Folowers

Monday, 25 June 2018

വിജയ തുടക്കം ....................

പെരിഞ്ഞനംഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ക്വിസ് മത്സരത്തില്‍ മഹ്മൂദിയ്യ വിദ്യാര്‍ഥികള്‍ക്ക് മികച്ച വിജയം . എച്ച്.എസ്.വിഭാഗം മത്സരത്തില്‍ ഫാത്തിമ റിയ നഹ ല ,സഫ .പി.എസ് എന്നിവര്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ എല്‍. പി വിഭാഗത്തില്‍ നെഹ്യാന്‍ ബിന്‍ നജീബ് ,അഹ്സന നിഷാദ് എന്നിവര്‍ മൂന്നാം സ്ഥാനം നേടി .

Thursday, 17 May 2018

മഹ്മൂദിയ്യയുടെ അഭിമാന നിമിഷം........

മഹ്മൂദിയ്യ ഫസ്റ്റ് ബാച്ച് വിദ്യാര്‍ഥി മുസ്താഖ് നൂറാനി അഭിഭാഷകന്‍ ആയി എന്‍ റോള്‍ ചെയ്യപ്പെട്ടപ്പോള്‍ ..........


Monday, 26 March 2018

കാരുണ്യത്തിന്റെ A+ മികവില്‍ മഹ്മൂദിയ്യ..............





നല്ല പാഠം പ്രവര്‍ത്തനങ്ങളില്‍ മഹ്മൂദിയ്യക്ക്  എ + മികവ്‌.......
ഈ വര്‍ഷത്തെ നല്ലപാഠം പ്രവര്‍ത്തനങ്ങളുടെ ഫലം പുറത്ത് വന്നപ്പോള്‍ കാരുന്ന്യത്തിന്റെയും  സഹജീവി സ്നേഹത്തിന്റെയും പാതയിലൂടെ കുട്ടികളെ നയിക്കാന്‍ ശ്രമിക്കുന്ന മഹ്മൂദിയ്യക്ക്  A + വിജയം.ഫിസിക്കല്‍ ട്രെയിനര്‍ മുഹമ്മദ്‌ ഹനീഫ, സ്മിത ഉല്ലാസ് എന്നിവര്‍ കോഡിനെറ്റര്‍ മാരായ നല്ലപാഠം ക്ലബ്ബിന്റെ മികച്ച പ്രവര്‍ത്തനങ്ങള്‍ ആണ് സ്കൂളിനെ ഈ വിജയത്തിലേക്ക് നയിച്ചത്. അയ്യായിരം രൂപയുടെ കാഷ് പ്രൈസും സ്കൂളിനെ കാത്തിരിക്കുന്നു.2015-16 വര്‍ഷത്തിലും ജില്ലയിലെ മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച സ്കൂളിനുള്ള പുരസ്കകാരവും മഹ്മൂദിയ്യ കരസ്ഥമാക്കിയിരുന്നു.

Saturday, 3 March 2018

കുരുന്നുകള്‍ക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്നുകൊണ്ട്.............

ജൈവ കൃഷിയിലൂടെ മികച്ച വിളവെടുപ്പു നടത്തിയ മഹ്മൂദിയ്യ കുരുന്നുകള്‍ക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്നുകൊണ്ട് ജൈവ കര്‍ഷകന്‍ ഇസ്മായില്‍.....

" ഇതാണ്...ഇങ്ങിനെയാ...ജീവിതം മാതൃക .....
മണ്ണും മനസ്സും ഒന്ന് , പിന്നെ ഒന്നും പിന്നിലേക്ക് പോവില്ല.(കൈ നിറയെ മനസ്സു നിറയെ ) വിഭവം വിഷമില്ലാതെ ഉണ്ടാക്കിയ എന്റെ പ്രിയ കുഞ്ഞു മകള്‍ക്കും മറ്റും ഒരായിരം നന്ദി.അഭിനന്ദനങ്ങള്‍ .....എന്ന് ജൈവ കര്‍ഷകന്‍ ഇസ്മായില്‍ 

കാരുണ്യ സ്പര്‍ശമായ്..........


Wednesday, 7 February 2018

ജൈവ ചുരക്ക ലേലം .....

ജൈവ ചുരക്ക ലേലത്തിനായ് റെഡിയായി...........

