Folowers

Thursday 15 January 2015

19 th   ANNUAL DAY CELEBRATION ജനുവരി 26ന്

മഹ്മൂദിയ്യ ഇംഗ്ലീഷ് സ്കൂളില്‍ പത്തൊന്‍പതാം വാര്‍ഷികാഘോഷ പരിപാടികള്‍ 26.1.2015 ന് സ്കൂള്‍ അങ്കണത്തില്‍ കാരുണ്യ സ്പര്‍ശത്തോടെ ആരംഭിച്ചു. വാര്‍ഷികാഘോഷ പരിപാടികള്‍ ശ്രീ. ഈസ ബിന്‍ അബ്ദുള്‍ കരീം
( ട്രഷറര്‍,മദ്യ വിരുദ്ധ സമിതി ) ഉദ്ഘാടനം ചെയ്ത വേദിയില്‍ വെച്ച് 1,25,000 രൂപയുടെ സഹായധനം വിതരണം ചെയ്തു. ന്യൂ ഇയര്‍ ഫ്രെണ്ട് ആയി തെരഞ്ഞെടുത്ത ഖയാസ്‌, നാരായണന്‍ കുട്ടി, മണിയമ്മ(ദയ അഗതി മന്ദിരം),സഗീര്‍,നാസര്‍ ,റുക്കിയ,മുഹമ്മദാലി മുസ്ലിയാര്‍,ഇബ്രാഹിം എന്നിവര്‍ക്കാണ് സഹായധനം നല്‍കിയത്. തുടര്‍ന്ന്‍ നടന്ന  കുരുന്നുകളുടെ കലാ വിരുന്ന്‍ ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടി.
inter school karate competition ജനുവരി 25 ന് മഹ്മൂദിയ്യ സ്കൂളില്‍.

Tuesday 6 January 2015


കുരുന്നുകളുടെ കലാവിരുന്നുമായി മഹ്മൂദിയ്യ

Ideal Association for Minority Education  (IAME) ന് കീഴില്‍ വരുന്ന വിവിധ സ്കൂളുകളിലെ കുരുന്നു പ്രതിഭകള്‍ മാറ്റുരക്കുന്നതിന് IAME KidsFest  ന് 2015 ജനുവരി 24 ന് മഹ്മൂദിയ്യ വേദിയൊരുക്കുന്നു.  

Monday 5 January 2015

ആറാം വര്‍ഷത്തിലും കൈവിടാതെ ന്യൂ ഇയര്‍ ഫ്രണ്ടുമായി മഹ്മൂദിയ്യ വിദ്യാര്‍ഥികള്‍

മഹ്മൂദിയ്യ  2009 ല്‍ തുടങ്ങിയ ന്യൂ ഇയര്‍ ഫ്രെണ്ട് എന്ന ആശയം ഇന്ന്‍ പലരും കടമെടുത്തിരിക്കുന്നു. 2015 ലും മഹ്മൂദിയ്യ കാരുണ്യ ഹസ്തം നീട്ടുമ്പോള്‍ ഡയാലിസിസിന് വിധേയനാകുന്ന ഖയാസ്‌ (16 വയസ്സ്) പ്രതീക്ഷയോടെ ജീവിതത്തെ നോക്കി കാണാന്‍ കൊതിക്കുന്നു. 

നന്മയുടെ സുഗന്ധവുമായി മഹ്മൂദിയ്യ.........

             



മഹ്മൂദിയ്യ ഇംഗ്ലീഷ് സ്കൂള്‍ - തൃശൂ ജില്ലയിലെ പെരിഞ്ഞനം എന്ന തീരദേശ ഗ്രാമത്തിലെ സാധാരണക്കാരുടെ സി.ബി.സ്.ഇ. സ്കൂള്‍.
   1996 മഹ്മൂദിയ്യ ട്രസ്റ്റിനു കീഴി ശ്രീ.നസറുദ്ധീന്‍ദാരിമിയുടെ നേതൃത്വത്തില്‍ രൂപം കൊണ്ടു.സാധാരണക്കാരുടെ കുട്ടികള്‍ക്കും മികച്ച ഇംഗ്ലീഷ് വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടുകൂടി തുടങ്ങി വെച്ച സംരംഭം ഇന്ന്‍ 18 വര്‍ഷത്തി എത്തി നില്‍ക്കുമ്പോ ജീവിതത്തിന്‍റെ“നല്ല പാഠ ”ങ്ങള്‍ വിദ്യാര്‍ഥികളിലേക്ക് എത്തിക്കാ എപ്പോഴും മുതൂക്കം നല്‍കിയിരുന്നു.
                 അതിവേഗം മാറികൊണ്ടിരിക്കുന്ന വിദ്യാഭ്യാസ രംഗത്ത് CCE(CONTINOUS & COMPREHENSIVE EVALUATION) ഏറെ പ്രധാന്യമര്‍ഹിക്കുന്നു.കര്‍മ്മനിരതനായ പ്രധാനാധ്യാപക ശ്രീ.അബ്ദുള്‍ റഷീദ്സാറിന്‍റെ നേതൃത്വത്തി കുട്ടിക പഠനത്തി മാത്രമല്ല ജീവിതത്തിലും“A+”നേടണമെന്ന വ്യക്തമായ കാഴ്ചപ്പാടോടുകൂടി അവര്‍ ചെറുപ്രായത്തി സ്വായത്തമാക്കേണ്ട ജീവിതമൂല്യങ്ങളും ജീവിത നൈപുണികളും കണ്ടെത്താനും കൈവരിക്കാനും വേണ്ടുന്ന എല്ലാ സാഹചര്യങ്ങളും ഒരുക്കി അറിവിന്‍റെ വാതായനങ്ങ അവര്‍ക്ക് മുന്നി തുറന്നിട്ടിരിക്കുന്നു.
                 ആറു വര്‍ഷം മുന്‍പ് മഹ്മൂദിയ്യ ഇംഗ്ലീഷ് സ്കൂൾ തുടങ്ങിവെച്ച “ന്യൂ ഇയര്‍ ഫ്രണ്ട്” എന്ന ആശയം ഇന്ന്‍ മറ്റുള്ളവർ മാതൃകയാക്കിയിരിക്കുന്നു. പുതുവത്സരഘോഷങ്ങൾ മാറ്റി വെച്ച് വിദ്യാര്‍ഥികൾ സ്വരൂപിക്കുന്ന ചില്ലറതുട്ടുകൾ, തങ്ങളെ പോലെ അറിവിന്‍റെ വിഹായസ്സില്‍ പാറിപറക്കാൻ കൊതിച്ച്, ഓടികളിച്ചു നടക്കാന്‍ മോഹിച്ച്, വീടിന്‍റെ നാല് ചുവരുകള്‍ക്കുള്ളിൽ മാരക രോഗങ്ങള്‍ക്ക് അടിമപ്പെട്ട് കഴിയുന്ന തങ്ങളുടെ കൊച്ചനുജന്മാര്‍ക്ക്/കൊച്ചനുജത്തിമാര്‍ക്ക് എങ്ങിനെ ആശ്വാസമാകുന്നു എന്ന്‍ തിരിച്ചറിഞ്ഞവരാണ് മഹ്മൂദിയ്യയിലെ ഓരോ കുട്ടിയും. ഏത് ഹ്രദയവും തുറക്കാനുള്ള ഒറ്റ താക്കോലാണ്‌ കരുണ എന്നതിരിച്ചറിവ് അവരെ സഹജീവി സ്നേഹത്തിന്‍റെ മാതൃകയാക്കുന്നു.
                  പുതിയ അധ്യയന വര്‍ഷം 2014-2015 ൽ കൂടുതൽ നല്ലപാഠങ്ങൾ കുട്ടികളിലേക്ക് എത്തിക്കുവനായി മഹ്മൂദിയ്യ ഇംഗ്ലീഷ് സ്കൂൾ മലയാളമനോരമയുടെ “നല്ലപാഠ”വുമായി കൈകോര്‍ത്തിരിക്കുന്നു.
                 പഠനത്തോടൊപ്പം തന്നെ ജീവിതമൂല്യങ്ങളും കുട്ടികളിലേക്ക് എത്തിക്കുവാന്‍ എന്നും ശ്രമിക്കുന്ന മഹ്മൂദിയ്യയുടെ ഈ വര്‍ഷത്തെ ഏതാനും ചില “    നല്ലപാഠം” പ്രവര്‍ത്തനങ്ങള്‍.

