Folowers

Wednesday 30 September 2015

ഇംഗ്ലീഷ് കോര്‍ണര്‍

ഇംഗ്ലീഷ്  ക്യാമ്പസ്‌  എന്ന ലക്ഷ്യത്തിലേക്കുള്ള  യാത്രയില്‍ കൂട്ടുകൂടാന്‍ കുട്ടികള്‍ക്കായി മഹ്മൂദിയ്യ ക്യാമ്പസില്‍ ഇംഗ്ലീഷ് കോര്‍ണറുകള്‍ ഒരുങ്ങി.
ലോകപ്രസിദ്ധരായ ഇംഗ്ലീഷ് എഴുത്തുകാരുടെ പേരുകളാല്‍ ഒരുക്കിയ കോര്‍ണര്‍  പ്രിന്‍സിപ്പാള്‍ ശ്രീ. അബ്ദുള്‍ റഷീദ് , വിദ്യാര്‍ഥികളുമായി തത്സമയ സംഭാഷണം നടത്തികൊണ്ട് ഉത്ഘാടനം ചെയ്തു. വേര്‍ഡ്‌സ് വര്‍ത്ത് , ടാഗോര്‍,സരോജിനിനായിഡു, ഷെല്ലി, ഷേക്സ്പിയര്‍,കമലാ ദാസ്‌ എന്നീ കോര്‍ണറുകളില്‍ വിശ്രമ വേളകളില്‍ ഒത്തുകൂടി ഇംഗ്ലീഷ് ഭാഷയില്‍ തങ്ങളുടെ പ്രാവീണ്യം മെച്ചപെടുത്താനുള്ള അവസരം നല്‍കുന്നു. ഇതിനായി  അധ്യാപകരായ                                                                 മുഹമ്മദ്‌ ഹനീഫ,വിപിന്‍ ദാസ് , ഹസീന, നിമിത, ഷമറിന്‍, സജ്ന എന്നിവരുടെ മേല്‍നോട്ടത്തില്‍ കുട്ടികളില്‍ നിന്നും അധ്യാപകരില്‍ നിന്നും  തെരഞ്ഞെടുത്ത
"ഇംഗ്ലീഷ്  അംബാസഡര്‍" നേതൃത്വം നല്‍കുന്നു.
കുട്ടികളില്‍ നിന്നും മികച്ച പ്രതികരണമാണ്.

Monday 28 September 2015

ഈദ്‌ നൈറ്റ് 2015


ഇരുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മഹ്മൂദിയ്യ ഇംഗ്ലീഷ് സ്കൂള്‍  27. 9.2015 ല്‍  സംഘടിപ്പിച്ച  ഈദ്‌ നൈറ്റ് 2015  ശ്രദ്യേയമായി. 




പ്രസ്തുത ചടങ്ങില്‍ വെച്ച് ബഹുമാനപ്പെട്ട   ശ്രീ.  സുനില്‍ കുമാര്‍ M L A  , നാഷണല്‍ അവാര്‍ഡ് ജേതാവ് പ്രിന്‍സിപ്പാള്‍ ശ്രീ. അബ്ദുള്‍ റഷീദിന് ഉപഹാരം സമര്‍പ്പിച്ചു. 


Monday 21 September 2015

SA - I ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു.


ഈദ് സപ്ലിമെന്‍റുമായി ഇസ്ലാമിക്‌ ഡിപ്പാര്‍ട്ട്മെന്‍റ്

മഹ്മൂദിയ്യ ഇസ്ലാമിക്‌   ഡിപ്പാര്‍ട്ട്മെന്‍റ്  ഈദ് ആഘോഷങ്ങളുടെ ഭാഗമായി ഈദ് സപ്ലിമെന്‍റ് പുറത്തിറക്കി.അബുദാബി മഹ്മൂദിയ്യ കമ്മിറ്റി ജനറല്‍സെക്രട്ടറി ജനാബ്. ബഷീര്‍. യു. കെ. പ്രകാശന കര്‍മ്മം നിര്‍വഹിച്ചു.

