Folowers

Friday 29 November 2019

മഹ്മൂദിയ്യഃസ്കൂളിൽ നല്ലപാഠം വിദ്യാത്ഥികളുടെ നേതൃത്വത്തിൽ  കാർബൺ ന്യൂട്രൽ എന്ന ആശയം മുൻനിർത്തി , ഉർജ്ജ സംരക്ഷണത്തിന്റെ ഭാഗമായി  വൈദ്യുതി ഉപയോഗം കുറക്കുന്നതിന്റെ സാധ്യതകളെ പറ്റി ചർച്ചയും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു.പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട 35 വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി.സ്കൂൾ മാനേജർ മുഫ്തിക്കർ അഹമ്മദ് അധ്യക്ഷത വഹിച്ചു.നല്ലപാഠം കോർഡിനേറ്റർ മുഹമ്മദ് ഹനീഫ സ്വാഗതം പറഞ്ഞു.പെരിഞ്ഞനം വൈദ്യുതി ബോർഡിലെ സബ് എൻജിനീയർ മാരായ ഷാഹിദ്  വി.എ ,ജിതിൻ പി.എസ് എന്നിവർ ക്ലാസ്സിന് നേതൃതം നൽകി.വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിനുള്ള  ഏറ്റവും നല്ല നിർദ്ദേശങ്ങൾ നൽകിയ  സന ഫാത്തിമ (IX rose) ഫാത്തിമ നസീബ് (IX rose) ഹിബ ഫാത്തിമ എന്നിവർക്ക് പ്രത്യേക സമ്മാനങ്ങൾ നൽകി .വിദ്യാർത്ഥി പ്രതിനിധി നസ്രീന നൗഷാദ് (IX)നന്ദി രേഖപ്പെടുത്തി. എല്ലാവിദ്യാർഥികളുടെ വീട്ടിലും പെരിഞ്ഞനം പഞ്ചായത്തിലെ 100 വീടുകളിലും എത്തി വൈദ്യുതി ഉപയോഗ സർവേ  നടത്തുവാനും വൈദ്യുതി ബിൽ തുക കുറയ്ക്കുന്നതിനുള്ള പരിഹാരങ്ങൾ നിർദ്ദേശിക്കുകയും ചെയ്യും.
*മഹ്മൂദിയ്യഃ സ്കൂളിന് നേട്ടം*
മനക്കൊടി അൽ അസ്ഹർ ഇംഗ്ലീഷ്  സ്കൂളിൽ നടന്ന 8 )-മത്  ഇന്റർ സ്കൂൾ കരാട്ടെ ചാമ്പ്യൻഷിപ്പിൽ 85 പോയിന്റ് നേടി മഹ്മൂദിയ്യഃ ഇംഗ്ലീഷ് സ്കൂൾ പെരിഞ്ഞനം ഒന്നാം സ്ഥാനം നിലനിർത്തി.സ്കൂൾ ചെയർമാൻ  അഫ്രാതിം എ ഹംസ ചാംപ്യൻഷിപ്പ് ഉൽഘാടനം ചെയ്തു.പ്രിൻസിപ്പൽ ഡോ.ജവഹർലാൽ അധ്യക്ഷത വഹിച്ചു.കലാ കായിക മേഖലയിൽ കുട്ടികൾക്ക് കൂടുതൽ  അവസരം നൽകണമെന്ന്   അദ്ദേഹം വ്യക്തമാക്കി.IFKF സിക്രട്ടറി ശിവാജി,മഹ്മൂദിയ്യഃ സ്കൂൾ കായിക വിഭാഗം അദ്ധ്യാപകൻ മുഹമ്മദ് ഹനീഫ എന്നിവർ ആശംസകൾ അറിയിച്ചു. 7 സ്കൂളുകളിൽ നിന്നായി 160 കുട്ടികൾ  പങ്കെടുത്ത   മത്സരത്തിൽ 32 പോയിന്റുമായി GUPS പുരനാട്ടുകര,30 പോയിന്റുമായി അൽ അസ്ഹർ മനക്കൊടി എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.ശ്രീമതി നയന നന്ദി രേഖപ്പെടുത്തി.

Saturday 16 November 2019

ശീതകാല പച്ചക്കറി കൃഷിക്ക് തുടക്കം....

മഹ്മൂദിയ്യഃസ്കൂളിൽ നല്ലപാഠം വിദ്യാർഥികളുടെ നേതൃത്വത്തിൽ ശീതകാല പച്ചക്കറി കൃഷി ആരംഭിച്ചു.മാനേജർ മുഫ്തിക്കർ അഹമ്മദ് ഉൽഘാടനം നിർവഹിച്ചു. ശീതകാല പച്ചക്കറികളായ ക്യാബേജ്, കോളിഫ്ലവർ,ക്യാരറ്റ്,ബീറ്റ്റൂട്ട്, എന്നീ തൈകളാണ് 60 ഗ്രോബാഗിൽ നട്ടത്.നല്ലപാഠം കോർഡിനേറ്റർമാരായ സ്മിത ഉല്ലാസ് ,മുഹമ്മദ് ഹനീഫ എന്നിവർ പരിപാടികൾക്ക്  നേതൃത്വം നൽകി.