ജൂണ്‍-2014
പ്രവര്‍ത്തനം                 :1 ജനാധിപത്യ രീതിയിലുള്ള സ്കൂ പാലിമെന്‍റ്         തെരഞ്ഞെടുപ്പ്”
തിയ്യതി                          : 16.6.2014 , തിങ്കളാഴ്ച്ച
ഡിപ്പാര്‍ട്ട്മെന്‍റ്/ ക്ലബ്‌ : സോഷ്യല്‍ സയന്‍സ്

         ലോകത്തിലെ പ്രധാന ജനാധിപത്യ ശക്തികളിലോന്നായ ഇന്ത്യ, ജനാധിപത്യ ഭരണത്തിന് പലപ്പോഴും ലോകരാജ്യങ്ങള്‍ക്ക്മാതൃകയാകുന്നു.
ജനാധിപത്യം എന്താണെന്നും ജനാധിപത്യ തെരഞ്ഞെടുപ്പ് ങ്ങിനെയാണെന്നും അതിന്‍റെ ക്രമീകരണങ്ങൾ എന്തെല്ലമാണെന്നും അറിയുവാനും കുട്ടികള്‍ക്ക്അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ സോഷ്യൽ സയന്‍സ് വിഭാഗം സ്കൂൾ പാർലിമെന്‍റ് തെരഞ്ഞെടുപ്പ് നടത്തിയത്.


                            തെരെഞ്ഞെടുപ്പിന് മുന്നോടിയായി എട്ടാം ക്ലാസുമുതല്‍ പന്ത്രണ്ടാംക്ലാസ്സ് വരെയുള്ള കുട്ടികളെ നാല് പാനലുകളാക്കി തിരിച്ചു പാനല്‍ ലീഡേഴ്സിനെ കുട്ടികൾ കണ്ടെത്തി.ലീഡര്‍  പാനലിൽ നിന്നും അനുയോജ്യരായ സ്ഥാനാര്‍ഥികളെ തെരഞ്ഞെടുത്തു.സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദ്ദേശ പത്രിക നല്‍കുവാനും പത്രിക പിന്‍വലിക്കുവാനുമുള്ള സമയവും തിയ്യതിയും കൃത്യമായി നല്‍കിയിരുന്നു. അത് പോലെ തന്നെ പ്രചരണത്തിനും അവസരം നല്‍കി. തെരഞ്ഞെടുപ്പിനെ കുറിച്ച് വ്യക്തമായ നിര്‍ദ്ദേശങ്ങൾ കുട്ടികള്‍ക്ക് നല്‍കിയിരുന്നു. അഞ്ചാം ക്ലാസ് മുതലുള്ള കുട്ടികള്‍ക്കാണ് വോട്ടവകാശഠ ഉണ്ടായിരുന്നത്.അവര്‍ക്ക് എങ്ങിനെയാണ്‌ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കേണ്ടത് എന്ന്‍ കൃത്യമായ നിര്‍ദേശങ്ങൾ നല്‍കി.
    

തെരഞ്ഞെടുപ്പ് ഹെഡ്ബോയ്‌/ഹെഡ്ഗേൾ/മാഗസിൻ എഡിറ്റർ/ ജനറല്‍ ക്യാപ്ടൻ എന്നീ തസ്തികളിലേക്ക് ആയിരുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും തുല്യ പ്രാധാന്യം നല്‍കി.ഓരോ പോസ്റ്റിലും രണ്ടാം സ്ഥാനത്ത് എത്തുന്നവരെ അസിസ്റ്റന്‍റ്മാരായി തെരഞ്ഞെടുത്തു.

    16.6.2014, തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് ഇലക്ഷ ആരംഭിച്ചു. രണ്ട് ബൂത്തുകളിലായിട്ടാണഇലക്ഷൻ നടന്നത്.Xth റോസ്,VIII ലില്ലി ക്ലാസുകൾ ബൂത്തുകളായി പ്രവര്‍ത്തിച്ചു. സ്കൂള്‍ പ്രവർത്തനങ്ങള്‍ക്ക് ഭംഗം വരാത്ത രീതിയിലായിരുന്നു ഇലക്ഷൻ ക്രമീകരിച്ചത്.


ശ്രീമതി.റോസിലി ടാനിയ,സുലേഖ എന്നിവര്‍ ബൂത്ത്‌ ഓഫീസർമാരായപ്പോൾ നാല് പാനലിൽ നിന്നുമുള്ള

വോളണ്ടിയര്‍മാർ ബൂത്ത്‌ നിരീക്ഷകരായി. വോട്ട് ചെയ്യാനും ബാലറ്റ് പേപ്പര്‍ നിക്ഷേപിക്കാൻ ബാലറ്റ് പെട്ടിയും ഉണ്ടായിരുന്നു.കൃത്യം 12 മണിക്ക് തെരഞ്ഞെടുപ്പ് അവസാനിച്ചു.
96.5% ആണ്‍കുട്ടികളും 93.8% പെണ്‍കുട്ടികളുഠ വോട്ടവകാശം വിനിയോഗിച്ചു.ഉച്ചക്ക് 1. 15 ന് പ്രിന്‍സിപ്പാൾ ശ്രീ. അബ്ദുള്‍റഷീദ് സാർ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു.
തെരഞ്ഞടുപ്പ് ഫലം
         പ്ലസ്‌ ടു കൊമേഴ്സിലെ മുഹമ്മദ് റിസ്വാൻ 105 വോട്ട് നേടികൊണ്ട് ഹെഡ്ബോയ്‌ സ്ഥാനത്ത് എത്തിയപ്പോൾ അതേ ക്ലാസ്സിലെ റയ്ഫ് റാഫി 32 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തി. അതേ ക്ലാസ്സിലെ അഫീല 97 വോട്ടുകള്‍ക്ക് ഹെഡ്ഗേൾ പട്ടം ഉറപ്പിച്ചു .Xth റോസിലെ അനഘാ പവിത്രന്‍ അസിസ്റ്റന്‍റ് ആയത് 35 വോട്ടിനാണ്. മറ്റ് ഫലങ്ങള്‍ താഴെ കൊടുക്കുന്നു.
തൊട്ടടുത്ത ദിവസം പാര്‍ലമെന്‍റ് അംഗങ്ങൾ പ്രനാധ്യാപകനുമായി കൂടികാഴ്ച്ച നടത്തി ഭാവി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.
        1.8.2014 ൽ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ വിശിഷ്ടാതിഥികളിൽനിന്നും പാര്‍ലമെന്‍റ് അംഗങ്ങൾ സ്ഥാനപട്ടം സ്വീകരിക്കുകയും പ്രിന്‍സിപ്പാളിന്‍റെ നേതൃത്വത്തിൽ സത്യപ്രതിജ്ഞ ചെയ്യുകയുംചെയ്തു.