 
                                                            

Friday 18 September 2015

ഓസോണ്‍ ദിനാചരണം

    
   ഓസോണ്‍ ദിനത്തോടനുബന്ധിച്ച് Eco ക്ലബിന്‍റെ നേതൃത്വത്തില്‍  16.9.2015ല്‍  ജനറല്‍അസംബ്ലി സംഘടിപ്പിച്ചു.  Eco Club കോഡിനേറ്റര്‍ ശ്രീമതി. അല്‍ഫോന്‍സാ വിനീത നടത്തിയ പ്രഭാഷണം  കുട്ടികള്‍ക്ക് ഓസോണ്‍ ദിനത്തിന്‍റെ പ്രധാന്യം മനസ്സിലാക്കാന്‍ സഹായകരമായി. ഭൂമി മാതാവിനെ സൂര്യകിരണങ്ങളുടെ തീവ്രതയില്‍ നിന്നും രക്ഷിക്കുന്നതിനായി മഹ്മൂദിയ്യ കുരുന്നുകള്‍ വൃക്ഷ തൈകള്‍ നട്ടു. പ്ലാസ്റ്റികിന്‍റെ ഉപയോഗം  ക്യാമ്പസില്‍ നിന്നും പൂര്‍ണ്ണമായി തുടച്ചുനീക്കുന്നതിന്‍റെ ആദ്യപടിയായി Eco Club വിദ്യാര്‍ഥികള്‍ "ചണം" കൊണ്ട് നിര്‍മ്മിച്ച സഞ്ചികളുടെ വിതരണ ഉദ്ഘാടനം പ്രിന്‍സിപ്പാള്‍ ശ്രീ . അബ്ദുള്‍ റഷീദിന് നല്‍കി കൊണ്ട് മാനേജര്‍  ശ്രീ. മുഫ്തികര്‍ അഹമ്മദ് നിര്‍വഹിച്ചു.

പ്ലാസ്റ്റിക്കിന്‍റെ ഉപയോഗം പരിസ്ഥിതിയെ ഹീനമായി ബാധിക്കുന്നു എന്ന അവബോധം കുട്ടികളില്‍ ഉണ്ടാക്കുവാനും പരിസ്ഥിതി സൌഹൃദ ഉത്പന്നങ്ങള്‍ ഉപയോഗിക്കേണ്ടതിന്‍റെ ആവശ്യകത മനസ്സിലാക്കുവാനും വേണ്ടിയാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്. പ്രിന്‍സിപ്പാള്‍ ശ്രീ . അബ്ദുള്‍ റഷീദ് , മാനേജര്‍ മുഫ്തികര്‍ അഹമ്മദ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു .   ഓസോണ്‍ ദിനത്തെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ കുട്ടികളിലേക്കെത്തിക്കുന്നതിനായി House Wise ചിത്രപ്രദര്‍ശന മത്സരങ്ങള്‍ ഒരുക്കിയതില്‍ ഗലീലിയോ House ഒന്നാം സ്ഥാനം നേടി.

Tuesday 1 September 2015

കലാമിന് ആദരവുമായി മഹ്മൂദിയ്യ

       

 ഇന്ത്യയെ  സ്വപ്നം കാണാൻ  പഠിപ്പിച്ച  , അന്ത്യ സമയം               വരെവിദ്യാർത്ഥികൾക്കായി ചെലെവഴിച്ച  "ഇന്ത്യയുടെ  മിസൈൽ  മാൻ " , ഒരു അധ്യാപകനായി അറിയപ്പെടാന്‍ ആഗ്രഹിച്ച ,  ഇന്ത്യയുടെ ജനകീയ രാഷ്ട്രപതി  ശ്രീ .എ .പി .ജെ .അബ്ദുൽ കലാമിനോടുള്ള ആദരം മഹ്മൂദിയ്യ കുടുംബം പ്രകടിപ്പിച്ചത് വിദ്യാർത്ഥികളും  അധ്യാപകരും തയ്യാറാക്കിയ കൈയെഴുത്ത്   'സ്മരണിക' സ്വാതന്ത്ര ദിനത്തിൽ  പ്രകാശനം നടത്തിയാണ്. വ്യവസായ പ്രമുഖന്‍ "സീ ഷോര്‍" മുഹമ്മദാലി പ്രകാശന കര്‍മ്മം നിര്‍വഹിച്ചു.


        
Get this widget

മംഗ്ലീഷില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)