Folowers

Wednesday 23 March 2016


കെ  ജി വിദ്യാർഥികളുടെ കോൺവൊക്കേഷൻ സെറിമണി   22/3/2016 ന് പ്രത്യേകം സജ്ജമാക്കിയ വേദിയിൽ നടന്നു.വിശിഷ്ടാതിഥികൾ പങ്കെടുത്ത ചടങ്ങിൽ വെച്ച്   ജനാബ്   റഫീക്ക് ഓലക്കോട്ട് കുട്ടികളെ ആദരിച്ചു.  പ്രിൻസിപ്പാൾ അബ്ദുൾ റഷീദ് അധ്യക്ഷനായ പരിപാടി മാനേജർ മുഫ്തിക്കർ അഹമ്മദ്   ഉദ് ഘാടനം ചെയ്തു.

വി.എച്ച്.സലാം (കെജി മെന്റർ),മുഹമ്മദ്‌ റഫീക്ക് എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു.അധ്യാപികമാരായ മോനിഷ സ്വാഗതവും സാജിത നന്ദിയും പ്രകാശിച്ചു.

 കെജി ഹെഡ് ശ്രീമതി ജോയ്സി , കോഡിനെറ്റർ ഷംല എന്നിവർ പരിപാടിക്ക്  നേതൃത്വം നല്‍കി.











































Sunday 20 March 2016

SA 2 റിസൽറ്റ് മാർച്ച് 31 ന് പ്രസിദ്ധീകരിക്കും

മാർച്ച് 22 ന്  അവസാനിക്കുന്ന SA 2 പരീക്ഷകളുടെ  റിസൽറ്റ്  മാർച്ച് ‌ 31 വ്യാഴാഴ്ച   പ്രസിദ്ധീകരിക്കുന്നതാണ്. രക്ഷിതാക്കൾ  അന്നേ ദിവസം സ്കൂളിലെത്തി അതാത് ക്ലാസ് ടീച്ചറുമാരിൽ നിന്നും തങ്ങളുടെ കുട്ടികളുടെ പ്രോഗ്രസ്സ് റിപ്പോർട്ട്   കൈപറ്റേണ്ടതാണ്.

       2016 – 17 അധ്യയനവർഷത്തെ ക്ലാസ്സുകൾ താഴെ കാണുന്ന തിയതികളിൽ ആരംഭിക്കുന്നു.

SL
CLASS

DATE
1

IX   ,  X  &  XII
2nd  MAY    -  20th MAY 2016
2

I - VIII
1st JUNE  2016
3

KG-  II
6th JUNE  2016
4

KG -  I
9th JUNE 2016

(Opening Ceremony on 4th JUNE 2016)


ടെക്സ്റ്റ്‌ ബുക്കുകളും യൂണിഫോമും താഴെ പറയുന്ന തിയതികളിൽ സ്കൂൾ സ്റ്റോറിൽ നിന്നും ലഭിക്കുന്നതാണ്. 
CLASS
DATE
DAY
VIII   , IX ,  X & XII
20-04-2016
WEDNESDAY
V, VI & VII
21-04-2016
THURSDAY
III  &  IV
22-04-2016
 FRIDAY
I & II
25-04-2016
MONDAY
KG
26-04-2016
TUESDAY

ശ്രദ്ധിക്കുക: കെ ജി വൺ വിദ്യാർഥികളുടെയും ഒന്നാം ക്ലാസ് വിദ്യാർഥികളുടെയും യൂണിഫോം പുതിയ അധ്യയന വർഷത്തിൽ മാറുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്   എല്ലാ പ്രവൃത്തി ദിവസങ്ങളിലും ( തിങ്കൾ - വെള്ളി) സ്കൂൾ ഓഫീസുമായി ബന്ധപെടാവുന്നതാണ്.പൊതു അവധി ദിവസങ്ങളിൽ ഓഫീസ് പ്രവൃത്തിക്കുന്നതല്ല.
സമയം രാവിലെ 10 മുതൽ വൈകുന്നേരം  3.30 വരെ 

K G CONVOCATION CEREMONY ON 22 MARCH 2016 AT 2.30 p.m



Friday 11 March 2016

നാം ഒന്ന്‍ .......മഹ്മൂദിയ്യാ ദിനം ...