Thursday 14 November 2019

കുട്ടിക്കൂട്ടം ചർച്ച -ഭാവിമുകുളങ്ങളുടെ നല്ലപാഠം

ശിശുദിനത്തോടനുബന്ധിച്ചു നടന്ന മഹ്മൂദിയ്യഃ നല്ലപാഠം  കുട്ടിക്കൂട്ടം ചർച്ച ശ്രദ്ധേയമായി. കായിക അധ്വാനവും
ജീവിത ശൈലി രോഗവും, വിഷമില്ലാത്ത പച്ചക്കറി കൃഷി എന്നീ വിഷയങ്ങളിൽ യോഗം ചർച്ച ചെയ്തു. അമീർഷ  ( ക്ലാസ്സ്‌ 5) പ്രാർത്ഥനക്ക് നേതൃതം നൽകി.കുട്ടികൂട്ടം സെക്രട്ടറി ജാസിർ (ക്ലാസ്സ് 8) വിഷയാവതരണം നടത്തി. പ്രസിഡന്റ് ഇൻഷ(ക്ലാസ്സ് 6)  അധ്യക്ഷത വഹിച്ചു.റുമൈസ( ക്ലാസ്സ്‌ 8 ) സ്വാഗതം പറഞ്ഞു.അഹ്‌സന നിഷാദ് ( ക്ലാസ്സ്‌ 5) യോഗ തീരുമാനങ്ങൾ അവതരിപ്പിച്ചു.ഷെഹ്‌സാൻ ബിൻ നജീബ്
 (ക്ലാസ്സ് 5)
റയ്യ റഷീദ്(ക്ലാസ്സ്‌ 5) ആശംസകൾ അറിയിച്ചു. റജ റഷീദ്‌(ക്ലാസ്സ് 5) നന്ദി രേഖപ്പെടുത്തി.

Tuesday 5 November 2019

കേരള പിറവി 2019

കേരള പിറവിയോടാനുബന്ധിച്ചു മഹ്മൂദിയ്യഃ സ്കൂൾ സംഘടിപ്പിച്ച  "എന്‍റെ മലയാളമരം എന്‍റെ കേരളം  "എന്ന പദ്ധതിയുടെ ഉൽഘാടനം നല്ലപാഠം വിദ്യാർഥികളുടെ നേതൃത്വത്തിൽ പ്രിൻസിപ്പൽ സഈദ് അവർകൾ നിർവഹിച്ചു.നല്ലപാഠം കോഓർഡിനേറ്റർമാരായ സ്മിത ഉല്ലാസ് ,മുഹമ്മദ് ഹനീഫ എന്നിവർ നേതൃത്വം നൽകി.

മഹ്മൂദിയ്യഃസ്കൂളിൽ നല്ലപാഠം വിദ്യാത്ഥികളുടെനേതൃത്വത്തിൽ  കേരളപ്പിറവിയോടനുബന്ധിച്ചു നടന്ന തെങ്ങിന്റെ ഔഷധമൂല്യത്തെക്കുറിച്ചും,തെങ്ങിൽ നിന്നും ഉല്പാദിപ്പിക്കുന്ന വസ്തുക്കളെപ്പറ്റിയുമുള്ള
 പ്രദർശനം ശ്രദ്ധേയമായി.
പ്രിൻസിപ്പൽ V.H സഈദ്  മാസ്റ്റർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ചെയർമാൻ  നസ്രുദീൻ ദാരിമി ഉൽഘാടനം നിർവഹിച്ചു.ശ്രീമതി ഹാരി ടീച്ചർ സ്വാഗതം പറഞ്ഞു.നല്ലപാഠം കോർഡിനേറ്റർമാരായ സ്മിത ഉല്ലാസ് ,മുഹമ്മദ് ഹനീഫ എന്നിവർ പരിപാടികൾക്ക്  നേതൃത്വം നൽകി.


അഭിനന്ദനങ്ങൾ........


















പുന്നയൂർ ഗ്രാമപഞ്ചായത്ത്‌ കേരളോത്സവത്തിൽ ചെസ്സ്‌ ടൂർണമെന്റിൽ രണ്ടാം സ്ഥാനം നേടിയ മഹ്മൂദിയ്യ സ്കൂൾ പ്രിൻസിപ്പാൾ സഈദ് സാറിന് മഹ്മൂദിയ്യ കുടുംബത്തിന്റെ അഭിനന്ദനങ്ങൾ... 
Get this widget

മംഗ്ലീഷില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)