Folowers

Tuesday 22 December 2015

തിരിച്ചുവരവ്

                                                                                                                                                                                 

ഇന്ന്‍ നല്ല മഴയായിരുന്നു. അത് കൊണ്ടാവാം ചടങ്ങുകള്‍ക്ക് ഇത്ര ദൈര്‍ഘ്യം കൂടിയത്. കുഞ്ഞുവീടായതുകൊണ്ടാവാം ആളുകള്‍ തിങ്ങിനില്‍ക്കുകയാണ്. ഇന്നലെ വരെ ഒരു കുഴപ്പവുമില്ലായിരുന്നു. രാത്രി എന്നെ അടുത്ത്‌ വിളിച്ച് കവിളില്‍ ഒരു ഉമ്മ തന്നിരുന്നു. ആ തണുത്ത ചുംബനത്തിന് പ്രത്യേകമൊരു സുഖമുണ്ടായിരുന്നു. രാവിലെ വിളിച്ചപ്പോള്‍ എഴുന്നേല്‍ക്കുന്നില്ല. 

യാത്രയായി.....അമ്മ.എന്നെന്നേക്കുമായുള്ള യാത്ര. എന്നെ ഭൂമിയില്‍ തനിച്ചാക്കിയുള്ള യാത്ര. ഇനി ഒരു തിരിച്ചു വരവ് ഉണ്ടോ എന്നറിയില്ല.പുറത്ത് നിന്ന്‍ ആരോ  പറയുന്നത് കേട്ടു. " ഈ കുട്ടി ഇനി എന്താ ചെയ്യാ?ആരാ ഇതിനെ വളര്‍ത്തുക അച്ഛനുമില്ല  ഇപ്പോ ദാ അമ്മയും"! 

അച്ഛനെ കണ്ട ഓര്‍മ്മയില്ല.എനിക്ക് ഒരു വയസ്സുള്ളപ്പോള്‍ മരിച്ചു. ആ മുഖം കണ്ടതായി പോലും ഓര്‍ക്കുന്നില്ല. പിന്നെ അമ്മപറഞ്ഞു തന്ന ഓര്‍മ്മകള്‍ മാത്രം. പാവമായിരുന്നു. അത് കൊണ്ട് തന്നെ ആളുകള്‍ക്ക് പറ്റിക്കാന്‍ എളുപ്പമായിരുന്നു.ഒരു അപകടമരണമായിരുന്നു,ബസ്സും ലോറിയും കൂടിയിടിച്ച്.അന്ന്‍ ആ അപകടത്തില്‍ ഒരുപാടുപേര്‍ മരിച്ചിരുന്നു.  ആ അപകടത്തിലായിരുന്നു അച്ഛന്‍റെ മരണം. എന്നെയും അമ്മയെയും തനിച്ചാക്കി അച്ഛന്‍ പോയി. ഇപ്പോള്‍ ഇതാ അമ്മയും .......ഉറക്കെ കരയണമെന്നുണ്ട്. പക്ഷെ പറ്റുന്നില്ല. മുന്നോട്ടുള്ള വഴി വിജനമാണ്. ഈ വലിയ ലോകത്തില്‍ ഒരു പതിമ്മൂന്നു വയസ്സുകാരന്‍ എന്ത് ചെയ്യാനാണ്. ഒരു മരണം ഞാന്‍ ആദ്യമായാണ് കണ്മുന്നില്‍ കാണുന്നത്. മരിച്ചവരാരും തിരിച്ചു വരില്ല എന്ന്‍ അമ്മ പറഞ്ഞു തന്നിട്ടുണ്ട്. എന്നാലും ഒരു പ്രതീക്ഷ. അമ്മ തിരിച്ചു വന്നാലോ?      
                       