പാര്‍ലമെന്‍റ് അംഗങ്ങൾ സ്കൂളിന്‍റെ ദൈനംദിന പ്രവര്‍ത്തനങ്ങളിൾ സജീവമായി പങ്കെടുക്കുകയും സ്കൂള്‍ പുരോഗതിക്ക് വേണ്ടുന്ന നിര്‍ദ്ദേശങ്ങൾ നല്‍കുകയും പ്രശ്നപരിഹാരം കാണാൻ ജാഗരൂകരാകുകയും ചെയുന്നു എന്നത് ജനാധിപത്യ ഭരണകൂടത്തിന്‍റെ അന്ത:സത്ത അവര്‍ തിരിച്ചറിഞ്ഞു എന്നതിന് തെളിവായി നില്‍ക്കുന്നു.തങ്ങളുടെ കടമകള്‍ നിറവേറ്റാൻ അവർ എപ്പോഴും ശ്രദ്ദിക്കുന്നു.ഓരോ ക്ലാസ്സുകളിലും കയറിയിറങ്ങി കുട്ടികളുടെ പ്രശ്നങ്ങള്‍ അവരുടേതായ രീതികളിൽ പരിഹരിക്കുവാനും അതിന് കഴിയാത്ത കാര്യങ്ങൾ അധ്യാപകരുടെ ശ്രദ്ദയിൽ കൊണ്ടുവരികയും ചെയുന്നു.
ജൂലായ്‌ 2014
പ്രവര്‍ത്തനം   : 2  ഭക്ഷ്യകിറ്റ്‌ വിതരണം (റമളാന്‍ പരിപാടി)
തിയ്യതി                      : 23.7.2014
ഡിപ്പാര്‍ട്ട്മെന്‍റ്        : മാനേജ്മെന്‍റ് & ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഇസ്ലാമിക്‌
   
                  ദാനധര്‍മങ്ങളുടെ വസന്തകാലമായ റമളാ മാസത്തി മഹ്മൂദിയ്യ സ്കൂള്‍ മാനേജ്മെന്‍റ് & കോവിലകം SYS ഉം ചേര്‍ന്ന്‍ പരിസരവാസികളായ 25 കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റ്‌ വിതരണം നടത്തി. ജാതിമതഭേദമന്യേ 25 കുടുംബങ്ങള്‍ക്ക് സഹായം എത്തിക്കാന്‍ സാധിച്ചപ്പോ, അവശര്‍ക്ക് നേരെ കണ്ണെത്തിക്കുന്നത് മനസ്സിന്‍റെ നല്ല ഭാവമാണന്നും അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ സ്വന്തം വിശപ്പ് മാറ്റുന്നവ യഥാര്‍ത്ഥ വിശ്വാസിയല്ല എന്ന മനസ്ഥിതി കുട്ടികളി ഉണര്‍ത്തുവാസാധിച്ചു.അതിലുപരി മതസൗഹാദ്ധത്തിന്‍റെ സന്ദേശം എന്ന “നല്ലപാഠം” കുട്ടികലെക്കെത്തിക്കാന്‍ മാനേജ്മെന്‍റിനും പ്രിന്‍സിപ്പാൾ ശ്രീ. അബ്ദുള്‍ റഷീദിനും ഈ പുണ്യപ്രവര്‍ത്തിയിലൂടെ കഴിഞ്ഞു എന്നത് നേട്ടമായി കാണുന്നു.
പ്രവര്‍ത്തനം: 3  ക്ലബ്‌ രൂപീകരണം
തിയ്യതി      : 23.7.2014
ക്ലബ്‌       : ശാന്തി ക്ലബ്‌ & പാലിയേറ്റീവ് ക്ലബ്‌
    സ്വാര്‍ത്ഥതയും സ്നേഹശൂന്യതയും മുഖമുദ്രയായ ഈ കാലഘട്ടത്തിനിരാലംബരോടുള്ള ദയാവായ്പ്പും അത് വഴിയുണ്ടാകുന്ന ഇടപെടലുകളും വളരെ കുറഞ്ഞു പോയിരിക്കുന്നു.
                                                   അന്യരുടെ താല്പര്യങ്ങ പങ്കിടുന്നത് ശരിയായ സ്നേഹവുംനിസ്വാര്‍ത്ഥതയും എന്ന പാഠം ഉള്‍കൊണ്ട് ശാന്തി ക്ലബും പാലിയേറ്റീവ് ക്ലബും രൂപീകരിച്ചു.
    ഈശ്വരഭക്തി,ലോകശാന്തി,രാജ്യസ്നേഹം എന്നീ മൂല്യങ്ങ മുറുകെ പിടിച്ച ശാന്തി ക്ലബും ജീവിതത്തിന്‍റെ ഏത് മേഖലയിലും സാമ്പത്തികമയോ മറ്റോ പിന്നോക്കം നില്‍ക്കുന്നവരെ സര്‍വാത്മനാ കൂടെകൂട്ടാനും – മറ്റൊരുനിലയിലും സഹായിക്കുവനായില്ലെങ്കി നല്ല വാക്കുകൊണ്ടെങ്കിലും സഹായിക്കണം എന്നുറച് മാരക രോഗങ്ങളാ ദുരിതഅനുഭവിക്കുന്ന കുട്ടികള്‍ക്കും കുടുംബത്തിനും നന്മയുടെ, കാരുണ്യത്തിന്‍റെ ചെറുതിരിവെട്ടമാകാന്‍ പാലിയേറ്റീവ് ക്ലബും പ്രവര്‍ത്തനമാരംഭിച്ചു.
ആഗസ്ത് 2014
പ്രവര്‍ത്തനം: 4  ഹിരോഷിമാ ദിനാചരണം 
തിയ്യതി      : 5.8.2014 & 6.8.2014
ക്ലബ്‌       : ശാന്തി ക്ലബ്‌
ലോകസമാധാനത്തിന്‍റെ പ്രധാന്യത്തെ കുറിച്ച് മനസ്സിലാക്കുവാനും യുദ്ധത്തിന്‍റെ കെടുതികളെ കുറിച്ച് കുട്ടികളെ ബോധാവന്മാരാക്കുവനായി ശാന്തിക്ലബിന്‍റെ നേതൃത്വത്തി ഹിരോഷിമാ ദിനം ആചരിച്ചു.
ദിനാചരണത്തിന്‍റെ ഭാഗമായി കുട്ടികള്‍ക്കായി രണ്ട് വിഭാഗങ്ങളിലായി പോസ്റ്റര്‍ നിര്‍മാണ മത്സരം സംഘടിപ്പിച്ചു.(5/8/2014)ഹിരോഷിമാ ദിനത്തില്‍    (6/8/2014) ഇന്‍ഡോ അസംബ്ലിയി ഹിരോഷിമാ ദിനസ്മരണകളിലൂടെ ഇനിയൊരു യുദ്ധം വേണ്ട എന്ന്‍ ഓര്‍മിപ്പിച്ചു.അന്നേ ദിവസം തൃശൂരിൽ നടന്ന റാലിയി എട്ടുമുതൽ പന്ത്രണ്ടാം ക്ലാസ്സുവരെയുള്ള ആണ്‍കുട്ടികൾ പങ്കെടുത്തുകൊണ്ട് യുദ്ധത്തിനെതിരെയുള്ള പോരാട്ടത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു.

