Folowers

Friday 27 November 2015

വൈജ്ഞാനിക 2015


  കുട്ടികളുടെ വ്യക്തിവികാസത്തിന് പഠനത്തോടൊപ്പം പഠനേതര പ്രവര്‍ത്തനങ്ങളും മുഖ്യപങ്ക് വഹിക്കുന്നു. കഴിവുകള്‍ പ്രകടിപ്പിക്കുവാവേദികള്‍ ഒരുങ്ങുമ്പോള്‍ കുഞ്ഞു എ.പി.ജെയും ഐസ്റ്റീനും എഡിസണുമെല്ലാം പിറവിയെടുക്കുന്നു. കുട്ടികളുടെ കഴിവുകള്‍ കണ്ടെത്താനും പ്രോത്സാഹിപ്പിക്കുവാനുമായി നവംബ 27 വെള്ളിയാഴ്ച സ്കൂക്യാമ്പസി "വൈജ്ഞാനിക2015" എന്ന പേരില്‍   ശാസ്ത്രമേളയും പ്രവര്‍ത്തിപരിചയമേളയും (എക്സിബിഷ) സംഘടിപ്പിച്ചു.        


 പെരിഞ്ഞനം ആര്‍.എം.വി.എച്ച്.എസ്.എസ് പ്രിന്‍സിപ്പാള്‍ ശ്രീ. രാമനാഥന്‍ മാസ്റ്റര്‍ ഉത്ഘാടനം ചെയ്ത് പരിപാടിയില്‍ വിശിഷ്ടാതിഥികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു. ശാസ്ത്രപുരോഗതി സമൂഹത്തിന്‍റെ നന്മക്കായ് ഉപയോഗിക്കുമ്പോള്‍ അറിവ് തിരിച്ചറിവാകുന്നു എന്ന്‍ ഉത്ഘാടന പ്രസംഗത്തില്‍ രാമനാഥന്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. ശാസ്ത്രം പലപ്പോഴും പഴമയുടെ നന്മയെ നമുക്കുമുന്നില്‍ എത്തിക്കുന്നുവെന്നും മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു. ഒന്‍പത് വേദികളിലായാണ് മെഗാഎക്സിബിഷന്‍ ഒരുക്കിയത്.സയന്‍സ്,ഗണിതം,സോഷ്യല്‍സയന്‍സ്,ഭാഷ, ഇസ്ലാമിക്‌,ആര്‍ട്ട്‌&ക്രാഫ്റ്റ്,കരാട്ടെ,ടോയ്സ്ഷോ,ഫ്ലവേര്‍സ്&ലീവ്സ്‌എന്നീ വിഭാഗങ്ങളിലായി  എല്‍.കെ.ജി. മുതല്‍ പ്ലസ് വണ്‍‌ വരെയുള്ള വിദ്യാര്‍ഥികള്‍ വളെരെ ആവേശപൂര്‍വ്വം പങ്കെടുത്ത മത്സരങ്ങളുടെ വിധികര്‍ത്താക്കള്‍ രക്ഷിതാക്കളില്‍ നിന്നു തന്നെയുള്ളവരായിരുന്നു.

കുട്ടികളുടെ ഴിവുകള്‍കണ്ടെത്താനായി സ്കൂളിലെ സയന്‍സ്,മാത്ത്സ്,   ആര്‍ട്സ്,ലാംഗ്വേജ്,സോഷ്യല്‍ സയന്‍സ് എന്നീ വിവിധ ക്ലബുകളുടെ   കൂട്ടായ്മയിലാണ് "വൈജ്ഞാനിക  2015" അറിവിന്‍റെ പുത്തന്‍ ലോകത്തിലേക്ക് മിഴി തുറന്നത്.           


Tuesday 24 November 2015

iame ചെസ്സ്‌ മത്സരം: യാദവ് ഷണ്മുഖന് ഹാട്രിക് വിജയം

 iame തൃശൂര്‍ സോണ്‍  സംഘടിപ്പിച്ച ചെസ്സ്‌ മത്സരങ്ങളില്‍ മഹ്മൂദിയ്യ വിദ്യാര്‍ഥികള്‍ക്ക് വിജയം.         നവംബര്‍ 21 ശനിയാഴ്ച  aes എരുമപ്പെട്ടി സ്ക്കൂളില്‍ നടന്ന മത്സരങ്ങളില്‍ മഹ്മൂദിയ്യ സ്കൂളിലെ യാദവ് ഷണ്മുഖന്‍(അണ്ടര്‍ 16) റിന്‍ഷ (അണ്ടര്‍12) എന്നിവര്‍  ഒന്നാംസ്ഥാനവും മുഹമ്മദ്‌ റസീന്‍(അണ്ടര്‍ 12) മൂന്നാം സ്ഥാനവും നേടി മഹ്മൂദിയ്യ യുടെ അഭിമാന താരങ്ങളായി മാറി.യാദവിന് ഇത് ഹാട്രിക് വിജയമാണ്.
               