ക്ലാസ് മുറികൾക്കും പാഠപുസ്തകങ്ങൾക്കും സിലബസ്സിനുമെല്ലാം  അവധികൊടുത്ത്  അധ്യയന വർഷത്തെ അവസാന ദിനം മഹ്മൂദിയ്യ അവിസ്മരണീയമാക്കി. അധ്യാപക -അനധ്യാപക അംഗങ്ങൾ ഉൾപ്പെടുന്ന മഹ്മൂദിയ്യ ഫാമിലി ഈ ദിനം തങ്ങളുടെതാക്കി മാറ്റി. ബി.എഡ്.പഠനകാലത്തെ ക്യാംപ് പ്രവർത്തനങ്ങളെ ഓർമ്മിപ്പിക്കുന്ന രീതിയിൽ  സ്കൂൾ ക്യാംപസിൽ തന്നെ എല്ലാവർക്കുമുള്ള  വിഭവ സമൃദ്ധമായ സദ്യ  ഒരുക്കി എല്ലാവരും ഒത്തൊരുമയുടെ സുഖം ആസ്വദിച്ചു. വലുപ്പചെറുപ്പമില്ലാതെ, സീനിയർ-ജൂനിയർ വ്യത്യാസമില്ലാതെ എല്ലാവരും ഒന്നിച്ചു നിന്നപ്പോൾ മഹ്മൂദിയ്യ ഫാമിലി അക്ഷരാർത്ഥത്തിൽ ഒരു കുടുംബമാവുകയായിരുന്നു.വിവിധയിനം കറികൾ,പായസം തുടങ്ങിയ വിഭവങ്ങൾ ഓരോരുത്തരും തയ്യാറാക്കിയപ്പോൾ കുടുംബാംഗങ്ങൾ തമ്മിലുള്ള അടുപ്പം ഇരട്ടിച്ചു. ശാന്തി ക്ലബ്‌  കോഡിനേറ്റർ ശ്രീമതി ബിജി രാജുവിന്റെ്  നേതൃത്വ ത്തിലാണ്  ഇങ്ങനെയൊരു പരിപാടി വിജയകരമായത്.

Tuesday 8 March 2016

ലോക വനിതാദിനത്തിൽ തൊഴിലിന്റെ മഹത്വം തിരിച്ചറിഞ്ഞ് മഹ്മൂദിയ്യാ ശാന്തിക്ലബ്‌

സ്വ ജീവിതം ലോകത്തിനുള്ള സന്ദേശമാക്കി മാറ്റിയ ഗാന്ധിജിയുടെ ആദർശങ്ങളെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന മഹ്മൂദിയ്യ ശാന്തി ക്ലബ്‌  ഇന്ന്‍  നടന്ന പ്രത്യേക അസ്സെംബ്ലിയിൽ സ്കൂളിലെ സീനിയർ ക്ലെർക്ക്  ശ്രീമതി. സാബിറ കെ.എം, ആന്റിെമാരായ  സുഹറ ഉമ്മർ,ഹസീന.വി.എ എന്നിവരെ ലോകവനിതാ ദിനത്തിന്റെ ഭാഗമായി പൊന്നാടയും മെമൊൻഡോയും നല്കി  ആദരിച്ചു.
                        ഏതൊരു തൊഴിലിനും അതിന്റെതായ മഹത്വമുണ്ടെന്നും അത് ആദരിക്കപ്പെടെണ്ടതാതാണെന്നുമുള്ള തിരിച്ചറിവിൽ  സ്കൂളിൽ വർഷങ്ങളായി ഓഫീസ്  ബോയ്‌ ആയി ജോലി ചെയ്യുന്ന ശ്രീ. സക്കീറിനെ പൊന്നാടയും മെമൊൻഡോയും നല്കി ആദരിക്കുന്ന ചടങ്ങും ആദ്യയന വർഷത്തിന്റെ അവസാന അധ്യയനദിനമായ ഇന്ന്‍
ശാന്തി ക്ലബ്‌ അംഗങ്ങൾ സംഘടിപ്പിച്ചു. ചടങ്ങിൽ പി.ടി.എ അംഗങ്ങളായ സലാം വി എച്ച്  , ശ്രീമതി സുജലാ ബാബു എന്നിവർ പങ്കെടുത്തു. എല്ലാ വനിതകൾക്കുമുള്ള ആദരവായി ശ്രീമതി ഹാരി ടീച്ചറുടെ കവിതാലാപാനവും നടന്നു.
                 ശാന്തി ക്ലബ്‌ കോഡി നേറ്റർ ശ്രീമതി. ബിജി രാജു, ജിൽഷാബി, ഷാനി എന്നിവർ ആദരിക്കൽ ചടങ്ങിന്‍  നേതൃത്വം നൽകി. 

