Thursday, 21 June 2018
Wednesday, 30 May 2018
Thursday, 17 May 2018
Monday, 26 March 2018
കാരുണ്യത്തിന്റെ A+ മികവില്‍ മഹ്മൂദിയ്യ..............
നല്ല പാഠം പ്രവര്‍ത്തനങ്ങളില്‍ മഹ്മൂദിയ്യക്ക് എ + മികവ്.......
ഈ വര്‍ഷത്തെ നല്ലപാഠം പ്രവര്‍ത്തനങ്ങളുടെ ഫലം പുറത്ത് വന്നപ്പോള്‍ കാരുന്ന്യത്തിന്റെയും സഹജീവി സ്നേഹത്തിന്റെയും പാതയിലൂടെ കുട്ടികളെ നയിക്കാന്‍ ശ്രമിക്കുന്ന മഹ്മൂദിയ്യക്ക് A + വിജയം.ഫിസിക്കല്‍ ട്രെയിനര്‍ മുഹമ്മദ് ഹനീഫ, സ്മിത ഉല്ലാസ് എന്നിവര്‍ കോഡിനെറ്റര്‍ മാരായ നല്ലപാഠം ക്ലബ്ബിന്റെ മികച്ച പ്രവര്‍ത്തനങ്ങള്‍ ആണ് സ്കൂളിനെ ഈ വിജയത്തിലേക്ക് നയിച്ചത്. അയ്യായിരം രൂപയുടെ കാഷ് പ്രൈസും സ്കൂളിനെ കാത്തിരിക്കുന്നു.2015-16 വര്‍ഷത്തിലും ജില്ലയിലെ മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച സ്കൂളിനുള്ള പുരസ്കകാരവും മഹ്മൂദിയ്യ കരസ്ഥമാക്കിയിരുന്നു.
Monday, 19 March 2018
Tuesday, 13 March 2018
Saturday, 3 March 2018
കുരുന്നുകള്‍ക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്നുകൊണ്ട്.............
ജൈവ കൃഷിയിലൂടെ മികച്ച വിളവെടുപ്പു നടത്തിയ മഹ്മൂദിയ്യ കുരുന്നുകള്‍ക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്നുകൊണ്ട് ജൈവ കര്‍ഷകന്‍ ഇസ്മായില്‍.....
" ഇതാണ്...ഇങ്ങിനെയാ...ജീവിതം മാതൃക .....
മണ്ണും മനസ്സും ഒന്ന് , പിന്നെ ഒന്നും പിന്നിലേക്ക് പോവില്ല.(കൈ നിറയെ മനസ്സു നിറയെ ) വിഭവം വിഷമില്ലാതെ ഉണ്ടാക്കിയ എന്റെ പ്രിയ കുഞ്ഞു മകള്‍ക്കും മറ്റും ഒരായിരം നന്ദി.അഭിനന്ദനങ്ങള്‍ .....എന്ന് ജൈവ കര്‍ഷകന്‍ ഇസ്മായില്‍
Wednesday, 7 February 2018
Friday, 26 January 2018
റിപബ്ലിക് ദിനാഘോഷവും കൊയ്തുത്സവവും.................
രാജ്യത്തിന്റെ അറുപത്തി ഒന്‍പതാം റിപബ്ലിക് ദിനത്തില്‍ വ്യത്യസ്ത പരിപാടികളാല്‍ ആഘോഷിച്ചു." ഒരു പിടി വിത്തില്‍ നിന്നും ഒരു പറ കൊയ്യാം" എന്ന സന്ദേശവുമായി മഹ്മൂദി യ്യ തുടങ്ങിയ കര നെല്‍ കൃഷിയുടെ കൊയ്തുത്സവം സ്കൂള്‍ മാനെജേര്‍ മുഫ്തിക്കര്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു. റിപബ്ലിക് ദിന പരിപാടിയില്‍ മഹ്മൂദിയ്യ റിയാദ് കമ്മിറ്റി സെക്രട്ടറി മുനീര്‍ മൌലവി മുഖ്യാതിഥിയായിരുന്നു. പ്രിന്‍സിപ്പാള്‍ അബ്ദുല്‍ റഷീദ് പതാക ഉയര്‍ത്തി.ഹെഡ് ഗേള്‍ ഷിംന റിപ്പബ്ലിക് ദിന സന്ദേശം കൈമാറി . തുടര്‍ന്ന് തൃശൂര്‍ സഹോദയ കലോത്സവത്തില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് സമ്മാന വിതരണം , കുട്ടികളുടെ വിവിധ കലാപരിപാടികള്‍ തുടങ്ങിയവയും ഉണ്ടായിരുന്നു.
Thursday, 25 January 2018
Saturday, 30 December 2017
Friday, 29 December 2017
Tuesday, 14 November 2017
കൈരളി 2 0 1 7 ............കേരളത്തിന്റെ ഉള്ളറകളിലേക്ക് അറിവിന്റെ ഖനികള്‍ തേടി ഒരു യാത്ര....................