പോസ്റ്റര്‍ നിര്‍മാണ മത്സരത്തിൽ കാറ്റഗറി1ല്‍ 8th റോസ്ഉം കാറ്റഗറി 2ൽ 10th റോസ് ഉം വിജയികളായി. കുട്ടികളുടെ പോസ്റ്റര്‍ പ്രദര്‍ശനത്തിന്‍റെ “തീം” യുദ്ധത്തിന്‍റെ കെടുതികൾ വിളിച്ചറിയുക്കുന്ന തരത്തിലുള്ളതായിരുന്നു.

പ്രവര്‍ത്തനം: 5   കാരുണ്യ ഹസ്തം –“SHARE ‘N’ CARE
തിയ്യതി      : 7.8.2014
ക്ലബ്‌       : പാലിയേറ്റീവ് ക്ലബ്‌
                  കുട്ടികളില്‍ കാരുണ്യം, സഹജീവിസ്നേഹം സേവനതല്‍പരത എന്നിവ വളര്‍ത്തിയെടുക്കുന്നതിന്‍റെ ഭാഗമായി രൂപം കൊണ്ട മഹ്മൂദിയ്യ പാലിയേറ്റീവ് ക്ലബിന്‍റെ ആഭിമുഖ്യത്തി കുട്ടിക സ്വരൂപിച്ച പാലിയേറ്റിവ് ക്ലബിന്‍റെ SHARE N CARE ഫണ്ടില്‍ നിന്നും ആക്സിഡന്‍റിൽ തോളല്ലുകള്‍ക്ക് പരുക്കേറ്റ ശ്രീ.റഷീദ്,എടവിലങ്ങിന് ഓഫീസ്‌ അധികാരികള്‍,മാനേജര്‍, നല്ലപാഠം കോഡിനേറ്റർമാരായ മുഹമ്മദ്‌ ഹനീഫ, ഷാനി, പാലിയേറ്റീവ് ക്ലബ്‌ സെക്രട്ടറി സാജിത എന്നിവരുടെസാമീപ്യത്തിക്ലബ്‌ ലീഡമാരായ ആകാശ്,രംസീന എന്നിവ സഹായധനം കൈമാറി.

പ്രവര്‍ത്തനം: 6   സ്നേഹസമ്മാനം :സ്വാതന്ത്ര ദിനാഘോഷം
തിയ്യതി      :15.8..2014
ക്ലബ്‌       : പാലിയേറ്റീവ് ക്ലബ്‌ & സോഷ്യല്‍ ഡിപ്പാര്‍ട്ട്മെന്‍റ്
    രാജ്യമെങ്ങും സ്വാതന്ത്രദിനം അത്യാഹ്ലാദപൂര്‍വ്വം കൊണ്ടാടിയപ്പോൾ മഹ്മൂദിയ്യയിലെ കുട്ടികള്‍ക്ക് സ്വാതന്ത്രമെന്നാൽ ‘സന്തോഷ’മാണെന്നും സന്തോഷമെന്നാല്‍ സ്നേഹ മാണെന്നും സ്നേഹമെന്നാല്‍ കാരുണ്യമാണെന്നും കാരുണ്യമെന്നാല്‍ സേവനമാണെന്നും തിരിച്ചറിഞ്ഞ ദിനമായി.
 


പാലിയേറ്റീവ് ക്ലബിന്‍റെ ആഭിമുഖ്യത്തി വിദ്യാര്‍ഥിക സ്വരൂപിച്ച ഫണ്ടില്‍ നിന്നും തങ്ങള്‍ക്കിടയിലെ –മഹ്മൂദിയ്യ കുടുംബത്തിലെ – വിദ്യാര്‍ഥികളും ജീവനക്കാരുമടങ്ങിയ അര്‍ഹരായ 55 പേര്‍ക്ക്

 
 
അവശ്യ സാധനങ്ങളടങ്ങിയ ഫുഡ്കിറ്റ്‌ (സ്നേഹസമ്മാനം) വിതരണം നടത്തി.ക്ഷണിക്കപ്പെട്ട വിശിഷ്ടഅതിഥികളും ചെയര്‍മാ,ശ്രീ.നസരുദ്ധീന്‍ ദാരിമിയും പങ്കെടുത്ത ചടങ്ങില്‍ ശ്രീ. അബ്ദുള്‍ ഗഫൂ,ചേറ്റുവ
(പ്രസിഡന്‍റ്,മഹ്മൂദിയ്യ റിയാദ് കമ്മിറ്റി) ഫുഡ്‌കിറ്റ്‌ വിതരണോത്ഘാടനം നടത്തി.
തുടര്‍ന്ന്‍ നടന്ന ‘’ROLE OF STUDENTS IN PALLIIATIVE CARE” എന്ന ബോധവത്കരണ ക്ലാസ്സ്‌ ശ്രീമതി. നീരജ കീരന്‍ (CRO,ALPHA PALLIIATIVE CARE,എടമുട്ടം) മുഖ്യപ്രഭാഷകയായിരുന്നു.

                  
   
സ്വാന്തന ചികിത്സ എന്താണെന്നും എങ്ങിനെയാണെന്നും അതി വിദ്യാര്‍ഥികക്കുള്ള പങ്ക് എന്താണെന്നും കുട്ടിക മനസ്സിലാക്കിയത് അവരുടെ സേവന താല്പര്യങ്ങള്‍ക്ക് ആക്കം കൂട്ടി. “നിസ്വാര്‍ത്ഥ സേവനം” ലോകനന്മക്ക് എന്ന മൂല്യം കുട്ടികളിലേക്ക് എത്തിക്കാന്‍ ഫുഡ്‌ കിറ്റ്‌ വിതരണവും ബോധവത്കരണ ക്ലാസും സഹായിച്ചു എന്നത് തര്‍ക്കമറ്റ വിഷയമാണ്.
പ്രവര്‍ത്തനം: 7   ജ്ഞാന ജാലകം “LESSONS OF LIFE”
തിയ്യതി      : 21.8.2014
ക്ലബ്‌       : ലാംഗ്വേജ്ക്ലബ്‌
                          
