Folowers

Sunday 3 January 2016

ശിശിരം...................

ഹിമശൈലങ്ങളെ ഉരുക്കിയൊതുക്കി.....
എന്നിലൂടെ വന്ന ശരത്കാലമാണത്....
എന്‍റെ ശിശിരത്തെ വര്‍ണ്ണിക്കാ......
 ഒരുപക്ഷെ, എനിക്ക് വാക്കുകളില്ലാ.....

           
പൂമേടകളില്‍ ചുറ്റപ്പെട്ടതാണ് എന്‍റെ ശിശിരം...
           ഞാനറിയാതെ എന്നില്‍ പൂത്ത മലര്‍വാടി......
           മധുമണമുള്ള മലര്‍വാടി....
         തനിച്ചതിലൂടെ കടന്നുപോകാന്‍ കൊതിക്കുന്നെ 
         മനം .........
  
സാധ്യമല്ലിതിപ്പോള്‍
എന്തെന്നാല്‍ ,എനിക്കുകാലുകളില്ല...
ഇതുപോലൊരു ശിശിരം തന്ന തീരാനഷ്ടമാണത്....
ഓര്‍ക്കാ മറക്കുന്ന കാലം...

         
ചിറകൊടിഞ്ഞു വീഴാന്‍....... കാത്തു നില്‍ക്കുന്ന സൂര്യനും
         മൊട്ടിട്ടുനില്‍ക്കുന്ന ചെണ്ടുമല്ലിയും
         പൂക്കാന്‍ കാത്തിരിക്കുന്നെന്‍തോപ്പിലെ വണ്ടുകളും.....
         എനിക്ക് നഷ്ടപ്പെടുന്നു......

ഇന്ന്‍ നിന്നോര്‍മകളെന്നെ വേട്ടയാടുന്നു.....
എന്നെ തനിച്ചാക്കിയതിനെനിക്ക്....
        പരിഭവമില്ല  പരാതിയില്ല......
ഒറ്റപ്പെടല്‍..........

        
        വായിക്കുന്നവനില്ലാതെ കിടക്കുന്ന 
        പുസ്തകത്തിന്‍റെ തേങ്ങലാണ്......
        അത് ......  വണ്ടിനെ കാതോര്‍ത്തിരിക്കുന്ന 
         താമരയുടെ നൊമ്പരമാണ്......

ഇതൊറ്റപ്പെടലല്ല   അനശ്വരമായ 
                        എന്‍റെ കാത്തിരിപ്പിന്‍റെ തുടക്കം
                                                                            മാത്രം..........     




                                                                                               സുമയ്യ  . എന്‍. ഐ
                                                                                                     X    റോസ് 
                         

9 comments:

  1. ചിറകൊടിഞ്ഞു വീഴാന്‍ കാത്തു നില്‍ക്കുന്ന സൂര്യൻ

    വായിക്കുന്നവനില്ലാതെ കിടക്കുന്ന പുസ്തകത്തിന്‍റെ തേങ്ങൽ.

    നല്ല ഉപമ.നല്ല ഭാവന. ഉഷാറായിരിക്കുന്നു.

    ReplyDelete
  2. Dear Sumayya
    no words to appreciate. Great imagination. Creative work.
    Abdul Rasheed
    principal
    mahmoodiya school

    ReplyDelete
  3. ചിറകൊടിഞ്ഞ സൂര്യൻ .....!
    ആശംസകൾ......

    ReplyDelete
  4. ചിറകൊടിഞ്ഞ സൂര്യൻ .....!
    ആശംസകൾ......

    ReplyDelete
  5. This comment has been removed by the author.

    ReplyDelete

Get this widget

മംഗ്ലീഷില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)