കേരള പിറവി ആഘോഷങ്ങളുടെ ഭാഗമായി മലയാളം ക്ലബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കൈരളി 2017 കുട്ടികള്‍ക്ക് അറിവിന്റെ ആഘോഷമാക്കി കൊണ്ട് മഹ്മൂദിയ്യ വീണ്ടും
കേരളത്തിന്റെ വൈവിധ്യ പൂര്‍ണമായ സംസ്ക്കാരം കുട്ടികളിലേക്ക് എത്തിക്കാന്‍ വേണ്ടി ഒരുക്കിയ കൈരളി 2017 ശ്രദ്ധേയമായി. പതിനാലു ജില്ലകളെ പ്രതിനിധീകരിച്ചു കൊണ്ട് പതിനാലു ക്ലാസ്സുമുറികളില്‍ ഒരുക്കിയ പ്രദര്‍ശനം കുട്ടികള്‍ക്ക് കേരളത്തെ അടുത്തറിയാന്‍ ഏറെ ഉപകാരപ്രദമായി. വിവിധ ജില്ലകളുടെ ചരിത്രം ,സംസ്ക്കാരം,ഭാഷ,വിനോദങ്ങള്‍,ഭക്ഷണം തുടങ്ങീ എല്ലാ മേഖലകളെയും പ്രതിപാദിക്കുന്ന പ്രദര്‍ശനം ഒരുക്കുന്നതില്‍ കുട്ടികള്‍ ഏറെ ആവേശം കാണിച്ചു. ക്ലാസ് തല മത്സരമാണ് സംഘടിപ്പിച്ചത്. തൃശ്ശൂര്‍ ജില്ലയെ പ്രതിനിധീകരിച്ച പ്ലസ് ടു ക്ലാസ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയപ്പോള്‍ ആലപ്പുഴ ജില്ലയെ പ്രതിനിധീകരിച്ച IX ROSE രണ്ടാം സ്ഥാനം കരസ്ഥമാക്കി...
Monday, 13 November 2017
Monday, 2 October 2017
Thursday, 28 September 2017
Saturday, 23 September 2017
Saturday, 16 September 2017
CBSE CLUSTER X TABLE TENNIS
സി ബി എസ് ഇ ക്ലസ്റ്റെര്‍ നോര്‍ത്ത് സോണ്‍ (പാലക്കാട്, തൃശൂര്‍,കണ്ണൂര്‍ ,കാസര്‍കോട്, കോഴിക്കോട്,മലപ്പുറം,വയനാട്) ടേബിള്‍ ടെന്നീസ് മത്സരത്തില്‍ മൂന്നാം സ്ഥാനം നേടിയ മഹ്മൂദിയ്യ ടീം (ഉസ്മാന്‍,മുഹമ്മദ് സയീം,മുഹമ്മദ് ഫാരിസീന്‍ & മുഹമ്മദ് ഷെന്‍ഫി)
![]() |
ബെസ്റ്റ് ടീം മാനെജേര്‍ക്കുള്ള ഉപഹാരം മഹമൂദിയ്യ സി.സി.എ.കോഡിനെറ്റര്‍ ശ്രീ. വിപിന്‍ ദാസ് സ്വീകരിക്കുന്നു. |
Thursday, 14 September 2017
ഐ എ എം ഇ തൃശൂര്‍ സോണ്‍ ചെസ്സ് ചാമ്പ്യന്‍ഷിപ്പ്: വിജയം നിലനിര്‍ത്തി അനസും റിന്‍ഷയും........
ഐ എ എം ഇ തൃശൂര്‍ സോണ്‍ ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ മഹ്മൂദിയ്യ സ്കൂള്‍ വിദ്യാര്‍ഥികളായ അനസ്.M.K (അണ്ടര്‍ 12) ,റിന്‍ഷ (അണ്ടര്‍ 14) വിജയം തുടര്‍ക്കഥയാക്കി. എരുമപ്പെട്ടി എ ഇ എസ് പബ്ലിക് സ്കൂളില്‍ നടന്ന മത്സരത്തിലാണ് അവര്‍ കഴിഞ്ഞ വര്‍ഷത്തെ വിജയം ഈ വര്‍ഷവും നില നിര്‍ത്തി മഹ്മൂദിയയുടെ അഭിമാനതാരങ്ങളായി മാറിയത്. അമ്രിന്‍ .കെ.എ (അണ്ടര്‍ 12) മൂന്നാം സ്ഥാനവും കരസ്ഥമാക്കി വിജയത്തിന് തിളക്കം കൂട്ടി.
Saturday, 9 September 2017
Subscribe to:
Posts (Atom)
Get this widget
മംഗ്ലീഷില്‍ ഇവിടെ ടൈപ്പ് ചെയ്യാം
Type in Malayalam (Press Ctrl+g to toggle between English and Malayalam)