Folowers

Friday 23 June 2017

റമളാൻ പ്രഭാഷണം

റമളാനിലെ അവസാന വെള്ളിയാഴ്ച കുട്ടികൾ പ്രഭാഷകരാകുന്നു.
വിവിധ വിഷയങ്ങളിൽ മുഹമ്മദ് ജസീല, മുഹമ്മദ് സലീഖ്,ഉസ്മാൻ,ഉവൈസ്,അബൂബക്കർ സിദ്ധീഖ്,ഫാരിസിൻ,മുഹമ്മദ് നിമ്രൻ,മുഹമ്മദ് ഫാറൂഖ്,മുഹമ്മദ് അനസ്,മുഹമ്മദ് അസിൻ,ഫഹദ്, മുഹമ്മദ് അസ്‌ലം റഷീദ് എന്നിവരാണ് പ്രഭാഷകരായി എത്തുന്നത്.

Friday 9 June 2017

പ്ലസ്‌ വണ്‍ പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിക്കുന്നു.......

 പെരിഞ്ഞനം മഹ്മൂദിയ്യ ഇംഗ്ലീഷ് സ്കൂള്‍ 19.6.2017 ന് ആരംഭിക്കുന്ന പ്ലസ്‌ വണ്‍ ക്ലാസ്സുകളിലേക്ക്  പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. ബയോ-മാത് സ്,ബയോ-മലയാളം എന്നീ വിഷയങ്ങളിലേക്കാണ് അപേക്ഷകള്‍ ക്ഷണിക്കുന്നത്. കഴിഞ്ഞ CBSE പ്ലസ്‌ടു പരീക്ഷയില്‍ 100% വിജയമാണ് സ്കൂള്‍ കൈവരിച്ചത്.

IBES ജൂനിയര്‍ പ്രവേശനോത്സവും IBES ട്രെയിന്‍ ഉത്ഘാടനവും......

 പെരിഞ്ഞനം മഹ്മൂദിയ്യയില്‍   IBES ജൂനിയര്‍  പ്രവേശനോത്സവം 8.9.2017 ന് ആഘോഷപൂര്‍വ്വം സംഘടിപ്പിച്ചു.സഹോദര സ്ഥാപനമായ മഹ്മൂദിയ്യ പബ്ലിക് സ്കൂള്‍ വരന്തരപ്പിള്ളിയില്‍ ഇന്ന്‍    IBES ട്രെയിന്‍ ഉത്ഘാടനം ചെയ്തു.കുട്ടികളുടെ വിവിധ തലത്തിലുള്ള വികസനം ലക്ഷ്യമാക്കി ശിശു കേന്ദ്രീകൃതമായ പ്രവര്‍ത്തനങ്ങള്‍ ഉള്‍കൊള്ളിച്ചിട്ടുള്ള പഠനരീതിയാണ് IBES (Indian British Educational System)


Monday 5 June 2017

പരിസ്ഥിതി ദിനാചരണം................

കുട്ടികള്‍ക്ക് വൃക്ഷതൈകള്‍ നല്‍കി കൊണ്ട് പരിസ്ഥിതി ദിനാചരണത്തിന് തുടക്കം കുറിച്ചു.  എക്കോ ക്ലബ്‌ സംഘടിപ്പിച്ച പ്രത്യേക അസംബ്ലിയില്‍  കുട്ടികള്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. പ്രിന്‍സിപ്പാള്‍ ശ്രീ അബ്ദുള്‍ റഷീദ് ,എക്കോ ക്ലബ് കോഡിനേറ്റര്‍,ക്ലബ്‌ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ അഡ്മിന്‍ മാനജേര്‍ ശ്രീ. ഷംസുദീന്‍ വൃക്ഷതൈ ക്ലബ് അംഗം ആമീറിന് നല്‍കി പരിപാടി ഉത്ഘാടനം ചെയ്തു.

Sunday 4 June 2017

നന്മ മരങ്ങള്‍ പൂക്കുമ്പോള്‍....... നന്മകള്‍ കുഞ്ഞു മനസ്സുകളിലൂടെ


കുഞ്ഞു മനസ്സുകളിലേക്ക് പ്രകൃതി സ്നേഹത്തിന്‍റെയും സഹജീവി സ്നേഹത്തിന്റെയും വിത്തുകള്‍ പാകി കൊണ്ട് ഒരു കുഞ്ഞു വീഡിയോ.....
"നന്മ മരങ്ങള്‍ പൂക്കുമ്പോള്‍......"
മഹ്മൂദിയ്യ വിദ്യാര്‍ഥികള്‍ അണിനിരന്ന വീഡിയോയുടെ തിരക്കഥയും  സംവിധാനവും നിര്‍വഹിച്ചത് അധ്യാപികയായ ഹഷീന ഷെറിന്‍.
സഹസംവിധാനം  : ശ്രീ .വിപിന്‍ ദാസ്(CCA Coordinator)
കാക്കാതുരുത്തി ധനാ  ഫാമില്‍ ചിത്രീകരിച്ച ചിത്രത്തില്‍ മഹ്മൂദിയ്യ കുരുന്നുകള്‍ക്കൊപ്പം പട്ടുറുമാല്‍ ഫെയിം എ.യു.ബഷീര്‍ 
മഹ്മൂദിയ്യ  വിദ്യാര്‍ഥികളായ ഫാത്തിമ റിയ നെഹല,സഫ.പി.എസ് ,നിമ്രാന്‍ എന്നിവര്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകളായി.




നൂറുശതമാനം വിജയം ഒരിക്കല്‍ കൂടി......

സിബിഎസ്ഇ പത്താം ക്ലാസ്സ്‌ ഫലം പുറത്തുവന്നപ്പോള്‍ 100 % വിജയം തുടര്‍കഥയാക്കി മഹ്മൂദിയ്യ വിദ്യാര്‍ഥികള്‍.........


ചരിത്ര വിജയം സാധ്യമാക്കിയ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍ ..............

Get this widget

മംഗ്ലീഷില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)