           

Sunday 15 November 2015

ഇന്‍റര്‍ സ്കൂള്‍ കരാട്ടെ

              

ഇന്‍റര്‍ സ്കൂള്‍ കരാട്ടെ മത്സരങ്ങള്‍ ഇന്ന്‍ മഹ്മൂദിയ്യ   വേദിയില്‍ അരങ്ങേറി. അഞ്ച് മുതല്‍ പത്ത് വരെയുള്ള ക്ലാസ്സുകളിലെ അറുപതോളം വിദ്യാര്‍ഥികള്‍ മാറ്റുരച്ച മത്സരങ്ങള്‍  പ്രധാന റഫറിയും  പ്രശസ്ത സിനിമാ താരവുമായ  8th Dan ബ്ലാക്ക്‌ ബെല്‍റ്റ്‌  ശ്രീ. ക്യോഷി ‍‌‌മണികണ്‍ഠന്‍, 20 റഫറിമാര്‍, 10 ഒഫീഷ്യലുകള്‍ എന്നിവരുടെ നേതൃത്വത്തിലാണ് നിയന്ത്രിച്ചിരുന്നത്.
                     

                        കത്തെ വിഭാഗത്തില്‍ 35 കുട്ടികളും, കുമിത്തെ വിഭാഗത്തില്‍ 60 കുട്ടികളും പങ്കെടുത്ത  മത്സരത്തിലെ വിജയികള്‍ക്ക് വിശിഷ്ടാതിഥിയും പ്രധാന റഫറിയുമായ ക്യോഷി ‍‌‌മണികണ്‍ഠന്‍, സ്കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീ .അബ്ദുള്‍ റഷീദ് എന്നിവര്‍ സര്‍ട്ടിഫിക്കറ്റ്, ട്രോഫി എന്നിവ വിതരണം ചെയ്തു.

 സ്ക്കൂള്‍ കരാട്ടെ ഇന്‍സ്ട്രക്റ്റര്‍ ശ്രീ. സൈനുദ്ധീന്‍ , PET  ശ്രീ. മുഹമ്മദ്‌ ഹനീഫ എന്നിവരുടെ നേതൃത്വത്തിലാണ്  മത്സരങ്ങള്‍ സംഘടിപ്പിച്ചത്.


Saturday 14 November 2015

iame തൃശൂര്‍ സോണ്‍ ആര്‍ട്സ് ഫെസ്റ്റില്‍ ഫസ്റ്റ് റണ്ണര്‍ അപ്പ്‌ സ്ഥാനം മഹ്മൂദിയ്യക്ക്


നവംബര്‍ 14 ശനിയാഴ്ച  ശിശു ദിനത്തില്‍  സംഘടിപ്പിച്ച  iame തൃശൂര്‍ സോണ്‍ ആര്‍ട്സ് ഫെസ്റ്റില്‍ ആഥിധേയരായ മഹ്മൂദിയ്യ സ്കൂള്‍  699 പോയന്‍റ് നേടി കൊണ്ട് ഫസ്റ്റ് റണ്ണര്‍ അപ്പ്‌ സ്ഥാനം നേടി.  
നവംബര്‍  11 ബുധനാഴ്ച്ച ദേശീയ വിദ്യാഭ്യാസ ദിനത്തില്‍  വള്ളിവട്ടം ഉമരിയ്യ പബ്ലിക്‌ സ്കൂളില്‍ വെച്ച് നടന്ന Off -stage മത്സരങ്ങളില്‍  291 പോയന്‍റ് നേടി  ഒന്നാം സ്ഥാനത്തെത്തിയ  മഹ്മൂദിയ്യ  പ്രതിഭകള്‍ സബ് -ജൂനിയര്‍, ജൂനിയര്‍ ബോയ്സ് , ജൂനിയര്‍ ഗേള്‍സ് , സീനിയര്‍ ബോയ്സ് , സീനിയര്‍ ഗേള്‍സ്‌ എന്നീ കാറ്റഗറിയില്‍ രണ്ടാം സ്ഥാനം നേടി കൊണ്ടാണ്   ഈ നേട്ടം  കൈവരിച്ചത്.
ട്രോഫികള്‍ ഏറ്റുവാങ്ങുന്ന മഹ്മൂദിയ്യ
വിദ്യാര്‍ഥികള്‍







        മത്സരങ്ങളില്‍ 779 പോയന്‍റ് നേടിയ അല്‍ -ബാബ് സെന്‍ട്രല്‍ സ്കൂള്‍ കാട്ടൂര്‍ ഒന്നാം സ്ഥാനവും  അല്‍ -ഇര്‍ഷാദ് സ്ക്കൂള്‍ മൂന്നാം സ്ഥാനവും നേടി.
                         
   iame ഒഫീഷ്യലുകളുടെ  പങ്കാളിത്തം, ഓണ്‍ ലൈന്‍ ഫലപ്രഖ്യാപനം  എന്നിവ സുതാര്യത  കാത്തു സൂക്ഷിക്കുവാന്‍  സഹായകമായി.കൃത്യസമയത്ത് പരിപാടികള്‍ തുടങ്ങുവാനും അവസാനിപ്പിക്കുവാനും  കഴിഞ്ഞത്    പ്രോഗ്രാം കമ്മിറ്റിയുടെ സംഘാടന മികവ് ഉയര്‍ത്തി കാട്ടുന്നു എന്ന്‍ iame  ഒഫീഷ്യലുകള്‍ അഭിപ്രായപ്പെട്ടു.