മഹ്മൂദിയ്യ വിദ്യാര്‍ത്ഥികള്‍ കൃഷി ചെയ്ത ജൈവ ചുരക്ക ലേലം ഇന്ന്‍ വൈകുന്നേരം 3.o5 ന് ആരംഭിക്കുന്നു. ഓണ്‍ ലൈന്‍ ലേലം 2.45 p.m മുതല്‍ 3.p.m വരെയാണ് . ആരംഭ വില 47 രൂപ.കൂടുതല്‍ വിവരങ്ങള്‍ക്ക് സ്കൂള്‍ ഓഫീസുമായി ബന്ധപ്പെടുക.

Friday, 26 January 2018

റിപബ്ലിക് ദിനാഘോഷവും കൊയ്തുത്സവവും.................

 രാജ്യത്തിന്റെ അറുപത്തി ഒന്‍പതാം റിപബ്ലിക് ദിനത്തില്‍ വ്യത്യസ്ത പരിപാടികളാല്‍ ആഘോഷിച്ചു." ഒരു പിടി വിത്തില്‍ നിന്നും ഒരു പറ കൊയ്യാം" എന്ന സന്ദേശവുമായി മഹ്മൂദി യ്യ തുടങ്ങിയ കര നെല്‍ കൃഷിയുടെ കൊയ്തുത്സവം സ്കൂള്‍ മാനെജേര്‍  മുഫ്തിക്കര്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു.   റിപബ്ലിക് ദിന പരിപാടിയില്‍ മഹ്മൂദിയ്യ  റിയാദ് കമ്മിറ്റി സെക്രട്ടറി മുനീര്‍ മൌലവി മുഖ്യാതിഥിയായിരുന്നു.  പ്രിന്‍സിപ്പാള്‍ അബ്ദുല്‍ റഷീദ് പതാക ഉയര്‍ത്തി.ഹെഡ് ഗേള്‍  ഷിംന റിപ്പബ്ലിക് ദിന സന്ദേശം കൈമാറി . തുടര്‍ന്ന് തൃശൂര്‍ സഹോദയ കലോത്സവത്തില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് സമ്മാന വിതരണം , കുട്ടികളുടെ വിവിധ കലാപരിപാടികള്‍ തുടങ്ങിയവയും ഉണ്ടായിരുന്നു.
































































































































































































Tuesday, 14 November 2017

കൈരളി 2 0 1 7 ............കേരളത്തിന്റെ ഉള്ളറകളിലേക്ക് അറിവിന്റെ ഖനികള്‍ തേടി ഒരു യാത്ര....................



കേരള പിറവി ആഘോഷങ്ങളുടെ ഭാഗമായി മലയാളം ക്ലബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കൈരളി 2017 കുട്ടികള്‍ക്ക് അറിവിന്റെ ആഘോഷമാക്കി കൊണ്ട് മഹ്മൂദിയ്യ വീണ്ടും

കേരളത്തിന്റെ വൈവിധ്യ പൂര്‍ണമായ സംസ്ക്കാരം കുട്ടികളിലേക്ക് എത്തിക്കാന്‍ വേണ്ടി ഒരുക്കിയ കൈരളി 2017 ശ്രദ്ധേയമായി. പതിനാലു ജില്ലകളെ പ്രതിനിധീകരിച്ചു കൊണ്ട് പതിനാലു ക്ലാസ്സുമുറികളില്‍ ഒരുക്കിയ പ്രദര്‍ശനം കുട്ടികള്‍ക്ക് കേരളത്തെ അടുത്തറിയാന്‍ ഏറെ ഉപകാരപ്രദമായി. വിവിധ ജില്ലകളുടെ ചരിത്രം ,സംസ്ക്കാരം,ഭാഷ,വിനോദങ്ങള്‍,ഭക്ഷണം തുടങ്ങീ എല്ലാ മേഖലകളെയും പ്രതിപാദിക്കുന്ന പ്രദര്‍ശനം ഒരുക്കുന്നതില്‍ കുട്ടികള്‍ ഏറെ ആവേശം കാണിച്ചു. ക്ലാസ് തല മത്സരമാണ്‌ സംഘടിപ്പിച്ചത്. തൃശ്ശൂര്‍ ജില്ലയെ പ്രതിനിധീകരിച്ച പ്ലസ്‌ ടു ക്ലാസ് മത്സരത്തില്‍ ഒന്നാം  സ്ഥാനം നേടിയപ്പോള്‍ ആലപ്പുഴ ജില്ലയെ പ്രതിനിധീകരിച്ച IX ROSE രണ്ടാം സ്ഥാനം കരസ്ഥമാക്കി...


ശിശുദിനാശംസകളോടെ............


Get this widget

മംഗ്ലീഷില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)