    ജീവിതവിജയത്തിനും ലോകനന്മക്കും പിന്തുടരേണ്ട നന്മയുടെ വഴികളും ഉയര്‍ത്തിപിടിക്കേണ്ട ജീവിതമൂല്യങ്ങളും ഇളംമനസ്സുകളി നിറയ്ക്കാന്‍ എല്ലാ ദിവസവും അസ്സെംബ്ളിയിജ്ഞാനജാലകം” പ്രത്യേകപരിപാടി. സ്നേഹം,ദയ,സത്യസന്ധത തുടങ്ങി ജീവിതത്തി ഒരു വ്യക്തി അനുഷ്ഠിക്കേണ്ട ജീവിതമൂല്യങ്ങളെ ഏറ്റവും ലളിതമായി, ആശയ ഗാഭീര്യത്തോടെ ചെറുആശയങ്ങളായി വിവിധ ഭാഷകളില്‍ അവതരിപ്പിക്കുന്നു. കുട്ടികള്‍ തന്നെ അവതരിപ്പിക്കുന്നത് കൊണ്ട് അവരിലേക്ക് എത്തിക്കാന്‍ പെട്ടെന്ന്‍ സാധിക്കുന്നു. എല്ലാ ദിവസവും നോട്ടീസ് ബോര്‍ഡി പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു.
                ജ്ഞാനജാലകം” പുസ്തകം നല്ല രീതിയില്‍ കാത്തുസൂക്ഷിക്കുന്ന കുട്ടികള്‍ക്കും ക്ലാസ്സുകള്‍ക്കും പ്രത്യേക സമ്മാനങ്ങളും ഏര്‍പ്പെടുത്തി.

പ്രവര്‍ത്തനം: 8   എല്ലാ ക്ലാസ്സുകളിലും ഇംഗ്ലീഷ് ദിനപത്രം
തിയ്യതി      :  21.8.2014
ക്ലബ്‌       : ഇംഗ്ലീഷ് ക്ലബ്‌

    ലോകഭാഷയായ ഇംഗ്ലീഷിന്‍റെ പ്രാധാന്യമുകൊണ്ട് കുട്ടികളി ഇംഗ്ലീഷ് ആശയവിനിമയശേഷി വര്‍ദ്ധിപ്പിക്കുവാ ഏറ്റവും നല്ലത് ഇംഗ്ലീഷ് ഭാഷയിലുള്ള പത്രവായനയിലൂടെ കഴിയുമെന്ന പ്രതീക്ഷയി തുടങ്ങിയ പരിപാടി.
    എല്ലാ കുട്ടികള്‍ക്കും വീടുകളി ഇംഗ്ലീഷ് ദിനപത്രം ലഭ്യമാക്കാ സാധിക്കുന്നില്ല എന്നറിഞ്ഞ ഓരോ ക്ലാസ്സുകളിലും നാല ദിനപത്രമെങ്കിലും എത്തിക്കണമെന്ന ഉദ്യേശ്യത്തോടെ കുട്ടിക തന്നെ അവരെ കൊണ്ട് സാധിക്കുന്ന രീതിയില്‍ താങ്ങളുടെ ഭാഗം പങ്കുവെച്ച് പത്രത്തിനുള്ള പൈസ കണ്ടെത്തി.
    ഏത് പ്രശ്നതിനുമുള്ള പരിഹാരം കൂട്ടായ്മയിലൂടെ കണ്ടെത്താം എന്ന്‍ കുട്ടിക മനസ്സിലാക്കി, ഒരുമക്ക് ഇരട്ടി മധുരമാണെന്നും.

                  സെപ്റ്റംബ 2014
പ്രവര്‍ത്തനം: 9    അധ്യാപക ദിനാഘോഷം
തിയ്യതി      :  5.9.2014
ക്ലബ്‌       : ലാംഗ്വേജ് ക്ലബ്‌
       ഇന്ത്യ കണ്ട മഹാനായ ,എക്കാലത്തെയും മികച്ച അധ്യാപകന്‍ ഡോക്ടര്‍ S. രാധാകൃഷ്ണന്‍റെ ജന്മദിനം മഹ്മൂദിയ്യ വിദ്യാര്‍ഥിക അവിസ്മരണീയമാക്കി.
       അന്നേ ദിവസം രാവിലെ 9.30ന് അധ്യാപകര്‍ക്ക് പ്രധാന്യം നല്‍കികൊണ്ട്, കെജി മുതല്‍ പന്ത്രണ്ടാം ക്ലാസ്സ്‌ വരെയുള്ള കുട്ടിക അണിനിരന്ന, ലാംഗ്വേജ് ക്ലബ്‌ കുട്ടികള്‍ സംഘടിപ്പിച്ച അസ്സെംബ്ളി ശ്രീ.അബ്ബാസ്‌ ഉസ്താദിന്‍റെ (അറബിക് വിഭാഗം) പ്രാര്‍ത്ഥനയോടെ തുടങ്ങി. തുടര്‍ന്ന്‍ ശ്രീമതി.ഷെമറിന്‍(ഇംഗ്ലീഷ് വിഭാഗം) ടീച്ചര്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും പ്രതിജ്ഞ ചൊല്ലികൊടുത്തു.അധ്യാപക ദിനസന്ദേശത്തില്‍ പ്രിന്‍സിപ്പാ ശ്രീ. അബ്ദുള്‍ റഷീദ് സ അറിവ് പകര്‍ന്ന്‍ നല്‍കുന്ന ഏതൊരു വ്യക്തിയേയും അത് പക്ഷിലതമഗാദി വ്യത്യാസമില്ലാതെ അധ്യാപകരായി കണക്കാക്കണമെന്ന്‍ കുട്ടികളെ ഓര്‍മിപ്പിച്ചുകൊണ്ട്പ്രകതി ഏറ്റവും വലിയ അധ്യാപകനാണ എന്ന്‍ കുട്ടികളോട് പറഞ്ഞപ്പോ    “ഗുരുദേവോഭവ:” എന്ന ആര്‍ഷഭാരത സംസ്ക്കാരത്തെ കുറിച്ച് പറഞ്ഞ ശ്രീമതി.ഹാരിടീച്ചര്‍ (മലയാളം വിഭാഗം) മനസ്സിലെ അന്ധകാരത്തെ മാറ്റി വെളിച്ചമുള്ള കണ്ണുകളിലൂടെ ലോകത്തെ കാണാന്‍ സഹായിക്കുന്നവനാകണം യഥാര്‍ത്ഥ ഗുരു എന്ന്‍ അധ്യാപകരെ ഓര്‍മിപ്പിച്ചു.
       തുടര്‍ന്ന്‍ വിദ്യാര്‍ഥിക, തങ്ങള്‍ക്ക് ഒരു തരത്തി അല്ലെങ്കി മറ്റൊരു തരത്തില്‍ അറിവ് പകര്‍ന്ന്‍ നല്‍കിയ എല്ലാ അധ്യാപകരെയും അനധ്യാപകരെയും തങ്ങളുടെ ഹ്രദയ വികാരം രേഖപെടുത്തിയ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു.       കെജിഅധ്യാപകരായ സുരജ,സീനത്ത്,ഹെല്‍പ ലീല എന്നിവരുടെ ദേശീയഗാനത്തോടെ അസ്സെംബ്ളി പിരിഞ്ഞു.
       10.30 ന് നടന്ന പ്രത്യേക ചടങ്ങി വെച്ച് പ്രദേശത്തെ സമുന്നതനും തലമുതിര്‍ന്ന അധ്യാപകനുമായ ശ്രീ. സുലൈമാന്‍ മാസ്റ്ററെ സ്കൂ ചെയര്‍മാനായ ശ്രീ.നസരുദ്ധീന്‍ ദാരിമി പൊന്നാട അണിയിക്കുകയും,പിടിഎ പ്രസിഡന്‍റ് ശ്രീ.അഷ്കര്‍ ഉപഹാരം നല്‍കുകയും ചെയ്തു. “TEACHER OF THE YEAR ‘”ആയി ലക്കിഡ്രോയിലൂടെ കുട്ടികൾ തെരെഞ്ഞെടുത്ത സാബിറ ടീച്ചര്‍ക്ക് അത് നിസ്വാര്‍ത്ഥ സേവനത്തിനുള്ള അംഗീകാരമായി.
             സ്കൂളിലെ മുഴുവന്‍ അധ്യാപകരുടേയും പകരക്കാരായി “കുട്ടിഅധ്യാപകർ” ക്ലാസുകള്‍ നിയന്ത്രിച്ചുകൊണ്ട് അധ്യാപകര്‍ക്കായി കുട്ടികൾ ഒരുക്കിയ പുതുമയാര്‍ന്ന വിവിധ മത്സരങ്ങളിൽ ടീച്ചർമാരായ ബുഷറ, ഹസീന,ബിജിരാജു,സുനിത എന്നിവര്‍ വിജയികളായി. വിജയികള്‍ക്ക് കുട്ടികളുടെ വക സമ്മാനങ്ങളും നല്‍കി.
                          അധ്യാപകദിനത്തിൽ കുട്ടിഅധ്യാപകരായ നൈമഹുസൈൻ,ഷനീബ്,അമല്‍ ബാബു എന്നിവരെ മികച്ച അധ്യാപകരായും അഫീലയെ മികച്ച വിദ്യാര്‍ത്ഥി കോഡിനെറ്ററായും തെരഞ്ഞെടുത്തു.