സ്വപ്ന പദ്ധതിക്ക് തുടക്കം ...........


മഹ്മൂദിയ്യയുടെ പുതിയ സംരംഭമായ
IBES  ഗാർഡന്റെ നിർമാണോത് ഘാടനം  മഹ്മൂദിയ്യ അൽ-കോബാർ കമ്മിറ്റി പ്രസിഡണ്ട്‌ ജനാബ്: ഷാഹുൽ ഹമീദ് .M.I ശിലാഫലകം  അനാഛാദനം ചെയ്തു കൊണ്ട്  നിർവഹിച്ചു. ചെയർമാൻ ജനാബ്  നസരുദ്ധീൻ ദാരിമി ,പ്രിൻസിപ്പാൾ അബ്ദുൾ റഷീദ് , അഡ്മിനിസ്ട്രേറ്റർ ഷംസുദ്ധീൻ, പി ടി എ  അംഗങ്ങളായ സലാം  വി. എച്ച്, ശ്രീമതി   സുജലാ ബാബു , വിദ്യാർഥികൾ,അധ്യാപകർ എന്നിവർ പങ്കെടുത്ത ചടങ്ങിൽ പദ്ധതിയെ കുറിച്ച് പ്രിൻസിപ്പാൾ വിശദീകരിച്ചു. മൂന്നു വർഷം കൊണ്ട്  നിർമ്മാണം പൂർത്തീകരിക്കുമെന്ന രീതിയിലാണ്  IBES ഒരുങ്ങുന്നത്.
ഇന്ത്യൻ -ബ്രിട്ടീഷ് വിദ്യാഭ്യാസ രീതികളെ സമന്വയിപ്പിച്ചു കൊണ്ട്  കുട്ടികളുടെ
നാനാ വിധത്തിലുള്ള വികസനമാണ്  IBES  ലൂടെ ലക്ഷ്യമിടുന്നത്.സ്വപ്ന പദ്ധതിയിലേക്ക്
ഉത് ഘാടകനായ ശ്രീ. ഷാഹുൽ ഹമീദ് ഒരു ലക്ഷം രൂപ തന്റെ സമ്മാനമായി  പ്രഖ്യാപിച്ചു.

Tuesday 1 March 2016

IBES : - നൂതന ലോകത്തിന് നൂതനാശയം


സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷാ ടൈം ടേബിൾ


               സി.ബി.എസ്.ഇ  പത്താംക്ലാസ് പരീക്ഷാ ടൈം ടേബിൾ 
                   സമയം :  രാവിലെ  10:00  മുതൽ  ഉച്ചയ്ക്ക്   1:30 വരെ
                പരീക്ഷാ കേന്ദ്രം:എസ്  .എൻ. വിദ്യാഭവൻ, ചെന്ത്രാപ്പിന്നി

DATE
DAY
SUBJECT

2/3/2016

WEDNESDAY

SCIENCE


8/3/2016

TUESDAY

HINDI


10/3/2016

THURSDAY

SOCIAL SCIENCE


15/3/2016

TUESDAY

ENGLISH


19/3/2016

SATURDAY

MATHEMATICS


26/3/2016

SATURDAY

MALAYALAM

                             വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്:-


      a.       10 am To 10: 15 am : 
              
              Filling the particulars                                               on the Answer Script                                                       

        b.       10 : 15  am                     

                  Question Paper Distribution

 
        c.        10 : 15  am To 10:30 am    

            Reading the  question paper and
             Planning                                                               
                                                      
                                                                 
                            

                                                                                              d. 10 : 30 am To 01:30 pm           

                       Exam in progress       
                                   


          e.       1: 30 pm                              : Conclusion of the Examination

            "എല്ലാ വിദ്യാർത്ഥികൾക്കും വിജയാശംസകൾ"

                                                                             

Get this widget

മംഗ്ലീഷില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)