Folowers

Wednesday 12 February 2020

Lampa Magica- മഹ്‌മൂദിയ്യ ആനുവൽ ഡേ



മഹ്മൂദിയ്യ ഇംഗ്ലീഷ് സ്കൂuൾ 24 മത് ആനുവൽ ഡേ വിവിധ പരിപാടികളോടെ ആഘോഷിച്ചു. മാനേജർ മുഫ്തിക്കർ അഹമ്മദ് സ്വാഗതവും പ്രിൻസിപ്പൽ സഈദ് ആനുവൽ റിപ്പോർട്ട്‌ അവതരിപ്പിക്കുകയും ചെയ്തു.ട്രസ്റ്റ്‌ വൈസ് പ്രിസഡന്റ് ആറ്റക്കോയ തങ്ങൾ പരിപാടി ഉത്ഘാടനം ചെയ്തു.സി സി എ ടാലെന്റ്റ് ലാബ് എക്സിഹിബിഷൻ ഉത്ഘാടനം  മഹ്മൂദിയ്യ ട്രസ്റ്റ്‌ ചെയർമാൻ നസ്രുദീൻ ദാരിമി സ്വിച്ച് ഓൺ ചെയ്തു നിർവഹിച്ചു. ദർശന ഫെയിം മുസമ്മിലിനെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ ചക്കരപ്പാടം ഹാർമണി ഓഡിറ്റോറിയത്തിൽ നടന്നു




Monday 3 February 2020

കൊറോണയും ആരോഗ്യ ജാഗ്രതയും



മഹ്മൂദിയ്യ  ഇംഗ്ലീഷ്  സ്കൂളിൽ നല്ലപാഠം  പദ്ധതിയുടെ  ഭാഗമായി   ആരോഗ്യ  ജാഗ്രത  സദസ്സ്  സംഘടിപ്പിച്ചു. ലോക ജനതയ്ക്ക് ഭീഷണിയായ  കൊറോണ  വൈറസ് വ്യാപനം  തടയുന്നതിനും, പ്രതിരോധമാർഗങ്ങൾ , കുടിവെള്ളം, ഭക്ഷണശീലങ്ങൾ എന്നിവയിൽ  പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും പെരിഞ്ഞനം ഹെൽത്ത്‌ ഇൻസ്പെക്ടറായ 
കമാൽ ജിത്   വിശദീകരിച്ചു.പ്രിൻസിപ്പൽ  സഈദ് മാസ്റ്റർ, മാനേജർ മുഫ്തിക്കർ അഹ്‌മദ്‌,  അഡ്മിനിസ്ട്രേറ്റർ  ശംസുദ്ധീൻ  എന്നിവർ പ്രസംഗിച്ചു. നല്ലപാഠം  കോർഡിനേറ്റർമാരായ  മുഹമ്മദ്‌ ഹനീഫ, സ്മിത ഉല്ലാസ്  എന്നിവർ  നേതൃതം നൽകി.
Get this widget

മംഗ്ലീഷില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)