ഒക്ടോബര്‍  2014
പ്രവര്‍ത്തനം: 10  ലോക വയോജന ദിനം
തിയ്യതി      :  1 . 10.2014
ക്ലബ്‌       : പാലിയേറ്റിവ്‌ ക്ലബ്‌
       ലോക വയോജനദിനത്തോടാനുബന്ധിച് പാലിയേറ്റിവ്‌ ക്ലബ്‌ അംഗങ്ങള്‍       പത്തുമാസം ചുമന്നു പ്രസവിച്ചു,പാലുട്ടി ജീവിതത്തിന്‍റെ വിഷമഘട്ടങ്ങളില്‍ താങ്ങായ് നിന്ന അമ്മ, ജീവിതയാത്രയില്‍ സ്നേഹത്തോടെ കൈ പിടിച്ചു ,കുട്ടി കുറുമ്പുകള്‍ക്ക് കൂട്ടു നിന്ന  അച്ഛൻ ജീവിത സായാഹ്നതിലെത്തിയ മാതാപിതാക്കള്‍ക്ക് സ്നേഹസംരക്ഷണം നല്‍കുന്നതിന് പകരം അവരെ വഴിയരുകിലും അമ്പലനടയിലും നടതള്ളുന്ന ഈ കാലഘട്ടത്തിന്‍റെ പ്രതിനിധികളാകരുത് പുതുതലമുറ എന്ന ലക്ഷ്യത്തോടെ ക്ലബ്‌ അംഗങ്ങൾ വയോജനദിനം കൊടുങ്ങല്ലൂരിലെ “ദയ ഓള്‍ഡ്‌ ഏജ ഹോം” സന്ദര്‍ശിക്കുകയും അന്തേവാസികളുമായി സമയം ചിലവഴിക്കുകയും ചെയ്തു.
       പുതുതലമുറയിലെ തങ്ങളുള്‍പെടുന്ന “ മക്കളുടെ” സ്നേഹശൂന്യതയും സ്വാര്‍ത്ഥയും അന്തേവാസികളി നിന്നും അറിഞ്ഞ കുട്ടികള്‍ “ഇത്രയും സ്നേഹ ശൂന്യരോ നമ്മളീ മക്ക” എന്ന്‍ ഒരു നിമിഷം അന്തിച്ചു നിന്ന് പോയി.
       ദയ കുടുംബത്തിലെ മുത്തശ്ശിമുത്തശ്ശന്മാ കുട്ടികളോടൊപ്പം അവരുടെ സങ്കടങ്ങളും വിശേഷങ്ങളും പങ്കു വെച്ചു. കുട്ടികള്‍ അവര്‍ക്ക് ലഘുഭക്ഷണം നല്‍കുകയും അവര്‍ക്കാവശ്യമുള്ള മറ്റു വസ്തുക്ക എത്രയും
പെട്ടെന്ന്‍ എത്തിച്ചു കൊടുക്കാമെന്നു ഉറപ്പുനല്‍കി , സ്നേഹശൂന്യത മുഖമുദ്രയാക്കിയ പുതുതലമുറയില്‍ പെട്ടവരാകില്ല എന്ന്‍ നിശ്ചയിച്ച അവിടെ നിന്നും പടിയിറങ്ങുമ്പോ മാതാപിതാക്ക നമുക്കു നല്‍കിയ സ്നേഹത്തിന്‍റെ ചെറിയൊരു അംശമെങ്കിലും തിരിച്ചു കൊടുക്കാ മക്കളായ നമുക്ക് ബാധ്യതയില്ലേ എന്ന ചോദ്യത്തിന് “ഉണ്ട്” എന്ന ഉത്തരവും അവര്‍ക്കൊപ്പം ഉണ്ടായിരുന്നു.


പ്രവര്‍ത്തനം: 11 ഗാന്ധി ജയന്തിദിനം
തിയ്യതി      :  1.10.2014
ക്ലബ്‌       : ശാന്തി ക്ലബ്‌

       ഈ വര്‍ഷത്തെ ഗാന്ധി ജയന്തിയും ലോകസമാധാനദിനവും വേറിട്ട രീതിയില്‍ ശാന്തി ക്ലബ്‌ സംഘടിപ്പിച്ചു.
       KG മുതല്‍ നാലാം ക്ലാസ്സ്‌ വരെയുള്ള കുട്ടികള്‍ക്ക് ഗാന്ധി സന്ദേശം ഉള്‍കൊള്ളുന്ന കഥകളും ഗുണപാഠങ്ങളും സ്കൂളിലെ മുതിര്‍ന്ന കുട്ടിക പകര്‍ന്നു നല്‍കിയപ്പോ 5 മുത പ്ലസ്‌ ടു വരെയുള്ള കുട്ടികള്‍ക്ക് തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥിക ചെറു പ്രസംഗം, തല്‍സമയ ക്വിസ് മത്സരം എന്നിവയിലൂടെ എത്തിച്ചു.
       കുട്ടികളില്‍ സേവന മനോഭാവം വളര്‍ത്തിയെടുക്കുന്നതിന്‍റെ ഭാഗമായി ഉച്ചയ്ക്ക് ശേഷം കുട്ടിക അധ്യാപകരുടെ സഹായത്താ അവരവരുടെ ക്ലാസ്സ്‌മുറിക,സ്ക്കൂള്‍ ക്യാമ്പസ്‌ എന്നിവ ശുചിയാക്കുകയും അന്യംനിന്ന് പോയികൊണ്ടിരിക്കുന്ന പപ്പായ തൈകള്‍ നട്ടു പിടിപ്പിക്കുകയും ചെയ്തു.
പ്രവര്‍ത്തനം: 12   സ്കൂ റേഡിയോ .E.E.E.(തെരെഞ്ഞടുപ്പ് 
                                വാഗ്ദാനത്തിന്‍റെ പൂര്‍ത്തീകരണം)
 തിയ്യതി      :  1.10.2014
ക്ലബ്‌       : സ്കൂള്‍ പാര്‍ലിമെന്‍റ് &  റേഡിയോ കമ്മിറ്റി

