Folowers

Saturday 18 January 2020

പ്രീ -എക്സാം മോട്ടിവേഷണൽ ക്ലാസ്സ്‌

വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

പെരിഞ്ഞനം :മഹ്മൂദിയ്യ ഇംഗ്ലീഷ് സ്കൂളിൽ സി ബി എസ് ഇ ബോർഡ് എക്സാം എഴുതുന്ന വിദ്യാർത്ഥികൾക്കായി പ്രീ -എക്സാം മോട്ടിവേഷണൽ ക്ലാസ്സ്‌- *ജോയ് ഓഫ് ലേണിങ്*  നടത്തി.  പ്രശസ്ത എഡ്യൂക്കേഷ ണൽ ട്രെയിനറും ഇന്റർ നാഷണൽ ഫിഡെ റേറ്റഡ് ചെസ് പ്ലെയറു മായ മഹ്മൂദിയ്യ സ്കൂൾ പ്രിൻസിപ്പാളുമായ   സഈദ് വി എച്ച് ക്ലാ സ്സിന്  നേതൃത്വം നൽകി .വർക്ക് ഷോപ്പിൽ എക്സാം സ്‌ട്രെസ് റിലീസിങ് ടെക്നിക്സ് , മെമ്മറി പവർ ഇപൂവ്മെന്റ് എക്സർസെസ് , ടൈം മാനേജ്മെന്റ് , ഗോൾ സെറ്റിങ്സ് , റിവിഷൻ പ്ലാനിങ് തുട ങ്ങിയ വിവിധ വിഷയങ്ങളിൽ കുട്ടികൾക്കുള്ള സംശയങ്ങൾക്കും ചോദ്യങ്ങൾക്കും  മറുപടി നൽകി . ലളിതമായ വിദ്യകളിലൂടെ പഠനം രസകരമാക്കുന്നത് എങ്ങിനെയെന്നു ക്ലാസ്സിൽ സഈദ് സർ വിശദീകരിച്ചു.

Thursday 16 January 2020

"അരുത് ലഹരി" ദിനം ആചരിച്ചു





മഹ്മൂദിയ്യ  ഇംഗ്ലീഷ്  സ്കൂളിൽ  നല്ലപാഠം  പദ്ധതി യുമായി സഹകരിച്ചു നടത്തിയ അരുത്  ലഹരി ദിനം  ശ്രദ്ധേയമായി . പ്രിൻസിപ്പൽ സഈദ്  വി . എച്ച് ലഹരി വിരുദ്ധ  ക്ലബ്‌ അംഗങ്ങൾക്ക്   പ്രതിജ്ഞ  ചൊല്ലി കൊടുക്കുകയും, ലഹരി ഉപയോഗത്തിന്റെ  അപകടത്തെപ്പറ്റി  സംസാരിക്കുകയും  ചെയ്തു. തുടർന്ന്  വിദ്യാർത്ഥി
പ്രതിനിധി  അനീസ  എല്ലാ വിദ്യാർത്ഥികൾക്ക്   പ്രതിജ്ഞ ചൊല്ലി  കൊടുത്തു.  നല്ലപാഠം കോഓർഡിനേറ്റർ  സ്മിത  ഉല്ലാസ്, വിപിൻ‌ദാസ്  എന്നിവർ  നേതൃത്വം  നൽകി.


കൊടുങ്ങല്ലൂർ:09-01-2020
പെരിഞ്ഞനം - പൊന്മാനികുടം മഹ്മൂദിയ്യ ഇംഗ്ലീഷ് സ്കൂളിൽ  കൊടുങ്ങല്ലൂർ  എക്‌സൈസ് റേഞ്ച്  ഓഫീസ്, സംസ്ഥാന സർക്കാരിന്റെ 90 ദിന തീവ്ര യത്ന ബോധവത്കരണം പരി പാടികളുടെ ഭാഗമായി  "നാളത്തെ  കേരളം ലഹരി മുക്ത നവ  കേരളം " എന്ന ആശയത്തിലൂന്നി  ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്സ്‌ നടത്തി.  പഠനമാണ് ലഹരി, കളിയാണ് ലഹരി, വായനയാണ് ലഹരി,  ജീവിതം തന്നെ ലഹരി എന്നീ വിഷയങ്ങളിലൂന്നി സിവിൽ എക്‌സൈസ് ഓഫീസർ   ജദീർ പി  എം,  വിമുക്തി ക്ലാസ്സ്‌ നയിച്ചു.മഹ്മൂദിയ്യ ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പാൾ സെയ്ദ് മാസ്റ്റർ അധ്യക്ഷത വഹിച്ച പരിപാടിയിൽ സ്കൂൾ മാനേജർ മുഫ്തികർ അഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ശംസുദ്ധീൻ, സ്കൂൾ ചെയർമാൻ നസ്രുദീൻ ദാരിമി എന്നിവർ ആശംസകൾ നേർന്നു. ലഹരി വിരുദ്ധ ക്ലബ്‌ കോഓർഡിനേറ്റർ ഹനീഫ മാസ്റ്റർ, വിദ്യാർത്ഥികളായ നജാ പർവിൻ, റൈഹാൻ  എന്നിവർ നന്ദി അറിയിച്ചു.173 വിദ്യാർഥികൾ പങ്കെടുത്തു.

Wednesday 1 January 2020

IAME Thrissur Zone Football Championship

Iame തൃശ്ശൂർ   സോൺ  ഫുട്ബോൾ ചാംപ്യൻഷിപ്പിൽ  അൽബാബ് സെൻട്രൽ സ്കൂൾ കാട്ടൂർ ഒന്നാം സ്ഥാനവും മഹ്മൂദിയ്യ ഇംഗ്ലീഷ് സ്കൂൾ  പെരിഞ്ഞനം  രണ്ടാം സ്ഥാനവും  നേടി. Iame  തൃശൂർ   സോൺ  ചെയർമാൻ മുസ്തഫ സഖാഫി 
അധ്യക്ഷത  വഹിച്ചു .പ്രിൻസിപ്പൽ സഈദ്  വി. എച്ച്. സ്വാഗതം പറഞ്ഞു. മഹ്മൂദിയ്യ ഗ്രൂപ്പ്‌  ചെയർമാൻ  നസ്രുദീൻ ദാരിമി
 ഉദ്ഘാടനം നിർവഹിച്ചു  ,iame ട്രെഷറർ 
സൈതു  മുഹമ്മദ് ആശംസകൾ അറിയിച്ചു. Iame തൃശ്ശൂർ   സോൺ സ്പോർട്സ്  കോഓർഡിനേറ്റർ  മുഹമ്മദ്‌ ഹനീഫ  നന്ദി  അറിയിച്ചു.
Get this widget

മംഗ്ലീഷില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)