Thursday 12 November 2015

ഐ.എസ്.ആര്‍.ഒ. മുന്‍ശാസ്ത്രജ്ഞന്‍ ഡോ : അബ്ദുള്‍ സലാം മുഹമ്മദ്‌ നയിക്കുന്ന മോട്ടിവേഷന്‍ ക്ലാസ്സ്‌

വിജയങ്ങളും അനുമോദനങ്ങളും  ഏറ്റുവാങ്ങി കൊണ്ട് മഹ്മൂദിയ്യ   വിജയ യാത്ര തുടരുന്നു. അനുമോദനങ്ങളും പ്രോത്സാഹനങ്ങളും ഒരു വ്യക്തിയുടെ വിജയപ്രവര്‍ത്തനങ്ങള്‍ക്ക് ചവിട്ടുപടികളാകുന്നു.   തന്‍റെ കുട്ടിയുടെ നേട്ടങ്ങളെയും കഴിവുകളേയും അഭിനന്ദിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും മറന്നു പോകുന്ന രക്ഷിതാക്കളെയും  അധ്യാപകരെയും ബോധാവന്മാരാക്കുവനായി ഐ.എസ്.ആര്‍.ഒ. മുന്‍ശാസ്ത്രജ്ഞന്‍ ,  മര്‍കസ് നോളെഡ്ജ് സിറ്റി സി.ഇ.ഒ എന്നീ നിലകളില്‍ പ്രശസ്തനായ   ശ്രീ. അബ്ദുള്‍ സലാം മുഹമ്മദ്‌ നയിക്കുന്ന മോട്ടിവേഷന്‍ ക്ലാസ്സ്‌ നവംബര്‍ 16 ,തിങ്കളാഴ്ച്ച രാവിലെ 9.45 ന് മഹ്മൂദിയ്യ ക്യാമ്പസില്‍. എല്ലാ മാതാപിതാക്കളേയും പരിപാടിയിലേക്ക് സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

Monday 2 November 2015

കേരള പിറവി ദിനാഘോഷം

കേരള നാടിന്‍റെ ജന്മദിനം  മഹ്മൂദിയ്യ കുരുന്നുകള്‍ ആവേശപൂര്‍വ്വം ആഘോഷിച്ചു. ഏഴാം ക്ലാസ്സ്‌ വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച  അസംബ്ലിയില്‍ കുട്ടികള്‍  വിവിധ പരിപാടികള്‍ അവതരിപ്പിച്ചു കൊണ്ട് ജന്മനാടിന്‍റെ പിറന്നാള്‍ ആഘോഷിച്ചു. 

അസംബ്ലിയില്‍ പ്രധാനാധ്യാപകന്‍ ശ്രീ.അബ്ദുള്‍ റഷീദ് മാതൃരാജ്യസ്നേഹവും മാതൃഭാഷാ സ്നേഹവും വിശ്വാസത്തിന്‍റെ ഭാഗമാണ് എന്ന മഹത്തായ സന്ദേശം കുട്ടികള്‍ക്ക് നല്‍കി. മാതൃഭാഷയിലൂടെ സ്വായത്തമാക്കുന്ന ജ്ഞാനം പൂര്‍ണതയിലെത്തുന്നു. ശരിയായ രീതിയിലുള്ള മാതൃഭാഷജ്ഞാനം മറ്റു ഭാഷകളെ മനസ്സിലാക്കുവാനും പഠിക്കുവാനും വളരെയധികം സഹായിക്കുന്നു എന്ന കാര്യം അദ്ധേഹം കുട്ടികളെ ഒര്‍മ്മപ്പെടുത്തി.

തുടര്‍ന്ന്‍ നടന്ന പരിപാടികളില്‍ സ്കൂളിലെ ആന്‍റി ശ്രീമതി .ലീല അവതരിപ്പിച്ച കേരള ഗാനം വളരെയധികം  ശ്രദ്ധിക്കപ്പെട്ടു.കുട്ടികള്‍ക്കായി നാടന്‍ പാട്ട് അവതരണ മത്സരവും സംഘടിപ്പിച്ചിരുന്നു.

          


Get this widget

മംഗ്ലീഷില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)