       തെരഞ്ഞെടുപ്പ് കാലത്ത് വാഗ്ദാനങ്ങള്‍ കോരിചൊരിഞ്ഞ, ഇലക്ഷന്‍ കഴിയുമ്പോ വാഗ്ദാനങ്ങളെയും ജയിപ്പിച്ചു വിട്ട പൊതുജനത്തെയും മറന്നു കളയുന്ന രാഷ്ട്രീയ നേതാക്കള്‍ക്ക് മാതകായി മഹ്മൂദിയ്യ പാര്‍ലിമെന്‍റ് അംഗങ്ങള്‍. സ്കൂള്‍ റേഡിയോ എന്ന തന്‍റെ വാഗ്ദാനം സ്കൂ മാനേജമെന്‍റ് സഹായത്തോടെ ഹെഡ് ഗേ അഫീല യാഥാര്‍ത്ഥ്യമാക്കികൊണ്ട് അഫീല മറ്റു രാഷ്ട്രീയ നേതാക്കള്‍ക്ക് മാതൃകയായി.

       കുട്ടികലുടെ വിവിധ രീതിയിലുള്ള കഴിവുകള്‍ പരിപോഷിപ്പിക്കുന്നത്തിന്‍റെ ഭാഗമായി എല്ലാ വെള്ളിയാഴ്ചകളിലും സ്കൂ റേഡിയോ പ്രവര്‍ത്തിക്കുന്നു.
പ്രവര്‍ത്തനം: 13   ലൈഫ് സ്കി
തിയ്യതി      :  13.10.2014
ക്ലബ്‌       : സ്കൂള്‍ മാനേജ്മെന്‍റ്
      
       വിദ്യാഭ്യാസ രംഗത്ത് ഇന്ന്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന ഒന്നാണ ലൈഫ് സ്കി. സമൂഹത്തില്‍ നേരിടേണ്ടി വരുന്ന ജീവിത സാഹചര്യങ്ങളെ നേരിട്ട് ജീവിക്കാനുള്ള മികവ് അഥവാ യോഗ്യത എന്നര്‍ത്ഥം.
       ഏതൊരാളും നേടുന്ന അറിവിന്‍റെ കാ ഭാഗം സതീര്‍ത്ഥ്യരി നിന്നും കാല്‍ ഭാഗം അനുഭവത്തില്‍ നിന്നുമാണെന്ന യാഥാര്‍ത്ഥ്യം ഉള്‍കൊണ്ട് സ്കൂള്‍ മാനേജ്മെന്‍റ് തെരഞ്ഞെടുക്കപ്പെട്ട അധ്യാപകരാ ലൈഫ് സ്കില്ലിലെ വിവിധ ഘടകങ്ങളെ ഉള്‍കൊള്ളിച്ചു കൊണ്ട് 11 ദിവസം നീണ്ടു നിന്ന ട്രെയിനിംഗ് പ്രോഗ്രാം എല്ലാ സ്റ്റാഫകളെയും ഉള്‍പെടുത്തികൊണ്ട് സംഘടിപ്പിച്ചു.പ്രിന്‍സിപ്പാ ഉള്‍പെടെ 11 അധ്യാപക വിവിധ വിഷയങ്ങളിൽ ക്ലാസ്സ്‌ എടുത്തു.
       ജീവിത സാഹചര്യങ്ങളില്‍ നേരിടേണ്ടതിനെയൊക്കെ നേരിട്ട് സമൂഹവുമായി യോജിച്ചു,സഹകരിച്ചു,പ്രശ്നങ്ങളെ വേണ്ട രീതിയിൽ സമീപിച്ചു, ഉചിതമായ തീരുമാനങ്ങള്‍ കൈകൊണ്ടു വിമര്‍ശനങ്ങളിൽ തളരാതെ ജീവിക്കാന്‍ സ്വയം കരുത്തു നേടുക എന്ന ലൈഫ് സ്കിൽ ട്രെയിനിങ്ങിന്‍റെ ഉദ്യേശഠ എല്ലാവര്‍ക്കും ഉള്‍കൊള്ളാൻ സാധിച്ചു എന്നത് പരിപാടിയുടെ നേട്ടമായി കാണുന്നു.


പ്രവര്‍ത്തനം: 14 ലവ് ബക്കറ്റ്‌ ചലഞ്ച്
തിയ്യതി      :  13.10.2014
ക്ലബ്‌       : പാലിയേറ്റിവ്‌ ക്ലബ്‌
         വയോജനദിനത്തില്‍ കുട്ടിക സന്ദര്‍ശിച്ച ദയ അഗതി മന്ദിരത്തിലെ അന്തേവാസികളെ സഹായിക്കുന്നതിനായി പാലിയേറ്റിവ്‌ ക്ലബ്‌ അംഗങ്ങൾ ലവ് ബക്കറ്റ്‌ ചലഞ്ച് ആരംഭിച്ചു. മക്കളാല്‍ ഉപേക്ഷിക്കപെട്ട മാതാപിതാക്കള്‍ അവശ്യപെട്ടതുപോലെ വസ്തങ്ങൾ, പുതപ്പ്, ബെഡ് ഷീറ്റ്, വാക്കര്‍ തുടങ്ങിയ വസ്തുക്കൾ ലവ് ബക്കറ്റിലൂടെ സമാഹരിക്കുവാൻ കുട്ടികള്‍ക്ക് കഴിഞ്ഞു.
SL
ITEMS
NUMBER
1
WALKING FRAME
1
2
BED SHEET
7
3
SHIRT
10
4
MAXI
18
5
SAREE
27
6
LUNGI/DHOTHI
13
7
PARDHA
4
8
SHAWL
7
9
GLOVE
2 PACKET & 7PAIRS
10
SOAP
14
11
CHURIDHAR
10
12
TOOTH BRUSH
4
13
PERFUMES
4
14
POWDER
3
15
TOOTH PASTE / TOOTH POWDER
2
16
BATH TOWEL
2
17
BLANKET
5
18
THASBI
4


               26.11.2014 ന് വിദ്യാര്‍ഥികളും അധ്യാപകരും PTA EXECUTIVES ഉം അടങ്ങിയ സംഘം ബക്കറ്റിലൂടെ സമാഹാരിച്ച വിഭവങ്ങ ദയ അഗതി മന്ദിരം നിവാസികള്‍ക്ക് കൈമാറി.
നവംബര്‍  2014
പ്രവര്‍ത്തനം: 15  കേരള പിറവി
തിയ്യതി      :  1.11.2014
ക്ലബ്‌       : മലയാളം
         ഫാസ്റ്റ്  ഫുഡിനും  ബര്‍ഗറിനും പിന്നാലെ പായുന്ന ഈ ‘ന്യൂ ജനറേഷന്‍ ‘ കാലഘട്ടത്തില്‍ മലയാളിയുടെ തീ മേശയി നിന്നും മാഞ്ഞു പോയികൊണ്ടിരിക്കുന്ന നാടന്‍ വിഭവങ്ങളുടെ പ്രദര്‍ശന മത്സരവും പാചക മത്സരവും സംഘടിപ്പിച്ചു കൊണ്ടാണ് മഹ്മൂദിയ്യ വിദ്യാര്‍ഥിക കേരളത്തിന്‍റെ 58 മത്തെ പിറന്നാള്‍ ആഘോഷിച്ചത്.


