തനായ സൃഷ്ടാവിനോട് നന്ദിയുവുള്ളവരാകുക ഈ അനുഗ്രഹീത ജന്മം നൽകിയതിന്...
കൃതജ്ഞത നമ്മുടെ ഭൂതകാലത്തെ അർത്ഥപൂർണ്ണമാക്കുന്നു.ഇന്നിന്റെ ജീവിതത്തിൽ സമാധാനം നൽകുന്നു, നാളെത്തെ ജീവിതത്തിന്റെ മാർഗദർശനം നൽകുന്നു
എപ്പോഴും, എല്ലായ്പ്പോഴും, എല്ലാത്തിനോടും എല്ലാവരോടും നന്ദിയുള്ളവരായിരിക്കുക.സമാധാനത്തിന്റെ വെള്ളരിപ്രാവുകളാകുക...
സഹജീവി സ്നേഹത്തിന്റെ കരു തലാകുക
എനിക്ക് വേണ്ടി നിങ്ങളുടെ വിലപ്പെട്ട സമയം മാറ്റിവെച്ച എല്ലാവർക്കും ഹ്രദയം നിറഞ്ഞ നന്ദിയോടെ
സ്നേഹപൂർവ്വം ✍️
SAEED V H
PRINCIPAL
MAHMOODIYYA ENGLISH SCHOOL
PERINJANAM