 
ആരൊക്കയോ എന്നെ എഴുന്നേല്‍പ്പിച്ചു കുളിപ്പിച്ചു,കര്‍മ്മങ്ങള്‍ ചെയ്യാന്‍ വേണ്ടി.അമ്മയുടെ ശരീരം മുഴുവനും കത്തി തീര്‍ന്നപ്പോള്‍ ഞാന്‍ തീര്‍ത്തും ഒറ്റപ്പെട്ടു. ആരോ എന്നെ വീട്ടിലേക്കു കൊണ്ടു പോയി. എന്നെ എവിടെയാക്കും എന്നുള്ളതായി അടുത്ത ചര്‍ച്ച.ബന്ധുക്കളില്‍ പലരും പലതും പറഞ്ഞു ഒഴിഞ്ഞു മാറി. ഒരു അനാഥ പയ്യനെ ഏറ്റെടുത്തിട്ട് ആര്‍ക്ക് എന്ത് നേട്ടം കിട്ടാനാണ്എല്ലാം കേട്ടപ്പോള്‍ ഞാന്‍ പറഞ്ഞു. " ഞാന്‍ എവിടേക്കും ഇല്ല. എന്‍റെ അമ്മയുടെ ഓര്‍മ്മകള്‍ ഉള്ള ഈ വീട് മതി എനിക്ക് ജീവിക്കാന്‍. " എല്ലാവരും നിശ്ബ്ധരായി. ഇരുട്ടിയപ്പോള്‍ ഓരോരുത്തരായി അവരവരുടെ വീടുകളിലേക്ക് മടങ്ങി,എന്നെ തനിച്ചാക്കി. ഇരുട്ടില്‍ തനിച്ചായപ്പോള്‍ അമ്മയുടെ ഓര്‍മ്മകളിലേക്ക് ഊളയിട്ടു. അമ്മ വാരിതന്ന ചോറുരുളക്ക് എന്ത്  രുചിയായിരുന്നു?അമ്പിളി മാമനെ വേണമെന്ന്‍ വാശി പിടിച്ചു കരയുമ്പോള്‍ അമ്മ പറഞ്ഞ വാക്കുകള്‍ ഇപ്പോഴും കാതില്‍ മുഴങ്ങുന്നു. "അമ്മയുടെ രാജകുമാരനല്ലേ മോന്‍? മോനെ ആര്‍ക്കും വിട്ടു കൊടുക്കാന്‍ അമ്മയ്ക്ക് കഴിയില്ലല്ലോഅത് പോലെ അമ്പിളി മാമന്‍ നക്ഷ്ത്രങ്ങളുടെ രാജാവാണ് . ആ രാജാവിനെ ദര്‍ശിക്കുവാനെ പറ്റുകയുള്ളൂ. തൊടാന്‍ സാധിക്കില്ല. "  ഈ വാക്കുകള്‍ മാത്രം മതി എനിക്ക് ഇനിയുള്ള കാലം മുഴുവനും ജീവിക്കാന്‍. എങ്കിലും ഉള്ളില്‍ ഒരു പ്രതീക്ഷ. ഇരുട്ടിന്‍റെ മറവുകളില്‍ നിന്നും വെളിച്ചത്തിലേക്ക് എന്നെ കൊണ്ട് വരാന്‍  അമ്മ വരുമെന്ന ഒരു വ്യാമോഹം. ഈ ഉണ്ണിയെ ജീവിതയാത്രയില്‍ നേര്‍വഴിക്ക് നടത്തുവാന്‍ അമ്മക്ക് ഒരു തിരിച്ചു വരവ് ഉണ്ടാകുമോ?!!!...........................                                     
                                                                                                                                                                                           ഷിംന 
VIII  റോസ്       

9 comments:

  1. ആ പ്രതീക്ഷയാണ് ജീവിയ്ക്കാൻ പ്രേരിപ്പിയ്ക്കുന്ന പ്രേരകശക്തി.
    ആശംസകൾ ..

    ReplyDelete
  2. എന്തുതന്നെ ആയാലും നമുക്ക് ഈ ജീവിതമാകുന്ന യാത്ര തുടരാം പ്രതീക്ഷകളോടെ…

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. ഷിoന കുട്ടി ...............കഥ നന്നായിട്ടുണ്ട് ............................. ഉറ്റവരുടെ വേർപാടിലും ....സ്നേഹം ..നിറഞ്ഞ ഓർമ്മകൾ ..നമ്മെ കൂടുതൽ കരുത്തോടെ ..ജീവിയ്കാൻ പ്രേരിപ്പികുന്നു ..എന്നതാണ് ..ഈ കഥയെ ..മഹത്തരമാകുന്ന്ത് .!!!! .മോളെ ..ഇനിയും ..എഴുതുക ...................നന്നായി ..വായിക്കുക ..............ലോകത്തേയും ..മനുഷ്യരേയും ..എല്ലാ ജീവജാലങ്ങളേയും ...സ്നേഹിയ്കുക ................................!! നന്മയുണ്ടാകട്ടെ ........................!!

    ReplyDelete
  5. അഭിനന്ദനങ്ങള്‍ നേരുന്നു

    ReplyDelete
  6. മനോഹരമായ കഥ
    അനാഥനായിട്ടും തളരാതെ മുന്നോട്ടുള്ള ജീവിതം കരുത്തോടെ നേരിടണം എന്ന് പ്രേരിപ്പിക്കുമ്പോളാണ് ഒരു സുഷ്ടി അതിന്റെ സാമുഹ്യമായ കടമ ചെയ്യുന്നത് ഷിം നമോളെ ഇനിയും എഴുതുക .... ആശംസകൾ....നൗഷാദ് ഖത്തർ

    ReplyDelete
  7. മനോഹരമായ കഥ
    അനാഥനായിട്ടും തളരാതെ മുന്നോട്ടുള്ള ജീവിതം കരുത്തോടെ നേരിടണം എന്ന് പ്രേരിപ്പിക്കുമ്പോളാണ് ഒരു സുഷ്ടി അതിന്റെ സാമുഹ്യമായ കടമ ചെയ്യുന്നത് ഷിം നമോളെ ഇനിയും എഴുതുക .... ആശംസകൾ....നൗഷാദ് ഖത്തർ

    ReplyDelete

Get this widget

മംഗ്ലീഷില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)