         നാലു ഗ്രൂപ്പുകളുമായി തിരിഞ്ഞ അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും വളരെ ആവേശത്തോടെയാണ്  മത്സരത്തി

പങ്കെടുത്തത്.കുട്ടികള്‍ക്ക് അവര്‍ക്ക് ലഭിച്ച ലൈഫ്സ്കി വിദ്യാഭ്യാസം മത്സരത്തില്‍ വളരെയധികം സഹായിച്ചു. കേരളത്തിന്‍റെ തനതായ വിറകടുപ്പില്‍, ഇലക്ട്രോണിക് ഉപകരങ്ങളുടെ സഹായമില്ലാതെ പായസം തയ്യാറാക്കിയപ്പോള്‍ ഗലീലിയോ ടീം വിജയിച്ചപ്പോ ജെസ്സി ഓവന്‍ ടീം രണ്ടാം സ്ഥാനത്തെത്തി. നാടന്‍ വിഭവങ്ങളുടെ പ്രദര്‍ശന മത്സരത്തി ജെസ്സി ഓവന്‍ ഒന്നാം സ്ഥാനം നേടിയപ്പോ ഗലീലിയോ ടീം രണ്ടാം സ്ഥാനം നേടി.
         80 അധികം വിഭവങ്ങളാണ്  ഓരോ ടീമും അണിനിരത്തിയത്. 12 വര്‍ഷത്തി ഒരിക്ക പൂക്കുന്ന മുളയുടെ അരി കൊണ്ടുള്ള പായസം വേറിട്ട കാഴ്ചയായി.

പ്രവര്‍ത്തനം: 16  ബോധവത്കരണ ക്ലാസ്സ്‌
തിയ്യതി      : 22 11.2014
ക്ലബ്‌       : സ്കൂള്‍ മാനേജ്മെന്‍റ്

       ജാമിയ്യ മഹ്മൂദിയ്യ 27-മത് മൂന്നാം സന ദാനം, ദേശീയ വിദ്യാഭ്യാസ ദിനം എന്നിവയോടനുബന്ധിച് സ്കൂളില്‍ സംഘടിപ്പിച്ച വിദ്യഭ്യാസ സാംസ്‌കാരിക സമ്മേളനത്തിന്‍റെ ഭാഗമായി അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും “ LEARNING DISABILITIES “  ,  “KNOW your Child” എന്നീ വിഷയങ്ങളില്‍ ബോധവത്കരണ ക്ലാസുക ഒരുക്കി.
       ലേര്‍ണിംഗ് ഡിസ്അബിലിടീസ് എന്ന വിഷയം ശ്രീ.ഹാഷിം(ഡയരക്ടര്‍ , SPELL, KODUNGALLUR) അധ്യാപകര്‍ക്കായി അവതരിപ്പിച്ചപ്പോൾ ശ്രീ. അബ്ദുള്‍ഖാദർ മാസ്റ്റർ KNOW YOUR CHILD വിഷയത്തില്‍ രക്ഷിതക്കള്‍ക്കായി ക്ലാസ്സ്‌ എടുത്തു.
       മാതാപിതാക്കളും അധ്യാപകരും തങ്ങളുടെ കുട്ടികളെ മനസ്സിലാക്കേണ്ടത്തിന്‍റെ ആവശ്യകത ഈ ക്ലാസ്സുകളിൽ നിന്നും രണ്ട് വിഭാഗങ്ങള്‍ക്കും വേണ്ട രീതിയിൽ അവതരിപ്പിക്കുവാൻ ക്ലാസുകൾ കൈകാര്യം ചെയ്തവര്‍ക്ക് കഴിഞ്ഞു.


ഡിസംബര്‍  2014
പ്രവര്‍ത്തനം: 17  ചികിത്സാ ധന സഹായം “SHARE ‘N’CARE
തിയ്യതി      : 16.12.2014
ക്ലബ്‌       : പാലിയേറ്റിവ്‌ ക്ലബ്‌
      
       ഫുട്ബോള്‍ പരിശീലനത്തിനിടയി വീണ് സാരമായി പരിക്കേറ്റ്  ശസ്ത്രക്രിയക്ക് വിധേയനായ നാലാം ക്ലാസ്സ്‌ വിദ്യാര്‍ഥി മുഹമ്മദ്‌ നഹാസിനെ (IV LILY) സഹായിക്കുന്നതിനായി പാലിയേറ്റിവ്‌ ക്ലബ്‌ അംഗങ്ങള്‍ , സഹപാഠികള്‍ എന്നിവ  സ്വരൂപിച്ച തുക നഹാസിന്‍റെ വീട് സന്ദര്‍ശിച്ചു നഹാസിന്‍റെ മാതാപിതാക്കള്‍ക്ക്‌ കൈമാറി.

പ്രവര്‍ത്തനം: 18  പെണ്‍കുട്ടികള്‍ക്ക്  ബോധവത്കരണ ക്ലാസ്സ്‌
തിയ്യതി      : 18.12.2014
ക്ലബ്‌       : സ്കൂള്‍ മാനേജ്മെന്‍റ്
      
         കൌമാര പ്രായത്തില്‍ പെണ്‍കുട്ടിക നേരിടുന്ന പ്രശ്നങ്ങളും അതിന്‍റെ സങ്കീര്‍ണതകളും അതിന്‍റെ പേരിലുണ്ടാകുന്ന മാനസിക പിരിമുറുക്കം എന്നിവയും പ്രശ്ന പരിഹാരത്തിന് അധ്യാപകരുടെയും മാതാപിതാക്കളുടെയും സഹായം തേടുന്നതിന്‍റെയും ആവശ്യകത എന്നീ ഏരിയകളില്‍ എട്ടാം ക്ലാസ്സ്‌ മുത പ്ലസ്‌ടു വരെയുള്ള പെണ്‍കുട്ടികള്‍ക്കായി പ്രശസ്ത ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് DR: NISHI SALAM (MODERN HOSPITAL, KODUNGALLUR) കൌണ്‍സിലിങ്ക് ക്ലാസ്സ്‌ സംഘടിപ്പിച്ചു.
       തുടര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2015 ഫെബ്രുവരി 7 , ശനിയാഴ്ച ഒരു മുഴുദിന കൌണ്‍സിലിങ്ക് ക്ലാസ്സ്‌ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും സംഘടിപ്പിക്കുവാനും തീരുമാനമായി.
Get this widget

മംഗ്ലീഷില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)